Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആശുപത്രിക്ക് പണം ഉണ്ടാക്കി നൽകുകയാണ്‌ ഡോക്ടറുടെ ജോലി: രോഗിയുടെ സുരക്ഷയെ കരുതി ശസ്ത്രക്രിയക്ക് റഫർ ചെയ്യാത്തതിന് ഡോക്ടറെ ജോലിയിൽ നിന്നും പുറത്താക്കിയത് ഇമെയ്ൽ അയച്ച്; കിംസ് ആശുപത്രി മുതലാളിയുടെ മാനേജ്‌മെന്റ് വൈദഗ്ദ്ധ്യം ഇങ്ങനെ

ആശുപത്രിക്ക് പണം ഉണ്ടാക്കി നൽകുകയാണ്‌ ഡോക്ടറുടെ ജോലി: രോഗിയുടെ സുരക്ഷയെ കരുതി ശസ്ത്രക്രിയക്ക് റഫർ ചെയ്യാത്തതിന് ഡോക്ടറെ ജോലിയിൽ നിന്നും പുറത്താക്കിയത് ഇമെയ്ൽ അയച്ച്; കിംസ് ആശുപത്രി മുതലാളിയുടെ മാനേജ്‌മെന്റ് വൈദഗ്ദ്ധ്യം ഇങ്ങനെ

തിരുവനന്തപുരം: വരുമാനം ഉണ്ടാക്കാനുള്ളതാണ് സ്വകാര്യ ആശുപത്രികൾ. അതുകൊണ്ട് തന്നെ സമൂഹ സേവനത്തിന് അവിടെ പ്രസക്തിയില്ല. പാവപ്പെട്ട രോഗിയെയാകരുത് അവിടുത്തെ ഡോക്ടർമാർ പരിഗണിക്കേണ്ടത്. മറിച്ച് കോടാനുകോടി രൂപ മുതൽമുടക്കി ആശുപത്രിയിലുള്ള ഉപകരണങ്ങളേയും സംവിധാനങ്ങളേയും കുറിച്ചാണ് ചിന്ത. അല്ലെങ്കിൽ പണിയുറപ്പ്. കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് മറ്റൊരു ആശുപത്രി നിർദ്ദേശിച്ച ഡോക്ടറെ കിംസ് ആശുപത്രി പിരിച്ചു വിട്ടതാണ് പുതിയ വിവാദത്തിന് തുടക്കമിടുന്നത്. ആശുപത്രിക്ക് പണമുണ്ടാക്കി നൽകുക കൂടി ഡോക്ടർമാരുടെ ജോലിയെന്നാണ് കിംസ് സി.എം.ഡി ഡോ.സഹാദുള്ളയുടെ നടപടിയെടുക്കാനുള്ള വിശദീകരണം. രോഗിക്ക് മികിച്ച ചികിൽസ നൽകുകയാണ് തന്റെ ഉത്തരവാദിത്വമെന്നും അല്ലാതെ കിംസിന് പണമുണ്ടാക്കലല്ല തന്റെ ജോലിയെന്നും ഡോക്ടർ മറുപടിയും നൽകി. ഇതോടെയാണ് വിവാദം ചൂടുപിടിച്ചത്.

കടുത്ത കരൾ രോഗബാധിതനായ രോഗിയെ മികച്ച ചികിത്സയ്ക്ക് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിർദ്ദേശിച്ച കിംസിലെ ഡോ. ഷേണായിയെ ആണ് കിംസ് സി.എം.ഡി ഡോ.സഹാദുള്ള പിരിച്ചുവിട്ടത്. ഡോക്ടറുടെ ചികിത്സയിലുള്ള കരൾരോഗബാധിതരായി എത്തുന്ന രോഗികളെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാത്തതും അടിയന്തരമായി കരൾ മാറ്റി വയ്‌ക്കേണ്ട രോഗികളെ കൊച്ചിയിലെ മറ്റു ആശുപത്രികളിലേക്കും റഫർ ചെയ്യുന്നതിലുള്ള അതൃപ്തി വ്യക്തമാക്കിയാണ് ഡോക്ടർ സഫറുള്ള ഡോ. ഷേണായിക്ക് പിരിച്ചുവിടൽ കത്ത് നൽകിയത്. രോഗികള അനാവശ്യ പരിശോധനകൾക്ക് വിധേയമാക്കിയും ശസ്ത്രക്രിയ നടത്തിയും പണമുണ്ടാക്കണമെന്ന മുൻനിര സ്വകാര്യആശുപത്രികളുടെ കച്ചവടതന്ത്രമാണ് ഈ സംഭവത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്.

കിംസിന്റെ വരുമാനം വർധിപ്പിക്കണമെന്ന് മാനേജ്‌മെന്റ് ഡോ.ഷേണായിയോട് പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടിരുന്നില്ല. കിംസിന്റെ നഴ്‌സിങ് കോർഡിനേറ്ററിന്റെ ബ്രദറിനെ മറ്റേതെങ്കിലും നല്ല ആശുപത്രിയിൽ കൊണ്ടു പോയി ചികിൽസിക്കണമെന്ന ഡോ.ഷേണായിയുടെ നിർദ്ദേശമാണ് കിംസ് മാനേജ്‌മെന്റിനെ ചൊടിപ്പിത്. പിരിച്ചു വിടലിന് കാരണമായി ഡോ.സഹാദുള്ള പറയുന്ന മറ്റൊരു കാര്യം ഗസ്സ്‌ട്രോഎൻഡോളജി വിഭാഗത്തിൽ പുതിയ ഡോക്ടർമാർ എത്തിയതിനാൽ ഡോ.ഷേണായിക്ക് ഒ.പി.റൂം അനുവദിക്കാനില്ല എന്നാണ്. കഴിഞ്ഞ മാസം 4 ന് ഇ-മെയിലൂടെ അയച്ച കത്തിൽ ജൂലൈ 15ന് മുമ്പ് കിംസുമായുള്ള ഇടപാടുകൾ പൂർത്തിയാക്കണമെന്നും കിംസ് സിഎംഡി ആവശ്യപ്പെട്ടിരുന്നു.

കിംസിൽ നിന്ന് തന്നെ പുറത്താക്കിയതിന് നന്ദി പറഞ്ഞു കൊണ്ടാണ് പിരിച്ചു വിടൽ നോട്ടീസിനെതിരെ ഡോ. ഷേണായി മറുപടി നൽകിയത്. മറുപടി ചുവടെ:

' പുറത്താക്കൽ നോട്ടീസിന് മറുപടി അർഹിക്കുന്നില്ലെങ്കിലും എന്റെ സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരമാണ് ഇത് എഴുതുന്നത്. ഡോ.സഹാദുള്ളയുടെ കത്തിലെ ആരോപണങ്ങളുടെ യാഥാർഥ്യം ഇതാണ്. സഫറുള്ളയുടെ കത്തിൽ ആരോപിക്കുന്ന, നഴ്‌സിങ് കോർഡിനേറ്ററിന്റ് ബന്ധു ( അറുപത് വയസിലധികം പ്രായം ) നഗരത്തിലെ മറ്റൊരു ആശുപത്രിയിൽ എന്റെ ചികിൽസയിലായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ നിന്നാണ് രോഗിയെ എന്റെ അടുത്തേക്ക് റഫർ ചെയ്തത്. ആദ്യഘട്ട പരിശോധനകൾക്ക് ശേഷം കരൾമാറ്റി വയ്ക്കുക അല്ലാതെ മറ്റു മാർഗമില്ലെന്ന് മനസിലായി. ഇക്കാര്യം രോഗിയുടെ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. രോഗിയുടെയും ബന്ധുക്കളുടേയും താൽപര്യപ്രകാരം അമൃത ആശുപത്രിയിൽ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി നിർദ്ദേശിക്കുകയും ചെയ്തു.

ഡോ. സഫറുള്ളയുടെ അറിവിലേക്ക് , ആ രോഗിയെ അമൃതയിലേക്ക് റഫർ ചെയ്തു എന്നത് സത്യമാണ്. കാരണം അമൃത ആശുപത്രിയിലെ ഡോ.സുധീന്ദ്രൻ കരൾ മാറ്റിവയ്ക്കലിൽ രാജ്യത്തെ തന്നെ മികച്ച വിദഗ്ദ ഡോക്ടർമാരിൽ ഒരാൾ ആണ്. കഴിഞ്ഞ 11 വർഷത്തിനുള്ളിൽ 411 രോഗികളിലാണ് അദ്ദേഹം കരൾമാറ്റ ശസ്ത്രക്രിയ നടത്തിയത്. ഇനി കിംസിന്റെ കാര്യം 2002ൽ ആരംഭിച്ച കിംസിൽ ഇതുവരെ 34 കരൾമാറ്റ ശസ്്ത്രക്രിയ മാത്രമാണ് നടത്തിയിട്ടുള്ളത്. ഈ താരതമ്യപ്പെടുത്തലിലൂടെ നിങ്ങൾക്ക് കാര്യം മനസിലായല്ലോ. തന്നെയുമല്ല കിംസ് ആശുപത്രിയിൽ വച്ച് രോഗി മരിക്കുകയും ചെയ്തൂ. കാരണം : പ്രോഗസിവ് ഹെപാറ്റിക് ഫെയിലർ ആൻഡ് സബ്ഡ്യൂറൽ ഹോമറ്റോമ '

രോഗിക്കും ബന്ധുക്കൾക്കും താൽപര്യമുള്ള ആശുപത്രിയിലാണ് ചികിത്സ നടത്തേണ്ടത്. ഒരു ഡോക്ടറെ സംബന്ധിച്ചോളം ഇത് പരമപ്രധാനമാണ്. അല്ലാതെ കിംസിന്റെ താൽപര്യത്തിന് അനുസരിച്ചല്ല ഡോക്ടർ ചികിത്സ നിശ്ചയിക്കുന്നത്. ഇത് നിങ്ങളും ഞാനും തമ്മിലുള്ള നൈതികമായ വിരുദ്ധതയാണ്. ഞാൻ പറഞ്ഞ കാര്യങ്ങളിൽ നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ ആ രോഗിയുടെ കേസ് ഹിസ്റ്ററി വായിച്ചു നോക്കിയാൽ മതി. ഇക്കാര്യത്തിൽ എനിക്ക ്‌നിക്ഷിപ്ത താൽപര്യങ്ങളൊന്നും തന്നെ ഇല്ല. രോഗിക്ക് മികിച്ച ചികിൽസ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കിംസിൽ പറ്റാത്ത രോഗികളെ മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നത്. അല്ലാതെ താങ്കൾ പറയുന്നത് പോലെ എനിക്കിത് ബനിസിനസ് അല്ല.

ലോകം മുഴുവൻ അടക്കി ഭരിക്കാൻ ശ്രമിച്ച ഹിറ്റലറിന്റെ അവസ്ഥ കിംസിനു ഉണ്ടാകാതിരിക്കെട്ട. എന്നെ പുറത്താക്കാനുള്ള രണ്ടാമത്തെ കാരണമായി കത്തിൽ പറയുന്നത് എനിക്ക് രോഗികളെ പരിശോധിക്കാൻ കിംസിൽ റൂം ഇല്ല എന്നാണ്. എന്റെ നിർദ്ദേശപ്രകാരം അടുത്തിടെ കിംസിൽ ചികിൽസയ്‌ക്കെത്തിയ രോഗികളോട് എനിക്ക് സഹതാപമുണ്ട്'. കിംസിന്റെ നീതികരിക്കാനാകാത്തെ പ്രവൃത്തിക്ക് ഡോ.ഷേണായി നൽകിയ മറുപടി ഇങ്ങനെയാണ്. ആതുരശ്രുശ്രൂഷ കേരളത്തിൽ മികച്ച ബിസിനസ് സംരംഭങ്ങളിൽ ഒന്നാണെന്ന തിരിച്ചറിവിലാണ് മിക്ക സ്വകാര്യആശുപത്രികളും പ്രവർത്തിക്കുന്നള്ളതിന്റെ ദുരന്തദൃഷ്ടാന്തങ്ങളിലൊന്നാണ് ഡോ.ഷേണായിയുടേത്.

ആശുപത്രിയുടെ ഡിസ്മിസൽ നോട്ടീസിന്റെ പൂർണ്ണ രൂപം


ഡോക്ടർ ഷേണായിയുടെ മറുപടി

Dear Dr Sahadulla and my good friends,

Myself, Professor and Senior consultant, must appreciate the CMD for letting me get out of the box of KIMS. Even though the e-mailed termination letter does not deserve any reply, many of my close friends suggested that the lie from CMD should not be left without reply. It would have made better sense if you had the courtesy to call me over the telephone.

Coming to the core issue : Brother-in-law of our Group Nursing Coordinator, Lt. Col Chandrika.

Mr S  aged 60 + was under my care in a reputed private medical college (Sree Gokulam, Venjaramoodu (SGMC) - where I am the Head of department). He was referred to me from a premier transplant institute in South India (AIMS, Kochi) after the initial work up done there. Recent hospitalisation in SGMC was with increasing jaundice [at time of opportune referral discharge his Bil was 23 mg/dl]. I had discussed the plan for liver transplant with his wife and abiding by her request ,he was referred to AIMS for transplantation.

      [For your information, Dr. Sudhindran in AIMS has a track record of performing 411 transplants (including living donor) over the last 11 years. Your centre has in comparison, 34 procedures since its inception. This track record speaks volumes of the amount of efforts taken by institute for a genuine cause.]

Ultimately, he succumbed to death in KIMS : without subjecting to surgery:  reason: progressive hepatic failure and subdural hematoma.

The request of the patient's relative for referral to AIMS is of paramount importance and not the availability of procedure in KIMS. Any wise person with logic will agree with me that this decision is as per ethics contrary to CMD's thoughts.  I do not have any vested reasons for and referrals are not related to any business or due to personal relationships and they merit only quality.

Sir, if you have more time to know the truth, kindly peruse the emergency admission notes of Mr S patient.

Hilter was a dictator and the world knew it and wisdom could have saved him and his empire. Let this be not the fate of KIMS in the years to come.  The point of the matter is that I was sent out for lack of sufficient room space as was stated as reason 2.

As I am bowing out, let me place on record my grievances related to my from my private patients whom I had recently referred to KIMS.

1. Mr Satheesan was worked up at KIMS for transplant and he was referred to PSG Coimbatore without informing me. He breathed his last in June end ( A CT chest was not done in KIMS  and at Coimbatore the CT showed lung mets from papillary ca thyroid ). Is it the standard of Care in KIMS before referral to another centre?

2. Deaths related to Propofol in KIMS - Please find time to dig into the enquiry and let ethics and right to life prevail over business.

At the end, I express my thanks to all the recepients in this letter.

True to my nature, I shall mark a copy to all the faculty and provide them the truth of my exit from the Kingdom of KIMS.

Humble regards,

K T Shenoy

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP