Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

2014ൽ അഴീക്കോട് സ്‌കൂളിലെ പ്ലസ് ടു ബാച്ച് അനുവദിക്കാൻ 25 ലക്ഷം രൂപ കൈമാറിയെന്ന് ആരോപണം; പണം കൈമാറിയതായി പറയുന്നവരും ചർച്ചകളിൽ പങ്കെടുത്തവരും അന്വേഷണ പരിധിയിൽ; ഇടപാട് മുസ്ലിംലീഗ് നേതൃത്വത്തിന്റെ അറിവോടെയെന്നും ആക്ഷേപം; കോഴ വാങ്ങിയെന്ന പരാതിയിൽ കെ.എം.ഷാജി എംഎൽഎക്ക് ഇ ഡിയുടെ നോട്ടീസ്

2014ൽ അഴീക്കോട് സ്‌കൂളിലെ പ്ലസ് ടു ബാച്ച് അനുവദിക്കാൻ 25 ലക്ഷം രൂപ കൈമാറിയെന്ന് ആരോപണം; പണം കൈമാറിയതായി പറയുന്നവരും ചർച്ചകളിൽ പങ്കെടുത്തവരും അന്വേഷണ പരിധിയിൽ; ഇടപാട് മുസ്ലിംലീഗ് നേതൃത്വത്തിന്റെ അറിവോടെയെന്നും ആക്ഷേപം; കോഴ വാങ്ങിയെന്ന പരാതിയിൽ കെ.എം.ഷാജി എംഎൽഎക്ക് ഇ ഡിയുടെ നോട്ടീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പ്ലസ് ടു ബാച്ച് അനുവദിക്കാൻ 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന പരാതിയിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി അടക്കം 30ഓളം പേർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ്. എന്നാൽ സംഭവം തീർത്തും രാഷ്ട്രീയ പ്രേരിതമാണെന്നും നിരപരാധിയാണെന്നുമാണ് കെ എം ഷാജി പറയുന്നത്.

2014ൽ അഴീക്കോട് സ്‌കൂളിലെ പ്ലസ് ടു ബാച്ച് അനുവദിക്കാൻ കെ.എം.ഷാജിക്ക് 25 ലക്ഷം രൂപ കൈമാറിയെന്ന പരാതിയിലാണ് അന്വേഷണം. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭനാണ് പരാതിക്കാരൻ. പണം കൈമാറിയതായിപ്പറയുന്നവരും ചർച്ചകളിൽ പങ്കെടുത്തവരും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. ലീഗ് നേതൃത്വത്തിന്റെ അറിവോടെയെന്ന ആരോപണം അന്വേഷിക്കാൻ നേതാക്കളുടെയും മൊഴിയെടുക്കും.

ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനുമായി കെ.എം.ഷാജി ഉൾപ്പെടെ 30ലധികം ആളുകൾക്ക് നോട്ടിസ് നൽകി. ഇഡി കോഴിക്കോട് സബ് സോണൽ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്.പണത്തിന്റെ ഉറവിടം, കൈമാറിയ രീതി, ചെലവഴിച്ച വഴികൾ തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം പരിശോധിക്കും. പരാതിക്കാരുടെയും കെ.എം.ഷാജിയുടെയും ഇടപാടുകൾ സംബന്ധിച്ച വിവരം ഇഡി ശേഖരിച്ചിട്ടുണ്ട്. നോട്ടിസ് കൈപ്പറ്റിയവരോട് അടുത്ത ദിവസം മുതൽ കോഴിക്കോട് സബ് സോണൽ ഓഫിസിലെത്താൻ അറിയിച്ചിട്ടുണ്ട്.

രണ്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് തീരുമാനം.പണം വാങ്ങിയിട്ടില്ലെന്നും രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നുമായിരുന്നു കെ.എം.ഷാജിയുടെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തലശ്ശേരി വിജിലൻസ് കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിലാണ് സാമ്പത്തിക ഇടപാട് സംബന്ധിച്ച് ഇഡിയുടെയും അന്വേഷണം.

എന്നും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് നിയമസഭയിലടക്കം യുഡിഎഫിന്റെ തീപ്പൊരി പ്രാസംഗികൻ കൂടിയായ കെ എം ഷാജി. കഴിഞ്ഞ ദിവസം ഷാജിയെ ചിലർ വധിക്കാൻ ഗൂഢാലോചന നടത്തുന്നതായും വാർത്തകൾ പുറത്തുവന്നിരുന്നു. തന്നെ വധിക്കാൻ ഗൂഢാലോചന നടന്നെന്നും കണ്ണൂർ പാപ്പിനിശ്ശേരിയിലെ ചിലർ ഇതിനായി മുംബൈയിലെ ഗുണ്ടാ സംഘത്തെ ബന്ധപ്പെട്ടെന്നും കാണിച്ചു കെ.എം.ഷാജി എംഎൽഎ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. പാപ്പിനിശ്ശേരിയിലെ വ്യക്തി മുംബൈയിലെ ഗുണ്ടാ സംഘാംഗവുമായി ഫോണിൽ സംസാരിച്ചതിന്റെ ശബ്ദരേഖയുൾപ്പെടെയാണു പരാതി നൽകിയത്.

കണ്ണൂരിലെ ചില ഗുണ്ടാസംഘങ്ങളുടെ തർക്കത്തിന്റെ ഫലമായാണ് വധഭീഷണിയുടെ വിവരങ്ങൾ തനിക്കു ലഭിച്ചതെന്നും കെ.എം.ഷാജി, മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ പറയുന്നു. ഗൂഢാലോചനയുടെ ശബ്ദരേഖയടക്കം ലഭിച്ചിട്ടുണ്ട്. നേരത്തെയുണ്ടായ ഭീഷണികളുടെ തുടർച്ചയായാണ് പുതിയ ഭീഷണി.മുംബൈയിലെ ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ള കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ തേജസ് എന്നയാളാണ് ഭീഷണിക്ക് പിന്നിൽ. ഇയാളുടെ ഫോട്ടോയും ഗുണ്ടാസംഘങ്ങളുമായി സംസാരിച്ചു എന്നു പറയപ്പെടുന്ന ശബ്ദരേഖയും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കൈമാറി. സമഗ്രമായ അന്വേഷണം നടത്തണമെന്നും കെ.എം.ഷാജി ആവശ്യപ്പെട്ടു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP