Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കിന്റർ ഹോസ്പിറ്റൽ ഗ്രൂപ്പിന് ആശുപത്രി വിറ്റു; ഇടപ്പള്ളി കിംസ് ആശുപത്രിയിലെ നൂറോളം നഴ്‌സിംങ് ജീവനക്കാരോട് സ്വയം പിരിഞ്ഞ് പോകാൻ മാനേജ്‌മെന്റിന്റെ നിർദ്ദേശം; വിൽപ്പന സ്ഥാപനം കൈമാറുമ്പോൾ പാലിക്കേണ്ട ഒരു തൊഴിൽ നിയമങ്ങളും നടപ്പാക്കാതെ; പ്രത്യക്ഷ സമരത്തിന് ഒരുങ്ങി യു.എൻ.എ; നീതിതേടി നഴ്സുമാർ വീണ്ടും സമരമുഖത്ത്

കിന്റർ ഹോസ്പിറ്റൽ ഗ്രൂപ്പിന് ആശുപത്രി വിറ്റു; ഇടപ്പള്ളി കിംസ് ആശുപത്രിയിലെ നൂറോളം നഴ്‌സിംങ് ജീവനക്കാരോട് സ്വയം പിരിഞ്ഞ് പോകാൻ മാനേജ്‌മെന്റിന്റെ നിർദ്ദേശം; വിൽപ്പന സ്ഥാപനം കൈമാറുമ്പോൾ പാലിക്കേണ്ട ഒരു തൊഴിൽ നിയമങ്ങളും നടപ്പാക്കാതെ; പ്രത്യക്ഷ സമരത്തിന് ഒരുങ്ങി യു.എൻ.എ; നീതിതേടി നഴ്സുമാർ വീണ്ടും സമരമുഖത്ത്

അർജുൻ സി വനജ്

കൊച്ചി: ഇടപ്പള്ളി കിംസ് ആശുപത്രിയിലെ നൂറോളം നഴ്‌സിംങ് ജീവനക്കാരോട് സ്വയം പിരിഞ്ഞ് പോകാൻ മാനേജ്‌മെന്റിന്റെ നിർദ്ദേശം. കിന്റർ ഹോസ്പിറ്റൽ ഗ്രൂപ്പിന് കിംസ് ആശുപത്രി വിറ്റതിനാൽ നിലവിലുള്ള നഴ്‌സുമാരിൽ ഭൂരിഭാഗം പേരോടും പിരിഞ്ഞ് പോകാനാണ് മാനേജ്‌മെന്റ് വാക്കാൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ നിർബന്ധമായും പിരിഞ്ഞ് പോകണമെന്ന കാണിച്ച് ജീവനകാർക്ക് നോട്ടീസ് നൽകാൻ ആശുപത്രി എംഡി സഹദുള്ളയും മാനേജ്‌മെന്റും തയ്യാറാകുന്നില്ല. കിംസ് ഹോസ്പിറ്റൽ ഗ്രൂപ്പിന് നിരവധി ആശുപത്രികൾ ഉണ്ടെന്നിരിക്കെ, മറ്റ് ആശുപത്രികളിലേക്ക് മാറ്റാതെ, നിർബന്ധമായും പിരിഞ്ഞ് പോകണമെന്ന മാനേജ്‌മെന്റിന്റെ ആവശ്യത്തിനെതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് യു.എൻ.എയുടെ നേതൃത്വത്തിലുള്ള ജീവനക്കാർ.

ഒരു സ്ഥാപനം കൈമാറുമ്പോൾ പാലിക്കേണ്ട ഒരു തൊഴിൽ നിയമങ്ങളും കിംസ് പാലിച്ചിട്ടില്ല. സർക്കാർ വർധിപ്പിച്ച ശമ്പളത്തിനനുസരിച്ച് തൊഴിലാളികൾക്ക് കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ കിട്ടേണ്ട ശമ്പള കുടിശിക ഇത് വരെ കൊടുക്കുകയോ, തൊഴിലാളികളെ വിളിച്ചു ഇതിനു വേണ്ട നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല ആശുപത്രിയിൽ ജോലി ചെയ്തു കൊണ്ടിരുന്ന നൂറോളം തൊഴിലാളികളോട് പിരിഞ്ഞു പോകുവാൻ ആവശ്യപ്പെട്ടിരിക്കുകയുമാണ്. തൊഴിലാളികളെല്ലാം എറണാകുളത്ത് തന്നെയുള്ള സാധാരണക്കാരായവരാണ്.ഈ കടുത്ത മനുഷ്യാവകാശ ലംഘനത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് യു.എൻ.എ നേതൃത്വം നൽകുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാരിസ് മണലംപാറ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇതിന്റെ ഭാഗമായി, തൊഴിൽ നഷ്ടപ്പെടുന്ന മുഴുവൻ തൊഴിലാളികളെയും സംരക്ഷിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഈ വ്യാഴാഴ്ച കിംസ് ആശുപത്രയ്ക്ക് മുന്നിൽ ജീവനക്കാർ ഉപവസിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്, യുണൈറ്റഡ് നഴ്‌സിംങ് അസോസിയേഷൻ. നിലവിൽ അമൃത ആശുപത്രിയിൽ, നഴ്‌സിംങ് സമരത്തിനുള്ള നോട്ടീസ് നൽകിയിരിക്കുകയാണ് യു.എൻ.എ. സർക്കാർ വർദ്ദിപ്പിച്ച ശമ്പളം ജൂലൈ മാസം മുതൽ ലഭ്യമാക്കണം എന്നാവശ്യപ്പെട്ടാണ് യു.എൻ.എ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നോട്ടീസ് നൽകിയിരിക്കുന്നത്. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ഓഗസ്റ്റ് ആദ്യ വാരം കഴിഞ്ഞ് യു.എൻ.എ യുടെ നേതൃത്വത്തിൽ സമരം ആരംഭിക്കാനിരിക്കുകയാണ്. എണ്ണൂറോളം നഴ്‌സിംങ് ജീവനക്കാരാണ് ഇവിടെ യു.എൻ.എയുടെ അംഗങ്ങളായുള്ളത്. എറണാകുളം നഗരത്തിലെ രണ്ട് പ്രധാന ആശുപത്രികളിൽ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന നഴ്‌സിംങ് സമരം, സർക്കാരിന് കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP