Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഖലീജ് ടൈംസിൽ കൂട്ടപിരിച്ചുവിടൽ; മുതിർന്ന ജീവനക്കാർ ഉൾപ്പെടെ അമ്പതോളം പേർ തൊഴിൽ രഹിതരായി; അനധികൃതമായി പിരിച്ചുവിട്ടത് ചോദ്യം ചെയ്തും സ്ത്രീയായതിന്റെ പേരിലുള്ള വിവേചനം ദുബായ് ഭരണാധികാരിയുടെ ശ്രദ്ധയിൽ പെടുത്തിയും ജീവനക്കാരിയുടെ ബ്ലോഗ്; സ്ഥാപനത്തിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും കരകയറാൻ ആവുമെന്ന് മാനേജ്മെന്റ്

ഖലീജ് ടൈംസിൽ കൂട്ടപിരിച്ചുവിടൽ; മുതിർന്ന ജീവനക്കാർ ഉൾപ്പെടെ അമ്പതോളം പേർ തൊഴിൽ രഹിതരായി; അനധികൃതമായി പിരിച്ചുവിട്ടത്   ചോദ്യം ചെയ്തും സ്ത്രീയായതിന്റെ പേരിലുള്ള വിവേചനം ദുബായ് ഭരണാധികാരിയുടെ ശ്രദ്ധയിൽ പെടുത്തിയും ജീവനക്കാരിയുടെ ബ്ലോഗ്; സ്ഥാപനത്തിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും കരകയറാൻ ആവുമെന്ന് മാനേജ്മെന്റ്

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ആഗോളവ്യാപകമായി പത്രവ്യവസായത്തിന് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. വായനക്കാർ ദ്യശ്യ-മൊബൈൽ മാധ്യമങ്ങളിലേക്ക് മാറിയതടക്കമുള്ള നിരവധി കാരണങ്ങൾ ഇതിനായി പറയുന്നുണ്ട്. ഇപ്പോൾ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഖ്യാത ഇംഗ്ലീഷ് ദിനപത്രമായ ഖലീജ് ടൈംസ് പൂട്ടാനൊരുങ്ങുന്നതായി സോഷ്യൽ മീഡിയിലടക്കം വ്യാപക പ്രചാരണം നടക്കുന്നുണ്ട്. പൂട്ടലിന്റെ തുടക്കമെന്ന നിലയിൽ സീനിയർ സ്റ്റാഫുകൾ ഉൾപ്പെടെ അമ്പതോളം പേരെ പിരിച്ചുവിടുകയും ചെയ്തു. വർഷങ്ങളുടെ പാരമ്പര്യമുള്ള പത്രം വരുമാനം കുറഞ്ഞുവെന്ന കാരണം കാണിച്ചാണ് ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. 1978-ൽ സ്ഥാപിതമായ ഖലീജ് ടൈംസ് വിശ്വാസ്യതയുടെ കാര്യത്തിൽ മുന്നിലുള്ള പത്രമാണ്. സ്ഥാപനത്തിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും കരകയറാൻ ആവുമെന്നാണ് മാനേജ്മെന്റ് വൃത്തങ്ങൾ പ്രതികരിക്കുന്നത്.

ബിക്രം വോഹ്റ, നിഹാൽ സിങ്, അൻസാരി തുടങ്ങിയ പ്രശസ്തർ മുമ്പ് ജോലിചെയ്തിരുന്ന ഖലീജ് ടൈംസ് നിലവിൽ താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞവരുടെ കൈയിലാണെന്നും ആരോപണമുണ്ട്. ജീവനക്കാരെ അനധികൃതമായി പിരിച്ചുവിട്ട് പത്രം പൂട്ടാനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ ഇതിനെതിരേ നസീം ബീഗം എന്ന പത്രപ്രവർത്തകയും രംഗത്തെത്തിയിട്ടുണ്ട്. തന്നെ യാതൊരു അറിയിപ്പുമില്ലാതെ അനധികൃതമായി പിരിച്ചുവിട്ട നടപടിയെ ചോദ്യം ചെയ്തുകൊണ്ടും സ്ത്രീയായതിന്റെ പേരിൽ ജോലിസ്ഥലത്ത് പുരുഷന്മാരുടെ പക്കൽ നിന്നും നേരിടേണ്ടി വന്ന അവഗണന ദുബായ് ഭരണാധികാരിയുടെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ടുമാണ് നസീം ബീഗം ബ്ലോഗ് എഴുതിയിരിക്കുന്നത്. പത്രത്തിൽ വനിതാ ജീവനക്കാർക്ക് നേരിടേണ്ടി വരുന്ന പീഡനമാണ് നസീം ബീഗം തന്റെ ബ്ലോഗിൽ തുറന്നുകാട്ടുന്നത്.

പതിനാലു വർഷത്തോളം പത്രത്തിൽ ജോലി ചെയ്തിരുന്ന നസീമിന് നേരിടേണ്ടി വന്ന പുരുഷമേൽക്കോയ്മയും അവഗണനയുമാണ് പ്രധാനമായും ബ്ലോഗിൽ പ്രതിപാദിക്കുന്നത്. സ്ത്രീയെന്ന ഒറ്റക്കാരണത്താൽ അർഹിക്കുന്ന പ്രാധാന്യം നൽകാൻ വിമുഖത കാട്ടുന്ന പുരുഷമേധാവിത്വത്തേയും നസിം തുറന്നുകാട്ടുന്നു. തുല്യജോലിക്ക് തുല്യവേതനം പോലും നൽകാൻ കമ്പനി മാനേജ്മെന്റ് തയാറായിട്ടില്ലെന്നും മികച്ച പെർഫോർമൻസ് ചെയ്തിട്ടും അതിനെ പ്രശംസിക്കാനോ അംഗീകരിക്കാനോ പുരുഷന്മാരായ മേലുദ്യോഗസ്ഥർ തയ്യാറായിട്ടില്ലെന്നും നസിം ബ്ലോഗിൽ പരാമർശിക്കുന്നു.

പെട്ടെന്നൊരു ദിവസം തൊഴിൽ ഇല്ലാതായ ഒരു പ്രവാസിയുടെ നിസഹായാവസ്ഥയും ഗോഡ് ഫാദറില്ലാതെ ഈ രംഗത്ത് പിടിച്ചു നിൽക്കാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ടും ഈ സീനിയർ പത്രപ്രവർത്തക വിവരിക്കുന്നുണ്ട്. യഥാർഥത്തിൽ താൻ പുരുഷ ഈഗോയ്ക്ക് ബലിയാടാകുകയായിരുന്നെന്നും, ദുബായ് പോലെയൊരു രാജ്യത്ത് ഇതു സംഭവിക്കാൻ പാടില്ലാത്തതാണെന്നും നസിം ചൂണ്ടിക്കാട്ടുന്നു. തൊഴിലിടങ്ങളിൽ സ്ത്രീക്ക് തുല്യനീതിയും സ്വകാര്യ കമ്പനികളിൽ തൊഴിലാളികളുടെ ജോലി സംരക്ഷണം ഉറപ്പാക്കാനും ദുബായ് ഭരണാധികാരിയായ ഷേക്ക് മുഹമ്മദിനോട് അഭ്യർത്ഥനയുമായാണ് നസിം തന്റെ ബ്ലോഗ് അവസാനിപ്പിക്കുന്നത്. തുല്യ അനുഭവം നേരിടേണ്ടി വന്നവരുടെ പ്രതികരണവും നസീമിന്റെ ബ്ലോഗിന് ലഭിച്ചിട്ടുണ്ട്. ഖലീദ് ടൈംസ് അധികൃതർ യാതൊരു പ്രകോപനവും കൂടാതെ പിരിച്ചുവിട്ടവർ നസിമിന് പിന്തുണ നൽകി ബ്ലോഗിൽ മറുപടിയും നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP