Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എന്ന പേരിൽ നാട്ടുകാരുടെ പണം പിരിച്ച് ആഷിക് അബുവും റിമ കല്ലിങ്കലും സംഘവും പണം പുട്ടടിച്ചതിന്റെ രേഖ ഇതാ..! പ്രളയ ദുരിതാശ്വാസമായതു കൊണ്ട് ഇൻഡോർ സ്റ്റേഡിയം ഫ്രീ ആയി കൊടുത്തു; കാരുണ്യത്തിന്റെ ബാനർ ഉണ്ടായിരുന്നതിനാൽ പ്രതിഭകൾ പ്രതിഫലം വാങ്ങാതെ പാടി; എന്നിട്ടും ലാഭം മാത്രം സർക്കാരിന് നൽകാതെ സംഘാടകർ; കേരള പിറവി ദിനത്തിലെ കൊച്ചിയിലെ കരുണ മ്യൂസിക് കൺസേർട്ട് വിവാദത്തിൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എന്ന പേരിൽ നാട്ടുകാരുടെ പണം പിരിച്ച് ആഷിക് അബുവും റിമ കല്ലിങ്കലും സംഘവും പണം പുട്ടടിച്ചതിന്റെ രേഖ ഇതാ..! പ്രളയ ദുരിതാശ്വാസമായതു കൊണ്ട് ഇൻഡോർ സ്റ്റേഡിയം ഫ്രീ ആയി കൊടുത്തു; കാരുണ്യത്തിന്റെ ബാനർ ഉണ്ടായിരുന്നതിനാൽ പ്രതിഭകൾ പ്രതിഫലം വാങ്ങാതെ പാടി; എന്നിട്ടും ലാഭം മാത്രം സർക്കാരിന് നൽകാതെ സംഘാടകർ; കേരള പിറവി ദിനത്തിലെ കൊച്ചിയിലെ കരുണ മ്യൂസിക് കൺസേർട്ട് വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രളയ ദുരിതാശ്വാസം എന്ന പേരിൽ സിനിമാ പ്രവർത്തകർമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുമെന്ന വാഗ്ദാനവുമായി നടത്തിയ 'കരുണ മ്യൂസിക് കൺസേർട്ട്' വിവാദത്തിൽ. പരിപാടിയിയിലൂടെ സമാഹരിച്ച പണമാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാത്തതാണ് വിവാദങ്ങൾക്ക് കാരണം.

വേൾഡ് മ്യൂസിക് ഫെസ്റ്റിന് തുടക്കം കുറിച്ചുകൊണ്ടുള്ള 'കരുണ' മ്യൂസിക് കൺസേർട്ടിലൂടെ കൊച്ചിയെ ഒരു മ്യൂസിക് വില്ലേജ് ആക്കി മാറ്റുകയായിരുന്നു ലക്ഷ്യം. വേൾഡ് മ്യൂസിക് ഫെസ്റ്റിന് തുടക്കം കുറിച്ചുകൊണ്ടാണ് കരുണ ഫെസ്റ്റ് അരങ്ങേറിയത് രാജ്യത്താകമാനമുള്ള നാല്പത്തിയഞ്ചോളം സംഗീത പ്രതിഭകൾ മ്യൂസിക് കൺസേർട്ടിന്റെ ഭാഗമായി. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നവംബർ ഒന്നിനായിരുന്നു കൺസേർട്ട്. പരിപാടിയിലൂടെ സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് തീരുമാനമെന്ന് സംഗീത സംവിധായകൻ ബിജിബാൽ വ്യക്തമാക്കിയിരുന്നു. ബിജിബാലിനെ കൂടാതെ സംവിധായകൻ ആഷിഖ് അബു, ഗായകരായ ഷഹബാസ് അമൻ, സയനോര എന്നിവരും പിന്നണിയിൽ നിറഞ്ഞു. റിമ കല്ലിങ്കലും മുന്നണിയിൽ ഉണ്ടായിരുന്നു.

സിനിമാഗാനങ്ങൾ മാത്രമല്ലാതെ സംഗീതത്തെ സാധാരണക്കാരിലെത്തിക്കുക എന്നുള്ളതും ഈ ഉദ്യമത്തിന് പിന്നിലുണ്ടെന്ന് സംഘാടകർ അവകാശപ്പെട്ടിരുന്നു. ശാസ്ത്രീയ സംഗീതം, നാടോടി സംഗീതം, നാടൻപാട്ട്, കഥകളി പഥം, സൂഫി, ഖവാലി,തോറ്റംപാട്ട് തുടങ്ങിയ സംഗീതത്തിന്റെ വിവിധ ശാഖകൾ മ്യൂസിക് കൺസേർട്ടിന്റെ ഭാഗമായി. മൂന്ന് മണിക്കൂർ നീണ്ടുനിന്ന കൺസേർട്ടിലേക്ക് ആളുകൾ ഒഴുകിയെത്തി. 500, 1500, 5000 എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്കുകൾ. ബുക്ക് മൈ ഷോ, ടിക്കറ്റ് കളക്ടർ ഡോട്ട് ഇൻ എന്നിവയിലൂടെ ഓൺലൈൻ ആയി കരുണ മ്യൂസിക് കൺസേർട്ടിന്റെ ടിക്കറ്റുകൾ വിറ്റഴിക്കുകയും ചെയ്തു. സാമ്പത്തികമായി വലിയ ലാഭമായിരുന്നു പരിപാടിയെന്നാണ് സൂചന. എന്നാൽ ഈ ലാഭം സംസ്ഥാന സർക്കാരിന് കൈമാറിയില്ല. ഇതാണ് വിവരാവകാശത്തിലൂടെ പുറത്തു വരുന്ന വിവരം.

യുവമോർച്ച് നേതാവ സന്ദീപ് വാര്യരിന്റെ എഫ്ബി പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. പ്രളയ ദുരിതാശ്വാത്തിനായി കരുണ എന്ന പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനുവേണ്ടി എന്ന് പ്രചരിപ്പിച്ച് കൊച്ചിയിൽ മ്യൂസിക് ഷോ അരങ്ങേറിയിരുന്നു. പരിപാടി വൻ വിജയമായിരുന്നിട്ടും ഒരു രൂപ പോലും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കൈമാറിയിട്ടില്ലെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ആഷിഖ് അബുവിനും റിമ കല്ലിങ്കലിന്റേയും കരുണ മ്യൂസിക് കൺസൾട്ട് ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു രൂപ പോലും നൽകിയിട്ടില്ലെന്ന് വിവരാവകാശം വഴിയുള്ള ചോദ്യത്തിന് സംസ്ഥാന സർക്കാർ മറുപടി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അധികാരികളുടെ മറുപടിയും സന്ദീപ് വാര്യർ എഫ്ബി പോസ്റ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

2019 നവംബർ ഒന്നിനാണ് ആഷിഖ് അബുവും റിമയും ചേർന്ന് സംഗീത പ്രോഗ്രാം നടത്തിയത്. ടിക്കറ്റ് വെച്ചുള്ള പരിപാടി വൻ വിജയമായിരുന്നെന്ന് സംഘാടകരിൽ ഒരാളായ സംഗീത സംവിധായകൻ ബിജിബാൽ അറിയിച്ചിരുന്നു. പരിപാടി സംഘടിപ്പിച്ച കടവന്ത്ര റീജ്യണൽ സ്പോർട്സ് സെന്റർ ചാരിറ്റി പ്രവർത്തനമെന്നത് പരിഗണിച്ച് സൗജന്യമായി അനുവദിക്കുകയായിരുന്നു. തുടർന്ന് ചെലവുകളെല്ലാംം കഴിച്ച് 6,30,000 രൂപ ഇതിൽ നിന്ന് സംഘടിപ്പിക്കാനായതായും ബിജിബാൽ വ്യക്തമാക്കിയിട്ടുണ്ട്. ജി എസ് ടി അടച്ച ശേഷമായിരുന്നു ഈ തുക. ടിക്കറ്റിന് വലിയ തുക ഈടാക്കിയാണ് പ്രളയ ദുരിതാശ്വാസ പരിപാടി ആഷിക്ക് അബുവും സംഘവും സംഘടിപ്പിച്ചത്. 500,2000 എന്നീ നിരക്കിലായിരുന്നു ടിക്കറ്റും വിതരണം ചെയ്തത്.

പരിപാടിയിൽ പങ്കെടുത്ത കലാകാരന്മാർ ഫീസ് ഇടാക്കാതെ സൗജന്യമായാണ് പരിപാടി അവതരിപ്പിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഇത്രയും തുക എന്ത് ചെയ്തെന്നാണ് സംഘാടകർ വ്യക്തമാക്കാത്തത്. അതിനിടെ മാർച്ച് 31 മുമ്പ് പണം കൊടുക്കുമെന്ന് സംഘാടകർ വിശദീകരിക്കുന്നുമുണ്ട്. എത്ര തുക കൈമാറുമെന്നതാണ് ഇതിൽ നിർണ്ണായകം.

'കരുണ' യെ എല്ലാ അർത്ഥത്തിലും സ്‌നേഹത്തിന്റെ വലിയൊരു ആഘോഷമാക്കി മാറ്റുകയും മുന്നിലും പിന്നിലും തൊട്ട്‌തൊട്ടും ആത്മാർത്ഥതയോടെ അവസാനം വരെ കൂടെ നിന്ന് പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ള വലിയൊരു വിജയത്തിലേക്ക് എടുത്തുയർത്തുകയും ചെയ്ത ഓരോരുത്തരോടും ഞങ്ങൾക്കുള്ള അതിരുകളില്ലാത്ത നന്ദിയും സ്‌നേഹവും ഇവിടെ അറിയിക്കുകയാണു! എന്നായിരുന്നു പരിപാടിക്ക് ശേഷം ബിജി ബാൽ തന്നെ അറിയിച്ചത്. ഒരു രൂപ പോലും പ്രതിഫലം പറ്റാതെ പരിപാടിയിൽ അണി ചേർന്ന മുഴുവൻ ഗായികാഗായകന്മാരും,ഉപകരണസംഗീതജ്ഞരും,കൂടാതെ കെ.എം.എഫി ന്റെ രണ്ട് പ്രധാന വൈബ് കേന്ദ്രങ്ങളായ ബോധി സൈലന്റ്‌സ്‌കേപ്പ് & കഫേ പപ്പായ എന്നീ പേരുകളെയും വിഭാഗങ്ങളെയും പ്രത്യേകം ഇവിടെ എടുത്ത് പറയാൻ ഞങ്ങൾ ആഗ്രഹിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു,

ആംഗറിംഗോ മറ്റു വിശദാംശപ്രഖ്യാപനങ്ങളോ ഔപചാരിക നടപടിക്രമങ്ങളോ ഒന്നുമില്ലാതെത്തന്നെ, മൂന്ന് മണിക്കൂർ കൺസർട്ടിൽ കോർത്തിണക്കപ്പെട്ട കണ്ടന്റുകൾ സ്വയം നിങ്ങളുമായി കമ്യൂണിക്കേറ്റ് ചെയ്യണം എന്നതായിരുന്നു കരുണയുടെ ഡിസൈനിങ് സമയത്ത് കെ.എം.എഫിനുണ്ടായിരുന്ന ഒരു പ്രധാന ആഗ്രഹം! ഇത്രയധികം പേർ സ്‌നേഹത്തോടെ ഒന്നിച്ച് നിൽക്കുമ്പോൾ അത് തന്നെ എല്ലാം പറയുമല്ലൊ.ഒരു പടി കൂടി കടന്ന് ഇരമ്പുന്ന കയ്യടികളോടെ നിങ്ങളെല്ലാവരും അതിനെ അതേ നിലയിലോ അതിനേക്കാളുമോ ഉൾക്കൊള്ളുകയും അതീവആവേശപൂർവ്വം ഏറ്റെടുക്കുകയും ചെയ്ത രംഗം അത്യാഹ്ലാദപൂർവ്വമാണു ഞങ്ങൾ നോക്കിക്കണ്ടത് എന്ന കാര്യം നിസ്സീമമായ നന്ദിയോടെ ഇവിടെ അറിയിച്ചുകൊള്ളട്ടെ ! സംഗീതത്തിന്റെയും സ്‌നേഹത്തിന്റെയും പുതിയ ഈ അവതരണ-ആസ്വാദന- സംസ്‌കാരത്തെ നമുക്ക് ഒന്നിച്ച് മുന്നോട്ട് കൊണ്ട് പോകാം.. 'കരുണ'ഒരു ഗെയ്റ്റ് വേയാണു!-എന്നും ബിജി ബാൽ വിശദീകരിച്ചിരുന്നു.

2020 ലെ ഒരു മധ്യവേനലവധിക്കാലത്തുകൊച്ചിയിലെ ബോൾഗാട്ടി പാലസും മറൈൻ ഡ്രൈവും ദർബാർ ഹാളും സുബാഷ് പാർക്കുമൊക്കെ പ്രത്യേകവേദികളാക്കിയെടുത്ത് അവിടെ അന്താരാഷ്ട്ര മാനങ്ങളുള്ള വ്യത്യസ്ഥ ജോനറുകൾ ഉൾപ്പെടുന്ന സംഗീതത്തിന്റെ വലിയ ഒരനുഭവലോകം സാധ്യമാക്കിയെടുക്കുകയും അത് വർഷാവർഷം തുടരുകയും ചെയ്യുക എന്നതാണു KMF ന്റെ പ്രധാന ലക്ഷ്യം! അതിലേക്കുള്ള പ്രവർത്തനോർജ്ജം 'കരുണ'യിൽ നിന്ന് കിട്ടിയതായി ഞങ്ങൾ വിശ്വസിക്കുന്നു! നമുക്ക് അടുത്തവർഷം ഫെസ്റ്റിവലിൽ കാണാൻ കഴിയട്ടെ. എല്ലാവർക്കും ഒരിക്കൽകൂടി നന്ദി!നിറയേ സ്‌നേഹം...-ഇതായിരുന്നു ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലെ അവസാന ബിജിബാലിന്റെ സന്ദേശം. നവംബർ 4ന് ശേഷം ഈ ഫെയ്‌സ് ബുക്ക് പേജും സജീവമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP