Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരു പരുക്കും ഇല്ലെന്ന പ്രചാരണത്തിന്റെ ഭാഗമായി രമയുടേതെന്ന പേരിൽ വ്യാജമായി എക്‌സ് റേയും പ്രചരിപ്പിച്ചത് വെറുതെയായി; പൊലീസുകാരിയുടെ കാൽമുട്ടിന് പൊട്ടലില്ലെന്ന റിപ്പോർട്ട് തീർത്തും വലച്ചു; ജനറൽ ആശുപത്രിയിലെ ആശുപത്രിയിലെ തുടർ ചികിത്സയിലെ സ്‌കാനിങ് സർക്കാരിനെ ചതിച്ചോ? നിയമസഭാ സംഘർഷത്തിൽ തിരിച്ചടിക്ക് പിന്നിൽ സംഭവിച്ചത്

ഒരു പരുക്കും ഇല്ലെന്ന പ്രചാരണത്തിന്റെ ഭാഗമായി രമയുടേതെന്ന പേരിൽ വ്യാജമായി എക്‌സ് റേയും പ്രചരിപ്പിച്ചത് വെറുതെയായി; പൊലീസുകാരിയുടെ കാൽമുട്ടിന് പൊട്ടലില്ലെന്ന റിപ്പോർട്ട് തീർത്തും വലച്ചു; ജനറൽ ആശുപത്രിയിലെ ആശുപത്രിയിലെ തുടർ ചികിത്സയിലെ സ്‌കാനിങ് സർക്കാരിനെ ചതിച്ചോ? നിയമസഭാ സംഘർഷത്തിൽ തിരിച്ചടിക്ക് പിന്നിൽ സംഭവിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാരിനെ ആരോഗ്യ വകുപ്പ് ചതിച്ചോ? നിയമസഭയിൽ സ്പീക്കർ എ.എൻ.ഷംസീറിന്റെ ഓഫിസിനു മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾക്കെതിരായ സർക്കാർ നീക്കത്തിനു കനത്ത തിരിച്ചടിയുണ്ടാകുന്നത് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ നിലപാട് കാരണമാണ്. സംഘർഷത്തിൽ വാച്ച് ആൻഡ് വാർഡ് നെടുമങ്ങാട് ചുള്ളാളം ഷൈനി നിവാസിൽ ഷീന (33)യുടെ കയ്യിൽ പൊട്ടൽ ഇല്ലെന്നു മ്യൂസിയം പൊലീസ് കോടതിക്കു റിപ്പോർട്ട് നൽകിയത് ഇതുകൊണ്ട് മാത്രമാണ്. ഒപ്പം, ഔദ്യോഗിക കൃത്യത്തിനിടെ മാരകമായി പരുക്കേൽപിച്ചുവെന്ന നിർണായക വകുപ്പ് ഒഴിവാക്കി. പത്തു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

ഒരു പരുക്കും ഇല്ലെന്ന പ്രചാരണത്തിന്റെ ഭാഗമായി രമയുടേതെന്ന പേരിൽ വ്യാജമായി എക്‌സ് റേയും പ്രചരിപ്പിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ ഉൾപ്പെടെ അതേറ്റെടുത്തതു ചർച്ചയായിരിക്കെയാണു ഷീനയുടെ കൈമുട്ടിനു പൊട്ടൽ ഇല്ലെന്നു പൊലീസ് റിപ്പോർട്ട് നൽകിയത്. ജനറൽ ആശുപത്രി ഡോക്ടർമാരുടെ നിലപാടാണ് പൊലീസിന് വിനയായത്. നിയമസഭ സംഘർഷത്തെ തുടർന്ന് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ചുമത്തിയ ജാമ്യമില്ല വകുപ്പുകളിൽ ഒന്ന് ഒഴിവാക്കി. വാച്ച് ആൻഡ് വാർഡിന്റെ എല്ല് ഒടിച്ചെന്ന് കാണിച്ച് ചുമത്തിയ വകുപ്പാണ് ഒഴിവാക്കിയത്. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് തുടരും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് റിപ്പോർട്ട് നൽകിയത്.

നിയമസഭാ സംഘർഷത്തിൽ സർക്കാറിനെയും പൊലീസിനെയും വെട്ടിലാക്കിയാണ് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നത്. സംഘർഷത്തിൽ പരിക്കേറ്റ 2 വനിതാ വാച്ച് ആൻഡ് വാർഡുകളുടെ കാലിന് പൊട്ടലില്ലെന്നാണ് റിപ്പോർട്ട്. വാച്ച് ആൻഡ് വാർഡിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ചെന്ന പേരിലായിരുന്നു 7 പ്രതിപക്ഷ എംഎൽഎമാർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തത്. പുതിയ സാഹചര്യത്തിൽ ജാമ്യമില്ലാ വകുപ്പുകളിലൊന്ന് ഒഴിവാക്കി. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന പേരിൽ ചുമത്തിയ വകുപ്പ് നിലനിൽക്കും.

സ്പീക്കറുടെ ഓഫീസിന് മുന്നിൽ സംഘർഷത്തിൽ വനിതാ വാച്ച് ആൻഡ് വാർഡിന്റെ പരിക്ക് ഉന്നയിച്ചാണ് പ്രതിപക്ഷ വിമർശനങ്ങളെ ഇതുവരെ സർക്കാർ നേരിട്ടത്. വാച്ച് ആൻഡ് വാർഡും ഭരണപക്ഷ എംഎൽമാരും ആക്രമിച്ചെന്ന പ്രതിപക്ഷ പരാതിയിൽ എടുത്തത് ജാമ്യം കിട്ടുന്ന വകുപ്പ്. തിരിച്ച് വാച്ച് ആൻഡ് വാർഡിന്റെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മ്യൂസിയം പൊലീസിന്റെ കേസ്, രണ്ട് വാച്ച് ആൻഡ് വാർഡിന് കാലിന് പൊട്ടലുണ്ടെന്ന ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

എന്നാൽ ജനറൽ ആശുപത്രിയിലെ ആശുപത്രിയിലെ തുടർ ചികിത്സയിലെ സ്‌കാനിംഗിലാണ് വാച്ച് ആൻഡ് വാർഡിന്റെ പൊട്ടലില്ലെന്ന് കണ്ടെത്തിയത്. വാച്ച് ആൻഡ് വാർഡുകളുടെ ഡിസ്ചാർജ്ജ് സമ്മറിയും സ്‌കാൻ റിപ്പോർട്ടും ആശുപത്രി അധികൃതർ പൊലീസിന് കൈമാറി. ഇതേ തുടർന്ന് നിയമസഭാ സംഘർഷത്തിൽ പ്രതിപക്ഷത്തിനെതിരായ ഐപിസി 326 ഒഴിവാക്കി. ഐപിസി 322 ആണ് നിലനിർത്തിയത്.

കേസ് അന്വേഷണം ക്രൈം റെക്കോഡ്‌സ് ബ്യൂറോ എ.സി.പിക്ക് കൈമാറി.അതേസമയം നിയമസഭാ കൈയാങ്കളിയുമായി ബന്ധപ്പെട്ട കേസ് അന്വേഷണം മ്യൂസിയം പൊലീസിൽ നിന്നും മാറ്റി. അന്വേഷണച്ചുമതല ക്രൈം ബ്രാഞ്ച് റെക്കോർഡ്സ് ബ്യുറോ അസിസ്റ്റന്റ് കമ്മിഷണറിനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP