Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊല്ലം എസ്.എൻ. കോളേജിൽ പരീക്ഷ ഹാളിൽ നിന്നും വിദ്യാർത്ഥിയെ പൊലീസ് പിടിച്ചിറക്കി കൊണ്ടു പോയി; പരീക്ഷ കഴിഞ്ഞ് സ്റ്റേഷനിലെത്തിക്കാമെന്നു പറഞ്ഞപ്പോൾ മറ്റു പരീക്ഷ എഴുതിക്കില്ലെന്ന് ഭീഷണിയും; പോക്‌സോ കേസിൽ കസ്റ്റഡിയിലെടുത്തത് ആളുമാറിയെന്ന് മനസ്സിലായപ്പോൾ ക്ഷമ പറഞ്ഞ് തടി തപ്പാൻ പൊലീസുകാരുടെ ശ്രമം; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

കൊല്ലം എസ്.എൻ. കോളേജിൽ പരീക്ഷ ഹാളിൽ നിന്നും വിദ്യാർത്ഥിയെ പൊലീസ് പിടിച്ചിറക്കി കൊണ്ടു പോയി; പരീക്ഷ കഴിഞ്ഞ് സ്റ്റേഷനിലെത്തിക്കാമെന്നു പറഞ്ഞപ്പോൾ മറ്റു പരീക്ഷ എഴുതിക്കില്ലെന്ന് ഭീഷണിയും; പോക്‌സോ കേസിൽ കസ്റ്റഡിയിലെടുത്തത് ആളുമാറിയെന്ന് മനസ്സിലായപ്പോൾ ക്ഷമ പറഞ്ഞ് തടി തപ്പാൻ പൊലീസുകാരുടെ ശ്രമം; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

ആർ.കണ്ണൻ

കൊല്ലം: കൊല്ലം എസ്.എൻ. കോളേജിൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിയെ മഫ്ത്തിയിലെത്തിയ രണ്ട് പൊലീസുകാർ സ്റ്റേഷനിലേയ്ക്ക് പിടിച്ചുകൊണ്ടു പോയി. ബി.എ.പൊളിറ്റിക്‌സ് ആറാം സെമസ്റ്റർ പരീക്ഷയായതിനാൽ പരീക്ഷ കഴിഞ്ഞ് എത്താമെന്ന് അറിയിച്ചെങ്കിലും ഇതിന് സമ്മതിക്കാതെയാണ് പൊലീസ് പിടിച്ചു കൊണ്ടു പോയത്. പീഡന കേസിലെ പ്രതിയാണെന്നും പോക്‌സോ നിയമ പ്രകാരം കേസുണ്ടെന്നും ആരോപിച്ചാണ് മരുത്തടി സ്വദേശി വിഷ്ണു എന്ന വിദ്യാർത്ഥിയെ പൊലീസ് പിടിച്ചു കൊണ്ടു പോയത്. എന്നാൽ ആളുമാറി പോയെന്ന് മനസ്സിലായ കുട്ടിയെ പൊലീസ് വെറുതെ വിട്ടു. അതേസമയം വിഷ്ണുവിനെ പിടിച്ചു കൊണ്ടു പോയതിനെതിരെ വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രതിഷേധിച്ചു.

പരീക്ഷ എഴുതാൻ വിഷ്ണു കോളേജിൽ എത്തിയതിന് പിന്നാലെ വന്ന പൊലീസുകാരോട് വിഷ്ണുവിനെ പിടിക്കാൻ എന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ വെറുതെ സ്റ്റേഷൻ വരെ വരണമെന്നാണ് പറഞ്ഞത്. അദ്ധ്യാപകരും വിദ്യാർത്ഥികളും ചുറ്റിലും കുടിയപ്പോൾ പോക്‌സോ കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ പരീക്ഷ കഴിഞ്ഞ് സ്റ്റേഷനിലെത്തിക്കാമെന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും പറഞ്ഞു. എന്നാൽ കൂടെ വന്നില്ലെങ്കിൽ കൂടുതൽ പൊലീസും എത്തുമെന്നും പിന്നീടുള്ള പരീക്ഷ എഴുതാൻ സമ്മതിക്കില്ലെന്നുമായി പൊലീസ്. ഇപ്പോൾ വന്നാൽ ഇന്നൊരു ദിവസത്തെ പരീക്ഷ മാത്രം എഴുതാൻ പറ്റാതിരിക്കുകയുള്ളൂ എന്നു ഭീഷണി പെടുത്തി. ഇതോടെ വിഷ്ണു പൊലീസുകാർക്കൊപ്പം പോയി.

ബി.എ.പൊളിറ്റിക്‌സ് ആറാം സെമസ്റ്റർ പരീക്ഷ നടക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരക്ക് നടക്കുന്ന പരീക്ഷ എഴുതാനെത്തിയതായിരുന്നു വിഷ്ണു.  12 മണിയോടെ കോളേജിൽ മഫ്ത്തിയിലെത്തിയ പൊലീസുകാർ വിഷ്ണുവിനെ തിരഞ്ഞ് കണ്ടു പിടിക്കുകയും സ്റ്റേഷനിൽ വരാനും ആവശ്യപ്പെടുകയായിരുന്നു.

മരുത്തടി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന കേസിലാണ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കാണ് വിഷ്ണുവിനെ കൊണ്ടു പോയത്. എസ്.ഐ ചോദ്യം ചെയ്തതോടെ വിഷ്ണു താൻ അങ്ങനൊരു കുറ്റവും ചെയ്തിട്ടില്ലെന്നും പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും പറഞ്ഞു. സംശയം തോന്നിയ എസ്.ഐ കേസിലെ പ്രതിയുടെ അച്ഛനെ ഫോണിൽ വിളിച്ചു മകനെപ്പറ്റി അന്വേഷിച്ചപ്പോൾ മകൻ ഗൾഫിലാണെന്ന് അറിയുന്നത്. ഇതോടെയാണ് പൊലീസിന് അമളി പിണഞ്ഞത് മനസ്സിലായത്.

ഉടൻ വിഷ്ണുവിനോട് ക്ഷമ പറയുകയും പൊയ്‌ക്കോളാൻ എസ്.ഐ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഒറ്റയ്ക്ക് പോകാൻ കഴിയില്ലെന്ന് വിഷ്ണു ആവശ്യപ്പെട്ടതനുസരിച്ച് ഒരു പൊലീസുകാരനെയും കൂട്ടി കോളേജിലേക്ക് തിരികെ വിട്ടു. കോളേജിലെത്തിയതോടെ അനാവശ്യമായി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തതിന് പൊലീസുകാരനെ വിദ്യാർത്ഥികൾ തടഞ്ഞു വച്ചു. സംഭവം അറിഞ്ഞ് കോളേജിന്റെ പരിതിയിലുള്ള ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.ഐ സ്ഥലത്തെത്തി ചർച്ച നടത്തി പൊലീസുകാരനെ മോചിപ്പിച്ചു.

പരീക്ഷാ ഹാളിലെത്തിയിട്ട് പരീക്ഷ വേണ്ട രീതിയിൽ എഴുതാൻ കഴിഞ്ഞില്ലെന്ന് വിഷ്ണു മറുനാടൻ മലയാളിയോട് പറഞ്ഞു. വിഷ്ണു മുൻപ് താമസിച്ചിരുന്ന മേൽവിലാസത്തിലാണ് പോക്‌സോ കേസിലെ പ്രതി താമസിക്കുന്നത്. കൂടാതെ പ്രതിയുടെ പേരും മാതാപിതാക്കളുടെ പേരുകളും സാദൃശ്യമുള്ളതുമാണ്. ഇതു മൂലം തെറ്റിദ്ധരിച്ചാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറയുന്നു.

സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഇതു സംബദ്ധിച്ചു കോളേജ് യൂണിയൻ മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയിന്റ് അഥോറിറ്റിക്കും പരാതി നൽകാനൊരുങ്ങുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP