Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കൊച്ചി മെട്രോ ബ്രേക്ക് ഡൗണായി! തൈക്കൂടത്ത് വെച്ച് മെട്രോ ട്രെയിൻ സാങ്കേതിക തകരാർ മൂലം പാളത്തിൽ ഓട്ടം നിലച്ചപ്പോൾ അകത്തു കുടുങ്ങി യാത്രക്കാർ; 45 മിനിറ്റോളം യാത്ര തടസ്സപ്പെട്ടതോടെ യാത്രക്കെത്തിയവർക്ക് പണം തിരികെ നൽകി മെട്രോ അധികൃതർ; തിരക്കേറിയ സമയത്തെ സാങ്കേതിക തകരാറിൽ വലഞ്ഞ് യാത്രക്കാർ; പുതിയ പാതയിൽ സർവീസ് തുടങ്ങിയ ശേഷം യാത്ര തടസ്സപ്പെടുന്നത് ഇതാദ്യം

കൊച്ചി മെട്രോ ബ്രേക്ക് ഡൗണായി! തൈക്കൂടത്ത് വെച്ച് മെട്രോ ട്രെയിൻ സാങ്കേതിക തകരാർ മൂലം പാളത്തിൽ ഓട്ടം നിലച്ചപ്പോൾ അകത്തു കുടുങ്ങി യാത്രക്കാർ; 45 മിനിറ്റോളം യാത്ര തടസ്സപ്പെട്ടതോടെ യാത്രക്കെത്തിയവർക്ക് പണം തിരികെ നൽകി മെട്രോ അധികൃതർ; തിരക്കേറിയ സമയത്തെ സാങ്കേതിക തകരാറിൽ വലഞ്ഞ് യാത്രക്കാർ; പുതിയ പാതയിൽ സർവീസ് തുടങ്ങിയ ശേഷം യാത്ര തടസ്സപ്പെടുന്നത് ഇതാദ്യം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സാങ്കേതിക തകരാർ മൂലം കൊച്ചി മെട്രോയിൽ ഗതാഗതം തടസ്സപ്പെട്ടു. തൈക്കൂടം സ്‌റ്റേഷനിൽ വച്ചാണ് സാങ്കേതിക തകരാർ മൂലം മെട്രോ ട്രെയിൻ തകരാറിൽ ആയത്. ഇന്ന് പുലർച്ചെ എട്ട് മണിയോടെയാണ് സംഭവം. മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പുതിയ പാതയിൽ സർവീസ് തുടങ്ങിയ ശേഷം മെട്രോ തടസ്സപ്പെടുന്നത് ഇതാദ്യമായാണ്.

45 മിനിറ്റോളം ഗതാഗതം തടസപ്പെട്ടതോടെ തുടർയാത്രക്കെത്തിയവർക്ക് പണം തിരികെ നൽകി തിരിച്ചയച്ചു അധികൃതർ. ട്രെയിനിന് സംഭവിച്ച സാങ്കേതിക തകരാറാണ് ഉണ്ടായത്. യാത്രക്കാർ ഇറങ്ങും മുമ്പ് ഓട്ടോമാറ്റിക് ഡോറുകൾ അടക്കം തുറക്കാൻ കഴിയാത്ത അവസ്ഥ വരികയായിരുന്നു. ഇതോടെ ആളുകൾ ട്രെയിനിന് ഉള്ളിൽ കുടുങ്ങി. ഏറെ സമയം കഴിഞ്ഞാണ് ഇവരെ പുറത്തെത്തിക്കാൻ സാധിച്ചത്. ഇതോടെ യാത്ര കാൻസൽ ചെയ്തു സാങ്കേതിക പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു.

രാവിലെയാണ് യാത്രാ തടസ്സം നേരിട്ടത് എന്നതിനാൽ നിരവധി യാത്രക്കാരെ സംഭവം വലച്ചു. പരീക്ഷക്ക് പോകേണ്ട വിദ്യാർത്ഥികൾ അടക്കം സ്‌റ്റേഷനിൽ എത്തിയിരുന്നു. ഇവർക്ക് മറ്റു മാർഗ്ഗങ്ങൾ തേടേണ്ടി വന്നു. മറ്റു ട്രെയിൻ എത്തിച്ചു യാത്ര ഉടൻ ആരംഭിക്കുമെന്ന് മെട്രോ അധികൃതർ അറിയിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് മെട്രോ മഹാരാജാസ് മുതൽ തൈക്കൂടം വരെ സർവീസ് തുടങ്ങിയത്. തൃപ്പൂണിത്തുറയിലേക്കുള്ള മെട്രോ നിർമ്മാണം പുരോഗിക്കുകയാണ്.

ഇതിന് മുമ്പ് വൈദ്യുതി തകരാറിനെ തുടർന്നു കൊച്ചി മെട്രോ സർവീസ് അര മണിക്കൂറോളം തടസപ്പെട്ടു സംഭവം ഉണ്ടായിട്ടുണ്ട്. മെട്രോ യാത്രയ്ക്കാവശ്യമായ വൈദ്യുതി വിതരണം നടക്കുന്ന രണ്ടു ലൈനുകളും ഒരേസമയം പ്രവർത്തനരഹിതമാവുകയായിരുന്നു. ഇതോടെ ഇരുവശത്തേക്കുമുള്ള സർവീസ് തടസപ്പെട്ടു. അന്ന് വൈദയുതി പുനഃസ്ഥാപിച്ചാണ് സർവീസ് വീണ്ടും തുടങ്ങിയത്. സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചിയിൽ മെട്രോ ട്രെയിൻ ഇടപ്പള്ളിയിൽ വെച്ച യാത്ര തടസ്സപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. അന്ന് മറ്റൊരു ട്രെയിൻ എത്തിച്ചാണ് കേടായ ട്രെയിൻ നീക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP