Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഒടുവിൽ 'മാണി മഹത്വം' അംഗീകരിച്ച് പിണറായിയും തോമസ് ഐസക്കും; ബാർ കോഴയുടെ പേരിൽ അവസാന ബജറ്റ് അവതരണത്തിന് എത്തിയ മാണി സാറിനെ അപമാനിച്ച് തളർത്തിയവർക്ക് 'കാരുണ്യ'യുടെ മഹത്വവും തിരിച്ചറിയുന്നു; പാലായുടെ മാണിക്യത്തിന് സ്മരണ വേണമെന്ന തിരിച്ചറിവുമായി ഇടത് ബജറ്റ്; ബജറ്റിൽ റിക്കോർഡിട്ട മുൻ ധനമന്ത്രിയുടെ സ്മാരകത്തിന് അനുവദിക്കുന്നത് അഞ്ച് കോടി; കെ എം മാണി ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത് പഠന ഗവേഷണ കേന്ദ്രം

ഒടുവിൽ 'മാണി മഹത്വം' അംഗീകരിച്ച് പിണറായിയും തോമസ് ഐസക്കും; ബാർ കോഴയുടെ പേരിൽ അവസാന ബജറ്റ് അവതരണത്തിന് എത്തിയ മാണി സാറിനെ അപമാനിച്ച് തളർത്തിയവർക്ക് 'കാരുണ്യ'യുടെ മഹത്വവും തിരിച്ചറിയുന്നു; പാലായുടെ മാണിക്യത്തിന് സ്മരണ വേണമെന്ന തിരിച്ചറിവുമായി ഇടത് ബജറ്റ്; ബജറ്റിൽ റിക്കോർഡിട്ട മുൻ ധനമന്ത്രിയുടെ സ്മാരകത്തിന് അനുവദിക്കുന്നത് അഞ്ച് കോടി; കെ എം മാണി ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത് പഠന ഗവേഷണ കേന്ദ്രം

മറുനാടൻ മലയാളി ബ്യൂറോ

പാലാ: ബാർ കോഴയിൽ മുങ്ങിയ കെഎം മാണിയുടെ അവസാന ബജറ്റ്. സ്പീക്കറായിരുന്ന എൻ ശക്തൻ ബജറ്റ് അവതരിപ്പിക്കാൻ കൈവീശി ആഹ്വാനം ചെയ്യേണ്ടി വന്നതുണ്ടാക്കിയ പ്രതിപക്ഷ ബഹളം. നിയമസഭയിലെ ഡെസ്‌കിന് മുകളിലൂടെ ആക്രോശിച്ച് നടക്കുന്ന ശിവൻകുട്ടിയുടെ ചിത്രം. ഇങ്ങനെ 13-ാം ബജറ്റ് അവതരണത്തിൽ മാണി സാറിന് നേരിടേണ്ടി വന്നത് അവഹേളനമാണ്. 54 വർഷം പാലായിൽ നിന്നുമുള്ള നിയമസഭാഗവും 13 ബജറ്റുകൾ അവതരിപ്പിക്കുകയും ചെയ്ത മുൻ മന്ത്രി.കെ.എം.മാണി അപ്രതീക്ഷിതമായി വിടവാങ്ങി. ഇപ്പോൾ അന്ന് എതിർത്തവർ മാണിയുടെ സംഭാവനകളെ വാഴ്‌ത്തിപാടുന്നു. മാണിയുടെ സ്മരണക്കായി സ്മാരകം നിർമ്മിക്കുന്നതിന് സംസ്ഥാന ബജറ്റിൽ 5 കോടി രൂപ വകയിരുത്തുകയാണ് ധനമന്ത്രി തോമസ് ഐസക്.

കെ എം മാണിയുടെ സാന്നിദ്ധ്യമില്ലാത്ത ആദ്യ ബജറ്റുകൂടിയാണിത്. എം.മാണിയുടെ ഒന്നാം ചരമവാർഷികത്തിനു മുമ്പേ സ്മാരകത്തിന് തുക അനുവദിച്ച നടപടിയിൽ പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരിക്കുകയാണ്. കേരളാ കോൺഗ്രസ്(എം ) ചെയർമാനും കെ.എം.മാണി ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റിയുമായ ജോസ് കെ.മാണി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിക്കപ്പെട്ടിരിക്കുന്നത്. ജോസ് കെ.മാണി മനേജിങ് ട്രസ്റ്റിയായി പാലാ സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ട്രസ്റ്റാണ് കെ.എം.മാണി ഫൗണ്ടേഷൻ. കെ.എം.മാണിയുടെ സമഗ്ര സംഭാവനകൾ പരിഗണിച്ച് പാലായിൽ ഒരു പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന ബജറ്റിൽ 5 കോടി രൂപ ആവശ്യപ്പെട്ടത്.

കാരുണ്യ പദ്ധതി തുടരുമെന്ന പ്രഖ്യാപനവും മാണിക്കുള്ള അംഗീകാരമാണ്. മറ്റ് ആരോഗ്യ പദ്ധതികളിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്ക് പഴയ കാരുണ്യ സ്‌കീമിന്റെ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുന്നതാണ്. ലോട്ടറിയുടെ ലാഭത്തിൽ നിന്ന് പാവപ്പെട്ടവർക്കുള്ള ചികിൽസാ സഹായ പദ്ധതി അവതരിപ്പിച്ചത് മാണിയായിരുന്നു. പാവങ്ങളുടെ കണ്ണീരുകണ്ടാണ് മുൻധനമന്ത്രി കെ എം മാണി കാരുണ്യ ലോട്ടറി ആരംഭിച്ചത്. ഈ ലോട്ടറിയിൽ നിന്നുള്ള വരുമാനത്തിലൂടെ പ്രധാനമായും ലക്ഷ്യമിട്ടത് നിർദ്ധനരായ രോഗികൾക്ക് ആശ്രയം അരുളുക എന്നതായിരുന്നു. എന്നാൽ, രോഗികളുടെ പേരു പറഞ്ഞുള്ള ലോട്ടറി നിലനിർത്തിയതിനൊപ്പം ലോട്ടറിയിലെ വരുമാനം സ്വന്തം പോക്കറ്റിലാക്കാനുള്ള ശ്രമം ഇടതു സർക്കാർ നടത്തിയിരുന്നു.

അതിനിടെ കേരള സർക്കാർ കാരുണ്യ ആരോഗ്യ പദ്ധതി നിർത്തിയ തോടെ കാരുണ്യ ലോട്ടറി ടിക്കറ്റ് വില്പനയും നേർ പകുതിയിൽ ആയ തോടെ ലോട്ടറി വിൽപനക്കാർ വെട്ടിലായി. ഇതോടെയാണ് മനസ്സില്ലാ മനസ്സോടെ പദ്ധതി മുമ്പോട്ട് കൊണ്ടു പോകുന്നത്. കെഎം മാണിക്ക് വലിയ സൽപ്പേര് കിട്ടുന്നു എന്നതാണ് സർക്കാർ ഈ പദ്ധതി പിൻവലിച്ചതിന് പിന്നിൽ എന്നാണ് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. കാരുണ്യ നിർത്തലാക്കി കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ മാണിയുടെ പേരുപോലും ഇല്ലാതാക്കാനായിരുന്നു ഇടത് ശ്രമമെന്നാണ് കാരുണ്യ നിർത്തലാക്കിയതിന്റെ പേരിൽ യുഡിഎഫിൽ നിന്നും ഉയരുന്ന രാഷ്ട്രീയ ആരോപണം. കാരുണ്യ നിലനിർത്തിക്കൊണ്ട് തന്നെ പുതിയ കേന്ദ്ര പദ്ധതിയിൽ കേരളത്തിനു അംഗത്വം എടുക്കാമായിരുന്നു എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും ജനങ്ങളിൽ നിന്നും ഉയരുന്ന ആവശ്യം.

കേരളവും കേന്ദ്രവും കൈകോർക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) ആരംഭിച്ചതിനെ തുടർന്നാണ് കാരുണ്യ നിർത്തലാക്കുന്ന ചിന്തകൾ എത്തിയത്. എന്നാൽ പൊതു ജന പ്രതിഷേധം മൂലം ഇത് നടപ്പാക്കാൻ പിണറായി സർക്കാരിനായില്ല. ഈ പദ്ധതി തുടരുമെന്ന പ്രഖ്യാപനമാണ് ബജറ്റിൽ തോമസ് ഐസക് നടത്തുന്നത്. ഇതോടെ മാണിയുടെ പദ്ധതിയുടെ മഹത്വം ഇടതു സർക്കാരും തിരിച്ചറിയുന്നു. പാലായുടെ ജനപ്രതിനിധിയായിരുന്ന കെ.എം.മാണിയുടെ സ്മരണക്കായി സ്മാരകം നിർമ്മിക്കുന്നതിന് തുക വകയിരുത്തിയതിൽ പാലായിൽ ചേർന്ന വിവിധ സംഘടനകളുടെ യോഗം അഭിനന്ദനം രേഖപ്പെടുത്തി.

ധനമന്ത്രി എന്ന നിലയിൽ തോമസ് ഐസക് അവതരിപ്പിച്ച 11-ാം ബജറ്റാണിത്. പിണറായി സർക്കാരിനു വേണ്ടി തോമസ് ഐസക് അവതരിപ്പിച്ച തുടർച്ചയായ അഞ്ചാം ബജറ്റാണിത്. വി എസ്.അച്യുതാനന്ദൻ മന്ത്രിസഭയിൽ തോമസ് ഐസക് ധനമന്ത്രിയായിരുന്നു. വി എസ്. സർക്കാരിന്റെ കാലത്ത് 2006 മുതൽ 2011 വരെ തുടർച്ചയായി ആറ് ബജറ്റ് തോമസ് ഐസക് അവതരിപ്പിച്ചിരുന്നു.

ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന നേട്ടം      കെ.എം.മാണിക്കൊപ്പമാണ്. ധനമന്ത്രിയായി 13 തവണയാണ് കെ.എം.മാണി ബജറ്റ് അവതരിപ്പിച്ചത്. 1976ലെ ആദ്യ ബജറ്റ് മുതൽ ബാർ കോഴ വിവാദം കത്തി നിൽക്കുമ്പോൾ 2015ൽ സാങ്കേതികമായി അവതരിപ്പിച്ച ബജറ്റുൾപ്പെടെയാണ് മാണി 13 ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യയിൽ തന്നെ അപൂർവമാണ് ഈ നേട്ടം.

കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.എം.മാണി ഓർമയായത് 2019 ഏപ്രിൽ ഒൻപതിനാണ്. ലോകസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പ്രിയപ്പെട്ടവർ മാണി സാർ എന്ന് വിളിക്കുന്ന മാണിയുടെ വിയോഗം. പാലായിൽ നിന്ന് 52 വർഷം എംഎ‍ൽഎയും പന്ത്രണ്ട് മന്ത്രിസഭകളിൽ അംഗവുമായി മാണി. നാലുതവണ ധനമന്ത്രിയായ മാണി, ഏഴുതവണ നിയമവകുപ്പ് മന്ത്രിയായി. രണ്ടുതവണ ആഭ്യന്തരമന്ത്രിയുമായിട്ടുണ്ട്.

കേരള രാഷ്ട്രീയത്തിലെ റെക്കോർഡുകളുടെ ഉടമയുമാണ് കെ.എം.മാണി. മന്ത്രിയായും നിയമസഭാംഗമായും റെക്കോർഡ്. 25 വർഷം മന്ത്രി‌‌‍‌‌ , നിയമസഭാംഗമായി 52 വർഷം. 13 ബജറ്റ് അവതരിപ്പിച്ച റെക്കോർഡും മാണിക്ക് സ്വന്തമാണ്. 1980 മുതൽ 1986 വരെ തുടർച്ചയായി ഏഴ് ബജറ്റ് അവതരിപ്പിച്ചതും റെക്കോർഡാണ്. പാലായെ നിയസഭയിൽ പ്രതിനിധീകരിച്ചത് മാണിമാത്രമാണ്. 1965 മുതൽ 13 തവണ ജയം നേടി അദ്ദേഹം.

കെ.എം. മാണിയെന്നാൽ പാലായും പാലായെന്നാൽ കെ.എം.മാണിയുമെന്നായിരുന്നു പതിറ്റാണ്ടുകളായുള്ള ചരിത്രം. കന്നിയങ്കം മുതൽ പതിമൂന്ന് തവണ പാലായെ നിയമസഭയിൽ കെ.എം.മാണി പ്രതിനിധീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP