കേശവാനന്ദ ഭാരതി സുപ്രീംകോടതിയെ സമീപിച്ചത് കേരള ഭൂപരിഷ്കരണ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട്; 66 ദിവസം നീണ്ട വാദം രാജ്യത്തെ ജുഡീഷ്യറിയുടെ ചരിത്രത്തിന്റെ ഭാഗമായി; ഒടുവിൽ വന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരമില്ലെന്ന ഏഴംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി; കേശവാനന്ദ ഭാരതി വിട പറയുമ്പോഴും പൗരത്വ ഭേദഗതി നിയമത്തിൽ അടക്കം പരാമർശിക്കപ്പെടുക അദ്ദേഹത്തിന്റെ നിയമപോരാട്ടം

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച സ്വാമി കേശവാനന്ദ ഭാരതിയെ രാജ്യം ഓർക്കുന്നത് രാജ്യത്തെ ഭരണഘടനയോട് ചേർത്തു നിർത്തിയ വിധിക്ക് ഇടയാക്കിയ നിയമ പോരാട്ടം നടത്തിയ വ്യക്തി എന്ന നിലയിലാണ്. കേരളം കൊണ്ടുവന്ന ഭൂപരിഷ്ക്കരണ നിയമത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള നിയമ പോരാട്ടത്തിൽ കേശാവാനന്ദ ഭാരതി തോൽക്കുകയായിരുന്നു. ഈ തോൽവി രാഷ്ട്രമെന്ന നിലയിൽ രാജ്യത്തിന്റെ വിജയമായി മാറുകയും ചെയ്തു. ഭരണഘടനാ തത്വങ്ങളും പൗരാവകാശങ്ങളും കൂടുതൽ വ്യക്തത വരുത്തുന്ന വിധത്തിൽ അടിവരയിടുകയായിരുന്നു കേശാവാനന്ദ ഭാരതി കേസിലൂടെ. ഏറ്റവും ഒടുവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ നിയമ പോരാട്ടം നടക്കുമ്പോഴും ഇനി കോടതി മുറിയിൽ ഉയർന്നു കേൾക്കുക കേശാവാനന്ദ ഭാരതി കേസിലെ വിധിപ്രസ്താവം ആയിരിക്കും.
1973 ഏപ്രിൽ 24ലാണ് കേശവാനന്ദ ഭാരതി കേസിൽ വിധി വന്നത്. അന്നാണ്, കേശവാനന്ദ ഭാരതിയും സ്റ്റേറ്റ് ഓഫ് കേരളയും തമ്മിലുള്ളതുൾപ്പെടെ 6 റിട്ട് ഹർജികളിൽ സുപ്രീം കോടതിയുടെ 13 അംഗ ബെഞ്ച് വിധി പറഞ്ഞത്. കേസുകളുടെ പട്ടികയിൽ ആദ്യത്തേതായിരുന്നു സ്വാമി കേശവാനന്ദ ഭാരതിയുടെ സിവിൽ റിട്ട് ഹർജി. അങ്ങനെ, വിധിന്യായം കേശവാനന്ദ ഭാരതിയുടെ പേരിൽ അറിയപ്പെടുന്നു.പഞ്ചസാര മില്ലുടമകളും ഖനികൾ നടത്തുന്നവരും അധികാരങ്ങളും അവകാശങ്ങളും നഷ്ടപ്പെട്ട രാജാക്കന്മാരും മറ്റുമായിരുന്നു മറ്റു ഹർജിക്കാർ.
1970 മാർച്ച് 21നു നൽകിയ 135 ാം നമ്പർ സിവിൽ റിട്ട് ഹർജിയിൽ കേശവാനന്ദ ഭാരതി ഉന്നയിച്ച ആവശ്യമിതായിരുന്നു: കേരള ഭൂപരിഷ്കരണ നിയമവും അതിന്റെ ഭേദഗതിയും ഭരണഘടനയുടെ ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്തിയ നടപടി ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിക്കണം. ഭരണഘടനയുടെ 29ാം ഭേദഗതിയിലൂടെയാണ് നിയമങ്ങൾ ഒൻപതാം പട്ടികയിലാക്കി സംരക്ഷിച്ചത്. മൗലികാവകാശങ്ങളുടെ പൂർണ ലംഘനമില്ലെങ്കിൽ, ഈ നടപടിയിൽ പിഴവില്ലെന്നാണ് കോടതി വിധിച്ചത്. അതുകൊണ്ടുതന്നെ വിധി ആദ്യ ഹർജിക്കാരനു ഗുണകരമായില്ല.
മഹത്തായ ഭരണഘടനാ കേസ്
എന്നാൽ, രാജ്യത്തെ ഏറ്റവും മഹത്തായ ഭരണഘടനാ കേസ് എന്നാണ് കേശവാനന്ദ ഭാരതി കേസിനുള്ള വിശേഷണം. ഭരണഘടനയുടെ അടിസ്ഥാന ഘടന അല്ലെങ്കിൽ ചട്ടക്കൂട് ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരമില്ലെന്നായിരുന്നു ഈ കേസിൽ 7 പേരുടേതായ ഭൂരിപക്ഷ വിധി. ഏഴംഗ ബെഞ്ചിൽ വ്യത്യസ്ത വിധികൾ ഉണ്ടായെങ്കിലും ഭൂരിപക്ഷ ബെഞ്ചിന്റെ വിധിയായിരുന്നു ഒടുവിൽ ഇന്ത്യയിലെ ചരിത്ര വിധിയായി മാറിയ്ത.
ഭരണഘടനാഭേദഗതികൾ ഉണ്ടാകുമ്പോഴും, പാർലമെന്റും നിയമസഭകളും നിയമങ്ങളുണ്ടാക്കുമ്പോഴും ഈ വിധിയുടെകൂടി വെളിച്ചത്തിലായി പിന്നീടു കോടതികളുടെ പരിശോധന. ഫലത്തിൽ, വിവിധ കാലങ്ങളിലെ സർക്കാരുകളുടെ ഇടപെടലിൽ നിന്ന് ഭരണഘടനയുടെ മൗലികതത്വങ്ങളെ സംരക്ഷിച്ചുനിർത്തുന്നതിൽ വലിയ പങ്കാണ് കേശവാനന്ദ ഭാരതി വിധിക്കുള്ളത്.
ഈ വിധി സർക്കാരുകളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സങ്കൽപമായി മാറിയെന്നും ഭരണഘടനാതത്വമായിത്തീർന്നെന്നുമുള്ള വിലയിരുത്തലുകളുമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം തുടങ്ങിയ മൗലികാവകാശങ്ങളുൾപ്പെടെ ഭരണഘടന സമൂലമായി ഭേദഗതി ചെയ്യാൻ, പാർലമെന്റിന് അധികാരമുണ്ടെന്നായിരുന്നു സർക്കാർ വാദം; ജനാധിപത്യത്തിനു പകരം ഏകകക്ഷി ഭരണംപോലും വ്യവസ്ഥ ചെയ്യുന്നതിനു തടസ്സമില്ലെന്നും. ഈ വാദം തള്ളപ്പെട്ടു.
മൗലികാവകാശങ്ങൾ ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരമില്ലെന്ന് 1967ൽ ഗോലഖ് നാഥ് കേസിൽ സുപ്രീം കോടതി വിധിച്ചിരുന്നു. ഭരണഘടനയുടെ അടിസ്ഥാനഘടനയിൽ മൗലികാവകാശങ്ങളും ഉൾപ്പെടുമെന്നാണോ കേശവവാനന്ദ ഭാരതി കേസിലെ ഭൂരിപക്ഷ വിധിയെന്ന് സംശയമുന്നയിക്കപ്പെട്ടു. ഭൂരിപക്ഷ നിലപാടിന്റെ ഭാഗമായിരുന്ന ജസ്റ്റിസ് എച്ച്.ആർ.ഖന്നയുടെ വിധിന്യായം സൃഷ്ടിച്ച ആശയക്കുഴപ്പമായിരുന്നു കാരണം. എന്നാൽ, മൗലികാവകാശങ്ങളും അടിസ്ഥാനഘടനയിൽ ഉൾപ്പെടുമെന്ന് പിന്നീട് മറ്റൊരു കേസിലെ വിധിയിലൂടെ ജസ്റ്റിസ് ഖന്ന വിശദീകരിച്ചു.
13 അംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിപ്പിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ ശ്രമം വിജയിച്ചില്ല. എന്നാൽ, അടിയന്തരാവസ്ഥക്കാലത്ത്, 1976 ഡിസംബർ 18നു പാസാക്കിയ 42ാം ഭരണഘടനാ ഭേദഗതിയിലൂടെ അധികാരങ്ങൾ സർക്കാർ താൽക്കാലികമായി തിരിച്ചുപിടിച്ചു. കേശവാനന്ദ ഭാരതി കേസിലെ വിധിയെ അസാധുവാക്കുന്നതായിരുന്നു ഈ ഭേദഗതിയിലെ ചില വ്യവസ്ഥകൾ. എന്നാൽ, 1980ൽ സുപ്രീം കോടതി മിനർവ മിൽ കേസിലെ വിധിയിലൂടെ ഈ വ്യവസ്ഥകൾ അസാധുവാക്കി. ഈ ഭേദഗതികൾ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്കു വിരുദ്ധമാണെന്നു കോടതി വ്യക്തമാക്കി. സുപ്രീം കോടതി ഒരു വശത്തും, സർക്കാരും പാർലമെന്റും മറുവശത്തുമായി തുടർന്നുകൊണ്ടേയിരിക്കുന്ന അധികാരത്തർക്കത്തിന്റെ ഭാഗമാണ് കേശവാനന്ദ ഭാരതി കേസ്.
66 ദിവസം നീണ്ട വാദം ചരിത്രത്തിന്റെ ഭാഗം
കേരളത്തിലെ ഭൂരിപരിഷ്കരണ നിയമം ഭരണഘടനയുടെ ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്തിയതു സുപ്രീം കോടതിയിൽ ചോദ്യം ചെയ്തതിന്റെ പേരിൽ കേസ് ലോകശ്രദ്ധ നേടിയപ്പോൾ കേശാവനന്ദ ഭാരതി പോലും ശരിക്കും അമ്പരന്നു പോയിരുന്നു. അന്ന് കേരളാ സർക്കാറിന് വേണ്ടി ഹാജരായ എച്ച്.എം.സീർവായിയുടെ സംഘത്തിലെ അഭിഭാഷകനായ ടി.ആർ.അന്ത്യാർജുനയണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
എന്നും തന്റെ പേരു പത്രത്തിൽ വരുന്നല്ലോ, ഒടുവിൽ കേസിന്റെ ചെലവത്രയും താൻ വഹിക്കേണ്ടിവരുമോ എന്നു സ്വാമിജിക്ക് ആശയങ്കയുണ്ടെന്നു കേശവാനന്ദ ഭാരതിയുടെ അഭിഭാഷകൻ തന്നോടു പറഞ്ഞതായി അന്ത്യാർജുന രേഖപ്പെടുത്തുന്നു. 13 ജഡ്ജിമാർ എന്നതിനാൽ ബെഞ്ചിന്റെ വലുപ്പവും, 66 ദിവസം നീണ്ട വാദവും രാജ്യത്തെ ജുഡീഷ്യറിയുടെ ചരിത്രത്തിന്റെ ഭാഗമായി. 1972 ഒക്ടോബർ 31നു വാദം തുടങ്ങി, 1973 മാർച്ച് 22വരെ വാദം നടന്നു. ഇനി വാക്കാലുള്ള വാദം വേണ്ട, എഴുതി നൽകിയാൽ മതിയെന്ന ഉത്തരവു പിറ്റേന്നുണ്ടായി. ഒരു മാസത്തിനുശേഷം, ഏപ്രിൽ 24ന് വിധി വന്നു. ബെഞ്ചിനു നേതൃത്വം നൽകിയ ചീഫ് ജസ്റ്റിസ് എസ്.എം.സിക്രി പിറ്റേന്നു വിരമിച്ചു.
ചീഫ് ജസ്റ്റിസ് എസ്.എം.സിക്രി, ജഡ്ജിമാരായ ജെ.എം.ഷെലാത്, കെ.എസ്.ഹെഗ്ഡെ, എ.എൻ.ഗ്രോവർ, എ.എൻ.റേ പി.ജഗന്മോഹൻ റെഡ്ഡി, ഡി.ജി.പലേക്കർ, എച്ച്.ആർ.ഖന്ന, കെ.കെ.മാത്യു, എം.എച്ച്.ബെഗ്, എസ്.എൻ.ദ്വിവേദി, ബി.കെ.മുഖർജി, വൈ.വി.ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ടതായിരുന്നു ബെഞ്ച്. ഹർജിക്കാർക്കുവേണ്ടി നാനി പൽക്കിവാലയും കേന്ദ്ര സർക്കാരിനുവേണ്ടി അറ്റോർണി ജനറൽ നിരൻ ദേയും ഹാജരായി. വാദത്തിനിടെ, 3 തവണ ജസ്റ്റിസ് ബെഗ് ആശുപത്രിയിൽ പ്രവേശിച്ചത് കേസ് നടപടികൾ ഉഴപ്പുകയെന്ന സർക്കാർ തന്ത്രത്തിന്റെ ഭാഗമെന്ന് ആരോപണമുണ്ടായി. അവസാനഘട്ടത്തിൽ, പൽക്കിവാലയ്ക്ക് മറുപടിവാദം പൂർത്തിയാക്കാൻ സാധിക്കാതെ നടപടികൾ അവസാനിപ്പിച്ചതും ജസ്റ്റിസ് ബെഗ് ഇല്ലാതെ നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ തർക്കമുണ്ടായപ്പോഴാണ്. 13ൽ 11 പേരും വെവ്വേറെ വിധിന്യായങ്ങളെഴുതി.
വിധി കോടതിയിൽ പറയുന്നതിനു മുൻപുതന്നെ, വിധിന്യായങ്ങളുടെ പകർപ്പ് കേന്ദ്ര സർക്കാരിനു ലഭിച്ചതു വിവാദമായി. വിധി വന്ന ദിവസം തന്ന, സർക്കാരിന്റെ നിലപാടിന് എതിരെ വിധി പറഞ്ഞതിൽ 3 പേരെ ഒഴിവാക്കി ജസ്റ്റിസ് എ.എൻ.റേയെയെ ചീഫ് ജസ്റ്റിസാക്കിയതും വിവാദമായി. ചീഫ് ജസ്റ്റിസ് റേ 1975 ഒക്ടോബർ 9നു നൽകിയ ഉത്തരവനുസരിച്ച്, കേശവാനന്ദ ഭാരതി കേസിന്റെ പുനഃപരിശോധനയ്ക്കായി 13 അംഗ ബെഞ്ച് രൂപീകരിക്കപ്പെട്ടു. ചീഫ് ജസ്റ്റിസ് റേ നേതൃത്വം നൽകിയ ബെഞ്ച് നവംബർ 10നും 11നും വാദം കേട്ടു. പുനഃപരിശോധനയ്ക്കെതിരെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് പൽക്കിവാല എഴുതിയ കത്താണ് മുഖ്യകാരണമെന്നു പറയപ്പെടുന്നു, ബെഞ്ച് പിരിച്ചുവിട്ടിരിക്കുന്നുവെന്നാണ് നവംബർ 12നു രാവിലെ ചീഫ് ജസ്റ്റിസ് കോടതിയിൽ പറഞ്ഞത്.
'ഞാൻ വിത്തു വിതച്ചു. അനേകർ വിളവെടുത്തു
ഭരണഘടനാകേസായി കേശാവനന്ദ ഭാരതി കേസ് മാറി, പിൽക്കാലത്ത് വിധിയും വന്നപ്പോൾ സ്വാമിയു െപ്രതികരിച്ചത് 'ഞാൻ വിത്തു വിതച്ചു. അനേകർ വിളവെടുത്തു, അതാണ് ഈ പോരാട്ടത്തിലെ സംതൃപ്തി' എന്നായിരുന്നു. രാജ്യത്തിന്റെ പല ഭാഗത്തു നിന്നും അവസാന നാളുകളിൽ പോലും കേസിലെ ഇടപെടലിനെ അഭിനന്ദിച്ച് ഫോൺ കോളുകളും കത്തുകളുമെത്തിയിയിരുന്നു. ഭരണഘടനാപരമായ കേസുകൾ കോടതികളിൽ വരുമ്പോഴെല്ലാം മാധ്യമങ്ങളിലും കേശവാനന്ദഭാരതി കേസ് ചർച്ചയായി. രാജ്യത്തിന്റെ പല ഭാഗത്തു നിന്നുമുള്ള നിയമ വിദ്യാർത്ഥികളും അഭിഭാഷകരും അദ്ദേഹത്തിന്റെ ഉപദേശ നിർദേശങ്ങൾ തേടിയെത്തി. ഭരണഘടനാ വ്യാഖ്യാനങ്ങളെ ചരിത്രം കേശവാനന്ദഭാരതി കേസിനു മുൻപും പിൻപും എന്നു തരംതിരിച്ചു.
ധ്യാനയോഗിയെക്കാൾ കർമയോഗിയായിരുന്നു കാസർകോട് എടനീർ മഠാധിപതി കേശവാനന്ദ ഭാരതി. മൗലികാവകാശ നിയമഭേദഗതിക്കെതിരെ പരമോന്നത കോടതിയിൽ കേസിനുപോയതും അതുകൊണ്ടുതന്നെ. ഇഎംഎസ് സർക്കാരിന്റെ ഭൂപരിഷ്കരണ നിയമത്തിനെതിരെ കേരള സർക്കാരിനെ എതിർകക്ഷിയാക്കിയായിരുന്നു അദ്ദേഹത്തിന്റെ ഹർജി. ശങ്കരാചാര്യരുടെ ശിഷ്യനായ തോടകാചാര്യ പരമ്പരയിൽപെട്ടതാണ് എടനീർമഠം. പിതൃ സഹോദരനായിരുന്ന മഠാധിപതി സ്വാമി ഈശ്വരാനന്ദഭാരതി സമാധിയാകുന്നതിനു 2 ദിവസം മുൻപാണ് പൂർവാശ്രമത്തിൽ മഞ്ചത്തായ ശ്രീധര ഭട്ടിന്റെയും പത്മാവതിയമ്മയുടെയും മകൻ കേശവാനന്ദ 19ാം വയസ്സിൽ എടനീർ മഠാധിപതിയായി അഭിഷിക്തനായത്.
കുട്ടിക്കാലത്തു തന്നെ യക്ഷഗാന ഗായകനും നാടകനടനുമായിരുന്നു അദ്ദേഹം. മഠത്തിന്റെ വാതിലുകൾ ജാതിമതഭേദമന്യെ എല്ലാവർക്കുമായി തുറന്നിട്ടു. മതങ്ങൾക്കും ആശ്രമങ്ങൾക്കും നിശ്ശബ്ദ കേന്ദ്രങ്ങളായി തുടരാനാവില്ലെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. മനുഷ്യരുടെ കൂട്ടായ്മ എപ്പോഴും തനിക്കു ചുറ്റും ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. കലയുടെ യഥാർഥ മൂല്യവും ശക്തിയും അതിലൂടെ ദൈവത്തെ കാണാമെന്നതാണെന്ന് അദ്ദേഹം വിശ്വസിച്ചു. മഠത്തിൽ പതിവായി സംഗീത കച്ചേരികളും യക്ഷഗാന സപ്താഹങ്ങളും നടത്തി.'
എടനീരിലെ യക്ഷഗാന മേളയിൽ ഈ രംഗത്തെ ഒട്ടേറെ പ്രഗത്ഭരെത്തി.കർണാടക സംഗീതത്തിലെ മികച്ച ഗായകനാണ് സ്വാമിജി. കന്നഡ, തുളു, മലയാളം, ഹിന്ദി, മറാഠി, സംസ്കൃതം ഭാഷകളിൽ ഭക്തിഗായകനാണ്. സംഗീതം, പ്രഭാഷണം, ഹരികഥ അവതരണം, യക്ഷഗാന അവതരണം, നാടക സംവിധാനം തുടങ്ങിയവയിലെല്ലാം പ്രാഗത്ഭ്യം. മഠത്തിനൊപ്പം വിദ്യാലയങ്ങളും കലാട്രൂപ്പും ഗോശാലയും പ്രവർത്തിക്കുന്നു. 30 കലാകാരന്മാരുള്ള ഗോപാലകൃഷ്ണ യക്ഷഗാന കലാമണ്ഡലി ദക്ഷിണ കർണാടകയിലും തുളുനാട്ടിലും പ്രശസ്തമാണ്.
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- മാമനോടൊന്നും തോന്നല്ലേ പൊലീസേ.. പണി ബാറിലായിരുന്നു; പൊലീസ് മാമന്റെ വായടപ്പിച്ച യുവാവിന് കയ്യടിച്ച് സോഷ്യൽമീഡിയ
- ഞാൻ മാപ്പും പറയില്ല..ഒരു കോപ്പും പറയില്ല; സവർക്കറുടെ അനുയായി അല്ല ഞാൻ; ഗാന്ധിജിയുടെ അനുയായി ആണ്; ഒരിക്കൽ കൂടി ആവർത്തിച്ച് പറയുന്നു; ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് തന്നെയാണ്: ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ വക്കീൽ നോട്ടീസ് വന്നപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ പ്രതികരണം
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കട്ടെ; ഭൂരിപക്ഷം കിട്ടിയാൽ ആര് മുഖ്യമന്ത്രിയാവണമെന്ന് എംഎൽഎമാർ തീരുമാനിക്കും; കെപിസിസി അധ്യക്ഷപദം ഒഴിഞ്ഞ് മുല്ലപ്പള്ളിയും മത്സരിക്കുമെന്ന് സൂചന; തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് കോൺഗ്രസ് ശൈലിയല്ല; യുഡിഎഫിന് അധികാരം കിട്ടിയാൽ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാൻ ഹൈക്കമാൻഡ്
- പോത്തുപോലെ വളർന്നാലും ദാഹിക്കുമ്പോൾ വെള്ളം കൊടുക്കാനും ഷഡ്ഡി നനച്ചു കൊടുക്കാനും സ്ത്രീ വേണം; 'ദ ഗ്രറ്റ് ഇന്ത്യൻ കിച്ചൻ' അറപ്പുളവാക്കുന്ന പുരുഷ മേധാവിത്വത്തെയാണ് വരച്ചു കാട്ടുന്നത്: ഡോ ജിനേഷ് പി എസ് എഴുതുന്നു
- എടേയ് നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്ക്; ബഹളം വച്ചിട്ട് കാര്യമില്ല; പൊലീസിന്റെ ഭാഗത്ത് നിന്ന് മിസ്റ്റേക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും; സിസി ടിവിയുണ്ട്..സാക്ഷിയുണ്ട്; പൊലീസ് ചെക്കിങ്ങിന്റെ പേരിൽ അപകടം ഉണ്ടായി എന്നാരോപിച്ച് വളഞ്ഞ ജനക്കൂട്ടത്തെ കുണ്ടറ സിഐ പിരിച്ചുവിട്ട നയതന്ത്രം ഇങ്ങനെ
- യുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ് കുമാറിന്റെ തറവാട്ട് സ്വത്തല്ലെന്ന് യുവമോർച്ചാ നേതാവ്
- കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ
- 'പിണറായിയുമായി വ്യക്തിപരമായ ഭിന്നതയൊന്നുമില്ല; കണ്ണു കാണില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ ഉടൻ ഞാൻ ടിവി ശ്രദ്ധിക്കും; ഇപ്പോൾ കാണണമെന്നു തോന്നുന്നുണ്ട്; ഞാൻ വേണമെങ്കിൽ മാപ്പു ചോദിക്കും, കാലുപിടിക്കും'; പിണറായിയോട് മാപ്പു ചോദിച്ച് ബർലിൻ കുഞ്ഞനന്തൻ നായർ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്