Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നിങ്ങളുടെ സഹോദരൻ ആഗ്രഹിച്ച സ്ഥാനം പൂകി'യെന്ന് മലപ്പുറത്തെ വീട്ടിലേക്ക് അഫ്ഗാനിൽ നിന്ന് ഐഎസിന്റെ സന്ദേശം; എടപ്പാളിൽ നിന്ന് കാണാതായ മുഹമ്മദ് മുഹസ്ൻ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് സൂചന; നാൽപ്പതോളം മലയാളികൾ ഇപ്പോഴും ഐഎസിലുണ്ടെന്ന് സൂചന; തിരിച്ചടി ശക്തമായതോടെ ഖലീഫയുടെ സാമ്രാജ്യം ഉണ്ടാക്കാനായി വാളെടുത്ത് ഇറങ്ങിയവർക്ക് പിന്നിൽ ഒന്നുകിൽ മരിക്കുക അല്ലെങ്കിൽ മടങ്ങുക എന്ന പോംവഴിമാത്രം

'നിങ്ങളുടെ സഹോദരൻ ആഗ്രഹിച്ച സ്ഥാനം പൂകി'യെന്ന് മലപ്പുറത്തെ വീട്ടിലേക്ക് അഫ്ഗാനിൽ നിന്ന് ഐഎസിന്റെ സന്ദേശം; എടപ്പാളിൽ നിന്ന് കാണാതായ മുഹമ്മദ് മുഹസ്ൻ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് സൂചന; നാൽപ്പതോളം മലയാളികൾ ഇപ്പോഴും ഐഎസിലുണ്ടെന്ന് സൂചന; തിരിച്ചടി ശക്തമായതോടെ ഖലീഫയുടെ സാമ്രാജ്യം ഉണ്ടാക്കാനായി വാളെടുത്ത് ഇറങ്ങിയവർക്ക് പിന്നിൽ ഒന്നുകിൽ മരിക്കുക അല്ലെങ്കിൽ മടങ്ങുക എന്ന പോംവഴിമാത്രം

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: ഇസ്ലാമിക കാലഘട്ടത്തിലേക്കും പ്രവാചകചര്യയിലേക്കും തിരച്ചുപോവുകയെന്ന പേരിൽ നാടുവിടുന്ന ആടുമേക്കൽ സംഘങ്ങൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കടുത്ത ഇസ്ലാമിസ്റ്റുകൾ ഒടുവിൽ എത്തിപ്പെടുന്നത് ഭീകര സംഘടനയാ ഇസ്ലാമിക്ക് സ്റ്റേറ്റിൽ തന്നെയോ? മലപ്പുറം എടപ്പാളിൽനിന്ന് തബലീഗ് പ്രവർത്തനങ്ങൾക്കെന്ന് പറഞ്ഞ് പോയി കാണാതായ വ്യക്തിയാണ് മുഹമ്മദ് മുഹസ്ൻ. എന്നാൽ ഐ.എസിൽ ചേർന്ന ഇയാൾ അഫ്ഗാനിസ്താനിൽവച്ച് യു.എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഇപ്പോൾ ബന്ധുക്കൾക്ക് വിവരം. വാട്‌സാപ്പ് സന്ദേശമാണ് ബന്ധുക്കൾക്ക് ലഭിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

'നിങ്ങളുടെ സഹോദരൻ ആഗ്രഹിച്ച സ്ഥാനം പൂകി' എന്നായിരുന്നു സന്ദേശം. ഇക്കാര്യം പൊലീസിനെയോ അന്വേഷണ ഏജൻസികളെയോ അറിയിച്ചാൽ കുടുംബത്തിന് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച രഹസ്യ വിവരം ലഭിച്ചതോടെ ദേശീയ അന്വേഷണ ഏജൻസി വൃത്തങ്ങൾ മലപ്പുറത്തെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇതിലും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. ഇപ്പോഴും മുഹമ്മദ് മുഹസ്ൻ മരിച്ചെന്നത് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

2017 ഒക്ടോബറിൽ ഐ.എസ്സിൽ ചേർന്ന മൊഹ്‌സിൻ അഫ്ഗാനിസ്താനിലെ ഖോറോസാൻ പ്രവിശ്യയിൽ ഒരു ഐ.എസ് കമാൻഡർക്കൊപ്പം ഭീകരവാദ പ്രവർത്തനം നടത്തി വരികയായിരുന്നെന്നാണ് സൂചന. ഇയാളും ഒപ്പം ഉണ്ടായിരുന്ന ഐ.എസ് കമാൻഡറും ജൂലായ് 18ന് കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഇയാളെപ്പോലെ 40ഓളം പേർ രാജ്യത്തുനിന്ന് അടുത്തിടെ ഐ.എസ്സിൽ ചേർന്നുവെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിക്കുന്ന വിവരം. നേരത്തെതന്നെ ഐ.എസ്സിൽ ചേർന്ന ഇന്ത്യക്കാരായ 98 പേരിൽ 38 പേർ കൊല്ലപ്പെട്ടുര്ുന്നു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം ജില്ലകളിൽനിന്ന് ഉള്ളവർ നിലവിൽ ഭീകര സംഘടനയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന.

ഇതോടുകൂടി കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റ് സംബന്ധിച്ച ഭീതി ഒന്നുകൂടി വർധിച്ചിരിക്കയാണ്. കേരളത്തിൽനിന്ന് ഐഎസിൽ ചേർന്ന റാഷിദ് അബ്ദുല്ല അഫ്ഗാനിസ്താനിൽ കൊല്ലപ്പെട്ടതായി രണ്ടുമാസങ്ങൾക്ക് മുമ്പ് വാർത്തകൾ വന്നിരുന്നു. .അഫ്ഗാനിസ്ഥാനിലെ ഖോറോസാൻ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലായിരുന്നു കാസർകോടുകാരനായ റാഷിദ് പ്രവർത്തിച്ചിരുന്നത്. അവിടെ വെച്ചുതന്നെയാണ് മുഹമ്മദ് മുഹള്സനും മരിച്ചതായി വിവരം ലഭിച്ചത്. റാഷിദിന്റെ മരണത്തോടെ മറ്റു മലയാളികളും മരിച്ചിരിക്കാം എന്ന ആശങ്ക ഉയർന്നിരുന്നു.

നേരത്തേ കേരളത്തിൽനിന്ന് ഐഎസിൽ ചേർന്നവരുടെ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നത് റാഷിദ് ആയിരുന്നു. ഇയാളുടെ സന്ദേശങ്ങൾ മൂന്ന് മാസമായി കിട്ടുന്നില്ല. കേരളത്തിൽനിന്നുള്ള ഐഎസ് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത് റാഷിദ് ആണെന്നായിരുന്നു എൻഐഎ കണ്ടെത്തൽ.

ഇയാളൊടൊപ്പം രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും നാല് കുട്ടികളും കൊല്ലപ്പെട്ടതായാണ് സന്ദേശം സാമൂഹ്യ മാധ്യമങ്ങളിലുടെ ഐഎസ് ആശയങ്ങൾ നിരന്തരമായി പ്രചരിപ്പിക്കാറുള്ള റാഷിദ് അബ്ദുള്ളയുടെ സന്ദേശങ്ങൾ കഴിഞ്ഞ കുറേക്കാലമായി കാണാറില്ലായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റാഷിദ് കൊല്ലപ്പട്ടന്ന സന്ദേശം ലഭിച്ചത്.2016 മെയ് മാസത്തിലാണ് കാസർകോട് സ്വദേശി റാഷിദിന്റെ നേതൃത്വത്തിൽ 21 പേർ ഐഎസിൽ ചേരാൻ നാടു വിട്ടത്. സലഫി പ്രഭാഷകൻ എംഎം അക്‌ബറിന്റെ പീസ് ഇന്റർനാഷണൽ സ്‌കൂളിലെ ജീവനക്കാരനായിരുന്നു റാഷിദ്. എഞ്ചിനിയറിംങ് ബിരുദധാരിയാണ്. അഫ്ഗാനിസ്ഥാനിലെത്തിയതിന് ശേഷം ഇയാൾ വിവിധ ടെലിഗ്രാം അക്കൗണ്ടുകളിലുടെ ഐഎസിലേക്ക് ചേരാൻ ആളുകളെ പ്രേരിപ്പിക്കാൻ സന്ദേശം അയക്കാറുണ്ടായിരുന്നു.

കാസർകോട് തൃക്കരിപ്പൂരിലെ അബ്ദുൾ റഷീദ് അബ്ദുള്ള, ഭാര്യ ആയിഷ, പടന്നയിലെ ഡോ.ഇജാസ്, ഭാര്യ റിഫൈല, രണ്ട് വയസുള്ള കുഞ്ഞ്, ഇജാസിന്റെ സഹോദരനും എഞ്ചിനീയറുമായ ഷിഹാബ്, ഭാര്യ അജ്മല, ഹഫീസുദ്ദീൻ, മർവാർ ഇസ്മായിൽ, അഷ്ഫാഖ്, മജീദ്, ഫിറോസ് എന്നിവരും പാലക്കാട്ടെ ഈസ, ഇയാളുടെ ഭാര്യ യഹ്യ, തിരുവനന്തപുരം സ്വദേശി കാസർകോട് സെഞ്ച്വറി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥിനി നിമിഷ തുടങ്ങിയവരെയുമാണ് ദുരൂഹസാഹചര്യത്തിൽ കാണാതായത്. ഇവർ അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാമ്പുകളിലെത്തിയതായി ദേശീയ അന്വേഷണ ഏൻസികൾ സ്ഥിരീകരിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ ഇവർ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യവും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അതിനിടെ റാഷിദ് മരിച്ചിട്ടില്ലെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

കഴിഞ്ഞ കുറേക്കാലമായി സഖ്യസേനയുടെ തിരിച്ചടി ശക്തമാക്കിയതോടെ ഐഎസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കൂടിയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഭക്ഷണംപോലും സമയത്തിന് കിട്ടാത്ത സാഹചര്യം ഉണ്ടായതോടെ മലയാളികളിൽ ചിലർ നാട്ടിലേക്ക് മടങ്ങുന്ന കാര്യം സന്ദേശം അയച്ചതും മുമ്പ് വാർത്തയായിരുന്നു.

അമേരിക്കയുയെും റഷ്യയുടെയും നേതൃത്വത്തിൽ പാശ്ചാത്യ ശക്തികൾ സിറിയയിലും ഇറാഖിലും നടത്തുന്ന വൻ മുന്നേറ്റങ്ങളിൽ അക്ഷരാർഥത്തിൽ തകർന്നടിഞ്ഞിരിക്കുകയാണ്, ലോകമെമ്പാടും ഇസ്ലാമിന്റെ രാജ്യം ഉണ്ടാക്കുമെന്ന് പ്രതിഞ്ജയെടുത്ത് മുന്നോട്ടുവന്ന ഈ സംഘടന.യമൻ, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിൽ മാത്രമല്ല അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും പോലും ഐഎസിന് കനത്ത തിരിച്ചടിയുണ്ടാകുന്നു. കടുത്ത ദാരിദ്രമാണ് സംഘടനക്ക് നിലവിലുള്ളതെന്ന് പാശ്ചത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധകേന്ദ്രങ്ങളിൽ കഴിക്കാൻ ഭക്ഷണംപോലുമില്ലാത്ത അവസ്ഥയാണ്. അതുപോലെ ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണക്കുന്ന മുഴുവൻ സംഘടനകൾക്കും പ്രവർത്തന ഫണ്ട് ഇല്ലാതായിരിക്കയാണ്. സൈനിക നടപടിയേക്കാൾ ഐഎസിന്റെ സാമ്പത്തിക നാഡി( ecnomic vein)) മുറിച്ചെടുക്കാനായതാണ് ഭീകരവിരുദ്ധ പ്രവർത്തനത്തിൽ നിർണ്ണായകമായതെന്ന് ഈ മേഖലയിൽ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മുമ്പ് പലതവണയുണ്ടായ ഭീകരവിരുദ്ധ മുന്നേറ്റങ്ങൾ പരാജയപ്പെടാനുള്ള കാരണവും ഈ സാമ്പത്തിക ഞരമ്പ് അറുത്തുമാറ്റാൻ കഴിഞ്ഞതായിരുന്നെന്നും സിഎൻഎൻ ലേഖകൻ ഇയാൻ വിൽമൂർ ചൂണ്ടിക്കാട്ടുന്നു.

ശരിക്കും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് നിലവിൽ ഐഎസ് പ്രവർത്തനം. ജിഹാദിനായി ലോകമെമ്പാടുംനിന്നും ആകർഷിച്ച നൂറുകണക്കിന് ചെറുപ്പക്കാർക്ക് അടിസ്ഥാന സൗകര്യം പോലും കൊടുക്കാൻ സംഘടനയ്ക്ക് ആവുന്നില്ല. സിറിയയിലും യമനിലും എന്നുവേണ്ട അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമുള്ള ഐഎസ് കേന്ദ്രങ്ങളിൽ വരെ കൊടിയ ദാരിദ്രത്തിന്റെ കഥകളാണ്. ചില സലഫി പണ്ഡിതരുടെയൊക്കെ തീവ്രമായ പ്രസംഗങ്ങളിൽ ആകൃഷ്ടരായി, ആടുമേക്കാനെന്നും പ്രവാചകചര്യയിൽ ജീവിക്കാനെന്നും പറഞ്ഞ് പോയ മലയാളികളിൽ ചിലർ വരെ ഭക്ഷണം പോലും കിട്ടാതായതോടെ, തിരിച്ചുവരവ് അന്വേഷിക്കുന്നുണ്ട്. കാസർകോട് നിന്ന് ഐഎസിൽ ചേർന്ന ഒരാൾ തിരിച്ചുവരാനുള്ള താൽപ്പര്യം പറഞ്ഞ് ബന്ധുക്കൾക്ക് സന്ദേശം അയച്ചതും വലിയ വാർത്തയായിരുന്നു. എന്നാൽ ഇത് ഒറ്റപ്പെട്ട കാര്യമല്ലെന്നാണ് ബിബിസിയടക്കമുള്ള ലോക മാധ്യമങ്ങൾ പറയുന്നത്. ഫണ്ടിന്റെ വരവ് നിലച്ചതുമൂലം നിരവധി പേർ ഐഎസിൽ നിന്ന് തിരിച്ചുപോയതായി ബിബിസിയുടെ സൗത്ത് എഷ്യാ കറസ്പോണ്ടന്റ് ലിയാൻ മക്കി റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഒന്നുകിൽ കൊല്ലപ്പെടുക അലെങ്കിൽ തി്രിച്ചുവരിക എന്നല്ലാതെയുള്ള മറ്റൊരു മാർഗവും കേരളത്തിൽനിന്ന് പോകയ തീവ്രാദആശയക്കാർക്കും ഇല്ലെന്ന് വ്യക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP