Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമേരിക്ക വിമാനം ബോംബിട്ട് തകർക്കുമെന്ന് ഭയമുള്ളതിനാൽ കിം സഞ്ചരിക്കാറുള്ളത് പ്രത്യേക ട്രയിനിൽ മാത്രം; പ്രസിഡന്റും കുടുംബവും മാത്രം സഞ്ചരിക്കാറുള്ള പച്ച ട്രെയിൻ തീരദേശ നഗരമായ ഹ്യാങ്സാനിൽ 21നും 23നും എത്തിയെന്ന് സാറ്റലെറ്റ് ചിത്രങ്ങൾ; ഇത് കിം ജീവിച്ചിരിക്കുന്നു എന്നതിന് വലിയ തെളിവെന്ന് മാധ്യമങ്ങൾ; ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആണെന്ന റിപ്പോർട്ടുകൾ എത്രമാത്രം ശരിയാണ്? കിം ജോങ് ഉന്നിന്റ ആരോഗ്യസ്ഥിതി സംബന്ധിച്ച് അനിശ്ചിതത്വം മാത്രം

അമേരിക്ക വിമാനം ബോംബിട്ട് തകർക്കുമെന്ന് ഭയമുള്ളതിനാൽ കിം സഞ്ചരിക്കാറുള്ളത് പ്രത്യേക ട്രയിനിൽ മാത്രം; പ്രസിഡന്റും കുടുംബവും മാത്രം സഞ്ചരിക്കാറുള്ള പച്ച ട്രെയിൻ തീരദേശ നഗരമായ ഹ്യാങ്സാനിൽ 21നും 23നും എത്തിയെന്ന് സാറ്റലെറ്റ് ചിത്രങ്ങൾ; ഇത് കിം ജീവിച്ചിരിക്കുന്നു എന്നതിന് വലിയ തെളിവെന്ന് മാധ്യമങ്ങൾ; ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആണെന്ന റിപ്പോർട്ടുകൾ എത്രമാത്രം ശരിയാണ്? കിം ജോങ് ഉന്നിന്റ ആരോഗ്യസ്ഥിതി സംബന്ധിച്ച് അനിശ്ചിതത്വം മാത്രം

മറുനാടൻ ഡെസ്‌ക്‌

സിയോൾ: ഉത്തരകൊറിയൻ കമ്യൂണിസറ്റ് ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അനിശ്ചിതത്വവും ആശങ്കയും തുടരുന്നു. ഹൃദയ ശസ്‌ക്രിയയെ തുടർന്ന കിം ഗുരുതരാവസ്ഥയിലാണെന്ന് ഹോങ്കോങ്് മാധ്യമങ്ങൾ പറയുമ്പോൾ ഉത്തര കൊറിയ ഇതുസംബന്ധിച്ച ഒരു വിവരവും പുറത്തുവിടുന്നില്ല. മദ്യപാനവും, പുകവലിയും, അമിതാഹാരവുംമൂലം ഹൃദ്രോഗിയാ കിം ഇപ്പോൾ കോമയിലാണെന്നും ചൈനീസ് ഡോക്ടർമാർ പരിശോധിക്കയാണെന്നുമുള്ള വാർത്തകൾ ഏറ്റവും ഒടുവിലായി പുറത്തുവന്നിരുന്നു. പക്ഷേ ഇപ്പോൾ മറ്റൊരു വാർത്തയാണ് ഇതുസംബന്ധിച്ച് പുറത്തുവരുന്നത്. കിമ്മിന്റെ പച്ച ട്രെയിൻ ഉത്തരകൊറിയയിലെ തീരദേശ നഗരമായ ഹ്യാങ്സാനിലേക്ക് ഈ മാസം 21നും 23നും എത്തിയതായാണ് പറയുന്നത്. സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അദ്ദേഹം ഹ്യാങ്സാനിലെ ഒരു റിസോർട്ടിൽ ആരോഗ്യവാനായി തുടരുന്നുവെന്ന അഭ്യൂഹങ്ങളെ സാധൂകരിക്കുന്നതാണിത്.

അമേരിക്ക വിമാനം ബോംബിട്ട് തകർക്കുമെന്ന് ഭയന്ന് കിമ്മും കുടുംബവും പ്രത്യേക ട്രയിനിലാണ് യാത്രചെയ്യാറ്. കിംമ്മിന്റ മുത്തഛൻ തൊട്ട് ഈ രീതിയാണ് പിന്തുടരാണ്. കിം കുടുംബത്തിനു മാത്രം ഉപയോഗിക്കാൻ അനുവാദമുള്ള ഹ്യാങ്സാനിലെ 'ലീഡർഷിപ്പ് സ്റ്റേഷനി'ലാണ് ഏപ്രിൽ 21, 23 തീയതികളിൽ ട്രെയിനെത്തിയത്. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ 38 നോർത്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 'കിം ജോങ് ഉൻ നിലവിൽ ഹ്യാങ്സാനിലുണ്ടെന്നാണ് മനസ്സിലാക്കുന്നത്' എന്ന് പേരു വെളിപ്പെടുത്താൻ തയാറാകാത്ത ഒരു ഉത്തരകൊറിയൻ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം വാഷിങ്ടൺ പോസ്റ്റിനോടു പറഞ്ഞു.

കിം മരിച്ചതായിപ്പോലും അഭ്യൂഹങ്ങൾ വ്യാപകമാണെങ്കിലും യുഎസും ദക്ഷിണ കൊറിയയും ഉൾപ്പെടെയുള്ളവരൊന്നും മുഖവിലയ്ക്കെടുത്തിട്ടില്ല.കഴിഞ്ഞ 15ന്, മുത്തച്ഛനും രാഷ്ട്രപിതാവുമായ കിം ഇൽ സുങ്ങിന്റെ ജന്മവാർഷികച്ചടങ്ങിൽ കിമ്മിനെ കാണാതിരുന്നതു ചൂണ്ടിക്കാട്ടി ദക്ഷിണ കൊറിയയിലെ ഓൺലൈൻ പത്രം 'ഡെയ്‌ലി എൻകെ'യാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അതീവ മോശമാണെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത്. 12നു ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായ കിം വിശ്രമത്തിലാണെന്നായിരുന്നു റിപ്പോർട്ട്. 11ന് വ്യോമതാവളം സന്ദർശിച്ചു യുദ്ധവിമാന പരിശീലനം കണ്ടയാൾ 15നു സുപ്രധാന ചടങ്ങിനു വരാതിരുന്നതിനു പിന്നിൽ ആരോഗ്യപ്രശ്നങ്ങളാണെന്നാണു 'ഡെയ്‌ലി എൻകെ' വാദം. കൊറിയക്കാർ വിശുദ്ധമായി കരുതുന്ന പംക്തു പർവതത്തിലേക്കുള്ള മഞ്ഞുകാല യാത്രകൾ കിമ്മിന്റെ ആരോഗ്യം ക്ഷയിപ്പിച്ചെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

കിം ജോങ് ഉന്നും അദ്ദേഹത്തിന്റെ പിതാവും പിതാമഹനുമെല്ലാം പരമ്പരാഗതമായി ട്രെയിൻ യാത്ര ഇഷ്ടപ്പെടുന്നവരാണ്. വിമാന യാത്രയോടുള്ള ഭയവും ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പിഴവറ്റ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടെ അതിനൂതനമായ സൗകര്യങ്ങൾ ഉള്ളവയാണ് കിം ഉപയോഗിക്കുന്ന ട്രെയിൻ. 250 മീറ്ററാണ് നീളം. ഈ ട്രെയിനിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടുമില്ല. വിവിധ സ്രോതസുകളിൽനിന്ന് ചോർത്തിയ വിവരങ്ങൾ വച്ചാണ് അദ്ദേഹത്തിന്റെ ട്രെയിനിനെക്കുറിച്ച് വിശദാംശങ്ങൾ പുറത്തുവരാറുള്ളത്.

ട്രെയിൻ യാത്രകൾക്കിടെ കിം ഉദ്യോഗസ്ഥരുമായി ഭരണപരമായ ചർച്ചകൾ നടത്താറുണ്ട്. ഇതിനായി കംപ്യൂട്ടറും സാറ്റലൈറ്റ് ഫോണും ടെലിവിഷനും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ട്രെയിനിലുണ്ട്. ഓരോ യാത്രയ്ക്കു മുൻപും സുരക്ഷ ഉറപ്പാക്കാൻ മറ്റൊരു ട്രെയിൻ മുൻപേ സഞ്ചരിക്കും. പിന്നെയാണു കിമ്മിന്റെ ട്രെയിൻ. ഇതിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി മറ്റൊരു ട്രെയിനുമുണ്ട്. ഓരോ ബോഗിയും ബുള്ളറ്റ്പ്രൂഫായതിനാൽ പതിവിലും ഭാരമേറിയവയാണ് ഈ ട്രെയിൻ. അതുകൊണ്ടുതന്നെ മണിക്കൂറിൽ 37 മൈലാണ് വേഗം. ചുവന്ന പരവതാനി വിരിച്ചതിലൂടെയാണു കിം ട്രെയിനിൽ പ്രവേശിക്കുക. ഇറങ്ങുമ്പോഴും ഇതു നിർബന്ധം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വിയറ്റ്നാമിൽ നടന്ന ചർച്ചയ്ക്കായി കിം യാത്ര ചെയ്തതും ഈ പച്ച ട്രെയിനിലായിരുന്നു. ചൈനയിലൂടെ രണ്ടര ദിവസം നീണ്ട യാത്രയായിരുന്നു അത്.

അതിനിടെ കിം ജോങ് ഉൻ അതീവ ഗുരുതര നിലയിലെന്ന വാർത്തകളിൽ ദക്ഷിണ കൊറിയയും ചൈനയും സംശയം പ്രകടിപ്പിച്ചു. ഹൃദയ ശസ്ത്രക്രിയയെ തുടർന്നു കിം അതീവ ഗുരുതര നിലയിലായി എന്നാണു സിഎൻഎൻ ഉൾപ്പെടെയുള്ള യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കിമ്മിന്റെ ആരോഗ്യനില യുഎസ് രഹസ്യാന്വേഷണ കേന്ദ്രങ്ങൾ പരിശോധിച്ചു വരികയാണെന്ന് ഉന്നത യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണു സിഎൻഎൻ വാർത്ത പ്രസിദ്ധീകരിച്ചത്. ദക്ഷിണ കൊറിയൻ സർക്കാരിലെ രണ്ടുപേർ വാർത്ത നിഷേധിച്ചു. അസാധാരണമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നു പ്രസിഡന്റിന്റെ ബ്ലൂ ഹൗസും അറിയിച്ചു.

കിം ഗുരുതരാവസ്ഥയിൽ അല്ലെന്നാണു ചൈനയുടെയും നിലപാട്. കിമ്മിനു ഗുരുതരമായ പ്രശ്നമുള്ളതായി വിശ്വസിക്കുന്നില്ലെന്ന് ഉത്തര കൊറിയയുമായി സമ്പർക്കം പുലർത്തുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്റർനാഷനൽ ലൈസൺ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോടു വ്യക്തമാക്കി. ഹൃദയവുമായി ബന്ധിക്കുന്ന രക്തക്കുഴലുകൾക്കു വീക്കം സംഭവിച്ചതിനാൽ കിമ്മിന് ആരോഗ്യപ്രശ്നം നേരിട്ടിരുന്നു. തുടർച്ചയായ പുകവലിയും പൊണ്ണത്തടിയും കഠിനാധ്വാനവുമാണു കിമ്മിനെ കുഴപ്പിച്ചത്. ശസ്ത്രക്രിയയെത്തുടർന്നു മൗണ്ട് കുംഗാങ്ങിലെ ഒരു വില്ലയിലാണു കിം കഴിയുന്നത് എന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP