Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202423Friday

പുറത്തിറങ്ങിയാൽ ജനം കൈവയ്ക്കുമോ എന്ന് പേടി; ഓയൂർ കിഡ്‌നാപ്പിങ് കേസിലെ പ്രതികൾ പണി കൊടുത്തത് മലപ്പുറം സ്വദേശിക്ക്; കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ വ്യാജ നമ്പർ ബിമലിന്റെ കാറിന്റെ നമ്പർ; കാർ പുറത്തിറക്കാൻ ആവാതെ യഥാർഥ ഉടമ

പുറത്തിറങ്ങിയാൽ ജനം കൈവയ്ക്കുമോ എന്ന് പേടി; ഓയൂർ കിഡ്‌നാപ്പിങ് കേസിലെ പ്രതികൾ പണി കൊടുത്തത് മലപ്പുറം സ്വദേശിക്ക്; കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ വ്യാജ നമ്പർ ബിമലിന്റെ കാറിന്റെ നമ്പർ; കാർ പുറത്തിറക്കാൻ ആവാതെ യഥാർഥ ഉടമ

മറുനാടൻ മലയാളി ബ്യൂറോ

 മലപ്പുറം: കൊല്ലത്ത് ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ, പ്രതികൾ സഞ്ചരിച്ച കാർ ആദ്യം ഹോണ്ട അമേസെന്നാണ് വാർത്ത വന്നത്. പിന്നീട് സിസി ടിവി ദൃശ്യങ്ങളുടെയും മറ്റും സൂക്ഷ്മ പരിശോധനയിൽ വെള്ള സ്വിഫ്റ്റ് ഡിസയർ കാറാണെന്ന് വ്യക്തമായി. കുട്ടിയെ കിട്ടിയെങ്കിലും, പ്രതികൾ ഇപ്പോഴും കാണാമറയത്താണ്. 2014 ന് ശേഷം രജിസ്റ്റർ ചെയ്ത സ്വഫ്റ്റ് ഡിസയർ വാഹനങ്ങളുടെ വിവരങ്ങൾ പൊലീസ് മോട്ടോർ വാഹന വകുപ്പിനോടും കാർ കമ്പനിയോടും തേടിയിട്ടുണ്ട്. അതിനിടെ, പ്രതികൾ ഉപയോഗിച്ച കാറിലെ വ്യാജ നമ്പർ കാരണം കുരുക്കിലായത് കഥയൊന്നും അറിയാത്ത മലപ്പുറം എടവണ്ണ സ്വദേശിയാണ്.

കെഎൽ 04 എഎഫ് 3239 എന്ന നമ്പറിലുള്ള സ്വിഫ്റ്റ് കാറിന്റെ ഉടമയാണ് ബിമൽ സുരേഷ്. ഇപ്പോൾ, ഈ കാർ ദിവസവും ഉപയോഗിക്കുന്നത് ബിമലിന്റെ ഡോക്ടർ കൂടിയായ അമ്മയാണ്. ഒരു സ്ഥിരം ഡ്രൈവറും കാറിനുണ്ട്. കാറിന്റെ നിറം വെള്ളയും. കുട്ടിയെ തട്ടിക്കൊണ്ടുപോയവരും ഉപയോഗിച്ചത് വെള്ള സ്വിഫ്റ്റ് കാറായിരുന്നു. ഈ കാറിൽ ഘടപ്പിച്ചിരുന്ന നമ്പർ വ്യാജമെന്ന് തെളിഞ്ഞിരുന്നു. ബിമലിന്റെ ഒറിജിനൽ രജിസ്‌ട്രേഷനുള്ള കാറിന്റെ നമ്പറാണ് പ്രതികൾ വ്യാജനമ്പറായി ഉപയോഗിച്ചത്.

വ്യാജ നമ്പറാകട്ടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതോടെ സ്വന്തം കാർ ഷെഡ്ഡിൽ തന്നെയിട്ടിരിക്കുകയാണ് ബിമൽ. കാരണം പുറത്തിറങ്ങിയാൽ നമ്പർ തിരിച്ചറിയുന്ന ആൾക്കൂട്ടം കൈകാര്യം ചെയ്‌തെന്ന് വരാം. തൽക്കാലം കാർ പുറത്തിറക്കാതെ സുരക്ഷിതനായിരിക്കാനാണ് ബിമലിന്റെ തീരുമാനം.

സോഷ്യൽ മീഡിയയുടെ ഇക്കാലത്ത് കാറിന്റെ നമ്പർ നിമിഷവേഗത്തിൽ എല്ലായിടത്തും പ്രചരിക്കും. കുട്ടിയെ തട്ടിക്കൊണ്ടുപോയത് പോലെ ജനങ്ങൾ ഇത്രയും വൈകാരികമായി കണ്ട സംഭവമായതുകൊണ്ട് തന്നെ കാർ പുറത്തിറക്കാൻ ഭയമാണ് ബിമലിന്. കുട്ടിയെ തട്ടിക്കൊണ്ടുപോയ രാത്രി പൊലീസ് അന്വേഷിച്ചുവന്നപ്പോളാണ് ചെന്നുചാടിയ കുരുക്ക് ബിമലിന് ബോധ്യപ്പെട്ടത്. മഞ്ചേരി യൂസ്ഡ് കാർ ഷോപ്പിൽ നിന്നാണ് കാർ വാങ്ങിയത്. എന്തായാലും കാർ അടുത്ത ദിവസം പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കി നോക്കാനാണ് ബിമലിന്റെ തീരുമാനം. വരുന്നിടത്ത് വച്ചുകാണാം, അതല്ലാതെ മറ്റൊരു മാർഗ്ഗമില്ല മുൻപിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP