Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെർച്ച് കമ്മറ്റിയിലേക്ക് പ്രതിനിധിയെ വേണമെന്ന ഗവർണ്ണറുടെ ആവശ്യത്തിന് പുല്ലുവില; സെനറ്റ് യോഗം ചേരുന്നതിൽ അർത്ഥമില്ലെന്ന് വൈസ് ചാൻസലർ; ഇപ്പോഴത്തെ വിസി മാറിയാൽ താൽകാലിക ചുമതലക്കാരനെ രാജ്ഭവൻ നിശ്ചയിക്കും; പുതിയ വൈസ് ചാൻസലറേയും കണ്ടെത്തും; കേരളയിൽ ഗവർണ്ണർ രണ്ടും കൽപ്പിച്ച്

സെർച്ച് കമ്മറ്റിയിലേക്ക് പ്രതിനിധിയെ വേണമെന്ന ഗവർണ്ണറുടെ ആവശ്യത്തിന് പുല്ലുവില; സെനറ്റ് യോഗം ചേരുന്നതിൽ അർത്ഥമില്ലെന്ന് വൈസ് ചാൻസലർ; ഇപ്പോഴത്തെ വിസി മാറിയാൽ താൽകാലിക ചുമതലക്കാരനെ രാജ്ഭവൻ നിശ്ചയിക്കും; പുതിയ വൈസ് ചാൻസലറേയും കണ്ടെത്തും; കേരളയിൽ ഗവർണ്ണർ രണ്ടും കൽപ്പിച്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള സർവകലാശാലാ വൈസ് ചാൻസലറുടെ നിയമനവുമായി ബന്ധപ്പെട്ട് സെനറ്റ് യോഗം വിളിച്ചു ചേർക്കാനാവില്ലെന്നു വൈസ് ചാൻസലർ. ഇതോടെ വിസിയെ കണ്ടെത്താനുള്ള നടപടികൾ ഗവർണ്ണർ സ്വന്തം നിലയ്ക്ക് തുടങ്ങും. സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കുന്നതിനു സർവകലാശാല മടിച്ചാൽ രണ്ടംഗ കമ്മിറ്റി, വിസി നിയമനത്തിനുള്ള വിജ്ഞാപന നടപടികളുമായി മുന്നോട്ടു പോകും. എന്തായാലും നിയമനം വൈകും.

ഒക്ടോബർ 24ന് കാലാവധി അവസാനിക്കുന്ന വിസിക്ക് പകരക്കാരനെ നിയമിക്കാൻ ചാൻസലർ കൂടിയായ ഗവർണർ രൂപീകരിച്ച സേർച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയുടെ പേര് ഈ മാസം 26 ന് മുൻപ് അറിയിക്കാൻ ഗവർണറുടെ ഓഫിസ് കേരള വിസിക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഗവർണർ ഏകപക്ഷീയമായി സേർച് കമ്മിറ്റി രൂപീകരിച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞ സെനറ്റ് യോഗം പ്രമേയം പാസാക്കി. ഇതേ നിലപാടിൽ തന്നെയാണ് സെനറ്റ്. അതുകൊണ്ട് വീണ്ടും യോഗം വിളിച്ചു ചേർക്കുന്നതിനു പ്രസക്തിയില്ലെന്ന നിലപാട് രാജ്ഭവനെ വിസി അറിയിച്ചു. ഈ റിപ്പോർട്ട് പരിഗണിച്ച് ഗവർണ്ണർ തുടർ നടപടികളിലേക്ക് പോകും.

ജൂലൈ 15 ന് ചേർന്ന സെനറ്റ് യോഗം ആസൂത്രണ ബോർഡ് വൈസ് ചെയർമാനെ സെനറ്റ് പ്രതിനിധിയായി നിർദേശിച്ചിരുന്നു. എന്നാൽ അദ്ദേഹം പിന്നീട് പിന്മാറി. പകരക്കാരനെ സർവകലാശാല നൽകാത്തതു കൊണ്ട് മൂന്നംഗ സേർച് കമ്മിറ്റിയിൽ സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണ് ഗവർണർ ഓഗസ്റ്റ് 5 ന് കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റിയുടെ കാലാവധി 3 മാസമാണ്. പരമാവധി ഒരു മാസം കൂടി കാലാവധി നീട്ടാൻ ഗവർണർക്ക് അധികാരമുണ്ട്. എന്നാൽ സെനറ്റ് പ്രതിനിധിയെ നൽകില്ലെന്ന സൂചനയാണ് വിസിയിൽ നിന്ന് ലഭിക്കുന്നത്.

സർക്കാരിന്റെ പുതിയ നിയമഭേദഗതിയിൽ സെനറ്റിനു പകരം സിൻഡിക്കറ്റിന്റെ പ്രതിനിധിയെയാണ് ഉൾപ്പെടുത്തിയത്. എന്നാൽ നിയമ ഭേദഗതിക്ക് ഗവർണർ അനുമതി നൽകിയിട്ടില്ല. അതുകൊണ്ട് സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുത്ത് അറിയിക്കണമെന്ന് രാജ്ഭവൻ സെക്രട്ടറി, കേരള വിസിയെ വീണ്ടും രേഖാമൂലം അറിയിച്ചു. ഇതാണ് വിസി നിഷേധിക്കുന്നത്. ഈ സാഹചര്യത്തിൽ ഒക്ടോബർ 24 ന് മുൻപ് പുതിയ വിസിയെ കണ്ടെത്താനാവില്ല.

താൽക്കാലിക ചുമതല മറ്റ് ഏതെങ്കിലും സർവകലാശാലയുടെ വിസിക്കോ, യൂണിവേഴ്‌സിറ്റിയിലെ തന്നെ പ്രഫസർക്കോ കൈമാറും. ഇക്കാര്യത്തിലും ഗവർണ്ണറുടെ തീരുമാനം നിർണ്ണായകമാകും. കേരള സർവകലാശാലാ വൈസ് ചാൻസലറെ നിയമിക്കുന്നതിനുള്ള സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാൻ സർവകലാശാല വിമുഖത കാട്ടിയാൽ രണ്ടംഗ സേർച് കമ്മിറ്റി, വിസി നിയമനത്തിനുള്ള വിജ്ഞാപന നടപടികളുമായി മുന്നോട്ടു പോകും.

അതിനു മുന്നോടിയായി ആണ് സെനറ്റ് പ്രതിനിധിയെ അറിയിക്കണമെന്നു ഗവർണർ ഒരിക്കൽ കൂടി വിസിയോട് ആവശ്യപ്പെട്ടത്. കോഴിക്കോട് ഐഐഎം ഡയറക്ടർ ഡോ.ദേബാശിഷ് ചാറ്റർജി, കർണാടക കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഡോ.ബട്ടു സത്യനാരായൺ എന്നിവരാണ് സേർച് കമ്മിറ്റി അംഗങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP