Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

`കേസിനെക്കുറിച്ച് മുൻപ് അറിയാമായിരുന്നു മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞതെന്ന് പറഞ്ഞിട്ടില്ല`; വിനോദിനി മുംബൈയിൽ പോയതും അഭിഭാഷകനെ വിളിച്ചതും സത്യം അറിയാൻ; ബിനോയ് വിഷയത്തിൽ മലക്കം മറിഞ്ഞ് കോടിയേരി;` കോടികൾ കൊടുക്കാനുണ്ടായിരുന്നെങ്കിൽ കേസ് ഉണ്ടാകുമായിരുന്നില്ല`; യുവതിയുടെ ആരോപണങ്ങൾ തെറ്റെന്ന് പറഞ്ഞത് ബിനോയ് എല്ലാം നിഷേധിച്ചതിനാലെന്നും കോടിയേരി ബാലകൃഷ്ണൻ; സെക്രട്ടറിയുടെ മകന്റെ പീഡന വിവാദത്തിൽ സിപിഎം പ്രതിരോധത്തിൽ തന്നെ

`കേസിനെക്കുറിച്ച് മുൻപ് അറിയാമായിരുന്നു മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞതെന്ന് പറഞ്ഞിട്ടില്ല`; വിനോദിനി മുംബൈയിൽ പോയതും അഭിഭാഷകനെ വിളിച്ചതും സത്യം അറിയാൻ; ബിനോയ് വിഷയത്തിൽ മലക്കം മറിഞ്ഞ് കോടിയേരി;` കോടികൾ കൊടുക്കാനുണ്ടായിരുന്നെങ്കിൽ കേസ് ഉണ്ടാകുമായിരുന്നില്ല`; യുവതിയുടെ ആരോപണങ്ങൾ തെറ്റെന്ന് പറഞ്ഞത് ബിനോയ് എല്ലാം നിഷേധിച്ചതിനാലെന്നും കോടിയേരി ബാലകൃഷ്ണൻ; സെക്രട്ടറിയുടെ മകന്റെ പീഡന വിവാദത്തിൽ സിപിഎം പ്രതിരോധത്തിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിഹാർ സ്വദേശിനിയായ യുവതിയുമായി മകൻ ബിനോയ്ക്ക് ബന്ധമുണ്ടെന്ന കാര്യം മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞതെന്ന മുൻ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കഴിഞ്ഞ ജനുവരിയിൽ മുംബൈ പൊലീസിന്റെ നോട്ടീസ് ലഭിച്ചിരുന്നുവെന്ന് വ്യക്തമാക്കി വിഷയത്തിൽ മുൻ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് കോടിയേരി. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ച വിഷയത്തിലാണ് കോടിയേരിയുടെ വെളിപ്പെടുത്തൽ. മാധ്യമങ്ങൾ വഴിയാണ് കാര്യങ്ങൾ അറിഞ്ഞത് എന്ന് പറഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

കേസിൽ മുംബൈ പൊലീസിന്റെ നോട്ടീസ് വന്നതിന് പിന്നാലെ ഭാര്യ വിനോദിന് മുംബൈയിൽ പോയിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ വെളിപ്പെടുത്തി. അമ്മയെന്ന നിലയ്ക്ക് കാര്യങ്ങൾ മനസ്സലാക്കാനും നിജസ്ഥിതി അറിയാനുമാണ് അവർ മുംബൈയിലേക്ക് പോയതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. നേരത്തെ ബിനോയ് വിവാദത്തിൽ ഒന്നും അറിയില്ല എന്ന കോടിയേരിയുടെ വാദം തെറ്റാണ് എന്ന് മുംബൈയിലെ അഭിഭാഷകനായ ശ്രീജിത്ത് വെളിപ്പെടുത്തിയിരുന്നു. ഇത് ശരിവെച്ചുകൊണ്ടായിരുന്നു ഇപ്പോൾ കോടിയേരി വെളിപ്പെടുത്തലുകൾ നടത്തിയത്.

താൻ സഹായിക്കില്ലെന്ന് ബിനോയിയെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ. സ്വയം വരുത്തിവച്ച പ്രശ്‌നങ്ങൾക്ക് സ്വന്തമായി തന്നെ പരിഹാരം കണ്ടെത്തണമെന്നും ബിനോയിയോട് പറഞ്ഞു. കേസിന്റെ തുടക്കത്തിലാണ് താൻ ബിനോയ് വിഷയത്തെ കുറിച്ച് അറിഞ്ഞതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചർച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസിൽ വച്ചാണെണെന്ന് ശ്രീജിത്ത് പറഞ്ഞു. ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തിൽ ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ വാദം പൊളിയുന്നതായിരുന്നു.

അതേസമയം യുവതിക്ക് കോടികൾ കൊടുത്ത് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു എന്ന ആരോപണവും കോടിയേരി ബാലകൃഷ്ണൻ നിഷേധിച്ചു. ചേദിക്കുമ്പോൾ കോടികൾ എടുത്തുകൊടുക്കാൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു കേസ് ഉണ്ടാകുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. മകൻ ബിനോയ് എവിടെയാണ് എന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ആർക്കുവേണണെങ്കിലും ബിനോയ് എവിടെ ഉണ്ടെന്ന് കണ്ടെത്താൻ കഴിയും എന്നും മാധ്യമപ്രവർത്തകർക്കും കണ്ടെത്താവുന്നതേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 18ന് വിനോദിനിയും 29 ന് ബിനോയിയും ചർച്ചയ്ക്കെത്തിയെന്നും വിഷയം നേരത്തെ അറിയില്ലായിരുന്നു എന്ന കോടിയരിയുടെ വാദം തെറ്റാണെന്നും അഭിഭാഷകൻ കെ പി ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു. ചർച്ചക്ക് ശേഷം കോടിയേരി ബാലകൃഷ്ണനുമായി താൻ ഫോണിൽ സംസാരിച്ചെന്നും അഭിഭാഷകൻ വെളിപ്പെടുത്തി. വിഷയത്തിന്റെ ഗൗരവം കോടിയേരിയോട് പറഞ്ഞുവെന്നും എന്നാൽ, ബിനോയ് പറയുന്നത് മാത്രമാണ് കോടിയേരി വിശ്വസിച്ചതെന്നും കെ പി ശ്രീജിത്ത് പറഞ്ഞിരുന്നു. ഇപ്പോൾ കോടിയേരി തന്നെ മലക്കം മറിഞ്ഞതോട വെിഷയത്തിൽ കോടിയേരിയും കുടുംബവും ഒപ്പം തന്നെ പാർട്ടിയും കൂടുതൽ പ്രതിരോധത്തിലാവുകയാണ്.

പരാതിക്കാരിയായ യുവതിയുമായി കോടിയേരിയുടെ കുടുംബം ചർച്ചകൾ നടത്തിയത് തന്റെ സാന്നിധ്യത്തിലായിരുന്നെന്ന് ശ്രീജിത്ത് വ്യക്തമാക്കി. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചർച്ച നടത്തിയത് മുംബയിലെ തന്റെ ഓഫീസിൽവച്ചാണെന്നും,? യുവതിയുടേത് ബ്ലാക്ക് മെയിൽ കേസാണെന്നും വാസ്തവമെന്താണെന്ന് അന്വേഷിക്കണമെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് ബിഹാർ സ്വദേശിനി ആദ്യമായി ബിനോയ് കോടിയേരിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചത്. ഇതിനു ശേഷമാണ് കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ യുവതിയുമായി ഒത്തുതീർപ്പ് ചർചയ്ക്ക് മുംബയിലെത്തിയിരുന്നു. ഇതും തനിക്ക് അറിയാമെന്ന് കോടിയേരി പറയുമ്പോൾ മുൻപ് അദ്ദേഹം പറഞ്ഞത് തെറ്റാണ് എന്ന് തെളിയുകയാണ്.

കുട്ടിയുടെ ചെലവിനും തനിക്കുമായി അഞ്ചുകോടി രൂപ വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ ഹിന്ദി അറിയാത്തതിനാൽ വിനോദിനിക്ക് യുവതിയുമായി സംസാരിക്കാനായില്ല. ആരെങ്കിലും ചോദിച്ചാൽ പണം നൽകാനാവില്ലെന്നായിരുന്നു വിനോദിനിയുടെ നിലപാട്. യുവതിയുടെ വാദത്തിൽ വസ്തുതയില്ലെന്നും ബ്ലാക്ക് മെയിലിംഗാണെന്നും അവർ പറഞ്ഞു.തുടർന്ന് അവർ തിരിച്ചുപോവുകയും പിന്നീട് ബിനോയ് കോടിയേരി നേരിട്ട് മധ്യസ്ഥ ചർച്ചയ്ക്ക് മുംബയിലെത്തുകയും ചെയ്തു. കുട്ടി തന്റേതല്ലെന്നായിരുന്നു ബിനോയ് കോടിയേരിയുടെ വാദം. അഞ്ചുകോടി തരാനാകില്ലെന്നും പറഞ്ഞു. ഇതോടെ ഒത്തുതീർപ്പു ചർച്ചകൾ പരാജയപ്പെട്ടെന്നും ഇതിനുശേഷമാണ് താൻകോടിയേരി ബാലകൃഷ്ണനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചതെന്നും അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.

ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ളശ്രമമാണ് യുവതിയുടെതെന്നാണ് കോടിയേരിയും പറഞ്ഞത്. ഏറെ ചർച്ച നടന്നെങ്കിലും അഞ്ച് കോടി രൂപ വേണമെന്ന യുവതിയുടെ ആവശ്യം വിനോദിനി അംഗീകരിച്ചില്ല. ഇപ്പോൾ പണം നൽകിയാൽ പിന്നേയും പണം ചോദിച്ചുകൊണ്ടേയിരിക്കില്ലേ എന്നാണ് ബിനോയ് പറഞ്ഞതെന്നും കെ പി ശ്രീജിത്ത് വെളിപ്പെടുത്തി. അച്ഛൻ ഇടപെടേണ്ട കാര്യമില്ലെന്നും കേസായാൽ ഒറ്റയ്ക്ക് നേരിടാൻ തയ്യാറാണ് എന്നും ബിനോയ് പറഞ്ഞതായി ശ്രീജിത്ത് പറയുന്നു. യുവതിയുടെ കുഞ്ഞ് തന്റേതല്ലെന്നും ഇനി പണംതരാനാകില്ലെന്നും ബിനോയ് മധ്യസ്ഥ ചർച്ചയിൽ പറഞ്ഞതായി ശ്രീജിത്ത് വെളിപ്പെടുത്തി.

കുഞ്ഞ് ബിനോയിയുടെതാണെന്നും ഡി.എൻ.എ പരിശോധന നടത്തണമെന്ന് യുവതി ആവശ്യപ്പെട്ടു എന്നും ഡി.എൻ.എ പരിശോധനയുടെ കാര്യം പറഞ്ഞതോടെ ബിനോയ് വൈകാരികമായി പ്രതികരിച്ചുവെന്നും അഭിഭാഷകൻ പ്രതികരിച്ചു. ഇതോടെ മധ്യസ്ഥ ചർച്ച പാതിയിൽ ഉപേക്ഷിക്കേണ്ടിവന്നു എന്നും അദ്ദേഹം കൂട്ടിച്ചർത്തുനു. രണ്ട് പേരും തെളിവായി പല രേഖകളും കാണിച്ചിരുന്നെന്നും അഭിഭാഷകൻ പറയുന്നു. പിതൃത്വം തെളിയിക്കാതെ നഷ്ടപരിഹാരം തരില്ലെന്നായിരുന്നു ബിനോയിയുടെ ഭാഗമെന്നും ശ്രീജിത്ത് വ്യക്തമാക്കി.

അതിനിടെ നേരത്തെ ബിനോയ് കോടിയേരിയുടെ ലൈംഗിക പീഡന വിവാദം സിപിഎം സംസ്ഥാന സമിതിയിൽ റിപ്പോർട്ട് ചെയ്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെയാണ് വിഷയം സംസ്ഥാന സമിതി മുന്നാകെ അവതരിപ്പിച്ചത്. കോടിയേരി ഈ വിഷയം ഇന്ന് സംസ്ഥാന സമിതിക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു.മകന് ഈ വിഷയത്തിൽ യാതൊരു വിധ സഹായവും ചെയ്യില്ലെന്ന നിലപാട് കോടിയേരി സംസ്ഥാന സമിതിയിലും ആവർത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP