Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലം പ്രസ്‌ക്ലബ് `സുവർണ ജൂബിലി` ആഘോഷത്തിന് വെങ്കയ്യ നായിഡുവിനെ കൊണ്ട് വരുന്നത് 47ാം വാർഷികത്തിന്; ആഘോഷ പരിപാടികൾ മൂന്ന് വർഷം നേരത്തേയാക്കിയതിൽ ഭിന്നതയും രൂക്ഷം; ഉപരാഷ്ട്രപതിയെ പോലും പറ്റിക്കുന്നത് ശിലാസ്ഥാപനം 1969ൽ നടന്നുവെന്ന ന്യായം പറഞ്ഞ്; തട്ടിക്കൂട്ട് പരിപാടി സംഘടിപ്പിക്കുന്നത് സുവർണ ജൂബിലി നിലവിലെ ഭരണസമിതി തന്നെ നടത്തിയെന്ന ക്രെഡിറ്റ് അടിച്ച് മാറ്റാൻ

കൊല്ലം പ്രസ്‌ക്ലബ് `സുവർണ ജൂബിലി` ആഘോഷത്തിന് വെങ്കയ്യ നായിഡുവിനെ കൊണ്ട് വരുന്നത് 47ാം വാർഷികത്തിന്; ആഘോഷ പരിപാടികൾ മൂന്ന് വർഷം നേരത്തേയാക്കിയതിൽ ഭിന്നതയും രൂക്ഷം; ഉപരാഷ്ട്രപതിയെ പോലും പറ്റിക്കുന്നത് ശിലാസ്ഥാപനം 1969ൽ നടന്നുവെന്ന ന്യായം പറഞ്ഞ്; തട്ടിക്കൂട്ട് പരിപാടി സംഘടിപ്പിക്കുന്നത് സുവർണ ജൂബിലി നിലവിലെ ഭരണസമിതി തന്നെ നടത്തിയെന്ന ക്രെഡിറ്റ് അടിച്ച് മാറ്റാൻ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പ്രസ് ക്ലബ് സുവർണ ജൂബിലി ആഘോഷം മൂന്നു വർഷം മുൻപേയാക്കിയതിൽ അംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത. കൊല്ലം പ്രസ് ക്ലബ് പ്രവർത്തനം ആരംഭിച്ചത് 1972 ജനുവരി 31നായിരുന്നു. പ്രവർത്തനം ആരംഭിച്ചതും അന്നായിരുന്നുവെന്നാണ് രേഖകൾ. കൊല്ലം പ്രസ് ക്ലബിനു ശിലാസ്ഥാപനം നടത്തിയത് 1969ൽ ആയിരുന്നുവെന്ന ന്യായത്തിലാണ് ഇപ്പോഴത്തെ ഭാരവാഹികൾ ആഘോഷം നേരത്തേയാക്കിയത്. പ്രസ് ക്ലബിന്റെ തന്നെ മുൻ സുവനീറുകളിൽ ഈ തീയതികൾ വ്യക്തമാക്കിയിട്ടുണ്ട്.സുവർണ ജൂബിലി ആഘോഷ ഉദ്ഘാടനം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഫെബ്രുവരി രണ്ടിനു നിർവഹിക്കാനിരിക്കെയാണ് പ്രസ് ക്ലബ് അംഗങ്ങൾക്കിടയിൽ ഭിന്നത.

നിലവിലുള്ള ഭരണ സമിതിയുടെ കാലത്തു തന്നെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യണമെന്ന പിടിവാശിയിലാണ് ആഘോഷം നേരത്തേയാക്കിയതെന്നാണ് ആക്ഷേപം. കൊല്ലം പ്രസ് ക്ലബിൽ പി.കെ.തമ്പി സ്മാരക ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ ആരംഭിക്കാൻ 2012ൽ സംസ്ഥാന സർക്കാർ അനുവദിച്ച 15 ലക്ഷം രൂപ തിരിമറി നടത്തിയെന്ന ആരോപണത്തിൽ സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഇൻസ്‌പെക്ഷൻ ആൻഡ് മോണിറ്ററിങ് സമിതി അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിലാണ് ആഘോഷങ്ങൾക്കു തിടുക്കം കാട്ടുന്നതെന്നും ആക്ഷേപമുണ്ട്.

അന്വേഷണം ഊർജിതമായാൽ പ്രസ് ക്ലബിന്റെ സുവർണ ജൂബിലിയുടെ പണപ്പിരിവിനു ബുദ്ധിമുട്ടുണ്ടാകുമെന്ന ചിന്താഗതിയിലാണ് പിരിവും ആഘോഷവുമൊക്കെ മുൻകൂറാക്കിയത്. സുവർണ ജൂബിലി ആഘോഷത്തിന്റെ പേരിൽ കൊല്ലത്തെ വ്യവസായ പ്രമുഖരിൽ നിന്നെല്ലാം വൻതുകകൾ സംഭാവന സമാഹരിച്ചുവെന്നാണു വിവരം. പിരിവിനെ ചൊല്ലിയും പ്രസ് ക്ലബ് അംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നതകളുണ്ട്. ഭാരവാഹികൾ സുതാര്യതയില്ലാത്ത തരത്തിലാണ് പിരിവു നടത്തുന്നതെന്നാണ് എതിർവിഭാഗത്തിന്റെ ആക്ഷേപം.

കൊല്ലം പ്രസ് ക്ലബിലെ സാമ്പത്തിക സുതാര്യതയില്ലായ്മ മുൻപും ഭിന്നിപ്പിനു കാരണമായിട്ടുണ്ട്. ഭാരവാഹികൾ ലജ്ജാകരമായ രീതിയിൽ പണപ്പിരിവു നടത്തുന്നുവെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് മുൻപു വിമത വിഭാഗം പ്രസ് ഫൗണ്ടേഷൻ എന്ന സംഘടന രൂപീകരിച്ചു സമാന്തരമായി പ്രവർത്തിച്ച ചരിത്രവും കൊല്ലത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP