Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

വല വിരിച്ച് ഫയർഫോഴ്‌സ് മുന്നിൽ നിന്നപ്പോൾ ഗതാഗതം തടഞ്ഞും രക്ഷാപ്രവർത്തനം ഊർജിതമാക്കാനും സഹയാഹസ്തവുമായി കൊച്ചി പൊലീസും; മൂന്ന് ദിവസമായി മെട്രോ പാലത്തിൽ കുടുങ്ങിയ പൂച്ചകുട്ടിയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിശമന സേന രക്ഷപ്പെടുത്തി; പൂച്ചക്കുഞ്ഞിനായി കൊച്ചി മെട്രോ സർവീസ് നിർത്തിവച്ച് ചരിത്രം തിരുത്തി കെ.എം.ആർ.എൽ അധികൃതരും; കുഞ്ഞുജീവനായി ജീവൻപണയം വച്ച ഫയർഫോഴ്‌സിന് മണവാളൻ ആന്ഡ് സൺസിന്റെ പേരിൽ നന്ദി അറിയിച്ച് സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മെട്രോ ട്രാക്കിൽ കുടുങ്ങിയ പൂച്ചകുട്ടിയെ മണിക്കുറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ച് അഗ്നിശമനസേന. ഗതാഗതം തടസ്സപ്പെടുത്തിയും കൊച്ചി മൊട്രോ സർവ്വീസ് നിർത്തലാക്കിയുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൂച്ചകുട്ടിയുടെ ജീവൻ അപകടം സംഭവിക്കുമെന്ന കാരണത്തിൽ കൊച്ചി മെട്രോ ട്രാക്കിന്റെ വൈദ്യുതി ബന്ധവും നിർത്തലാക്കിയിരുന്നു. അരമണിക്കൂർ മെട്രോറെയിൽ ഗതാഗതം പൂർണായി തടസ്സപ്പെടുത്തിയാണ് അഗ്‌നിശമന സേനയും പൊലീസും കൊച്ചി മെട്രോറെയിൽ കോർപ്പറേഷൻ അധികൃതരും രക്ഷാ പ്രവർത്തനം തുടരുന്നത്.

Stories you may Like

കൊച്ചി മെട്രോ റെയിൽ കടന്നു പോകുന്ന വൈറ്റിലയോട് ചെർന്നാണ് സംഭവം.മൂന്ന് ദിവസമായി പൂച്ച മെട്രോ പാലത്തിന്റെ പില്ലറിന് മുകളിലായി ബീമിൽ കുടുങ്ങി കിടക്കുകയായിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അനിമൽ പ്രൊട്ടക്ഷൻ അംഗങ്ങൾ ഇടപെട്ട് വിഷയം മാധ്യമശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.

പൂച്ച താഴേക്ക് ചാടാനും മുകളിലേക്ക് കയറാനും കഴിയാത്ത സാഹചര്യമായിരുന്നു. പൂച്ച കുടുങ്ങിയതോടെ ചരിത്രത്തിലാദ്യമായി മെട്രോ സർവ്വീസുകൾ നിർത്താക്കുകയും ചെയ്തു. ദിവസങ്ങളായി പാലത്തിൽ പൂച്ച കുടുങ്ങി കിടക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നത്. അഗ്‌നിശനമന സേനാ പ്രവർത്തകരുടെ നേതൃത്വത്തിൽ വല വിരിച്ച് ക്രെയിൻ ഉപയോഗിച്ചാണ് പാലത്തിന് മുകളിലേക്ക് പ്രവേശിച്ചത്.ഏരെ നേരം ര്ക്ഷാപ്രവർത്തനം ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല പിന്നീട് കുടുക്കുവല ഉപയോഗിച്ചാണ് പൂച്ചയെ പിടികൂടിയത്.

ഇന്ന് രാവിലെയോടെയാണ് പൂച്ചയെ ശ്രദ്ധയിൽപ്പെട്ടത്. മൂന്ന് ദിവസമായി പൂച്ച പാലത്തിനുമേൽ നിലയുറപ്പിച്ചിരുന്നതായി സമീപത്തെ ക്ച്ചവടക്കാരും പറയുന്നു. കൊച്ചി നഗരഹൃദയത്തിലെ ഗതാഗതം പൂർണമായും തടസ്സപ്പെടുത്തിയാണ് പൂച്ചയ്ക്കായുള്ള രക്ഷാ പ്രവർത്തനം നടത്തുന്നത്.ട്രോ ട്രെയിൻ ട്രാക്കിലൂടെ യാത്രക്കാരൻ ഇറങ്ങി നടന്നതിനെ തുടർന്ന് ട്രെയിൻ സർവീസുകൾ അരമണിക്കൂറോളം സ്തംഭിച്ചത് 2017ലായിരുന്നു.

പിന്നെ വേണ്ട മുൻകുരതലെടുത്തു. ഇതിന് ശേഷം വീണ്ടും കൊച്ചി മെട്രോയിൽ യാത്ര തടസ്സെപ്പെട്ടു. ഇവിടെ പൂച്ചയായിരുന്നു വില്ലൻ. പൂച്ചകാരണം വീണ്ടും മെട്രോ നിലച്ചു. ഹർത്താലിനും ബന്ദിനും പോലും തടസ്സപ്പെടുത്താനാകാത്ത സർവ്വീസാണ് പാവം പൂച്ചയുടെ ഇടപെടലിൽ നിൽക്കുന്നത്. 2017ൽ യാത്രക്കാരൻ ട്രാക്കിൽ വന്നതോടെ ട്രെയിൻ സർവീസുകൾ നിലച്ചിരുന്നു. പൂച്ച വില്ലനായത് സോഷ്യൽ മീഡിയയും ചർച്ചയാക്കുകയാണ്. അതിനിടെ ചാനലുകളും വിചിത്ര റിപ്പോർട്ടുമായി രംഗത്ത് വന്നു.

അഞ്ചാറു ദിവസമായി ട്രാക്കിനിടയിലാണ് പൂച്ചയുടെ താമസം. എങ്ങനെയോ മുകളിൽ എത്തി. പ്രാദേശികമായി വാർത്ത വന്നതോടെ മെട്രോ അധികാരികൾ തന്നെ പൂച്ചയെ രക്ഷിക്കാൻ തീരുമാനിച്ചു. ഫയർഫോഴ്സ് പാഞ്ഞെത്തി. പാളത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് തീവണ്ടി ഗതാഗതം തടസ്സപ്പെടുത്തി രക്ഷപ്പെടുത്താൻ കൊച്ചി മെട്രോ അധികാരികളും തീരുമാനിച്ചു. ഇത് ചാനലുകൾ ലൈവാക്കി. പൂച്ചയുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന് വിശദീകരിക്കവേ മനോരമ ചാനൽ റിപ്പോർട്ടർ പറഞ്ഞത് പാളത്തിനിടയിൽ എലിയുണ്ടായിരുന്നുവെങ്കിൽ പൂച്ചയ്ക്ക് ആരോഗ്യ പ്രശ്നം ഉണ്ടാകില്ലെന്നായിരുന്നു. അതും പ്രേക്ഷകരിൽ ചിരി പടർത്തി. ചെറിയൊരു ബോക്സൊരുക്കി പുച്ചയെ രക്ഷിക്കൽ തൽസമയം കാട്ടിയും മനോരമ വ്യത്യസ്തമായി.

ട്രോളുകളും സജീവമായി. കൊച്ചി മെട്രോ ട്രാക്കിൽ പൂച്ച കുടുങ്ങി.... ഒരു നിയന്ത്രിത സ്ഫോടനം നടത്തി രക്ഷിച്ചു കൂടെ ?????? പണ്ടൊക്കെ ഒരു ഉണക്കമീന്റെ തല മതിയാരുന്നു... കാലം പോയ പോക്കേ... ട്രാക്കിലെ അനധികൃത താവളങ്ങൾ നിയന്ത്രിക്കാൻ നെറ്റ് കെട്ടാൻ ഒരു കരാർ കൊടുത്താലോ ????????-ഇതായിരുന്നു വിനോദ് വാസുകുറുപ്പിന്റെ ട്രോൾ. പൂച്ച മെട്രോ എന്നായിരുന്നു മറ്റൊരു കമന്റ്. എശൃല എീൃരല ന് പണി കൊടുത്ത്, മെട്രോ ട്രാക്കിൽ കുടുങ്ങി പൂച്ച...!-ഇതാണ് മറ്റൊരു കമന്റ്. ചാനലുകളിൽ ലൈവ് എത്തിയതോടെയാണ് സോഷ്യൽ മീഡിയയും ചർച്ചകളുമായെത്തുന്നത്.

മെട്രോ അധികൃതരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്നാണ് പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ചത്. ദിവസങ്ങളായി മെട്രോ ട്രാക്കിൽ പില്ലറുകൾക്കിടയിൽ പൂച്ച കുടുങ്ങി കിടക്കുകയാണ്. ഇന്ന് രാവിലെയാണ് പൂച്ചയെ പുറത്തെടുക്കാൻ മെട്രോ അധികൃതർ ഫയർ ഫോഴ്സിന്റെ സഹായം തേടിയത്. വൈറ്റില ജംങ്ഷന് സമീപമാണ് സംഭവം. പൂച്ചയെ സുരക്ഷിതമായി പിടികൂടി രക്ഷിക്കാനുള്ള ശ്രമമാണ് ഫയർ ഫോഴ്സ് ശ്രമം. വലിയ ക്രെയിനുകളും വലകളും എല്ലാം ഒരുക്കിയാണ് ഫയർഫോഴ്സ് പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം.

വൈറ്റിലയിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്ന റോഡിൽ ഗതാഗതം നിയന്ത്രിച്ചാണ് ഫയർഫോഴ്സിന്റെ രക്ഷാ പ്രവർത്തനം നടക്കുന്നത്. ഗതാഗതം നിയന്ത്രിച്ചതോടെ വാഹനങ്ങളുടെ നിര രൂപപ്പെട്ടിട്ടുണ്ട്. ഇടുങ്ങിയ പില്ലറുകൾക്കിടയിൽ അങ്ങും ഇങ്ങും ഓടി നടക്കുന്ന പൂച്ചയെ വലയിലാക്കുക എന്ന ഏറെ ശ്രമകരമായ ജോലിയാണ് ഫയർഫോഴ്സ് ഏറ്റെടുത്തിരിക്കുന്നത്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP