Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202325Monday

നീ അവരെ കാണിക്കത്തില്ലയോടാ എന്നു ചോദിച്ച് പൊലീസുകാരനെ മർദ്ദിച്ചെന്ന് കള്ള എഫ്.ഐ.ആർ ഇട്ടു; സ്റ്റേഷനിലുണ്ടായ തർക്കത്തിന്റെ പേരിൽ സൈനികൻ അടക്കം സഹോദരങ്ങളെ ക്രൂരമായി മർദ്ദിച്ചത് സിഐ അടക്കമുള്ളവർ; കിളികൊല്ലൂർ ലോക്കപ്പ് മർദ്ദന കേസിൽ പൊലീസുകാരുടെ സസ്‌പെൻഷൻ പിൻവലിച്ചു

നീ അവരെ കാണിക്കത്തില്ലയോടാ എന്നു ചോദിച്ച് പൊലീസുകാരനെ മർദ്ദിച്ചെന്ന് കള്ള എഫ്.ഐ.ആർ ഇട്ടു; സ്റ്റേഷനിലുണ്ടായ തർക്കത്തിന്റെ പേരിൽ സൈനികൻ അടക്കം സഹോദരങ്ങളെ ക്രൂരമായി മർദ്ദിച്ചത് സിഐ അടക്കമുള്ളവർ; കിളികൊല്ലൂർ ലോക്കപ്പ് മർദ്ദന കേസിൽ പൊലീസുകാരുടെ സസ്‌പെൻഷൻ പിൻവലിച്ചു

മറുനാടൻ മലയാളി ബ്യൂറോ


കൊല്ലം: കൊല്ലം സിറ്റി കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ സൈനികൻ അടക്കം സഹോദരങ്ങൾക്ക് പൊലീസ് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസുകാരുടെ സസ്‌പെൻഷൻ പിൻവലിച്ചു. സിഐ കെ വിനോദ്, എസ്ഐ എ പി അനീഷ്, എഎസ്‌ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള എന്നിവരെയാണ് സർവീസിൽ തിരിച്ചെടുത്തത്. സഹോദരങ്ങളായ യുവാക്കളെ മർദിച്ചതിന് ഏഴ് മാസം മുൻപാണ് ഇവരെ സസ്‌പെൻഡ് ചെയ്തത്. ദക്ഷിണമേഖല ഐജി ജി സ്പർജൻ കുമാറാണ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത് ഉത്തരവിറക്കിയത്.

സൈനികനായ വിഷ്ണു, സഹോദരൻ വിഘ്നേഷ് എന്നിവർക്കാണ് കിളികൊല്ലൂർ പൊലീസിൽനിന്ന് ക്രൂര മർദനമേറ്റത്. കിളികൊല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദ്.കെ, സബ് ഇൻസ്പെക്ടർ അനീഷ്.എ.പി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രകാശ് ചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർ മണികണ്ഠൻ പിള്ള എന്നിവരുടെ ഇടപെടലാണ് ക്രൂരമർദ്ദനത്തിലേക്ക് നയിച്ചത്.

എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചു വരുത്തിയ ശേഷമാണ് കിളികൊല്ലൂർ സ്റ്റേഷനിൽ പേരൂർ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പൊലീസുകാർ ക്രൂരമായി മർദ്ദിച്ചത്. മഫ്തിയിലുണ്ടായിരുന്ന എഎസ്ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് ചമച്ചത്. ലഹരി കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐയെ ആക്രമിക്കുന്നു എന്ന തരത്തിൽ വാർത്ത പുറത്തു വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു.

കൈവിരലുകൾ തല്ലി ഒടിച്ചെന്നാണ് സഹോദരങ്ങൾ പരാതിപ്പെട്ടത്. പൊലീസുകാർക്കെതിരെ നീങ്ങിയാൽ വീട്ടിൽ കഞ്ചാവ് കൊണ്ടുവെച്ച് പിടിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് ഇവർക്കെതിരെ കേസെടുത്ത് 12 ദിവസം റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. പൊലീസ് മർദ്ദനമുണ്ടായെന്ന പരാതിയിലാണ് പിന്നീട് കോടതി ഇടപെടൽ ഉണ്ടായതത്.

കസറ്റഡിയിലുണ്ടായത് മൃഗീയ മർദ്ദനം

അതേസമയം കസറ്റഡിയിൽ മൃഗീയ മർദ്ദനമാണ്് വിഷ്ണുവിനും വിഗ്‌നേഷിനും നേരിടേണ്ടി വന്നത്. കൈവിരലുകൾ അടക്കം അടിച്ചു പൊട്ടിക്കുകയാണ് പൊലീസ് ചെയ്തത്. കൈകളിൽ നിന്നടക്കം ചോര ഒലിക്കുന്നതും പുറത്ത് അടക്കം ലാത്തിയടിയേറ്റിരുന്നു എന്നും ചിത്രങ്ങളിൽ നിന്നും വ്യക്തമായിരുന്നു. മർദിച്ച് അവശനാക്കിയ ശേഷം കുടിക്കാൻ പോലും വെള്ളം തന്നില്ലെന്നാണ് സൈനികൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മജിസ്‌ട്രേറ്റിനോട് വിവരം തുറന്നുപറഞ്ഞാൽ ജീവിതം തുലച്ചുകളയുമെന്നായിരുന്നു പൊലീസുകാരുടെ ഭീഷണി. ഈ സംഭവം കൊണ്ട് ചേട്ടന്റെ കല്യാണം മുടങ്ങി. 7 വർഷത്തെ പ്രണയത്തിനൊടുവിലാണ് ചേട്ടന്റെ വിവാഹം ഉറപ്പിച്ചത്. അതാണ് മുടങ്ങിപ്പോയത്.
ലാത്തിയെടുത്ത് സ്റ്റേഷനുള്ളിൽ ഓടിച്ചിട്ടാണ് തന്നെ മൃഗീയമായി മർദിച്ചത്. ചോര വന്നിട്ടും അടി നിർത്താൻ എസ്‌ഐ തയ്യാറായില്ലെന്നും സൈനികൻ പറഞ്ഞിരുന്നു.

അതേസമയം പുറത്തു നിന്നുണ്ടായ അക്രമണത്തിലാണ് യുവാക്കൾക്ക് പരിക്കേറ്റതെന്നിയിരുന്നു പൊലീസ് വാദം. ഈ വാദം വീഡിയോ പുറത്തുവന്നതോടെ പൊളിയുകയും ചെയ്തു. ഓഗസ്റ്റ് മാസം 25 ന് പിടികൂടിയ എംഡിഎംഎ കേസ് പ്രതികളെ കാണണം എന്നാവശ്യപ്പെട്ട് കരിക്കോട് സ്വദേശികളായ വിഷ്ണു, വിഘ്‌നേഷ് എന്നിവർ ഉദ്യോഗസ്ഥരെ അക്രമിച്ചുവെന്നാണ് പൊലീസ് പറഞ്ഞ കഥ. എന്നാൽ യഥാർത്ഥത്തിൽ പ്രതികളെ ജാമ്യത്തിലിറക്കാൻ ആവശ്യപ്പെട്ട് സ്റ്റേഷനിലുണ്ടായിരുന്ന സിപിഒ മണികണ്ഠൻ വിഘ്‌നേഷിനെ വിളിച്ചു വരുത്തുകയായിരുന്നു. എംഡിഎംഎ കേസിൽ ജാമ്യം നിൽക്കാനാകില്ലെന്ന് യുവാവ് പറഞ്ഞു. വിഘ്‌നേഷിനെ അന്വേഷിച്ചെത്തിയ സഹോദരൻ വിഷ്ണുവിന്റെ ബൈക്ക് സ്റ്റേഷന് മുന്നിലുണ്ടായിരുന്ന ഓട്ടോയിൽ തട്ടി. ഇതിന് പിന്നാലെ മഫ്തിയിലുണ്ടായിരുന്ന എഎസ്ഐ പ്രകാശ് ചന്ദ്രനുമായുണ്ടായ തർക്കമാണ് പ്രശ്‌നങ്ങളുടെ തുടക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP