Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദീ പേടിയിൽ കിസാൻ നിധിയെ കുറിച്ച് സൈബർ ലോകത്ത് കുപ്രചരണം; കിസാൻ നിധിയിലേക്കുള്ള അപേക്ഷയിൽ കൃഷിഭൂമിയെന്നു സാക്ഷ്യപ്പെടുത്തുമ്പോൾ ഭൂമി ഡാറ്റാ ബാങ്കിലേക്ക് പോകും; 6000 രൂപ വാങ്ങിയാൽ കർഷകൻ എത്തിപ്പെടുന്നത് കെണിയിലെന്നും വ്യാപക പ്രചരണം; പദ്ധതിക്ക് സംസ്ഥാന സർക്കാരുമായോ ഡാറ്റാ ബാങ്കുമായി യാതൊരു ബന്ധമില്ലെന്നും പ്രചരണങ്ങളിൽ വിശ്വസിക്കാതെ സമ്പത്തിക സഹായം നേടിയെടുക്കാൻ നിർദ്ദേശിച്ച് കൃഷിവകുപ്പ് ഉന്നതർ: കർഷകരുടെ പേരിൽ രാഷ്ട്രീയപോര് മുറുകുമ്പോൾ സംഭവിക്കുന്നത്

മോദീ പേടിയിൽ കിസാൻ നിധിയെ കുറിച്ച് സൈബർ ലോകത്ത് കുപ്രചരണം; കിസാൻ നിധിയിലേക്കുള്ള അപേക്ഷയിൽ കൃഷിഭൂമിയെന്നു സാക്ഷ്യപ്പെടുത്തുമ്പോൾ ഭൂമി ഡാറ്റാ ബാങ്കിലേക്ക് പോകും; 6000 രൂപ വാങ്ങിയാൽ കർഷകൻ എത്തിപ്പെടുന്നത് കെണിയിലെന്നും വ്യാപക പ്രചരണം; പദ്ധതിക്ക് സംസ്ഥാന സർക്കാരുമായോ ഡാറ്റാ ബാങ്കുമായി യാതൊരു ബന്ധമില്ലെന്നും പ്രചരണങ്ങളിൽ വിശ്വസിക്കാതെ സമ്പത്തിക സഹായം നേടിയെടുക്കാൻ നിർദ്ദേശിച്ച് കൃഷിവകുപ്പ് ഉന്നതർ: കർഷകരുടെ പേരിൽ രാഷ്ട്രീയപോര് മുറുകുമ്പോൾ സംഭവിക്കുന്നത്

എം.മനോജ് കുമാർ

തിരുവനന്തപുരം: പ്രധാന്മന്ത്രി കിസാൻ നിധിയെകുറിച്ചുള്ള തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾക്കെതിരെ കൃഷി വകുപ്പ്. പ്രധാനമന്ത്രി കിസാൻ നിധിയുടെ അപേക്ഷയിൽ സ്ഥലം കൃഷിഭൂമി തന്നെയാണെന്ന് കർഷകൻ സാക്ഷ്യപ്പെടുത്തുമ്പോൾ ആ ഭൂമി സംസ്ഥാന സർക്കാരിന്റെ ഡാറ്റാ ബാങ്കിലേക്ക് പോകുമെന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെയാണ് കൃഷിവകുപ്പ് രംഗത്ത് വന്നിട്ടുള്ളത്. കിസാൻ നിധിയുടെ അപേക്ഷയിൽ ഭൂമി കൃഷിഭൂമിയാണെന്നു കർഷകൻ സാക്ഷ്യപ്പെടുത്തുമ്പോൾ ആ ഭൂമി ഒരിക്കലും ഡാറ്റാ ബാങ്കിലേക്ക് പോകുന്നില്ലെന്ന് ഉന്നത കൃഷിവകുപ്പ് വൃത്തങ്ങൾ മറുനാടനോട് പ്രതികരിച്ചു.

തീർത്തും തെറ്റിദ്ധാരണാ ജനകമായ പ്രചാരണങ്ങളാണ് പ്രധാന്മന്ത്രി കിസാൻ നിധിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. പ്രധാന്മന്ത്രി കിസാൻ നിധി പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കേന്ദ്ര പദ്ധതിയാണ്. ഡാറ്റാ ബാങ്ക് എല്ലാം സർക്കാർ പദ്ധതികളുടെ ഭാഗമാണ്. കേരളത്തിലെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയെ സംബന്ധിച്ചുള്ള നോട്ടിഫിക്കേഷൻ മുൻകൂട്ടി തന്നെ വരുകയും വരുകയും അത് ഗസറ്റിൽ പബ്ലിഷ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഏതൊക്കെ ഭൂമിയാണ് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടത് എന്ന കാര്യത്തിൽ സർക്കാരിന് നിശ്ചയമുണ്ട്. ഇപ്പോൾ കിസാൻ നിധിയിലേക്കുള്ള അപേക്ഷകൾ പോകുന്നത് കേന്ദ്ര സർക്കാരിലേക്കാണ്. അല്ലാതെ സംസ്ഥാന സർക്കാരിലേക്കല്ല.

കേന്ദ്ര സർക്കാർ പറഞ്ഞ കാര്യങ്ങൾ സംസ്ഥാന സർക്കാർ പിന്തുടരുന്നു എന്നേയുള്ളൂ. പദ്ധതിയും സംസ്ഥാന സർക്കാരുമായി നേരിട്ടുള്ള ബന്ധമില്ല. നെൽവയൽ-തണ്ണീർത്തട നിയമവുമായി ബന്ധപ്പെട്ടാണ് ഡാറ്റാ ബാങ്ക് ഉള്ളത്. 2008 വന്ന നിയമമാണ് നെൽവയൽ തണ്ണീർത്തട നിയമം, അത് വന്നിട്ട് തന്നെ ഒരു പതിറ്റാണ്ടായി. ഡാറ്റാ ബാങ്കിൽ അടയാളപ്പെടുത്തപ്പെട്ട ഭൂമിയിൽ വീട് വയ്ക്കുകയോ മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യുന്നതിന് നടപടിക്രമങ്ങളുണ്ട്.

അതിനു പഞ്ചായത്ത് ലെവലിൽ കൃഷിഭവനയിൽ അപേക്ഷ നൽകുകയും ആർഡിഒ തലത്തിൽ തീരുമാനം വരുകയും ആ സ്ഥലത്ത് സർക്കാർ നിശ്ചയിച്ചിട്ടുള്ള വിലയുടെ നിശ്ചിത ശതമാനം കെട്ടിവയ്ക്കുക ഒക്കെ വേണം. അത് ഡാറ്റാ ബാങ്കിലേക്ക് വന്ന ഭൂമിയുടെ കാര്യത്തിൽ മാത്രമാണ്. അല്ലാതെ പ്രധാനമന്ത്രിയുടെ കിസാൻ നിധിയിൽ സത്യവാങ്മൂലം നൽകുമ്പോൾ അത് ഡാറ്റാ ബാങ്കിലേക്ക് വരില്ല. സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഭൂമി കൃഷിഭൂമി തന്നെയെന്ന് കര്ഷകൻ സ്വയം സാക്ഷ്യപ്പെടുത്തുമ്പോൾ ആ ഭൂമി ഒരിക്കലും ഡാറ്റാ ബാങ്കിലേക്ക് വരില്ല. തീർത്തും അജ്ഞതയിൽ നിന്നും ഉയിർക്കൊള്ളുന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ ആണിത്. -കൃഷിവകുപ്പ് വൃത്തങ്ങൾ പറയുന്നു.

പ്രധാന്മന്ത്രി കിസാൻ നിധിയിൽ കർഷകൻ തന്റെ ഭൂമി കൃഷി ഭൂമി തന്നെയാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുംമ്പോൾ ആ ഭൂമി ഡാറ്റാ ബാങ്കിലേക്ക് കയറിപ്പറ്റുകയാണ് ചെയ്യുന്നത് എന്ന വ്യാജപ്രചാരങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. കിസാൻ നിധി ആരംഭിച്ചപ്പോൾ തന്നെ അതിനൊപ്പം വ്യാജ പ്രചാരണങ്ങളും ആരംഭിച്ചിരുന്നു. ഇത് ഒരുവിഭാഗം കർഷകരെ ഭയപ്പെടുത്തുകയും അപേക്ഷയിൽ നിന്ന് തത്ക്കാലം പിന്മാറാൻ ഉള്ള സാഹചര്യം ഒരുക്കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് വ്യാജപ്രചാരണങ്ങൾക്കെതിരെ കൃഷിവകുപ്പ് മുന്നോട്ടു വന്നിട്ടുള്ളത്. എന്നാൽ തീർത്തും വ്യത്യസ്തമായ പ്രചാരണങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

കിസാൻ നിധിയെക്കുറിച്ച് സോഷ്യൽ മീഡിയ പറയുന്നത്

കിസാൻ നിധി ഒരു കെണി ആണെന്ന തരത്തിലാണ് സോഷ്യൽ മീഡിയാ സന്ദേശങ്ങൾ പ്രചരിക്കുന്നത്. അപേക്ഷയുടെ രണ്ടാമത് പേജിൽ ഒരു സത്യവാങ്മൂലമുണ്ട്. ഈ വസ്തു കൃഷിയോഗ്യമായ വസ്തുവാണെന്നും ഞാൻ കര്ഷകൻ ആണെന്നും സാക്ഷ്യപ്പെടുത്തുന്നുണ്ട്. കൃഷിഭൂമിയെ ഡാറ്റാ ബാങ്ക് എന്ന കാറ്റഗറിയിൽ ആണ് കൃഷിവകുപ്പ് രേഖപ്പെടുത്തി വയ്ക്കുന്നത്. തണ്ണീർത്തടം, കൃഷിഭൂമി ഈ സ്ഥലങ്ങൾ അടയാളപ്പെടുത്തിയാണ് ഡാറ്റാ ബാങ്ക് നിലകൊള്ളുന്നത്. ഡാറ്റാ ബാങ്ക് ഭൂമിയിൽ വൈദ്യുതി ലഭിക്കാനോ, വീട് വയ്ക്കാനോ, ഷെഡ് കെട്ടാനോ. കിണർ കുഴിക്കാനോ ഒന്നും കഴിയില്ല. അത് കൃഷിക്ക് മാത്രം ഉപയോഗിക്കാനേ കഴിയൂ. കൃഷിഭൂമിയാണെന്നു എഴുതി നൽകുമ്പോൾ അത്റ്റാ ഡാറ്റാ ബാങ്കിലേക്കാണ് കയറുന്നത്. 6000 രൂപ ലഭിക്കുമ്പോൾ കര്ഷകൻ അത് കൃഷി ഭൂമി മാത്രം എന്ന് എഴുതി നൽകുകയാണ്.

ഈ വസ്തുവെച്ച് നമുക്ക് ലോൺ എടുക്കാനോ വീട് വയ്ക്കാനോ ഒന്നും കഴിയില്ല. അപ്പോൾ മുതൽ പ്രശ്‌നങ്ങൾ തുടങ്ങും. വിൽക്കാൻ ശ്രമിച്ചാൽ ഡാറ്റാ ബാങ്കിൽ വെച്ച വസ്തു ആരും വാങ്ങില്ല. ഇനി തിരികെ ലഭിക്കണം എന്ന് വച്ചാൽ കൃഷി ഓഫീസ് ഒരു വില നിശ്ചയിക്കും. നിലവിലെ വിലയുടെ അമ്പത് ശതമാനം കൃഷി ഓഫീസിൽ കെട്ടിവയ്ക്കണം. എങ്കിൽ മാത്രമേ ഡാറ്റാ ബാങ്കിൽ നിന്നുള്ള ഭൂമിക്ക് മോചനം ലഭിക്കൂ. ആറായിരം രൂപ വാങ്ങുമ്പോൾ നമുക്ക് നാട്ടുനടപ്പ് അനുസരിച്ച് മിനിമം ഒരു ലക്ഷം രൂപവരെയുള്ള സ്ഥലത്തിന് സെന്റിന് 50000 രൂപയെങ്കിലും നമുക്ക് കെട്ടിവയ്ക്കേണ്ടി വരും. കൃഷി ഭൂമി തിരികെ കരഭൂമിയാക്കാൻ കെട്ടിവയ്‌ക്കേണ്ടി വരും. സത്യവാങ്മൂലം നൽകിയാൽ പെട്ട് എന്ന് മാത്രമേ പറയാൻ കഴിയൂ- ഇതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ പ്രചാരണത്തിനാണ് സത്യവുമായി പുലബന്ധം പോലുമില്ലെന്ന് പറഞ്ഞു കൃഷി വകുപ്പ് തള്ളിക്കളയുന്നത്.

പ്രധാനമന്ത്രി കിസാൻ നിധിയുടെ ഉള്ളടക്കം ഇങ്ങിനെ

കർഷകരുടെ അക്കൗണ്ടിലേക്ക് പ്രതി വർഷം ആറായിരം രൂപ നേരിട്ട് നൽകുന്നതാണ് പദ്ധതി. രാജ്യത്തെ 12 കോടി കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. 2018 ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ടെത്തും. 2018-2019 വർഷത്തെ ആദ്യ ഗഡുവായ 2000 ഫെബ്രുവരിക്ക് ശേഷം കർഷകരുടെ അക്കൗണ്ടിലേക്ക് എത്തുമെന്നാണ് കരുതുന്നത്. പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായിക്കഴിഞ്ഞു. രാജ്യത്തെ ഒരുകോടിയിലധികം വരുന്ന കർഷകർക്ക് ആദ്യദിനം തന്നെ പദ്ധതിയുടെ പ്രയോജനം ലഭിക്കും. രണ്ട് ഹെക്ടറിൽ കുറവ് ഭൂമിയുള്ളവർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. മൂന്ന് ഗഡുക്കളായാണ് 6000 രൂപ കർഷകരുടെ അക്കൗണ്ടിലെത്തുക.

മാർച്ച് 31നുള്ളിൽ എല്ലാ കർഷകർക്കും ആദ്യ ഗഡു ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിൽ മുതൽ രണ്ടാം ഗഡുവായ 2000 രൂപയുടെ വിതരണം ആരംഭിക്കും. ആധാറുമായി ബന്ധപ്പെടുത്തിയാണ് പരിശോധന നടക്കുന്നത്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ആസാം, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ കർകരുടെ അപേക്ഷകൾ സമർപ്പിച്ചിരിക്കുന്നത്. മന്ത്രിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് അധ്യക്ഷന്മാർ, ഭരണഘടനാ സ്ഥാപനങ്ങളിൽ നിലവിൽ ഉള്ളതും മുൻപ് പ്രവർത്തിച്ചിരുന്നവരുമായ ഉദ്യോഗസ്ഥർ എന്നിവർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ടാവില്ല. കേന്ദ്ര-സംസ്ഥാന ജീവനക്കാർക്കും സർവ്വീസിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാൻ അർഹതയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP