Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

39 വയസ്സിൽ ബിഎ-ബിഎഡുകാരനെ നിയമിച്ചത് കരിമ്പട്ടികയിലെ കമ്പനിക്ക് കരാർ ഉറപ്പിക്കാനോ? വിവാദത്തിൽ തുളസീദാസ് രാജിവച്ചപ്പോൾ പകരമെത്തിയ ചന്ദ്രമൗലി മരം മുറിയിൽ കുടുങ്ങി; വിവാദത്തിൽ വിശ്വസ്തനായപ്പോൾ മാനേജരായി സ്ഥിരം നിയമനം; യോഗ്യത നേടാൻ രണ്ട് കൊല്ലം അനുവദിച്ചിട്ടും യഥാസമയം സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത ഉദ്യോഗസ്ഥന് ഇപ്പോൾ കണ്ണൂർ വിമാനത്താവളത്തിലെ കസ്റ്റംസ് പ്രോട്ടോകോൾ ഓഫീസറും; 'കിയാൽ' നിയമന അഴിമതി കോടതിയിൽ എത്തുമ്പോൾ

39 വയസ്സിൽ ബിഎ-ബിഎഡുകാരനെ നിയമിച്ചത് കരിമ്പട്ടികയിലെ കമ്പനിക്ക് കരാർ ഉറപ്പിക്കാനോ? വിവാദത്തിൽ തുളസീദാസ് രാജിവച്ചപ്പോൾ പകരമെത്തിയ ചന്ദ്രമൗലി മരം മുറിയിൽ കുടുങ്ങി; വിവാദത്തിൽ വിശ്വസ്തനായപ്പോൾ മാനേജരായി സ്ഥിരം നിയമനം; യോഗ്യത നേടാൻ രണ്ട് കൊല്ലം അനുവദിച്ചിട്ടും യഥാസമയം സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത ഉദ്യോഗസ്ഥന് ഇപ്പോൾ കണ്ണൂർ വിമാനത്താവളത്തിലെ കസ്റ്റംസ് പ്രോട്ടോകോൾ ഓഫീസറും; 'കിയാൽ' നിയമന അഴിമതി കോടതിയിൽ എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ട പരാതി തലശ്ശേരി സ്‌പെഷ്യൽ ജഡ്ജി ഫയലിൽ സ്വീകരിച്ചു. വളരെ ഗുരുതര സ്വഭാവത്തിലുള്ള അഴിമതി ആരോപണമാണ് ഹർജിയിലുള്ളത്. കണ്ണൂരിലെ ഉളിക്കൽ സ്വദേശിയാണ് പരാതിയുമായി കോടതിയിൽ എത്തിയത്. ഈ കേസ് അടുത്ത മാസം 24ന് വാണ്ടും പരിഗണിക്കും. അന്ന് പ്രോസിക്യൂഷൻ അനുമതി ഹാജരാക്കാനാണ് കോടതിയുടെ ഉത്തരവ്. പിസി ആക്ട് 17 എ പ്രകാരമാണ് നടപടികൾ.

കണ്ണൂർ വിമാനത്താവളത്തിന്റെ മുൻ എംഡി ചന്ദ്രമൗലി, ഇപ്പഴത്തെ എംഡി തുളസീദാസ് എന്നിവരടക്കം എട്ട് പേർക്കെതിരെയാണ് ആരോപണം. ഇതിൽ മൂന്നാം എതിർകക്ഷിയായ ടി അജയകുമാറിന്റെ നിയമനമാണ് അഴിമതിക്ക് ആധാരമായി ഉർത്തിക്കാട്ടുന്നത്. കിയാലിലെ ഉദ്യോഗസ്ഥരായ ജയകൃഷ്ണൻ, കെപി ജോസ്, ലെസിത്, സുകുമാരൻ പിള്ള. രാജേഷ് പൊതുവാൾ എന്നിവരാണഅ യഥാകൃമം നാല് മുതൽ എട്ട് വരെയുള്ള എതിർ കക്ഷികൾ. സിആർപി 190(1) പ്രകാരമാണ് പരാതി നൽകുന്നത്.

ജയകൃഷ്ണനെ കമ്പനിയിൽ സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് ഇയാൾ കരാർ ജീവനക്കാരനായിരുന്നു. അജയകുമാറിനെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ച തസ്തികയിൽ ഇയാൾ മതിയായ യോഗ്യത ഇല്ലായിരുന്നു. കമ്പനി അനുശാസിക്കുന്ന പ്രായപരിയിലും 12 വയസ്സ് അധിക പ്രായമുണ്ടായിരുന്നു. ചന്ദ്രമൗലി എംഡിയായിരുന്നപ്പോൾ സർക്കാർ ഉടമസ്ഥതയിലുള്ള മരങ്ങൾ മുറിച്ച് മാറ്റിയത് വിവാജമായിരുന്നു. ഇതിന്റെ പേരിൽ സർക്കാരിന് ലഭിക്കേണ്ട പണം തട്ടിയെടുത്തെന്ന ആരോപണവും കേസും എത്തി. ഈ വിഷയത്തിൽ അജയകുമാറും ജയകൃഷ്ണനും തെറ്റിധാരണാപരമായ റിപ്പോർട്ടുകളുണ്ടാക്കി ചന്ദ്രമൗലിയെ രക്ഷിച്ചെന്നും അതിന് പ്രത്യുപകാരമായിട്ടാണ് നിയമങ്ങൾ കാറ്റിൽ പറത്തി ഇവർക്ക് സ്ഥിര നിയമനം നൽകിയതെന്നുമാണ് പരാതിയിൽ പറയുന്നത്.

ഈ അഴിമതിയിലൂടെ അജയകുമാറിനും ജയകൃഷ്ണനും അനർഹമായ ഉയർന്ന പ്രതിഫലം ലഭിച്ചിട്ടുണ്ടെന്നാണഅ ആരോപണം. അജയകുമാർ 2011ലാണ് കിയാലിൽ എത്തുന്നത്. ബിഎ-ബിഎഡ് ബിരുദമുള്ള ഇാളെ ഡെപ്യൂട്ടി മാനേജർ, കോർപ്പറേറ്റ് അഫയേർസ് എന്ന തസ്തികയിൽ നിയമിക്കുമ്പോൾ പ്രായം 39 ആയിരുന്നുവെന്ന് പരാതിയിൽ പറയുന്നു. നിയമിച്ച തസ്തികയ്ക്കു വേണ്ട യോഗ്യത അന്നേ ഇല്ലായിരുന്നു. പിന്നീട് സ്ഥിരപ്പെടുത്തി. ഈ തസ്തികയ്ക്ക് പിജി ഡിഗ്രി/എംബിഎ/ബിടെക് എന്നീ യോഗ്യതയാണ് കമ്പനി നിർദ്ദേശിച്ചത്. എന്നിട്ടും ബിഎ-ബിഎഡുകാരനെ കിയാലിൽ മാനേജർ തസ്തികയിൽ നിയമിക്കുകയായിരുന്നു.

സ്ഥിര നിയമനം നൽകുമ്പോൾ തസ്തികയ്ക്ക് ആവശ്യമായ യോഗ്യത സമ്പാദിച്ച് ഹാജരാക്കുന്നതിന് രണ്ട് വർഷം സമയം രേഖാ മൂലം അനുവദിക്കുകയും ചെയ്തു. എന്നാൽ ഇതുവരെ യോഗ്യാത സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ല. അതുകൊണ്ട് തന്നെ 2018ൽ ഇയാളെ പിരിച്ചു വിടേണ്ടതാണെന്നാണ് പരാതിക്കാരൻ പറയുന്നത്. ചന്ദ്രമൗലി കിയാലിന്റെ ചുമതയിൽ എത്തും മുമ്പ് തുളസീദാസായിരുന്നു എംഡി. അന്നാണ് അജയകുമാർ കരാർ നിയമനം നേടിയത്. അന്ന് സ്വകാര്യ കമ്പനിക്ക് കൺസൽട്ടൻസി കരാർ നൽകിയത് വിവാദമായിരുന്നു. ഇതോടെയാണ് തുളസീദാസ് രാജിവച്ചത്. അന്ന് തുളസീദാസിന്റെ വിശ്വസ്തനായിരുന്നു അജയകുമാറെന്നാണ് പരാതിയിലെ ആരോപണം.

കരിമ്പട്ടികയിൽ പെട്ട എസ്റ്റിയുപി കൾസൾട്ടന്‌സ് പ്രൈവറ്റ് ലിമിറ്റഡിന് കരാർ കിട്ടാൻ വേണ്ടിയാണ് അജയകുമാറിനെ ഡെപ്യൂട്ടി മാനജർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിച്ചതെന്നാണ് ആരോപണം. പിന്നീട് തുളസീദാസ് വീണ്ടും എംഡിയായി. ഇതിനിടെയാണ് അജയകുമാറിന് യോഗ്യതകൾ സമർപ്പിക്കേണ്ട സമയം എത്തിയത്. പിരിച്ചു വിടണമെന്ന ആവശ്യം പല കോണിൽ നിന്ന് എത്തിയെങ്കിലും കസ്റ്റംസ് പ്രോട്ടോകോൾ ഓഫീസറുടെ അധിക ചുമതല കൂടി അജയകുമാറിന് നൽകുകയാണ് തുളസീദാസ് ചെയ്തത്. ഇത്തരത്തിൽ വളരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്. നിയമനങ്ങളിലെ അഴിമതി മൂലമാണ് വിമാനത്താവളത്തിൽ കള്ളക്കടത്തും മറ്റും കൂടുന്നതെന്ന ഗുരുതരമായ ആരോപണവും ഉയർന്നു കഴിഞ്ഞു.

ഇതിന് സമാനമായി നിരവധി നിയമന അഴിമതികളും പരാതിയിൽ ഉണ്ട്. ബന്ധുബലമുപയോഗിച്ചും കണ്ണൂരിൽ പലരും സ്ഥാനമുറപ്പിച്ചെന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണുള്ളത്. ഇക്കാര്യങ്ങളിൽ കോടതി അന്വേഷണം നടത്തിയാൽ കണ്ണൂർ വിമാനത്താവളത്തിലെ പല വമ്പന്മാരും കുടുങ്ങുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP