Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗ്രാമങ്ങളിലെ ആശുപത്രികളിൽ ഡ്രിപ്പ് കൊടുക്കുന്ന കാലിയായ ബിയർ ബോട്ടിലിൽ ആണെങ്കിലെന്ത് പ്രസിഡന്റിന് ഇവിടെ പഞ്ചനക്ഷത്ര ചികൽസ; ഹൃദയ ശസ്ത്രക്രിയക്കുശേഷം ഉത്തരകൊറിയൻ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ്ഉൻ സുഖം പ്രാപിക്കുന്നുവെന്ന് മാധ്യമങ്ങൾ; ഹയാങ്‌സാനിൽ കെട്ടിപ്പൊക്കിയ പഞ്ചനക്ഷത്ര ആശുപത്രിയിൽ ചികിത്സ കിമ്മിനും കുടുംബാംഗങ്ങൾക്കും മാത്രം; കടുത്ത പുകവലിയും പൊണ്ണത്തടിയുമാണ് കുഴപ്പിച്ചതെന്ന് ഡോക്ടർമാർ; ഉത്തര കൊറിയൻ നേതാവ് വൈകാതെ പൊതുവേദികളിലെത്തും

മറുനാടൻ ഡെസ്‌ക്‌

സിയോൾ: ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ്് ഉന്നിനെ രോഗിയാക്കിയത് കടുത്ത പുകവലിയും പൊണ്ണത്തടിയും കഠിനാധ്വാനവുമാണെന്ന് ഡോക്ടമാർ. ഹൃദയശസ്ത്രക്രിയക്കുശേഷം വിശ്രമിക്കുന്ന അദ്ദേഹം വൈകാതെ പൊതുവേദിയിൽ എത്തും. അദ്ദേഹത്തിന്റെ ജീവൻ അതീവ ഗുരുതര നിലയിലെന്ന വാർത്തകൾ ഉത്തര കൊറിയ നിഷേധിക്കായാണ്. മുത്തച്ഛൻ കിം ഇൽ സൂങ്ങിന്റെ 108ാം ജന്മദിനത്തിന് ആശംസ അറിയിച്ച സിറിയൻ പ്രസിഡന്റിന് കിം നന്ദി അറിയിച്ച് കത്തെഴുതിയതായി ഉത്തര കൊറിയയിലെ ഔദ്യോഗിക മാധ്യമമായ റൊഡോങ് സിന്മുൻ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 11ന് വർക്കേഴ്‌സ് പാർട്ടി പൊളിറ്റ് ബ്യൂറോയിലാണു കിം അവസാനമായി പങ്കെടുത്തത്.

ഈ യോഗത്തിനു ശേഷം ഏപ്രിൽ 12ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. തുടർന്നു കിം അതീവ ഗുരുതര നിലയിലായി എന്നാണു സിഎൻഎൻ ഉൾപ്പെടെയുള്ള യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ദക്ഷിണ കൊറിയയിൽ നിന്ന് ഉത്തര കൊറിയയിലെ ചലനങ്ങൾ സംബന്ധിച്ച വാർത്തകൾ പതിവായി പ്രസിദ്ധീകരിക്കുന്ന ഡെയ്‌ലി എൻകെ എന്ന വെബ്‌സൈറ്റിൽ, 36കാരനായ കിം ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യനില വീണ്ടെടുത്തെന്നാണു പറയുന്നത്. കിം വൈകാതെ പൊതുപരിപാടികളിൽ സജീവമായി മടങ്ങിയെത്തുമെന്നും ഡെയ്‌ലി എൻകെ റിപ്പോർട്ട് തുടരുന്നു. ഡെയ്‌ലി എൻകെയുടെ റിപ്പോർട്ട് പ്രകാരം കിം ജോങ് ഉന്നിനെ ചികിത്സിക്കുന്നത് തലസ്ഥാനമായ പ്യോങ്യാങ് പ്രവിശ്യയിൽ നിന്ന് 150 കിലോമീറ്റർ അകലെ ഹയാങ്സാനിൽ കെട്ടിപ്പൊക്കിയ പഞ്ചനക്ഷത്ര സൗകര്യമുള്ള ആശുപത്രിയിലാണ്. കിം ജോങ് ഉന്നിന്റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും മാത്രമാണ് ഇവിടെ ചികിത്സയുള്ളത്. 1994 ൽ പണികഴിപ്പിച്ച ആശുപത്രിയിൽ അത്യാധുനിക ചികിത്സ രീതികളാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ ഭൂരിഭാഗവും ജപ്പാനിൽ നിന്നും ജർമ്മനിയിൽ നിന്നും ഇറക്കുമതി ചെയ്തതാണെന്നും ഡെയ്‌ലി എൻകെ റിപ്പോർട്ടിൽ പറയുന്നു.

കിമ്മിന്റെ ശസ്ത്രക്രിയ നിർവഹിച്ച ഡോക്ടർ ഹൃദയ ശസ്ത്രക്രിയയിൽ നൈപുണ്യമുള്ളയാളാണെന്നും വിദേശരാജ്യങ്ങളിൽ പരിശീലനം ലഭിച്ച വ്യക്തിയാണെന്നുമാണ് റിപ്പോർട്ട്. കിമ്മിന്റെ ഡോക്ടർക്കും കനത്ത സുരക്ഷയാണ് ഉത്തര കൊറിയ ഏർപ്പെടുത്തിയിരിക്കുന്നത്. ഡോക്ടർക്കു ചുറ്റം അംഗരക്ഷകരുണ്ടെന്നും ഓരോ ചലനവും നിരീക്ഷണത്തിലാണെന്നും വെബ്സൈറ്റ് പറഞ്ഞുവയ്ക്കുന്നു. കുടുംബാംഗങ്ങളുടെ രക്ഷ കരുതിയാണ് ഹയാങ്സാനിൽ ഈ പ്രത്യേക ആശുപത്രി കിം ജോങ് ഉൻ പണികഴിപ്പിച്ചത്. ഈ മേഖലയിൽ ആശുപത്രി പണിയുന്നത് തന്റെ ജീവൻ രക്ഷിക്കുമെന്നാണ് കിം ജോങ് ഉന്നിന്റെ വിശ്വാസമെന്നും വെബ്സൈറ്റ് പറയുന്നു. കിമ്മിന്റെ ശസ്ത്രക്രിയ നിർവഹിച്ച ഡോക്ടർ ഹൃദയശസ്ത്രക്രിയയിൽ നൈപുണ്യമുള്ളയാളാണെന്നും വിദേശരാജ്യങ്ങളിൽ പരിശീലനം ലഭിച്ച വ്യക്തിയാണെന്നുമാണ് റിപ്പോർട്ട്. കിമ്മിന്റെ ഡോക്ടർക്കും കനത്ത സുരക്ഷയാണ് ഉത്തര കൊറിയ ഏർപ്പെടുത്തിയിരിക്കുന്നത്. ഡോക്ടർക്കു ചുറ്റം അംഗരക്ഷകരുണ്ടെന്നും ഓരോ ചലനവും നിരീക്ഷണത്തിലാണെന്നും വെബ്സൈറ്റ് പറഞ്ഞുവയ്ക്കുന്നു. കുടുംബാംഗങ്ങളുടെ രക്ഷ കരുതിയാണ് ഹയാങ്സാനിൽ ഈ പ്രത്യേക ആശുപത്രി കിം ജോങ് ഉൻ പണികഴിപ്പിച്ചത്. ഈ മേഖലയിൽ ആശുപത്രി പണിയുന്നത് തന്റെ ജീവൻ രക്ഷിക്കുമെന്നാണ് കിം ജോങ് ഉന്നിന്റെ വിശ്വാസമെന്നും വെബ്സൈറ്റ് പറയുന്നു.

ഉത്തരകൊറിയിൽ ആരോഗ്യരംഗം മികച്ചതെന്ന്

എന്നാൽ യുഎസ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതു പോലെയല്ല കാര്യങ്ങളെന്നു മറ്റു ചില രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ടിലുണ്ട്. യുഎസ് ഉപരോധം ഉത്തര കൊറിയയെ തളർത്തുന്നുണ്ടെന്നുള്ളത് സത്യമാണ്. പല ആശുപത്രികളിലും ആരോഗ്യ പ്രവർത്തകരുടെ കുറവുണ്ട്. എങ്കിലും ഇവിടത്തെ ആരോഗ്യ രംഗം മികച്ചതാണെന്ന് ഈ റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ ഗ്രാമീണ മേഖലിൽ ഉത്തരകൊറിയുടെ സ്ഥിതി അങ്ങേയറ്റം ശോച്യവസ്ഥയിലാണ്.

പല ആശുപത്രികളിലും ഡ്രിപ്പിനുള്ള സൗകര്യങ്ങൾ പോലും ഇല്ലാത്തതിനാൽ ബിയർ ബോട്ടിലാണ് ഇതിനായി ഉപയോഗിക്കുന്നത്. അമേരിക്കയുമായുള്ള ദീർഘകാല ഉപരോധത്തിന്റെ ഭാഗമായി ഉത്തരകൊറിയിലെ ആരോഗ്യരംഗം ഇന്നും 80കളിലെ അതേ അവസ്ഥയിലാണ് നിൽക്കുന്നത്. ആശുപത്രികളിൽ ശുദ്ധജലം പോലും ഇല്ലാത്ത അവസ്ഥയാണ്. പക്ഷേ ഗ്രാമങ്ങളിലെ ജനം ഇങ്ങനെ നരകിക്കുമ്പോഴും വിഐപികൾക്കായി കൊറിയ പഞ്ചനക്ഷത്ര ആശുപത്രി പണിയുകയാണ്.

ഏപ്രിൽ 12ന് ആണ് കിമ്മിനെ ആശുപത്രിയിലാക്കിയതെന്നു ഡെയ്‌ലി എൻകെ പറയുന്നു. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകൾക്കു വീക്കം സംഭവിച്ചതിനാൽ ആരോഗ്യപ്രശ്നം നേരിട്ടിരുന്നു. കടുത്ത പുകവലിയും പൊണ്ണത്തടിയും കഠിനാധ്വാനവുമാണു കിമ്മിനെ കുഴപ്പിച്ചത്. ശസ്ത്രക്രിയയെത്തുടർന്നു മൗണ്ട് കുംഗാങ്ങിലെ വില്ലയിലാണു കിം കഴിയുന്നത്. ഇവിടെയാണു ബാക്കി ചികിത്സ. 'കഴിഞ്ഞ ഓഗസ്റ്റ് മുതൽ അദ്ദേഹം ഹൃദയ രക്തക്കുഴലുകളുമായി ബന്ധപ്പെട്ട പ്രശ്നം നേരിടുന്നു. ഇടയ്ക്കിടെ പംക്തു പർവതം സന്ദർശിച്ചതിനു ശേഷമാണ് ആരോഗ്യം മോശമായത്' പേരു വെളിപ്പെടുത്ത ഒരാളെ ഉദ്ധരിച്ചു ഡെയ്‌ലി എൻകെ റിപ്പോർട്ട് ചെയ്തു.

ഉത്തര കൊറിയയുടെ സ്ഥാപകനായ കിം ഇൽ സൂങ്ങിന്റെ ജന്മവാർഷിക ദിനമായ ഏപ്രിൽ 15ന് നടന്ന ആഘോഷങ്ങളിൽ കിം പങ്കെടുത്തിരുന്നില്ല. ആദ്യമായാണു മുത്തച്ഛന്റെ ജന്മവാർഷിക ആഘോഷങ്ങളിൽനിന്നു കിം വിട്ടുനിന്നത്. എന്നാൽ ഏപ്രിൽ 12ന് ഒരു എയർബേസ് കിം സന്ദർശിച്ചെന്നും യുദ്ധവിമാനങ്ങളുടെ പരിശീലനം നിരീക്ഷിച്ചെന്നും ഔദ്യോഗിക മാധ്യമം പറയുന്നു. രണ്ടുദിവസത്തിനു ശേഷം വിവിധോദ്ദേശ്യ ഹ്രസ്വദൂര കപ്പൽവേധ ക്രൂസ് മിസൈലുകൾ ഉത്തര കൊറിയ വിക്ഷേപിക്കുകയും ചെയ്തു. കിം ഇൽ സൂങ്ങിന്റെ ജന്മവാർഷിക ദിനത്തിൽ കിമ്മിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടതോടെയാണ് കിം അതീവഗുരുതര നിലയിലാണെന്ന വാർത്തകൾ പ്രചരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP