Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചി സാമ്രാജ്യം എന്നും സക്കീർ ഭായിയുടേത്! ലോക് ഡൗൺ ബോധവത്കരണത്തിന് നോക്കിയ ഉദ്യോഗസ്ഥനെ സക്കീർ ഹുസൈൻ വിരട്ടിയപ്പോൾ പേടിച്ച് വാല് ചുരുട്ടാതെ കേരള പൊലീസ്; എന്റെ പേര് സക്കീർ ഹുസൈൻ...സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ.. മനസ്സിലാക്കാതെ വർത്തമാനം പറയരുതെന്ന് ഭീഷണി; സാറിനെ ബോധവത്കരണം നടത്തി അത്രേയുള്ളുവെന്നും പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ എന്നും പൊലീസുകാരന്റെ മറുചോദ്യം; ചൂളിപ്പോയി സക്കീർഭായ്

കൊച്ചി സാമ്രാജ്യം എന്നും സക്കീർ ഭായിയുടേത്! ലോക് ഡൗൺ ബോധവത്കരണത്തിന് നോക്കിയ ഉദ്യോഗസ്ഥനെ സക്കീർ ഹുസൈൻ വിരട്ടിയപ്പോൾ പേടിച്ച് വാല് ചുരുട്ടാതെ കേരള പൊലീസ്; എന്റെ പേര് സക്കീർ ഹുസൈൻ...സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ.. മനസ്സിലാക്കാതെ വർത്തമാനം പറയരുതെന്ന് ഭീഷണി; സാറിനെ ബോധവത്കരണം നടത്തി അത്രേയുള്ളുവെന്നും പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ എന്നും പൊലീസുകാരന്റെ മറുചോദ്യം; ചൂളിപ്പോയി സക്കീർഭായ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലോക് ഡൗണുമായി ബന്ധപ്പെട്ട് ശ്രമകരമായ ബോധവത്കരണത്തിലാണ് കേരള പൊലീസ്. അനാവശ്യമായി ആരും നിരത്തിലിറങ്ങരുതെന്ന അഭ്യർത്ഥന ആദ്യദിവസങ്ങളിൽ പലരും ചെവിക്കൊള്ളാതെവന്നതോടെ കർശന നടപടിയിലേക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായി കൊച്ചിയിൽ വാഹനം നിർത്തി ബോധവത്കരണം നചത്തി വരവേ കൊച്ചി പൊലീസ് കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെ കണ്ടുമുട്ടി. കൊച്ചിയിലെ ഭരണകക്ഷി നേതാവായ തന്നെ പൊലീസുകാർ വാഹനം നിർത്തി ചോദ്യം ചെയ്തത് സക്കീർ ഭായിക്ക് പിടിച്ചില്ല. ആ ഈർഷ്യ അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. തികഞ്ഞ ധാർഷ്ട്യത്തോടെ. എന്നാൽ, കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ച പൊലീസുകാരനും വിട്ടുകൊടുത്തില്ല.

സംഭാഷണം ഇങ്ങനെ:

പൊലീസുകാരൻ: എന്റെ പേര് പ്രകാശ് ന്നാണ്.

എന്റെ പേര് സക്കീർ ഹുസൈൻ, സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി. മനസ്സിലായോ. കാര്യം പറയുന്നതും മനസ്സിലാക്കാതെ വർത്തമാനം പറയരുത്.

മനസ്സിലാക്കാതെയല്ല..സാറ് പറഞ്ഞ കാര്യം മനസ്സിലാക്കി. അതുകൊണ്ട് സാറിന് ബോധവത്കരണം.

ഞാൻ രാവിലെ മുതൽ വീട്ടിലിരിക്കുകയാ..

സാറിന്റെ ബോധവത്കരണം നടത്തി അത്രേയുള്ളു.

നിങ്ങൾ ഇങ്ങനെയല്ല് ബോധവത്കരണം നടത്തേണ്ടത്.

പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ?

ഇതോടെ സക്കീർ ഹുസൈൻ വാഹനം ഓടിച്ച് പോകുന്നു.

കളമശേരി എസ്‌ഐയെ സക്കീർ ഹുസൈൻ ഫോാണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ നോരത്തെ പുറത്തുവന്നിരുന്നു. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി സംഘർഷത്തിൽ എസ്എഫ്ഐ നേതാവിനോട് എസ്‌ഐ മോശമായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു ഭീഷണി.

എസ്‌ഐ.അമൃത് രംഗനെയാണ് സക്കീർ ഹുസൈൻ ഭീഷണിപ്പെടുത്തിയത്. കളമശേരിയിലെ രാഷ്ട്രീയവും മറ്റും നോക്കി ഇടപെടുന്നത് നന്നാവുമെന്ന് സക്കീർ ഹുസൈൻ പറഞ്ഞു. എന്നാൽ തനിക്ക് അങ്ങനൊരു നിലപാടില്ലെന്നും നേരെ വാ നേരെ പോ എന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും എസ്‌ഐ.മറുപടി നൽകി. കുട്ടികൾ തമ്മിൽ തല്ലുന്നത് നോക്കി നിൽക്കാനാവില്ല. ഇവിടെ ഇരിക്കാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ലെന്നും എസ്‌ഐ മറുപടി പറഞ്ഞു.എസ്എഫ്ഐ നേതാവിനെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് എസ്ഐ പറഞ്ഞിട്ടും സക്കീർ ഹുസൈൻ വഴങ്ങാൻ തയ്യാറായിരുന്നില്ല.

ഇതിന് മുമ്പ് വെണ്ണല സ്വദേശിയായ വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയെന്ന കേസിൽ പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ ഒന്നാം പ്രതിയായിരുന്നു സക്കീർ ഹുസൈൻ. കേസ് രജിസ്റ്റർ ചെയ്തിട്ടും 20 ദിവസത്തോളം പാർട്ടിതണലിൽ ഒളിവിലായിരുന്നു പ്രതി. മാത്രമല്ല, സിപിഎം നേതാക്കളായ പി. രാജീവും കോടിയേരി ബാലകൃഷ്ണനും സക്കീറിനെ പിന്തുണച്ച് എത്തിയതും വിവാദമുണ്ടാക്കി.

ഇതിനിടെ, കീഴടങ്ങിയ പ്രതി ഒരു മാസത്തോളം ജയിലിൽ കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനു നേരിട്ടു കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിലാണു സക്കീർ പ്രതിയായത്. ഈ സമയം ഇയാളെ സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയിട്ടും സർക്കാർ പദവിയായ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റിയിരുന്നില്ല. ഇതും വിവാദമായിരുന്നു. പാർട്ടി അന്വേഷണത്തിനായി നിയോഗിച്ച എളമരം കരീം, സക്കീർ തെറ്റു ചെയ്തില്ലെന്ന് റിപ്പോർട്ട് നൽകിയതോടെയാണ് ഏരിയാ സെക്രട്ടറി സ്ഥാനത്തേക്കു സക്കീർ മടങ്ങിയെത്തിയത്.

അതേസമയം ബുധനാഴ്ചലോക്ക് ഡൗൺ നിർദ്ദേശത്തിന് വിലകൽപ്പിക്കാതെ നിരത്തിലൂടെ ഫോൺ വിളിച്ച് വാഹനമോടിച്ച എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ പൊലീസ് അകത്താക്കി. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി റിയാസ് വഹാബിനെയാണ് വർക്കല പൊലീസ് കസ്റ്റിയിലെടുത്തത്. ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചത് ചോദ്യംചെയ്ത എസ്ഐയോട് താൻ എസ്എഫ്ഐ ജില്ലാസെക്രട്ടറി ആണെന്നായിരുന്നു റിയാസ് നൽകിയ മറുപടി. തന്നോട് കയർത്ത റിയാസിനോട് നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് എസ്ഐ ഉത്തരം നൽകി. ശേഷം സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർകൂടി എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP