Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കോടിയേരി അന്വേഷിച്ചെന്ന് ഏട്ടൻ പറഞ്ഞപ്പോൾ അടുത്തു പോയി; ചിരിച്ചു കൊണ്ട് കൈ തന്നിട്ട് കോടിയേരി പറഞ്ഞു; എനിക്ക് അത്ര വയറില്ല കേട്ടോ ഇനി വരയ്ക്കുമ്പോൾ ശ്രദ്ധിക്കണം; അതെ... അത്ര വയറില്ല അദ്ദേഹത്തിന്റെ ഭാര്യയും ശരിവെച്ചു; ഒറ്റ സ്ട്രെച്ചിന് വയറു കുറയ്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല': വരകളിലെ വിമർശനം നേതാവ് ഉൾക്കൊണ്ടത് ഗോപീകൃഷ്ണൻ ഒരിക്കൽ കുറിച്ചപ്പോൾ

'കോടിയേരി അന്വേഷിച്ചെന്ന് ഏട്ടൻ പറഞ്ഞപ്പോൾ അടുത്തു പോയി; ചിരിച്ചു കൊണ്ട് കൈ തന്നിട്ട് കോടിയേരി പറഞ്ഞു; എനിക്ക് അത്ര വയറില്ല കേട്ടോ ഇനി വരയ്ക്കുമ്പോൾ ശ്രദ്ധിക്കണം; അതെ... അത്ര വയറില്ല അദ്ദേഹത്തിന്റെ ഭാര്യയും ശരിവെച്ചു; ഒറ്റ സ്ട്രെച്ചിന് വയറു കുറയ്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല': വരകളിലെ വിമർശനം നേതാവ് ഉൾക്കൊണ്ടത് ഗോപീകൃഷ്ണൻ ഒരിക്കൽ കുറിച്ചപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കാർട്ടൂണുകൾ ഇഷ്ടപ്പെടുന്ന നേതാക്കളും, ഇഷ്ടപെടാത്ത നേതാക്കളും ഉണ്ട്. സ്വന്തം ഇടത്തെ കുറിച്ച് രാഷ്ട്രീയ നേതാക്കളെ ഓർമ്മിപ്പിക്കുന്ന ഒന്നുകൂടിയാണ് കാർട്ടൂണുകൾ. ചിരിയും ചിന്തയും അടങ്ങിയ കോടിയേരിയുടെ രാഷ്ട്രീയ ജീവിതത്തിൽ കാർട്ടൂണുകളോട് അസഹിഷ്ണുത പുലർത്തിയതായി കേട്ടിട്ടില്ല. കോടിയേരിയെ വിമർശിച്ച് കാർട്ടൂണിസ്റ്റായ ഗോപീകൃഷ്ണൻ 2019 ൽ ചില സ്‌ട്രോക്കുകൾ വരച്ചപ്പോൾ, സൈബർ സഖാക്കൾക്ക് അതിഷ്ടമായില്ല. സൈബർ ആക്രമണത്തിന് അദ്ദേഹം തന്റേതായ രീതിയിൽ മറുപടിയും നൽകിയിരുന്നു. രാഷ്ട്രീയത്തിലെ തെറ്റുകുറ്റങ്ങേൾ, ഇനിയും, വരയ്ക്കുമെന്ന് അദ്ദേഹം സംശയലേശമെന്യേ വ്യക്തമാക്കുകയും ചെയതിരുന്നു.

സൈബർ സഖാക്കളുടെ വിമർശനത്തിന് ഉത്തരമായി കോടിയേരി ബാലകൃഷ്ണന്റെ ഉപദേശവും നിരത്തിയിരുന്നു. 'തലശ്ശേരി ടൗൺ ഹാളിൽ ഒരു കല്യാണത്തിന് പോയി. എന്റെ അച്ഛന്റെ അനന്തരവന്റെ മകളാണ് വധു.വധുവിന്റെ അമ്മയുടെ അമ്മാവനെ നിങ്ങളറിയും.ശ്രീ .കോടിയേരി ബാലകൃഷ്ണൻ. നിന്നെ കോടിയേരി അന്വേഷിച്ചെന്ന് എന്റെ ഏട്ടൻ പറഞ്ഞപ്പോൾ ഞാൻ അടുത്തു പോയി. ചിരിച്ചു കൊണ്ട് കൈ തന്നിട്ട് കോടിയേരി പറഞ്ഞു ' കാർട്ടൂണൊക്കെ കാണുന്നുണ്ട്. പക്ഷെ എനിക്കൊരു കാര്യം പറയാനുണ്ട് എന്നെ വരയ്ക്കുമ്പോൾ.. 'എന്താ സാർ? ഞാൻ ചോദിച്ചു.-ഗോപീകൃഷ്ണൻ തുടർന്നെഴുതുന്നു.

എനിക്ക് അത്ര വയറില്ല കേട്ടോ ഇനി വരക്കുമ്പോൾ ശ്രദ്ധിക്കണം.' 'അതെ. അത്ര വയറില്ല ' അദ്ദേഹത്തിന്റെ ഭാര്യയും ശരിവെച്ചു. ഞാൻ വാക്കു പറഞ്ഞിട്ടുണ്ട്. ഒറ്റ സ്ട്രെച്ചിന് വയറു കുറയ്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.... പറ്റുമായിരിക്കും....-ഇതാണ് ഗോപീകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയിൽ നിന്നുണ്ടായ അനുഭവം. അതായത് തന്റെ കാർട്ടൂണുകളെ നല്ല അർത്ഥത്തിൽ തന്നെ കോടിയേരിയെ പോലുള്ള നേതാക്കൾ എടുക്കുന്നു. അതിലെ വിമർശനവും വരകളിലെ സവിശേഷതകളുമെല്ലാം നേതാക്കൾക്ക് ഉൾക്കൊള്ളാനാകുന്നുണ്ട്. അതുകൊണ്ട് തന്നെ പലവിധ നേട്ടങ്ങളുണ്ടാക്കാനായുള്ള സൈബർ സഖാക്കളുടെ വിമർശനങ്ങളെ തള്ളിക്കളയുന്നുവെന്ന് പരോക്ഷമായി പ്രഖ്യാപിക്കുകയായിരുന്നു കാർട്ടൂണിസ്റ്റ്.

ഗോപീകൃഷ്ണന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗം:

'വിമർശനങ്ങൾ നടക്കട്ടെ ....തെറി വിളി വേണ്ട. ഞാൻ വര നിർത്താനും പോകുന്നില്ല. ഒരു കാര്യം കൂടി പറഞ്ഞു നിർത്തുന്നു..

കഴിഞ്ഞ മാസം തലശ്ശേരി ടൗൺ ഹാളിൽ ഒരു കല്യാണത്തിന് പോയി. എന്റെ അച്ഛന്റെ അനന്തരവന്റെ മകളാണ് വധു.വധുവിന്റെ അമ്മയുടെ അമ്മാവനെ നിങ്ങളറിയും.ശ്രീ .കോടിയേരി ബാലകൃഷ്ണൻ. നിന്നെ കോടിയേരി അന്വേഷിച്ചെന്ന് എന്റെ ഏട്ടൻ പറഞ്ഞപ്പോൾ ഞാൻ അടുത്തു പോയി. ചിരിച്ചു കൊണ്ട് കൈ തന്നിട്ട് കോടിയേരി പറഞ്ഞു ' കാർട്ടൂണൊക്കെ കാണുന്നുണ്ട്. പക്ഷെ എനിക്കൊരു കാര്യം പറയാനുണ്ട് എന്നെ വരയ്ക്കുമ്പോൾ.. ' എന്താ സാർ? ഞാൻ ചോദിച്ചു.

എനിക്ക് അത്ര വയറില്ല കേട്ടോ ഇനി വരക്കുമ്പോൾ ശ്രദ്ധിക്കണം.' 'അതെ. അത്ര വയറില്ല ' അദ്ദേഹത്തിന്റെ ഭാര്യയും ശരിവെച്ചു. ഞാൻ വാക്കു പറഞ്ഞിട്ടുണ്ട്. ഒറ്റ സ്ട്രെച്ചിന് വയറു കുറയ്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.... പറ്റുമായിരിക്കും....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP