Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യയ്ക്ക് പുതിയ തലവേദനയുമായി വീണ്ടും ഖലിസ്ഥാൻ വാദം ശക്തിപ്രാപിക്കുന്നു; അനേകം പഞ്ചാബികൾക്ക് പാക്കിസ്ഥാനിൽ പരിശീലനം ലഭിക്കുന്നതായി ഇന്റലിജൻസ്; അടുത്ത വർഷം സ്വതന്ത്ര ഖലിസ്ഥാനായി റഫറണ്ടം നടത്താൻ പാക്കിസ്ഥാന്റെ പിന്തുണയോടെ നീക്കം സജീവം; ഒരിക്കൽ ഉറക്കം കെടുത്തിയ ഭീകരവാദത്തെ മുളയിലേ നുള്ളാൻ ഉറച്ച് ഇന്ത്യയും

ഇന്ത്യയ്ക്ക് പുതിയ തലവേദനയുമായി വീണ്ടും ഖലിസ്ഥാൻ വാദം ശക്തിപ്രാപിക്കുന്നു; അനേകം പഞ്ചാബികൾക്ക് പാക്കിസ്ഥാനിൽ പരിശീലനം ലഭിക്കുന്നതായി ഇന്റലിജൻസ്; അടുത്ത വർഷം സ്വതന്ത്ര ഖലിസ്ഥാനായി റഫറണ്ടം നടത്താൻ പാക്കിസ്ഥാന്റെ പിന്തുണയോടെ നീക്കം സജീവം; ഒരിക്കൽ ഉറക്കം കെടുത്തിയ ഭീകരവാദത്തെ മുളയിലേ നുള്ളാൻ ഉറച്ച് ഇന്ത്യയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഒരു കാലത്ത് ഇന്ത്യയെ പിടിച്ച് കുലുക്കിയിരുന്ന ഖലിസ്ഥാൻ വാദം വീണ്ടും ശക്തിപ്പെടുന്നതിനുള്ള സാധ്യത ഉയരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇത് ഇന്ത്യയ്ക്ക് പുതിയ തലവേദനയായിത്തീരുമെന്നുറപ്പാണ്. പഞ്ചാബിനെ സ്വതന്ത്ര സിഖ് രാജ്യമായി പ്രഖ്യാപിക്കണമെന്ന് വാദിക്കുന്ന അനേകം പഞ്ചാബികൾക്ക് പാക്കിസ്ഥാനിൽ പരിശീലനം ലഭിക്കുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പുണ്ട്. ഇതിന്റെ ഭാഗമായി അടുത്ത വർഷം സ്വതന്ത്ര ഖലിസ്ഥാനായി റഫറണ്ടം നടത്താൻ പാക്കിസ്ഥാന്റെ പിന്തുണയോടെ നീക്കം സജീവമാണ്. ഒരിക്കൽ ഉറക്കം കെടുത്തിയ ഭീകരവാദത്തെ മുളയിലേ നുള്ളാൻ ഉറച്ച് ഇന്ത്യയും രംഗത്തിറങ്ങിയിട്ടുണ്ട്.

ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള കർടാർപൂർ കോറിഡോർ തുറക്കുന്നതിന് ഇന്ത്യ ആലോചിക്കുന്നതിനിടയിലാണ് ഖലിസ്ഥാൻവാദം ശക്തിപ്പെടാനുള്ള സാധ്യത വർധിച്ചിരിക്കുന്നതെന്നത് കടുത്ത ആശങ്കയാണ് ജനിപ്പിക്കുന്നത്. ഈ കോറിഡോർ തുറക്കുന്നതിനായി ജൂലൈ 14ന് പാക്കിസ്ഥാനുമായി ഇന്ത്യ ചർച്ച നടത്തുന്നുമുണ്ട്. ഈ കോറിഡോർ തുറന്നാൽ സിഖ് തീർത്ഥാടകരെന്ന വ്യാജേന ഖലിസ്ഥാൻ വാദികൾ പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലെത്തുകയും അവിടെ നിന്നും ഭീകരവാദത്തിൽ പരിശീലനം നേടുമെന്നുള്ള ആശങ്കയാണ് സജീവമായിരിക്കുന്നത്.

ഖലിസ്ഥാൻ വാദികളെ പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ തിരിച്ച് വിടാൻ കടുത്ത പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഖലിസ്ഥാൻ ക്യാംപയിനായ റഫറണ്ടം 2020നെ പ്രോത്സാഹിപ്പിക്കുന്നതിനായി പാക്കിസ്ഥാൻ ഒരുങ്ങിയിരിക്കുന്നുവെന്നാണ് ഇന്റലിജൻസ് കണ്ടെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ 28ന് 24 വയസുകാരനായ സുഖ് വിന്ദർ സിങ് സിദ്ധുവിനെ ഫരീദ് കോട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2016 ഫെബ്രുവരി മുതൽ ഇയാൾ പാക്കിസ്ഥാന് വേണ്ടി ഇന്ത്യയിൽ ചാരപ്രവർത്തനം നടത്തുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യൻ ആർമി യൂണിറ്റുകളുടെ നീക്കങ്ങൾ അറിയിക്കുന്നതിനായി മോഗ ആർമി കന്റോൺമെന്റിന് അടുത്തായിരുന്നു സിദ്ധുവിനെ പാക്കിസ്ഥാൻ ചാരപ്രപവർത്തിക്കായി നിയോഗിച്ചിരുന്നത്.

ഇതിന് പുറമെ സ്വതന്ത്ര ഖലിസ്ഥാനായുള്ള റഫറണ്ടം ക്യാംപയിൻ പഞ്ചാബി സിഖുമാർക്കിടയിൽ സോഷ്യൽ മീഡിയയിലൂടെ നടത്താനുള്ള ചുമതലയും സിദ്ധുവിനെ പാക്കിസ്ഥാൻ ഏൽപ്പിച്ചിരുന്നു.2015 നവംബറിൽ പാക്കിസ്ഥാനിലെ സിഖ് തീർത്ഥാടന കേന്ദ്രം സന്ദർശിക്കുന്നതിനുള്ള സംഘത്തിൽ അംഗമായിരുന്ന സിദ്ധുവിനെ പാക്കിസ്ഥാൻ സമർത്ഥമായി ഭീകരവാദത്തിനായി റിക്രൂട്ട് ചെയ്യുകയായിരുന്നു. 1974ൽ ഉണ്ടാക്കിയ കരാർ പ്രകാരം ഇരു രാജ്യങ്ങളിലെയും ആരാധനാ കേന്ദ്രങ്ങൾ സന്ദർശിക്കാൻ പൗരന്മാരെ അനുവദിക്കാൻ ഇന്ത്യയും പാക്കിസ്ഥാനും ധാരണയുണ്ട്. അത് പ്രകാരമാണ് പാക്കിസ്ഥാനിലെ സിഖ് തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ സിഖുകാർ പോകുന്നത്.

വർഷം തോറും ഇന്ത്യയിൽ നിന്നെത്തുന്ന നിരവധി സിഖുകാരെ ഖലിസ്ഥാൻ വാദം ശക്തിപ്പെടുത്താൻ പാക്കിസ്ഥാൻ വലവീശിപ്പിടിക്കാറുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതിനെക്കുറിച്ച് പാക്കിസ്ഥാന് മുന്നറിയിപ്പേകിയിട്ടുണ്ടെന്നാണ് ഒരു മുതിർന്ന ഇന്ത്യൻ ഡിപ്ലോമാറ്റ് വെളിപ്പെടുത്തുന്നത്. ഇന്ത്യയിൽ നിന്ന് മാത്രമല്ല കാനഡ, യുകെ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തുന്ന സിഖുകാരെയും ഇത്തരത്തിൽ പാക്കിസ്ഥാൻ ഖലിസ്ഥാൻ വാദത്തിനായി ചാക്കിട്ട് പിടിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. 2013ൽ താൽവിൻഡർ സിങ്, 2012ൽ സുഖപ്രീത് കൗർ, സുരാജ് പാൽ സിങ്, 2009ൽ നൈബ് സിങ്, ഭോല സിങ്, എന്നിവരെയും പാക്കിസ്ഥാൻ ഇന്ത്യയിൽ ചാരന്മാരായി നിയോഗിച്ചിരുന്നു. ഇവരെയെല്ലാം പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP