Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൈ തോളറ്റം വരെ മുറിഞ്ഞതിനാൽ കൃത്രിമ കൈ വയ്ക്കാൻ പറ്റില്ലെന്ന് പറഞ്ഞു; അഖിലയുടേത് വിധിയെ തോൽപ്പിച്ച വിജയം; വലതുകൈ അറ്റു പോയെങ്കിലും ഇടതു കൈയിൽ കരുത്താർജ്ജിച്ചു സിവിൽ സർവീസ് പരീക്ഷയിൽ നേടിയത് 760 ാം റാങ്ക്; ഉയരങ്ങൾ കീഴടക്കാൻ അഖില വീണ്ടും കുതിക്കുമ്പോൾ

കൈ തോളറ്റം വരെ മുറിഞ്ഞതിനാൽ കൃത്രിമ കൈ വയ്ക്കാൻ പറ്റില്ലെന്ന് പറഞ്ഞു; അഖിലയുടേത് വിധിയെ തോൽപ്പിച്ച വിജയം; വലതുകൈ അറ്റു പോയെങ്കിലും ഇടതു കൈയിൽ കരുത്താർജ്ജിച്ചു സിവിൽ സർവീസ് പരീക്ഷയിൽ നേടിയത് 760 ാം റാങ്ക്; ഉയരങ്ങൾ കീഴടക്കാൻ അഖില വീണ്ടും കുതിക്കുമ്പോൾ

ശ്യാം എസ് ധരൻ

തിരുവനന്തപുരം: അഞ്ചാം വയസിലുണ്ടായ അപകടത്തിൽ വലതു കൈ അറ്റുപോയി. പക്ഷേ അഖില ബുഹാരി വിധിക്ക് മുന്നിൽ തോറ്റ് കൊടുക്കാൻ തയ്യാറായില്ല, ഇടതു കൈയിൽ കരുത്താർജിച്ച് അഖില നേടിയെടുത്തത് സിവിൽ സർവീസ് പരീക്ഷയിൽ 760-ാം റാങ്കാണ്. തിരുവനന്തപുരം കോട്ടൺ ഹിൽ ഗവ. ഗേൾസ് ഹൈസ്‌കൂൾ മുൻ ഹെഡ്‌മാസ്റ്ററും അദ്ധ്യാപക സംഘടനയായ എകെഎസ്ടിയുവിന്റെ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെ ബുഹാരിയുടെയും സജീന ബീവിയുടെയും രണ്ടാമത്തെ മകളാണ് അഖില ബുഹാരി.

അഞ്ചര വയസ്സുള്ളപ്പോഴാണ് 2000 സെപ്റ്റംബർ 11ന് ജീവിതം മാറ്റിമറിച്ച ബസപകടം സംഭവിക്കുന്നത്. അപകടത്തിൽ അഖിലയുടെ വലതുകൈ തോൾ മുതൽ മുറിഞ്ഞുപോയി. പിന്നീട് പല ഹോസ്പിറ്റലുകളിൽ ചികിത്സ. കൃത്രിമ കൈ പിടിപ്പിക്കാൻ പലരും പറഞ്ഞതോടെ പിന്നീട് അതിനുള്ള ശ്രമമായി. പുണെയിൽ കരസേനയുടെ ആർട്ടിഫിഷ്യൽ ലിംബ് സെന്ററിൽ എത്തിച്ചെങ്കിലും ജർമനിയിൽ വിദഗ്ദ പരിചരണം വേണമെന്നായിരുന്നു മറുപടി. ഒടുവിൽ ജർമനിയിൽ നിന്നുള്ള വിദഗ്ദ സംഘം മുംബൈയിലെത്തി പരിശോധന നടത്തിയെങ്കിലും അവർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

നോർക്കയുടെയും ഒരു സന്നദ്ധസംഘടനയുടെയും സഹായത്തോടെ ഏഴു വയസ്സുള്ളപ്പോൾ യുഎസിലെ ഹൂസ്റ്റണിൽ 3 മാസം ചികിത്സ നടത്തിയെങ്കിലും തോളറ്റം വരെ മുറിഞ്ഞതിനാൽ കൃത്രിമ കൈ വയ്ക്കാൻ പറ്റില്ലെന്ന് അവരും മറുപടി നൽകി. അപകടത്തിന് ശേഷം ഒരു വർഷത്തോളം പഠനം മുടങ്ങിയെങ്കിലും തോൽക്കാൻ അഖില തയാറായില്ല.

മാതാപിതാക്കളുടെ പിന്തുണയിൽ ഇടതുകൈകൊണ്ട് എഴുതി തുടങ്ങി. സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ വൺ. ഹയർ സെക്കൻഡറിക്ക് 1200 ൽ 1196 മാർക്ക്. തുടർന്ന് ഐഐടി മദ്രാസിൽ ഇന്റഗ്രേറ്റഡ് എംഎ പഠിക്കുന്ന കാലത്ത് അവിടെ ബാഡ്മിന്റൻ താരം. അങ്ങനെ അഖില വിജയിച്ച് മുന്നേറി തുടങ്ങി. കല്ലറ എംടിഎം സ്‌കൂളിലെ അദ്ധ്യാപകൻ അനിൽകുമാറാണ് സിവിൽ സർവീസിന് ചേരണമെന്ന് അഖിലയോട് പറയുന്നത്. രണ്ട് തവണ ഇന്റർവ്യൂ വരെയെത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടിട്ടും അഖില പൊരുതാൻ തന്നെ തീരുമാനിച്ചു. മൂന്നാം തവണ 760-ാം റാങ്ക്. ഉയർന്ന റാങ്ക് നേടാനായി വീണ്ടും സിവിൽ സർവീസ് പരീക്ഷയെഴുതാനുള്ള ഒരുക്കത്തിലാണ് അഖില.

എഴുത്ത് ഉൾപ്പെടെ വലതു കൈകൊണ്ടു ശീലിച്ചതെല്ലാം അഖില ഇടതുകൈകൊണ്ട് ചെയ്യാൻ പഠിച്ചു. യുപി ക്ലാസിൽ പഠിക്കവെ കല്ലറ എംടിഎം സ്‌കൂളിലെ അദ്ധ്യാപകൻ അനിൽകുമാറാണ് സിവിൽ സർവീസ് എന്ന സ്വപ്നത്തിന് വിത്ത് പാകിയത്. സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ വൺ. ഹയർ സെക്കൻഡറിക്ക് 1200 ൽ 1196 മാർക്ക്.

പിന്നാലെ ഐഐടി മദ്രാസിൽ ഇന്റഗ്രേറ്റഡ് എംഎ പഠിക്കുന്ന കാലത്ത് അവിടെ ബാഡ്മിന്റൻ താരം. അങ്ങനെ വിജയത്തിന്റെ പടികളെല്ലാം ഇടതുകൈകൊണ്ട് വെട്ടിപ്പിടിച്ച് അവസാനം സിവിൽ സർവീസും. മൂന്നാം തവണയാണ് അഖില സിവിൽ സർവീസ് പരീക്ഷ എഴുതുന്നത്. കഴിഞ്ഞ 2 തവണയും ഇന്റർവ്യൂ വരെയെത്തി. ഉയർന്ന റാങ്ക് നേടാനായി വീണ്ടും സിവിൽ സർവീസ് പരീക്ഷയെഴുതാനുള്ള ഒരുക്കത്തിലാണ് അഖില.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP