Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നിസ്സാര കാരണങ്ങൾ കൊണ്ട് ആശുപത്രിയിൽ അഡ്‌മിറ്റ് ആയാലും ആരോടും പറയില്ല; അവസരങ്ങൾ നഷ്ടപ്പെടുമെന്നതിനാൽ രോഗകാര്യങ്ങളിൽ സത്യം പുറത്തുപറയാൻ സിനിമാ രംഗത്തുള്ളവർ മടിക്കുന്നു'; ചലച്ചിത്ര മേഖലയിലെ ആഘോഷിക്കപ്പെടുന്ന ആശുപത്രി വാർത്തകളെക്കുറിച്ചും തന്റെ വിടവാങ്ങലിന് മുൻപേ നിലപാടെടുത്ത കൊച്ചുപ്രേമൻ

'നിസ്സാര കാരണങ്ങൾ കൊണ്ട് ആശുപത്രിയിൽ അഡ്‌മിറ്റ് ആയാലും ആരോടും പറയില്ല; അവസരങ്ങൾ നഷ്ടപ്പെടുമെന്നതിനാൽ രോഗകാര്യങ്ങളിൽ സത്യം പുറത്തുപറയാൻ സിനിമാ രംഗത്തുള്ളവർ മടിക്കുന്നു'; ചലച്ചിത്ര മേഖലയിലെ ആഘോഷിക്കപ്പെടുന്ന ആശുപത്രി വാർത്തകളെക്കുറിച്ചും തന്റെ വിടവാങ്ങലിന് മുൻപേ നിലപാടെടുത്ത കൊച്ചുപ്രേമൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:മലയാള സിനിമയിൽ തന്റെ ശബ്ദം കൊണ്ടും സംഭാഷണ ശൈലികൊണ്ടും വ്യത്യസ്തത പുലർത്തിയിരുന്ന നടനെയാണ് കൊച്ചുപ്രേമന്റെ വിയോഗത്തിലൂടെ ചലച്ചിത്ര ശാഖക്ക് നഷ്ടമാകുന്നത്.സിനിമാ ലോകത്തിലെ ഉള്ളറകളെ കുറിച്ചും വളരെ കാലികമായ നിലപാടുകൾ സ്വീകരിച്ചിരുന്ന വ്യക്തയായിരുന്നു കൊച്ചുപ്രേമൻ,അദ്ദേഹവുമായുള്ള പല അഭിമുഖങ്ങളിലും നടൻ അത്തരത്തിലെ തന്റെ നിലപാടുകൾ തുറന്നുപറഞ്ഞിട്ടുണ്ട്.കോവിഡിന് ശേഷം തകർന്ന് നിന്ന സിനിമാ മേഖലയിൽ അന്ന് പിടിച്ചു നിൽക്കാൻ തന്റെ ആറാട്ട് എന്ന സിനിമയിൽ അവസരം തന്ന സംവിധായകനോട് 'സത്യത്തിൽ ഈ കെട്ട കാലത്ത് ഇത് വലിയൊരു അനുഗ്രഹമാണ് ' എന്നായിരുന്നു കൊച്ചുപ്രേമന് പറയാനുണ്ടായിരുന്നത്.

സിനിമാ മേഖലയിലെ താരങ്ങളുടെ ചെറിയ അസുഖങ്ങൾ പോലും വലിയ വാർത്തയാക്കി മാറ്റുന്ന മാധ്യമ പ്രവണതയോടും ശക്തമായ ഭാഷയിൽ പ്രതികരിക്കാനായിരുന്നു കൊച്ചുപ്രേമന് ഇഷ്ടം.'ഞങ്ങളെപ്പോലുള്ള ചെറിയ കലാകാരന്മാരുടെ ഏറ്റവും വലിയ ബുദ്ധിമുട്ട് പല്ലുവേദന, ചെവിവേദന പോലെയുള്ള അസുഖങ്ങൾ പോലും അവസരം കുറയ്ക്കുന്നുവെന്നതാണ്. ഇതേപോലെയുള്ള നിസ്സാര കാരണങ്ങൾ കൊണ്ട് ആശുപത്രിയിൽ അഡ്‌മിറ്റ് ആയാൽ പോലും അതിനെ പർവതീകരിച്ച്, ഗുരുതരമായ രോഗങ്ങൾ കൊണ്ട് മല്ലിടുന്നു എന്ന തരത്തിൽ വാർത്തകൾ വരുകയും അവസരങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്നു.അതുകൊണ്ടുതന്നെ ഇപ്പോൾ ഇക്കാര്യങ്ങൾ പുറത്തുപറയാൻ സിനിമ ഉപജീവനമാർഗമാക്കിയ പലരും മടിക്കുന്നുമുണ്ട് '.ഇതായിരുന്നു ചലച്ചിത്ര മേഖലയിലെ ആഘോഷിക്കപ്പെടുന്ന ആശുപത്രി വാർത്തകളെക്കുറിച്ചുള്ള താരത്തിന്റെ മറുപടി.

മലയാള സിനിമാ മേഖലയിൽ തനിക്ക് ഏറ്റവുമടുപ്പമുള്ള താരമായ മോഹൻലാലിനെക്കുറിച്ച് പറയുമ്പോൾ ഏറെ വാചാലനാവുന്ന പ്രകൃതമായിരുന്നു കൊച്ചുപ്രമന്റേത്.ഒരു അഭിമുഖത്തിൽ അദ്ദേഹം ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ സാധാരണക്കാരനെ തന്നോടൊപ്പം ചേർതത് നിർത്തുന്ന നടൻ എന്നായിരുന്നു.നമ്മുടെ മുന്നിൽ ലാൽ എന്നു പറയുന്നത് ഒരു സൂപ്പർസ്റ്റാറാണ്.പക്ഷേ അദ്ദേഹം സെറ്റിൽ എത്തിക്കഴിഞ്ഞാൽ ജൂനിയർ ആർട്ടിസ്റ്റുകളോട് പോലും ചേർന്നു നിൽക്കുന്ന ഒരു സാധാരണ വ്യക്തിയാണ്.ലാലുമായി കുട്ടിക്കാലം മുതലുള്ള സൗഹൃദമാണുള്ളതെന്നുമായിരുന്നു അദ്ദേഹം തന്റെ അഭിമുഖത്തിൽ ലാലിനെ കുറിച്ച് വ്യക്തമാക്കിയത്.

ശരീരഭാഷകൊണ്ടും സംസാരശൈലികൊണ്ടുമാണ് താൻ സിനിമാ രംഗത്ത് വ്യത്യസ്താകുന്നതെന്ന വ്യകത്മായ തിരിച്ചറിവുമുള്ള നടനായിരുന്നു കൊച്ചുപ്രേമൻ.തനിക്ക് തന്റെ ശരീരഘടനയെപ്പറ്റി ബോധ്യം ഉള്ളതുകൊണ്ട് സംവിധായരോട് ഫൈറ്റിൽനിന്ന് ഒഴിവാക്കണമെന്നു പറയാറുണ്ടെന്നും തുടക്കകാലം മുതൽ സംഘട്ടന രംഗങ്ങളിൽനിന്ന് ഒഴിഞ്ഞു നിൽക്കാൻ ശ്രമിച്ചിരുന്നുവെന്നും കൊച്ചുപ്രേമൻ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു.അത്തരത്തിൽ സിനിമയുടെ അണിയറയിലടക്കമുള്ള സാധാരണ സിനിമാ പ്രവർത്തകർ നേരിടുന്ന പ്രശ്‌നങ്ങളേയും ബുദ്ധിമുട്ടുകളേയും കുറിച്ചടക്കം വ്യക്തമായ ബോധ്യവും നിലപാടുകളുമുള്ള ഒരു നടനെക്കൂടിയാണ് കൊച്ചുപ്രേമന്റെ വേർപാടിലൂടെ സിനിമാ മേഖലയക്ക് നഷ്ടമാവുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP