Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുളിയങ്കുടിയിൽ നിന്നുവന്ന യുവാവിനൊപ്പം മദ്യപിച്ച 51 കാരനും കോവിഡ്; വീടുകാരുമായി പിണങ്ങി നടന്ന കളുത്തൂപ്പുഴക്കാരൻ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ; ശാസ്താംകോട്ടയിൽ ഏഴ് വയസുള്ള കുട്ടിക്കും ചാത്തന്നൂർ സ്വദേശിയായ ആശ പ്രവർത്തകയ്ക്കും വൈറസ് ബാധിച്ചതോടെ കൊല്ലത്ത് മൂന്നുപഞ്ചായത്തുകളിൽ നിരോധനാജ്ഞ

പുളിയങ്കുടിയിൽ നിന്നുവന്ന യുവാവിനൊപ്പം മദ്യപിച്ച 51 കാരനും കോവിഡ്; വീടുകാരുമായി പിണങ്ങി നടന്ന കളുത്തൂപ്പുഴക്കാരൻ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ; ശാസ്താംകോട്ടയിൽ ഏഴ് വയസുള്ള കുട്ടിക്കും ചാത്തന്നൂർ സ്വദേശിയായ ആശ പ്രവർത്തകയ്ക്കും വൈറസ് ബാധിച്ചതോടെ കൊല്ലത്ത് മൂന്നുപഞ്ചായത്തുകളിൽ നിരോധനാജ്ഞ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊറോണ ഭീതി രൂക്ഷമായ കുളത്തൂപ്പുഴയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചത് പ്രദേശത്തെ പരിഭ്രാന്തിയിലാഴ്‌ത്തി . തമിഴ്‌നാട്ടിലെ പുളിയങ്കുടിയിൽ നിന്നുവന്ന ശേഷം രോഗം സ്ഥിരീകരിച്ച യുവാവിന്റെ സുഹൃത്തായ അൻപത്തിയൊന്നുകാരനാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. കുളത്തൂപ്പുഴ ആറ്റിന് കിഴക്കേക്കര സ്വദേശിയായ ഇയാൾ യുവാവിനൊപ്പം മദ്യപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്.

തമിഴ്‌നാട്ടിൽ നിന്നെത്തിയ യുവാവിന് കൊറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കുളത്തൂപ്പുഴയിൽ ഇയാളുമായി സമ്പർക്കം പുലർത്തിയ മുപ്പതോളം പേരെ ഐസൊലേഷനിൽപ്രവേശിപ്പിച്ചിരുന്നു. ഇവരിൽ കൊട്ടാരക്കരയിലെ നിരീക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നയാൾക്കാണ് ഇന്ന് രോഗംസ്ഥിരീകരിച്ചത്. ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഭാര്യയും മക്കളുമായി പിണങ്ങി കഴിഞ്ഞ രണ്ടുവർഷമായി അമ്പലക്കടവിനടുത്ത് താമസമാക്കിയിരുന്ന ഇയാൾ രോഗബാധിതനായ യുവാവുമായി പതിവായി മദ്യപിച്ചിരുന്നു. യുവാവിനെപ്പോലെ തന്നെ കറങ്ങി നടക്കുന്ന സ്വഭാവമുള്ള ഇയാൾ കുളത്തൂപ്പുഴ ടൗൺ, കുളത്തൂപ്പുഴ മാർക്കറ്റ് ജംഗ്ഷൻ, ആനക്കൂട് പാലത്തിന് സമീപമുള്ള കടകൾഎന്നിവിടങ്ങളിലൊക്കെ ദിവസങ്ങളോളം കറങ്ങി നടന്നതായാണ് സൂചന. ഇയാളുടെ സമ്പർക്കം പുലർത്തിയ 18 പേരെയും , 22 സെക്കന്ററി കോണ്ടാക്ടുകളെയും കണ്ടെത്തിയിട്ടുണ്ട്.

ശാസ്താംകോട്ടയിലെ ഏഴ് വയസുള്ള കുട്ടിയാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റൊരാൾ. പനപ്പെട്ടി സ്വദേശികളായ കുടുംബം ഷാർജയിൽ നിന്നെത്തിയ ശേഷം 28 ദിവസം ഗൃഹ നിരീക്ഷണത്തിലായിരുന്നു. 35-ാം ദിവസമാണ് കുട്ടിക്ക് കൊറോണ പോസിറ്റീവായി റിപ്പോർട്ട് ചെയ്യുന്നത്. 24-ാം തീയതി പനിയെ തുടർന്ന്കുട്ടിയെ ശാസ്താംകോട്ട താലൂക്കാശുപത്രിൽ എത്തിച്ചു. തുടർന്ന് കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ സാമ്പിൾ ശേഖരിക്കുകയും ചെയ്തു. കുട്ടിയുമായി പ്രാഥമികസമ്പർക്കത്തിലേർപ്പെട്ട 63 പേരെയും ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട 12 പേരെയും കണ്ടെത്തിയിട്ടുണ്ട്.

ചാത്തന്നൂർ സ്വദേശി 47 കാരിയായ ആശ പ്രവർത്തകയാണ് ഇന്നത്തെ മൂന്നാമത്തെകേസ് . സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി അയച്ച 15 റാൻഡംസാമ്പിളുകളിലൊന്നാണ് പരിശോധനയിൽ പോസിറ്റീവായത്. ഇവർക്ക് രോഗംപകർന്ന വഴികൾ അന്വേഷിച്ചു വരുന്നു. ഇവരുടെ സാമ്പിളുകൾ തിരുവനന്തപുരംരാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയിലേയ്ക്ക് അയച്ചിരുന്നു. ഇന്ന് (ഏപ്രിൽ 25) ഉച്ചയോടെ ഫലം അറിഞ്ഞു. മൂന്നു പേരുടേയും സാമ്പിൾപരിശോധനാഫലം പോസിറ്റീവായതോടെ വിദഗ്ദ്ധ പരിചരണത്തിനായി പാരിപ്പള്ളിസർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെമാതാപിതാക്കളെ ആശുപത്രി ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എല്ലാസെക്കന്ററി കോണ്ടാക്ടുകളും കൊറോണ കെയർ സെന്ററുകളിൽ കർശനനിരീക്ഷണത്തിലാണ്. ജില്ലയിൽ ആദ്യമായിട്ടാണ് ഒരു ദിവസം തന്നെ മൂന്നു പേർക്ക്‌കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ നിലവിൽ കൊല്ലം ജില്ലയിൽ രോഗബാധയുള്ളവരുടെ എണ്ണം ഒൻപത് ആയി.

ജില്ലയിൽ ശാസ്താംകോട്ട, പോരുവഴി, ചാത്തന്നൂർ ഗ്രാമപഞ്ചായത്തുകളിൽ ജില്ലാദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ ബി അബ്ദുൽനാസർ നിരോധനാജ്ഞ ഏർപ്പെടുത്തി ഉത്തരവായി. റവന്യൂ, പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന മറ്റ്സ്ഥാപനങ്ങൾ എന്നിവ ഒഴികെയുള്ള ഒരു സ്ഥാപനങ്ങളും ഇവിടങ്ങളിൽ തുറക്കാൻപാടില്ല.

അവശ്യ വസ്തുക്കൾ ഹോം ഡെലിവറിയായി എത്തിക്കാൻ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പൊലീസ് സഹായത്തോടെ നടപടി സ്വീകരിക്കാം. സമൂഹ അടുക്കളുടെ പ്രവർത്തനങ്ങൾക്ക് തടസം വരാൻ പാടില്ല. അവശ്യവസ്തുക്കളുടെ നീക്കത്തിന് തടസം ഉണ്ടാകാത്ത രീതിയിലുള്ള ക്രമീകരണങ്ങൾഅതത് വകുപ്പുകൾക്ക് ഏർപ്പെടുത്താവുന്നതാണ്.

അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്ന ആളുകൾ കർശനമായും ഒരു മീറ്ററിൽ കൂടുതൽ സാമൂഹിക അകലം പാലിക്കണമെന്നും നിലവിലുള്ള മറ്റ് കോവിഡ് 19 സുരക്ഷാ നടപടികളും പാലിച്ചിരിക്കണമെന്നും ഉത്തരവിലുണ്ട്. കോവിഡ്‌പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവായത്. ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചസ്ഥലങ്ങളിൽ പ്രഖ്യാപനങ്ങൾ പിൻവലിക്കുന്നതുവരെ ഉത്തരവിന്പ്രാബല്യമുണ്ടായിരിക്കുമെന്നും കലക്ടർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP