Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202206Wednesday

കോടികളുടെ കച്ചവടം നടത്തുന്ന പാറമടകൾ ലോൺ തിരിച്ചടയ്ക്കാതെ പറ്റിച്ചു; ബാറുടമകൾ തച്ചങ്കരി വരുമ്പോൾ കൊടുക്കാനുണ്ടായിരുന്നത് 600 കോടി; ബോക്സോഫീസിലെ ഹിറ്റ് നിർമ്മാതാക്കളും ഒളിച്ചു കളിച്ചു; ആ ഒറ്റമൂലി പരിഹാരത്തിനൊപ്പം ജപ്തിയും ഫലം കണ്ടു; കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ സർക്കാരിന് ലാഭം കൈമാറി; കെ എഫ് സിയെ രണ്ട് ഉദ്യോഗസ്ഥർ രക്ഷിച്ച കഥ

കോടികളുടെ കച്ചവടം നടത്തുന്ന പാറമടകൾ ലോൺ തിരിച്ചടയ്ക്കാതെ പറ്റിച്ചു; ബാറുടമകൾ തച്ചങ്കരി വരുമ്പോൾ കൊടുക്കാനുണ്ടായിരുന്നത് 600 കോടി; ബോക്സോഫീസിലെ ഹിറ്റ് നിർമ്മാതാക്കളും ഒളിച്ചു കളിച്ചു; ആ ഒറ്റമൂലി പരിഹാരത്തിനൊപ്പം ജപ്തിയും ഫലം കണ്ടു; കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ സർക്കാരിന് ലാഭം കൈമാറി; കെ എഫ് സിയെ രണ്ട് ഉദ്യോഗസ്ഥർ രക്ഷിച്ച കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി.) സംസ്ഥാനസർക്കാരിന് ഒരുകോടി രൂപ ലാഭവിഹിതം പ്രഖ്യാപിക്കുമ്പോൾ ഫലം കാണുന്നത് കെ.എഫ്.സി.ചെയർമാൻ ടോമിൻ തച്ചങ്കരിയും ,എം.ഡി. സഞ്ജയ് കൗൾ തുടർന്ന പരിഷ്‌കാരങ്ങൾ.തച്ചങ്കരിയുടെ ഇടപെടലിൽ വൻ മുന്നേറ്റം കെ എഫ് സി നടത്തിയിരുന്നു. കടം അടയ്ക്കാത്തവരുടെ ആസ്തികൾ ജപ്തി ചെയ്തു. ഇതിനൊപ്പം കെ എഫ് സിയെ സിബിലിലും പെടുത്തി. ഈ തീരുമാനങ്ങളിൽ സിബിൽ ഇപ്പോഴും തുടരുന്നു. എന്നാൽ ജപ്തി നടപടികൾ തച്ചങ്കരി മാറിയതോടെ നിലച്ചു. അപ്പോഴും ഭാവിയിലെ ആശങ്കകൾ മനസ്സിലാക്കി വായ്പ് എടുത്തവർ തിരിച്ചടവ് തുടർന്നു. അങ്ങനെ കെ എഫ് സി ലാഭത്തിലായി. കോവിഡ് പ്രതിസന്ധിക്കുശേഷം ആദ്യമായാണ് കെ.എഫ്.സി. ലാഭവിഹിതം പ്രഖ്യാപിക്കുന്നത്.

2021-22ലെ കണക്കുകൾ വാർഷിക പൊതുയോഗം അംഗീകരിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് ലാഭം ഇരട്ടിയോളം വർധിച്ച് 13.20 കോടിയിലെത്തി. മൊത്ത നിഷ്‌ക്രിയ ആസ്തി 3.27 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 1.28 ശതമാനമായും കുറഞ്ഞു. അറ്റമൂലധനം 695 കോടി രൂപയായി ഉയർന്നു. ഈ സാമ്പത്തികവർഷത്തിൽ വാർഷിക പൊതുയോഗം ചേരുകയും കണക്കുകൾ അംഗീകരിക്കുകയും ചെയ്ത സംസ്ഥാനത്തെ ആദ്യ പൊതുമേഖലാസ്ഥാപനമാണ് കെ.എഫ്.സി.യെന്ന് സഞ്ജയ് കൗൾ പറഞ്ഞു. വായ്പാ ആസ്തി 10,000 കോടിയാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്കായി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വളർച്ചയിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു

കോവിഡ് കാലത്ത് കുടിശ്ശികക്കാർക്കെതിരേ നടപടികൾ സ്വീകരിക്കാതെ, അദാലത്ത് വഴി 83.73 കോടി രൂപ സമാഹരിക്കുകയും ചെയ്തു. എന്നാൽ ഇതിനെല്ലാം മുകളിലാണ് സിബിൽ കൊണ്ടു വന്ന സൗഭാഗ്യം. വായ്പാ ഇടപാടുകാരുടെ വിവരങ്ങൾ ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് (സിബിൽ) കൈമാറിത്തുടങ്ങിയതോടെ, കേരള ഫിനാൻഷ്യൽ കോർപ്പറേഷനിലെ (കെ.എഫ്.സി) വായ്പാത്തിരിച്ചടവിൽ വൻ വർദ്ധനവ് ഉണ്ടായി തുടങ്ങിയിരുന്നു. കെ എഫ് സിയുടെ തലപ്പത്ത് ഡിജിപി റാങ്കിലുള്ള ടോമിൻ തച്ചങ്കരി എത്തിയിരുന്നു. തച്ചങ്കരിയാണ് കെ എഫ് സിയെ ലാഭത്തിലാക്കാനുള്ള വഴിയായി സിബിൽ ഇടപെടൽ നടത്തിയത്. ഇതോടെ എല്ലാവർക്കും വായ്പ തിരിച്ചടയ്‌ക്കേണ്ട സ്ഥിതി വന്നു.

തുടക്കത്തിൽ 18,500 പേരുടെ വിവരങ്ങൾ കെ.എഫ്.സി സിബിലിൽ അപ്ലോഡ് ചെയ്തു. ആയിരം പേരുടെ വിവരങ്ങളും ഉടൻ കൈമാറും.പണം തിരിച്ചടയ്ക്കാത്തവരുടെ വിവരങ്ങളാണ് സിബിലിന് കൈമാറുന്നത്. ഇതറിഞ്ഞതോടെ വായ്പാ തിരിച്ചടയ്ക്കുന്ന പ്രവണത വർദ്ധിച്ചു. ഒറ്റത്തവണ തീർപ്പാക്കലിലൂടെ നേരത്തേ വായ്പ തിരിച്ചടച്ചവരും അവരുടെ സിബിൽ സ്‌കോർ മോശമാകുമെന്ന ഭയമുള്ളതിനാൽ മുഴുവൻ തുകയും തിരിച്ചടയ്ക്കാൻ തയ്യാറായി എത്തി.

സിബിൽ സ്‌കോർ വായ്പാ ഇടപാടുകാർക്ക് ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ നൽകുന്നതാണ് ക്രെഡിറ്റ് സ്‌കോർ. ഈ രംഗത്ത് വിവിധ ഏജൻസികളുണ്ടെങ്കിലും ഇന്ത്യയിലെ ശ്രദ്ധേയർ ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ അഥവാ സിബിൽ ആണ്. 300 മുതൽ 900 വരെയാണ് സ്‌കോർ. 750നുമേൽ സ്‌കോറുള്ളവർക്കേ പൊതുവേ ബാങ്കുകൾ വായ്പ അനുവദിക്കൂ. വായ്പ കൃത്യമായി തിരിച്ചടയ്ക്കാതിരിക്കുക, പുനഃക്രമീകരിക്കുക, ഒറ്റത്തവണ തീർപ്പാക്കുക, എഴുതിത്ത്ത്ത്ത്ത്തള്ളുക എന്നിവ ഉപഭോക്താവിന്റെ സ്‌കോർ കുറയ്ക്കുകയേയുള്ളൂ. സിബിൽ സ്‌കോർ കുറഞ്ഞാൽ മറ്റ് ബാങ്കുകൾ വായ്പ നൽകില്ല. ഇതു കൊണ്ടു തന്നെ കെ എഫ് സിയിൽ നിന്ന് ലോണെടുത്ത വമ്പൻ വ്യവസായികൾ പണം തിരിച്ചടയ്ക്കാൻ തുടങ്ങി. ഇത് കെ എഫ് സിക്ക് ലാഭത്തിലേക്കുള്ള വഴിയുമായി.

സർക്കാർ സ്ഥാപനത്തെ പറ്റിച്ച് മുങ്ങി നടക്കുന്നവരെ തളയ്ക്കാൻ തന്ത്രപരമായ നീക്കമാണ് സിഎംഡിയായിരിക്കെ ടോമിൻ തച്ചങ്കരി നടത്തിയത് നടത്തിയ പരിശോധനകളിൽ കണ്ടെത്തിയത് കിട്ടാകടത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ്. മൊത്തം ബിസിനസിന്റെ നാൽപത് ശതമാനത്തോട് അടുത്ത് കിട്ടാക്കടമായിരുന്നു അന്ന്. അന്ന് സിബിലിൽ കെ എഫ് സി അംഗമായിരുന്നില്ല. അതുകൊണ്ട് തന്നെ കെ എഫ് സിയിൽ നിന്ന് വായ്പ എടുത്ത് തിരിച്ചടയ്ക്കില്ലാത്തവർക്കും മറ്റ് ബാങ്കുകളിൽ നിന്ന് വായ്പ കിട്ടും. അതുകൊണ്ട് തന്നെ വൻകിടക്കാർ കൂസലില്ലാതെ കെ എഫ് സിയെ പറ്റിച്ചു.

വസ്തുവിന്റെ മൂല്യം ഉയർത്തിക്കാട്ടി പരമാവധി തുക കെ എഫ് സിയിൽ നിന്നും വായ്പ എടുക്കും. അതിന് ശേഷം തിരിച്ചടയ്ക്കില്ല. ഇങ്ങനെ വരുമ്പോഴും കുറഞ്ഞ വിലയ്ക്കുള്ള ഭൂമി കണ്ടു കെട്ടാനേ കെ എഫ് സിക്ക് കഴിയൂ. ഉദ്യോഗസ്ഥ തലത്തിലെ സഹായത്തോടെയാണ് ഈ തട്ടിപ്പുകൾ നടന്നത്. കണ്ടെത്തുകയും പ്രയാസമായിരുന്നു. കെ എഫ് സിയെ സിബിലിൽ ഉൾപ്പെടുത്തിയപ്പോൾ ഇങ്ങനെ വായ്പ മുടക്കി പറ്റിക്കുന്നവർക്ക് സിബിൽ സ്‌കോർ കുറയും. മറ്റ് ബാങ്കുകളുടെ വായ്പകളൊന്നും കിട്ടാത്ത സ്ഥിതിയും വന്നു. ഇത് കെ എഫ് സിയിലേക്കുള്ള തിരിച്ചടവ് കൂട്ടി.

ബാർ ഹോട്ടലുകാരും പാറമട ഉടമകളും സിനിമാ നിർമ്മാതാക്കളും വരെ കെ എഫ് സിയിൽ നിന്നും ലോൺ എടുക്കാറുണ്ട്. ഇത് തിരിച്ചടയ്ക്കാത്തത് വലിയ ബാധ്യതയുമാണ്. ഈ സാഹചര്യത്തിൽ ഇത്തരക്കാർക്ക് ഇനി ലോൺ നൽകില്ലെന്നും തച്ചങ്കരി തീരുമാനിച്ചിരുന്നു. സിനിമകൾ സൂപ്പർ ഹിറ്റായിട്ടും ഒരു പൈസ പോലും തിരിച്ചടയ്ക്കാത്ത സിനിമാ നിർമ്മാതാക്കളും ഉണ്ട്. ഇവരെ പൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് സിബിലിൽ കെ എഫ് സിയെ ഉൾപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP