Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചിയിലെ പെട്രോ കെമിക്കൽസ് പാർക്കിന്റെ പദ്ധതി കടലാസിൽ; നടപ്പിൽ വരാത്ത പ്രൊജക്റ്റിനായി ഖജനാവിൽ ലക്ഷങ്ങൾ ചോരുന്നതായി സൂചന; സ്ഥലമെടുപ്പ് പോലും പൂർത്തിയാകാത്ത പദ്ധതിക്കായി നാൽപ്പത് ലക്ഷത്തോളം രൂപ ചിലവഴിച്ചെന്നു വിവരാവകാശ രേഖ വഴി; സ്ഥലം പോലും കണ്ടെത്താത്ത പദ്ധതിക്കായി നിക്ഷേപ സംഗമവും നടത്തി, നിക്ഷേപകരും എത്തിയതുമില്ല; ആരംഭിക്കും മുമ്പേ പെട്രോ കെമിക്കൽസ് പാർക്ക് വിവാദത്തിലേക്ക്

കൊച്ചിയിലെ പെട്രോ കെമിക്കൽസ് പാർക്കിന്റെ പദ്ധതി കടലാസിൽ; നടപ്പിൽ വരാത്ത പ്രൊജക്റ്റിനായി ഖജനാവിൽ ലക്ഷങ്ങൾ ചോരുന്നതായി സൂചന; സ്ഥലമെടുപ്പ് പോലും പൂർത്തിയാകാത്ത പദ്ധതിക്കായി നാൽപ്പത് ലക്ഷത്തോളം രൂപ ചിലവഴിച്ചെന്നു വിവരാവകാശ രേഖ വഴി; സ്ഥലം പോലും കണ്ടെത്താത്ത പദ്ധതിക്കായി നിക്ഷേപ സംഗമവും നടത്തി, നിക്ഷേപകരും എത്തിയതുമില്ല; ആരംഭിക്കും മുമ്പേ പെട്രോ കെമിക്കൽസ് പാർക്ക് വിവാദത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ലഭ്യമാകാത്ത, ജോലികൾ ഒന്നും ആരംഭിക്കാത്ത കൊച്ചിയിലെ പെട്രോ കെമിക്കൽസ് പാർക്കിനായിഖജനാവിൽ നിന്നും ലക്ഷങ്ങൾ ചോരുന്നതായി സൂചന. പദ്ധതി പ്രവർത്തനം ആരംഭിക്കാത്ത പെട്രോ കെമിക്കൽ പാർക്കിനായി ഈ സർക്കാർ ഇതേ വരെ ചിലവഴിച്ചത് 39,56,383.രൂപ. അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയോ, സ്ഥലം ഏറ്റെടുപ്പ് നടത്തുകയോ ചെയ്യാത്ത ഈ പ്രോജക്ടിന് വേണ്ടി നാൽപ്പത് ലക്ഷത്തോളം രൂപ എന്തിനു ചെലവാക്കി എന്ന ചോദ്യത്തിന് സർക്കാരിന് ഉത്തരവുമില്ല. 2020 ഡിസംബർ ആകുമ്പോഴേക്കും പദ്ധതി പൂർത്തിയാകും എന്ന് പറയുന്ന പദ്ധതിയാണിത്.

വിവരാവകാശ പ്രകാരം നൽകിയ ചോദ്യത്തിനാണ് ഒന്നും ചെയ്യാത്ത ഈ പ്രൊജക്റ്റിനായി നാല്പത് ലക്ഷത്തോളം രൂപ ചെലവാക്കിയതായി സർക്കാർ തന്നെ മറുപടി നൽകിയിരിക്കുന്നത്. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകനായ കെ.ഗോവിന്ദൻ നമ്പൂതിരിക്ക് നൽകിയ മറുപടിയിലാണ് പെട്രോ കെമിക്കൽസ് പാർക്കിനു ഇത്രയും തുക നൽകിയതായി സർക്കാർ അറിയിച്ചത്. ഫാക്ടിന്റെ അമ്പലമേട് ഡിവിഷനിൽ 1800 കോടി രൂപ ചെലവിൽ കിൻഫ്ര സ്ഥാപിക്കുന്ന പദ്ധതിയാണ് പെട്രോ കെമിക്കൽസ് പാർക്ക്. ബിപിസിഎല്ലിന്റെ വികസനത്തോടൊപ്പം കൊച്ചിൻ റിഫൈനറിയുടെയും ബിപിസിഎല്ലിന്റെയും അനുബന്ധ ഉൽപന്നങ്ങൾ നിർമ്മിക്കാനാവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യവും ഒരുക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.

സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെടുത്തിയാണു പെട്രോ കെമിക്കൽസ് ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കാൻ പദ്ധതി. ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും പാർക്കിൽ വ്യവസായങ്ങൾ ആരംഭിക്കാൻ സൗകര്യം ലഭിക്കും. 1800 കോടി രൂപയാണു പെട്രോ കെമിക്കൽസ് പാർക്കിന്റെ പദ്ധതി ചെലവ്. സംസ്ഥാന സർക്കാർ കിഫ്ബിയിൽനിന്നാണ് ഈ തുക സമാഹരിക്കുന്നത്. പക്ഷെ നിലവിൽ പെട്രോ കെമിക്കൽ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണ്. സ്ഥലം ഏറ്റെടുപ്പ്, പദ്ധതി പങ്കാളികൾ എന്നിവയൊന്നും ഇതുവരെ ആയില്ല. പക്ഷെ ലക്ഷങ്ങൾ ഈ പ്രൊജക്റ്റിന്റെ പേരിൽ സർക്കാർ ഖജനാവിൽ ചോരുന്നുണ്ട് എന്ന് സർക്കാർ നൽകിയ മറുപടികൾ തന്നെ തെളിവാകുന്നു.

സ്ഥലം ഏറ്റെടുപ്പ് നടത്താതെ നിക്ഷേപ സംഗമം നടത്തിയെന്ന ചീത്തപ്പേരും പെട്രോ കെമിക്കൽ പാർക്കിനൊപ്പമുണ്ട്. എഫ്എസിടിയുടെ സ്ഥലത്താണ് പെട്രോ കെമിക്കൽ പാർക്ക് 
ആരംഭിക്കേണ്ടത്. പക്ഷെ ഇതേവരെ കേന്ദ്ര സർക്കാർ പ്രൊജക്റ്റിനായി ഭൂമി വിട്ടു നൽകിയിട്ടില്ല. സ്ഥലം ഏറ്റെടുപ്പ് നടത്തുന്നതിനും മുൻപായാണ് പെട്രോ കെമിക്കൽ പാർക്കിനായി  നിക്ഷേപ സംഗമം നടത്തിയിരിക്കുന്നത്. നിക്ഷേപ സംഗമം നടത്തിയെങ്കിലും അതുകൊണ്ട് കാര്യമായ നേട്ടം സർക്കാരിന് ലഭിക്കുകയും ചെയ്തില്ല

പെട്രോ കെമിക്കൽസ് പാർക്കിനായി സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ചു കേന്ദ്രവുമായി ധാരണാപത്രം മുൻപ് കൈമാറിയിരുന്നു. പക്ഷെ അതിനു ശേഷമുള്ള ജോലികൾ ഇഴഞ്ഞു നീങ്ങുകയാണ് ചെയ്തത്. എ.സി.മൊയ്തീൻ വ്യവസായവകുപ്പ് മന്ത്രിയായിരിക്കെയാണ് ധാരണാപത്രം കൈമാറിയത്. ഫാക്ട് കൊച്ചിൻ ഡിവിഷനിലെ 481.79 ഏക്കർ ഭൂമിയാണു പ്രൊജക്റ്റിനായി നീക്കിവയ്ക്കപ്പെട്ടിരിക്കുന്നത്.

പദ്ധതിക്ക് ജീവൻ വയ്ക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞയാഴ്ച യുഎയിൽ പോയപ്പോൾ പെട്രോ കെമിക്കൽ പാർക്കിൽ നിക്ഷേപം നടത്താൻ യുഎഇയുടെ ദേശീയ എണ്ണ കമ്പനിയായ അബുദാബി നാഷണൽ ഓയിൽ കമ്പനിയെ ക്ഷണിച്ചിരുന്നു. അഡ്‌നോക് ആസ്ഥാനത്ത് യുഎഇ സഹമന്ത്രിയും അഡ്‌നോക് ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ അഹ്മദ് അൽ ജാബറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടത്തിയ ചർച്ചയിലാണ് നിക്ഷേപ സന്നദ്ധത അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP