Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ഞാൻ അറിയാതെ ഞാൻ എങ്ങനെ നിങ്ങളുടെ പരിപാടിയുടെ രക്ഷാധികാരിയായി? അനുമതിയില്ലാതെ പേര് രക്ഷാധികാരിയെന്ന രീതിയിൽ ഉപയോഗിക്കരുതെന്ന് താക്കീത്; ഇനി ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടറുടെ മുന്നറിയിപ്പ്; സുഹാസിനെ രക്ഷാധികാരിയാക്കിയുള്ള ബിജിബാലിന്റെ തട്ടിപ്പും പൊളിഞ്ഞു; കളക്ടറെ രക്ഷാധികാരിയാക്കിയത് സാങ്കേതിക പിഴവെന്നും കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ സെക്രട്ടറിയുടെ വിശദീകരണം; കരുണാ നിശയിൽ ആഷിഖ് അബുവും കൂട്ടരും പെട്ടുപോകുമ്പോൾ

ഞാൻ അറിയാതെ ഞാൻ എങ്ങനെ നിങ്ങളുടെ പരിപാടിയുടെ രക്ഷാധികാരിയായി? അനുമതിയില്ലാതെ പേര് രക്ഷാധികാരിയെന്ന രീതിയിൽ ഉപയോഗിക്കരുതെന്ന് താക്കീത്; ഇനി ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടറുടെ മുന്നറിയിപ്പ്; സുഹാസിനെ രക്ഷാധികാരിയാക്കിയുള്ള ബിജിബാലിന്റെ തട്ടിപ്പും പൊളിഞ്ഞു; കളക്ടറെ രക്ഷാധികാരിയാക്കിയത് സാങ്കേതിക പിഴവെന്നും കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ സെക്രട്ടറിയുടെ വിശദീകരണം; കരുണാ നിശയിൽ ആഷിഖ് അബുവും കൂട്ടരും പെട്ടുപോകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം ജില്ലാ കളക്ടർ സുഹാസ് ഐഎഎസ് , കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ സെക്രട്ടറി ബിജിബാലിന് സ്‌നേഹപൂർവ്വം അയച്ച കത്ത് ചർച്ചയാവുകയാണ്. 'ഞാൻ നിങ്ങളുടെ സംഘടനയുടെ രക്ഷാധികാരി അല്ല. മേലാൽ എന്റെ പേര് ഉപയോഗിച്ചാൽ നിയമ നടപടി സ്വീകരിക്കും' എന്ന് കളക്ടർ സ്‌നേഹപൂർവ്വം അറിയിച്ചിരിക്കുകയാണ്. ഇതോടെ ആഷിക് അബുവും സംഘവും പറയുന്ന കള്ളങ്ങൾ ഒന്നിന് പിറകെ ഒന്നായി തകർന്നടിയുകയാണെന്ന് യുവമോർച്ചാ നേതാവ് സന്ദീപ് വാര്യർ പറഞ്ഞു. ഇതോടെ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പുതിയ വിവാദത്തിൽ പെടുകയാണ്. അതിനിടെ കളക്ടറുടെ പേര് ഉപയോഗിച്ചത് സാങ്കേതിക പിഴവാണെന്ന് ബിജിബാലും പ്രതികരിച്ചു. ഇതോടെ കളക്ടർ പരിപാടിയുടെ രക്ഷാധികാരിയ ആയിരുന്നില്ലെന്ന് വ്യക്തമാകുകയാണ്. ആഷിക് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും വാക്കുകേട്ട് എന്തിനും ഏതിനും ചാടിയിറങ്ങുന്ന സെലിബ്രിറ്റികളുടെ ശ്രദ്ധയ്ക്ക്. തൃശ്ശൂർ ഇന്ത്യയിലാണെന്നും സന്ദീപ് വാര്യർ ഓർമിപ്പിക്കുന്നു. അങ്ങനെ വിഷയത്തിൽ കൂടുതൽ പ്രതിരോധത്തിലാകുകയാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ.

പണം നൽകിയ രേഖ പുറത്തുവിട്ടെങ്കിലും നൽകിയ തീയതി സംഘാടകരെ തിരിഞ്ഞുകൊത്തുകയാണ്. ഇതിനൊപ്പമാണ് എറാണാകുളം ജില്ലാ കലക്ടർ എസ് സുഹാസിന്റെ പ്രതികരണവും പുറത്തുവരുന്നത്. താൻ കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്ന് എസ് സുഹാസ് വ്യക്തമാക്കി. അനുമതിയില്ലാതെ തന്റെ പേര് രക്ഷാധികാരിയെന്ന രീതിയിൽ ഉപയോഗിക്കരുതെന്ന് ചൂണ്ടിക്കാട്ടി കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ ഭാരവാഹികളിലൊരാളായ ബിജിപാലിന് അദ്ദേഹം കത്തുനൽകി. ഇനി ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പം ആഷിഖ് അബുവും ഹൈബി ഈഡൻ എംപിയും തമ്മിലുള്ള പോരും മുറുകുകയാണ്. തട്ടിപ്പ് തന്നെയാണ് നടന്നതെന്ന ഹൈബിയുടെ വാദം തെളിയിക്കാൻ ആഷിഖ് വെല്ലുവിളിച്ചിരുന്നു. ഇതിന് തെളിവ് സഹിതം പുറത്തുവിട്ടാണ് ഹൈബി തിരിച്ചടിച്ചത്. സംഗീത നിശ നടത്തി മൂന്ന് മാസം കഴിഞ്ഞ ശേഷമാണ് ടിക്കറ്റ് വരുമാനമായ ആറര ലക്ഷം രൂപ സംഘാടകർ രണ്ടുദിവസം മുൻപ് കൈമാറിയത്.

സാലറി ചാലഞ്ച് പൈസ വകമാറ്റിയ ആരോപണം വന്നതിന് ശേഷം പണം കൊടുത്ത് തലയൂരിയ എം.എം. മണിയുടെ ശിഷ്യന്മാർക്ക് പുതുമയല്ല. കട്ട പണം തിരികെ നൽകി മാതൃകയാവുന്നുവെന്നതാണ് ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതിയെന്ന് ഹൈബി പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടറുടെ കത്തും പുറത്തുവന്നത്. കൊച്ചിയിൽ നവംബറിൽ സംഘടിപ്പിച്ച കരുണ സംഗീതനിശ ദുരിതാശ്വാസഫണ്ട് സ്വരൂപിക്കാൻ നടത്തിയ പരിപാടിയല്ലെന്ന് സംവിധായകൻ ആഷിഖ് അബ പറഞ്ഞിരുന്നു. എന്നാൽ, ടിക്കറ്റ് വരുമാനം ദുരിതാശ്വാസനിധിയിലേക്കു കൊടുക്കാൻ ഫൗണ്ടേഷൻ തീരുമാനിച്ചതാണെന്നും ആഷിഖ് അബു പറഞ്ഞു. ഇതു സംബന്ധിച്ച് ഹൈബി ഈഡൻ എംപി. ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയായിട്ടാണ് ആഷിഖ് അബുവിന്റെ സാമൂഹിക മാധ്യമ പോസ്റ്റ്. ഇതോടെയാണ് കൊച്ചിയിലെ സ്‌റ്റേഡിയം സൗജന്യമായി കിട്ടാൻ നൽകിയ കത്ത് ഹൈബി പുറത്തുവിട്ടത്.

കരുണയെന്നു പേരിട്ട് നടത്തിയ സംഗീതനിശ വലിയ തട്ടിപ്പായിരുന്നെന്നായിരുന്നു ഹൈബി ഈഡന്റെ സാമൂഹിക മാധ്യമ ആദ്യ പോസ്റ്റ്. കണ്ടെത്തിയ തട്ടിപ്പ് എന്താണെന്നു തെളിയിക്കാൻ ഹൈബി ഈഡനെ ആഷിഖ് അബു വെല്ലുവിളിക്കുകയും ചെയ്തു. ഫൗണ്ടേഷൻതന്നെ ചെലവ് വഹിച്ച, ടിക്കറ്റിന്റെ പണം സർക്കാരിലേക്കു നൽകിയ ഒരു പരിപാടി എന്തടിസ്ഥാനത്തിലാണ് തട്ടിപ്പാണെന്നു ബോധ്യപ്പെട്ടതെന്ന് ആഷിഖ് അബു ചോദിച്ചു. 'താങ്കൾ കണ്ടെത്തിയ തട്ടിപ്പ് എന്താണെന്നറിയാനുള്ള അവകാശം ഞങ്ങൾക്കും ഉണ്ടെന്നിരിക്കേ, ഉടൻ താങ്കൾ തെളിവുസഹിതം ജനങ്ങളെയും ഞങ്ങളെയും അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു.' ഇങ്ങനെയായിരുന്നു ആഷിഖിന്റെ പോസ്റ്റ്. ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുത്തതിന്റെ രേഖയും ചേർത്താണ് പോസ്റ്റ്. എന്നാൽ വിവാദത്തിന് ശേഷമാണ് പണം കൊടുത്തതെന്ന് ചെക്കിൽ വ്യക്തമായിരുന്നു. ഇതോടെയാണ് അതും പൊളിഞ്ഞത്.

കൊച്ചി ഇന്റർനാഷണൽ മ്യൂസിക് ഫെസ്റ്റിവലിന്റെ പ്രഖ്യാപനത്തിനായി കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പൂർണമായും സ്വന്തം ചെലവിൽ നടത്തിയ പരിപാടിയാണ് കരുണ. അതുകൊണ്ടാണ് ഹൈബിയുടെ ഓഫീസിൽനിന്നുള്ള സൗജന്യ പാസുകളുടെ ആവശ്യം പൂർത്തീകരിക്കാനായതെന്നും ആഷിഖ് അബു കളിയാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP