Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ബിരുദ പഠനകാലഘട്ടത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി കോൺഗ്രസിലേക്ക്; വൈക്കം വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കാളിയായി ജയിൽവാസം അനുഭവിച്ചതും ചരിത്രം; ആദ്യതിരുവിതാംകൂർ നിയമസഭാ അംഗം മുതൽ സ്വതന്ത്രകേരളത്തിലെ കെപിസിസി പ്രസിഡന്റ് വരെ; റബ്ബർ കർഷകരുടെ ഉന്നമത്തിനായി റബ്ബർ റിസർച്ച് സെന്റർ വരെയുള്ള പ്രവർത്തനം; ഗവർണറായി സേവനം അനുഷ്ടിച്ചത് മൂന്ന് സംസ്ഥാനങ്ങളിൽ; കോൺഗ്രസിന്റെ തിളങ്ങുന്നമുഖമായ കെ.എം ചാണ്ടി ജന്മദിനാഘോഷങ്ങൾക്ക് തുടക്കം

മറുനാടൻ ഡെസ്‌ക്‌

പാലാ:സ്വാതന്ത്ര്യസമര സേനാനിയും മുൻ കെ.പി.എസി.സി പ്രസിഡന്റും മുൻ മധ്യപ്രദേശ് ഗവർണറുമായിരുന്ന പ്രൊഫ: കെ.എം.ചാണ്ടിയുടെ ജന്മവാർഷിക ആഘോഷങ്ങൾ ഇന്ന് തുടങ്ങി. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അമരക്കാരനിൽ നിന്ന് ഗുജറാത്ത്, മധ്യപ്രദേശ്., പുതുശേരി തുടങ്ങിയവിടങ്ങളിൽ ഗവർണർ സ്ഥാനം അലങ്കരിച്ച കേരളത്തിന്റെ മഹാവ്യക്തിത്വം.

1921 ഓഗസ്റ്റ് 7നാണ് കോട്ടയം പാലായിൽ മത്തായി ചണ്ടി കിഴക്കയിലിന്റേയും മറിയാമ്മയുടേയും പുത്രനായി കെ.എം ചാണ്ടി ജനിച്ചത്. ഓഗസ്റ്റ് ആറിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. കോളജ് കാലഘടത്തിൽ ഇന്ത്യൻ സ്വാതന്ത്യസമരത്തിൽ ആകൃഷ്ടനായി പിന്നീട് ഗാന്ധിയൻ പാതയിലൂടെ സഞ്ചാരം.

ചെറുപ്പകാലം തൊ്‌ട്ടെ കോൺഗ്രസ് പാർട്ടിയോട് ഇഷ്ടം പുലർത്തിയ ചാണ്ടി ഇന്റർമീഡിയേറ്റ് കാലം തോട്ട് കോൺഗ്രസിന്റെ പ്രവർത്തനത്തിലേക്ക് ഇറങ്ങി. ചങ്ങാനാശേരി എസ്.ബി കോളജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദ നേടി. 1938 ഇന്റർമീഡിയറ്റ്, എസ്ബി കോളജ്, ചങ്ങനാശേരി, ബിഎ ഇംഗ്ലിഷ് (ഓണേഴ്‌സ്), 193842 ആർട്‌സ് കോളജ്, തിരുവനന്തപുരം.1938 ലെ ചങ്ങനാശേരിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിലൂടെ സ്വാതന്ത്ര്യസമരത്തിൽ തുടക്കം കുറിച്ചത്.

1946-47 കാലത്ത് ജയിൽവാസം അനവുഭവിച്ചു.195-72 പാലാ സെന്റ് തോമസ് കോളജിൽ ഇംഗ്ലിഷ് വിഭാഗം അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചു. നിയമനിർമ്മാണ സഭയിൽ: 1948-49 തിരുവിതാംകൂർ നിയമസഭ മീനച്ചിൽ 1945-52, തിരു കൊച്ചി നിയമസഭ മീനച്ചിൽ ,195-53, തിരു കൊച്ചി നിയമസഭ ഉഴവൂർ,1954-56 തിരു കൊച്ചി നിയമസഭ മീനച്ചിൽ.195-57,ഡിസിസി പ്രസിഡന്റ് (മൂവാറ്റുപുഴ).

196-69 കെപിസിസി ജനറൽ സെക്രട്ടറി,196-71 കെപിസിസി ട്രഷറർ, കെപിസിസി പ്രസിഡന്റ് 1978-82, 197-78 റബ്ബർ ബോർഡ് ചെയർമാൻ, റബ്ബർ ബോർഡിന്റെ സ്ഥാപക ചെയർമാൻ എന്ന നിലയിൽ കേരള റബ്ബർ ബോർഡിനെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാനും റബ്ബർ കർഷകരെ സംരക്ഷിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പ്രധാനമന്ത്രി വി,പി സിങ്ങായിരുന്നു റബ്ബർ ബോർഡ് ഉദ്ഘാടനത്തിനും റബ്ബർ ബോർഡ് റിസർച്ച് സെന്ററിന്റെ പ്രവർത്തനത്തിനും അദ്ദേഹം അഹോരാത്രം പ്രവർത്തിച്ചു.

1982-83 കാലഘട്ടത്തിൽ പുതുച്ചേരി ലഫ്. ഗവർണറായി നിയമിതനായി, 1983 മുതൽ 84 വരെ ഗുജറാത്ത് ഗവർണർ, 1988-89 വരെ മധ്യപ്രദേശ്
ഗവർണർ ആയി പ്രവർത്തിച്ചു. കെ.എം ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം ഇന്ന് നടക്കും. മാണി സി.കാപ്പൻ എംഎ‍ൽഎ. ഉദ്ഘാടനം ചെയ്യും.ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.സിറിയക് തോമസ് അധ്യക്ഷത വഹിക്കും.

ജന്മവാർഷിക ആഘോഷങ്ങൾക്കായി മുൻ ഗവർണർ കെ.ശങ്കരനാരായണൻ അദ്ധ്യക്ഷനായും ഡോ. സിറിയക് തോമസ് ജനറൽ കൺവീനറുമായി 501 അംഗ കമ്മിറ്റി രൂപവത്കരിച്ചു.ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ പ്രതിമാസ വെബ് സെമിനാറുകളും നടത്തു.സ്വാതന്ത്ര്യ സമര സേനാനിയും കെപിസിസി പ്രസിഡന്റും ഗവർണറുമായിരുന്ന പ്രഫ. കെ.എം.ചാണ്ടിയുടെ ഒരു വർഷം നീളുന്ന ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ഇന്നു തുടക്കം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP