Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരണാനന്തര ചടങ്ങുകൾ പോലും മാറ്റി വച്ചിരുന്ന സമയത്ത് ശബരിമല മുൻ മേൽശാന്തിയെ വിളിച്ചു വരുത്തി പ്രത്യേക പൂജകൾ നടത്തിയത് വൈരുദ്ധ്യാത്മക ഭൗതികവാദത്തിലുള്ള വിശ്വാസം മൂലമാണോ സഖാവേ? കോടിയേരിയുടെ ശത്രുസംഹാര പൂജ ! ഹൈന്ദവ വിശ്വാസികളെല്ലാം ആർഎസ്എസ് ആണ് എന്നാണ് പറയുന്നതെങ്കിൽ അദ്ദേഹത്തിന്റെ കുടുംബമാണ് ഏറ്റവും വലിയ ആർ എസ് എസുകാർ; ജ്യോതികുമാർ ചാമക്കാലയുടെ പോസ്റ്റ് ചർച്ചയാക്കുന്നത് കോടിയേരിയുടെ വൈരുദ്ധ്യാത്മക ഭൗതികവാദത്തിലുള്ള വിശ്വാസം

മരണാനന്തര ചടങ്ങുകൾ പോലും മാറ്റി വച്ചിരുന്ന സമയത്ത് ശബരിമല മുൻ മേൽശാന്തിയെ വിളിച്ചു വരുത്തി പ്രത്യേക പൂജകൾ നടത്തിയത് വൈരുദ്ധ്യാത്മക ഭൗതികവാദത്തിലുള്ള വിശ്വാസം മൂലമാണോ സഖാവേ? കോടിയേരിയുടെ ശത്രുസംഹാര പൂജ ! ഹൈന്ദവ വിശ്വാസികളെല്ലാം ആർഎസ്എസ് ആണ് എന്നാണ് പറയുന്നതെങ്കിൽ അദ്ദേഹത്തിന്റെ കുടുംബമാണ് ഏറ്റവും വലിയ ആർ എസ് എസുകാർ; ജ്യോതികുമാർ ചാമക്കാലയുടെ പോസ്റ്റ് ചർച്ചയാക്കുന്നത് കോടിയേരിയുടെ വൈരുദ്ധ്യാത്മക ഭൗതികവാദത്തിലുള്ള വിശ്വാസം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ വീണ്ടും പൂജാ വിവാദത്തിൽ. മരണാനന്തര ചടങ്ങുകൾ പോലും മാറ്റി വച്ചിരുന്ന സമയത്ത് ശബരിമല മുൻ മേൽശാന്തിയെ വിളിച്ചു വരുത്തി താങ്കൾ പ്രത്യേക പൂജകൾ നടത്തിയത് വൈരുദ്ധ്യാത്മക ഭൗതികവാദത്തിലുള്ള വിശ്വാസം മൂലമാണോ സഖാവേ ? എന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല പോസ്റ്റിട്ടതോടെയാണ് വിവാദത്തിന് തുടക്കമായത് മുമ്പും കോടിയേരി ബാലകൃഷ്ണൻ സമാന ആരോപണങ്ങളിൽ പെട്ടിരുന്നു. അന്ന് വിവാദങ്ങളോട് പ്രതികരിക്കാതെയാണ് കോടിയേരി തന്ത്രപരമായ നിലപാട് എടുത്തത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആർഎസ്എസ് ആയി ചിത്രീകരിക്കാനുള്ള നീക്കത്തിനെതിരായ വിമർശനമെന്നോണമാണ് ചമക്കാലയുടെ പ്രതികരണം. കോടിയേരിയുടെ ശത്രുസംഹാര പൂജ ! രമേശ് ചെന്നിത്തല ആർഎസ്എസ് ആണെന്ന് സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ് കോടിയേരി ബാലകൃഷ്ണൻ വീണ്ടും.... രമേശ് ചെന്നിത്തല ഈശ്വരവിശ്വാസിയാണ് എന്നതിൽ സംശയം വേണ്ട.... ഹൈന്ദവ വിശ്വാസികളെല്ലാം ആർഎസ്എസ് ആണ് എന്നാണ് കോടിയേരി പറയുന്നതെങ്കിൽ അദ്ദേഹത്തിന്റെ കുടുംബമാണ് ഏറ്റവും വലിയ ആർഎസ്എസുകാർ.......-ഇതാണ് ചാമക്കാലയുടെ നിലപാട്

ജ്യോതികുമാർ ചാമക്കാലയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം

കോടിയേരിയുടെ ശത്രുസംഹാര പൂജ !
രമേശ് ചെന്നിത്തല ആർഎസ്എസ് ആണെന്ന് സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ് കോടിയേരി ബാലകൃഷ്ണൻ വീണ്ടും....
രമേശ് ചെന്നിത്തല ഈശ്വരവിശ്വാസിയാണ് എന്നതിൽ സംശയം വേണ്ട....
ഹൈന്ദവ വിശ്വാസികളെല്ലാം ആർഎസ്എസ് ആണ് എന്നാണ് കോടിയേരി പറയുന്നതെങ്കിൽ അദ്ദേഹത്തിന്റെ കുടുംബമാണ് ഏറ്റവും വലിയ ആർഎസ്എസുകാർ.......
കോവിഡ്കാലത്ത് സ്വന്തം വീട്ടിൽ പ്രത്യേക പൂജ നടത്തിയ കോടിയേരിയാണ് പ്രതിപക്ഷ നേതാവിന്റെ വിശ്വാസത്തെ പരിഹസിക്കുന്നത്....!
മരണാനന്തര ചടങ്ങുകൾ പോലും മാറ്റി വച്ചിരുന്ന സമയത്ത് ശബരിമല മുൻ മേൽശാന്തിയെ വിളിച്ചു വരുത്തി താങ്കൾ പ്രത്യേക പൂജകൾ നടത്തിയത് വൈരുദ്ധ്യാത്മക ഭൗതികവാദത്തിലുള്ള വിശ്വാസം മൂലമാണോ സഖാവേ ?
പ്രാർത്ഥനകളിലും വിശ്വാസത്തിലുമൊന്നും തെറ്റില്ല...
പക്ഷേ കോടിയേരിയും കുടുംബവും ഭക്തർ, ചെന്നിത്തല ആർഎസ്എസ് എന്നത് എവിടുത്തെ ന്യായമാണ്....?
പിന്നെ താങ്കൾ ഇത്തരം പൂജാദി കർമങ്ങൾ നടത്തുന്നത് നല്ലതാണ്.......
പിണറായി വലതുകാൽ വച്ച് കയറിയതുമുതൽ ഈ നാട് അനുഭവിക്കുന്ന ദുരന്തങ്ങൾ ഇനിയെങ്കിലും മാറിപ്പോവാൻ ഉള്ളുരുകി പ്രാർത്ഥിക്കൂ.....
അതല്ല മുഖ്യമന്ത്രിക്കസേര 6 മാസമെങ്കിലും കിട്ടാനുള്ള ശത്രുസംഹാര പൂജയാണ് നടത്തിയതെങ്കിലും വിരോധമില്ല....
ഒരു കാര്യം കൂടി, ചെന്നിത്തലയെ RSS ആക്കിയാൽ പത്ത് ന്യൂനപക്ഷ വോട്ട് കൂടുതൽ കിട്ടും എന്നാണെങ്കിൽ,ആ വെള്ളം പൊളിറ്റ്ബ്യൂറോയുടെ അടുപ്പത്തിരുന്ന് തിളയ്ക്കുകയേ ഉള്ളൂ !

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ ശത്രുദോഷ പരിഹാരത്തിനു പൂജ നടന്നുവെന്നാണ് ജന്മഭൂമി 2018ലും റിപ്പോർട്ട് ചെയ്തിരിന്നു്. വിശ്വാസ കാര്യങ്ങളിൽ മറ്റു പാർട്ടി നേതാക്കളേക്കാൾ ഒരുപടി മുന്നിലാണ് കോടിയേരിയെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. അതിന് മുമ്പും കോടിയേരിയുടെ വീട്ടിൽ കുടുംബപൂജ നടന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കോടിയേരിയുടെ വീട്ടിൽ പൂജ നടന്നെന്ന വാർത്ത എത്തുന്നത്.

കോടിയേരി താമസിക്കുന്ന തലശ്ശേരിയിലെ പപ്പന്റപീടികയിലെ മൊട്ടേമ്മൽ വീട്ടിൽ 2017 ഡിസംമ്പർ നാലു മുതൽ എട്ടുവരെയായിരുന്നു ശത്രുദോഷ പരിഹാര പൂജ നടന്നതെന്നാണ് ജൻഭൂമി പത്രം അന്ന് നൽകിയ വാർത്ത. ആരുടെ നേതൃത്വത്തിലാണ് പൂജ നടന്നതെന്ന വിവരം അടക്കം ജൻഭൂമി വാർത്തയിൽ പറയുന്നുണ്ട്. കൈമുക്ക് ശ്രീധരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ തൃശൂർ കൊടകരയിലെ പ്രമുഖ തന്ത്രികുടുംബത്തിലെ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകളെന്നാണ് വാർത്തയിൽ പറയുന്നത്. സുദർശന ഹോമം, ആവാഹന പൂജകൾ തുടങ്ങിയവയാണ് നടത്തിയത്. എട്ടോളം തന്ത്രിപ്രമുഖർ പൂജകളിൽ പങ്കെടുത്തെന്നാണ് സൂചനയും പത്രം നൽകുന്നുണ്ട്.

വീടിനു സമീപത്തെ പ്രസിദ്ധക്ഷേത്രമായ തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രത്തിലെ ചിറയിൽ അപരിചിതരായ ബ്രാഹ്മണന്മാർ കുളിക്കുന്നതു കണ്ടപ്പോഴാണ് രഹസ്യമായി നടന്ന പൂജാകർമ്മങ്ങളെക്കുറിച്ച് സൂചന ലഭിച്ചതെന്നും വാർത്തയിൽ പറയുന്നു. തൊട്ടടുത്ത വീട്ടുകാരെ താൽക്കാലികമായി ഒഴിപ്പിച്ച് വൈദികർക്ക് താമസ സൗകര്യമൊരുക്കിയിരുന്നു. കഴിഞ്ഞ വർഷവും കോടിയേരിയുടെ തറവാട്ടിൽ കുടുംബാംഗങ്ങൾ ദോഷങ്ങൾക്ക് പരിഹാരമായി പൂജകൾ നടത്തിയത് വാർത്തയായിരുന്നു. തറവാട് ജോത്സ്യരുടെ നിർദ്ദേശമനുസരിച്ചാണ് പൂജ നടന്നതെന്ന് അടുത്ത ബന്ധുക്കൾ പറയുന്നു. പൂജയിൽ പങ്കെടുക്കാൻ കോടിയേരി ബാലകൃഷ്ണൻ വീട്ടിലെത്തിയതായും സൂചനയുണ്ട്.- ജന്മഭൂമി 2018ൽ ആരോപിച്ചിരുന്നു. ഏതാനും വർഷം മുമ്പ് കോടിയേരിക്കു വേണ്ടി കാടാമ്പുഴയിൽ പൂമൂടൽ പൂജ കഴിച്ചത് ഏറെ വിവാദമായിരുന്നു.

കോടിയേരിയുടെ ശത്രുസംഹാര പൂജ ! രമേശ് ചെന്നിത്തല ആർഎസ്എസ് ആണെന്ന് സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ് കോടിയേരി ബാലകൃഷ്ണൻ...

Posted by Jyothikumar Chamakkala on Sunday, August 9, 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP