Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

കോടികൾ മുടക്കിയുള്ള മുഖ്യമന്ത്രിയുടെ ഇമേജാണ് ഇന്നലെ തകർന്ന് വീണത്;പുതിയ സാഹചര്യത്തിൽ ഇപ്പോൾ തനിക്ക് എതിരെ കിട്ടിയ ഏക ആയുധമാണ് വിജലൻസ് അന്വേഷണം; ഒരു സ്‌കൂളിന് സീറ്റ് അനുവദിക്കാൻ അവകാശമുള്ളയാളല്ല ഞാൻ; ഒരുകാലത്തും മന്ത്രിയായിരുന്നില്ല; അതുമായി ബന്ധപ്പെട്ട ഒരു സ്ഥാനത്തും ഇരുന്നിട്ടില്ല; ആ സ്‌കൂൾ മാനേജ്മെന്റിൽ അധികവുമുള്ളത് സഖാക്കളാണ്; അപ്പോഴെങ്ങനെ ഞാൻ കൈക്കൂലി വാങ്ങുക; വിജലൻസ് അന്വേഷണം പിണറായിയുടെ പകപോക്കലെന്ന് തുറന്നടിച്ച് കെ.എം ഷാജി

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: വിജിലൻസ് അന്വേണത്തിന് ഉത്തരവിട്ടത് ഇടത് സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലെന്ന് തുറന്നടിച്ച് കെ.എം ഷാജി എംഎ‍ൽഎ. ഈ കേസിന് പിന്നിലുള്ള ഏക വ്യക്തി മുഖ്യമന്ത്രി പിണറായി വിജയനാണ്. കേസിനെ നിയമപരമായി പാർട്ടി നേരിടുമെന്ന് കെഎം ഷാജി പറഞ്ഞു.എംഎൽഎയ്ക്കെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെഎം ഷാജി

ഒരു സ്‌കൂളിന് സീറ്റ് അനുവദിക്കാൻ അവകാശമുള്ളയാളല്ല ഞാൻ അപ്പോഴും ഇപ്പോഴും. പിന്നെ എങ്ങനെയാണ് സീറ്റ് അനുവദിക്കാൻ പണം വാങ്ങുക. ഞാൻ ഒരുകാലത്തും മന്ത്രിയായിരുന്നില്ല. അതുമായി ബന്ധപ്പെട്ട ഒരു സ്ഥാനത്തും ഇരുന്നിട്ടില്ല. ഇപ്പോൾ അങ്ങനെ ഒരു കേസു എടുക്കാനിടയാക്കിയത് മുഖ്യമന്ത്രിയെ വിമർശിച്ചത് മാത്രമാണ് കെഎം ഷാജി പറഞ്ഞു.

അഴിക്കോട് സ്‌കൂളിന്റെ വിഷയത്തിൽ ഇടപെട്ടിരുന്നു. സ്‌കൂൾ കമ്മറ്റിയിൽ അധികവും സഖാക്കളാണ്. അതൊരു പബ്ലിക് സ്‌കൂളിന് സമാനമാണ്. സ്‌കൂൾ നന്നാക്കുമെന്ന് ഞാൻ വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. ഇത്രയേറെ സഖാക്കളുള്ള ഒരുമാനേജ്മെന്റിൽ നിന്ന് എങ്ങനെയാണ് ഒരാൾക്ക് പണം വാങ്ങാൻ കഴിയുക ഷാജി ചോദിക്കുന്നു.

പുതിയ സാഹചര്യത്തിൽ ഇപ്പോൾ തനിക്ക് എതിരെ കിട്ടിയ ഏക ആയുധമാണ്. കോടികൾ മുടക്കിയുള്ള മുഖ്യമന്ത്രിയുടെ ഇമേജാണ് ഇന്നലെ തകർന്ന് വീണത്. അതിന്റെ പ്രതികാരമാണിത് ഈ കേസിന് പിന്നിൽ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ അത്ര പ്രായമില്ലെങ്കിലും പിണറായി വിജയനെ നന്നായി പഠിച്ച ഒരാളാണ് താൻ. ഒരു വ്യക്തിയെ വേട്ടയാടാനും കൊല്ലാനും പ്രതികാര ബുദ്ധിയുള്ള എക നേതാവാണ് പിണറായി. കേന്ദ്രസർക്കാരിൽ നിന്ന് ഒരു വ്യത്യാസവും പിണറായിക്കില്ല. എതിർക്കുന്നവർക്കെതിരെ കേസെടുക്കുകയെന്നതാണ് രണ്ടുകൂട്ടരുടെയും പരിപാടി.ഇവിടെ ആളുമാറി പോയി. ഇത് കേരളമാണ്. നൂറ് കേസെടുത്താലും നാവടക്കി വീട്ടിലിരിക്കുമെന്നത് തെറ്റിദ്ധാരണയാണ് ഷാജി പറഞ്ഞു.

താൻ ആത്മവിശ്വാസമുള്ള രാഷ്ട്രീയക്കാരനാണ്. എന്റെ ബോധ്യങ്ങൾ ഞാൻ ഇനിയും പറയും. അതുകൊണ്ട് പിണറായിക്ക് ആളുമാറിപോയി. ലീഗിന് അകത്ത് തന്നെ ഒതുക്കാൻ ആർക്കും അവകാശമുണ്ട്. അവിടെ ഞാൻ ഒതുങ്ങി നിന്നോളും. പുറത്ത് നിന്ന് ആരും തന്നെ ഒതുക്കാൻ വരേണ്ടതില്ലെന്നും തന്നെ ഒതുക്കാൻ ലീഗുകാർക്ക് മാത്രമെ കഴിയുകയുള്ളുവെന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു.2017ൽ അഴീക്കോട് ഒരു സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗം അനുവദിക്കാനായി പണം വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. 25 ലക്ഷം രൂപ കൈപ്പറ്റി എന്നാണ് പരാതി. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭനാണ് പരാതി നൽകിയിരുന്നത്.

സിപിഎം നേതാവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭനാണ് പരാതിക്കാരൻ. സ്‌കൂൾ മാനേജ്മെന്റിൽ നിന്ന് പണം വാങ്ങിയെന്നാണ് പരാതി. 2012-13 കാലയളവിൽ അന്നത്തെ സർക്കാർ ഹയർ സെക്കന്ററി കോഴ്സുകൾ അനുവദിക്കുന്ന സമയത്ത് പൂതപ്പാറയിലെ പ്രാദേശിക മുസ്ലിം ലീഗ് കമ്മിറ്റി മാനേജ്മെന്റിനോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായി ആരോപണം ഉയർന്നിരുന്നു. അന്ന് ഈ തുക നൽകേണ്ടതില്ലെന്ന് കെഎം ഷാജി മാനേജ്മെന്റിനോട് പറഞ്ഞു.

എന്നാൽ 2017 ൽ സ്‌കൂളിൽ ഹയർ സെക്കന്ററി അനുവദിച്ച സമയത്ത് ഈ 25 ലക്ഷം രൂപ കെഎം ഷാജി കൈപ്പറ്റിയെന്നാണ് ആരോപണം. ലീഗിന്റെ പ്രാദേശിക കമ്മിറ്റി തന്നെ സംസ്ഥാന നേതൃത്വത്തിന് നൽകിയെന്നും പത്മനാഭന്റെ പരാതിയിലുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് തുടരന്വേഷണത്തിന് അനുവാദം ചോദിച്ചിരുന്നു. സർക്കാർ അനുവാദം നൽകിയതോടെ ഉടൻ കേസ് രജിസ്റ്റർ ചെയ്യും. സ്പീക്കറിന്റെ ഓഫീസിൽ നിന്ന് കിട്ടിയ പരാതിയിലാണ് തീരുമാനം എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്.

ഈ പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അതിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തി. തുടർന്ന് എംഎൽഎയായതിനാൽ കേസെടുക്കാൻ സ്പീക്കറുടെ അനുമതി തേടി. ഈ ഫയൽ സ്പീക്കറുടെ ഓഫീസിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി. ഇതിലാണ് നടപടിയെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്.

മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് കെഎം ഷാജി ഫേസ്‌ബുക്ക് പോസ്റ്റിട്ടതും ഇതിന് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയിരുന്നു. കെഎം ഷാജിയെ പിന്തുണച്ച് എംകെ മുനീറും കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് വരുന്നത്.അതേസമയം 2017 ൽ നടന്ന ഇടപാടാണിതെന്നാണ് ആരോപണം.

എന്നാൽ പുനരന്വേഷണം നടത്താൻ അനുവാദം നൽകുന്നത് അതുകൊണ്ട് തന്നെ ചർച്ചയാകും.പൂതപ്പാറ മുസ്ലിം ലീഗ് കമ്മിറ്റി നൽകിയ പരാതിയിൽ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കേസെടുത്തില്ലെന്നും മറിച്ച് പരാതിക്കാർക്കെതിരെ നടപടിയെടുത്തുവെന്നും പത്മനാഭന്റെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്മന്ത്രി പിണറായി വിജയനെതിരെ നടത്തിയ കെ.എം ഷാജിയുടെ വിമർശനങ്ങൾ ഏറെ വിവാദമായിരുന്നു. എന്നാൽ വാർത്താ സമ്മേളനത്തിൽ മുഖ്യൻ കൃത്യമായ മറുപടിയും നൽകി.

ഒരു പൊതുപ്രവർത്തകനിൽ നിന്ന് പ്രതീക്ഷിക്കാൻ കഴിയുന്ന വാചകമല്ല ഒരു എംഎൽഎ ആയ ഷാജിയിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി പാവപ്പെട്ട കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണെന്നും ചോദിച്ചു.കെ.എം.ഷാജി ഇന്നലെ പറഞ്ഞ കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലേ എന്ന് മാധ്യമപ്രവർത്തകരോട് ആരാഞ്ഞ മുഖ്യമന്ത്രി ഷാജിയുടെ ഫേസ്‌ബുക്ക് കുറിപ്പ് പത്രസമ്മേളനത്തിൽ വായിക്കുകയും ചെയ്തു. ഒരു പൊതുപ്രവർത്തകനിൽ നിന്ന് പ്രതീക്ഷിക്കാൻ സാധിക്കുന്ന കാര്യമാണോ ഈ വാചകങ്ങൾ എന്നുചോദിച്ച മുഖ്യമന്ത്രി തനിക്കിത് വിശ്വസിക്കാൻ പോലും സാധിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു.

'നമ്മുടെ സംസ്ഥാനത്ത് എംഎൽഎ ആയിരിക്കുന്ന ഒരാളിൽ നിന്ന് ഇത്തരമൊരു വാചകം വരുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ? എനിക്കിത് വിശ്വസിക്കാനേ കഴിയുന്നില്ല. കെ.എം ഷാജി, എംഎൽഎ ആയിരിക്കുന്ന ഒരു വ്യക്തി ഇത്തരത്തിൽ ഒരു പോസ്റ്റ് ഇടുമെന്നുള്ളത് എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സാധിക്കുന്നത്. സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളോട് കെ.എം.ഷാജിയുടെ പാർട്ടി പൂർണമായി സഹകരിച്ചു നിൽക്കുകയാണ്. ഇന്നലെ പോലും സംസ്ഥാനത്തെ ആകെയുള്ള ആംബുലൻസുകളുടെ എണ്ണം അവർ മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിച്ചെന്നും പിററായി പ്രതികരിച്ചു.

ഇത്തരമൊരു ഘട്ടത്തിൽ ഇതുപോലൊരു കാര്യം, ശുദ്ധനുണ നുണ പറയാൻ ഷാജിക്ക് എങ്ങനെ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണോ വക്കീലിന് പണം കൊടുക്കുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി സാങ്കേതിക കാര്യങ്ങൾ അറിയാത്ത ഒരുപാട് പാവപ്പെട്ട ആളുകൾ നാട്ടിലുണ്ടെന്നും അവരെ തെറ്റിദ്ധരിപ്പിക്കാൻ ഷാജി ശ്രമിക്കുന്നത് എന്തിനാണെന്നും അദ്ദേഹം പ്രതികരിച്ചത്.

'എന്തിനാണ് ഇങ്ങനെ ഒരു നുണ അവതരിപ്പിക്കുന്നത്. എന്തിനാണ് പാവങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്നത്. പാവപ്പെട്ട ഒരുപാട് ആളുകൾക്ക് നാട്ടിൽ ഉണ്ട് , സാങ്കേതിക കാര്യങ്ങൾ മനസ്സിലാകാത്ത ആൾക്കാർ, എന്താണ് മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധി, എങ്ങനെയാണ് വക്കീലിന് ഫീസ് കൊടുക്കുന്നത് എന്നതൊക്കെ അറിയാത്ത ഒരുപാട് ആളുകൾ നമ്മുടെ നാട്ടിലുണ്ട്. അങ്ങനെയുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയാണോ വേണ്ടത്. അതല്ലേ ഇതിലുണ്ടായത്?' മുഖ്യമന്ത്രി ചോദിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP