Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശത്രു രാജ്യങ്ങളിൽ നിന്ന് മാതൃരാജ്യത്തെ കാക്കുന്ന ധീരജവാന്മാർക്ക് അത്യപൂർവ്വ ആദരവുമായി കേരള സർവ്വകലാശാല; എംബിഎ പ്രവേശനത്തിനുള്ള യോഗ്യാതാ മാർക്കിൽ കര, നാവിക, വ്യോമ സേനകളിലെ അംഗങ്ങൾക്ക് ഇളവ്; രാജ്യം കാക്കുന്നവരോടുള്ള ബഹുമാനാർത്ഥമാണ് ഇളവ് നൽകിയതെന്ന് സർവകാലാശാല

ശത്രു രാജ്യങ്ങളിൽ നിന്ന് മാതൃരാജ്യത്തെ കാക്കുന്ന ധീരജവാന്മാർക്ക് അത്യപൂർവ്വ ആദരവുമായി കേരള സർവ്വകലാശാല; എംബിഎ പ്രവേശനത്തിനുള്ള യോഗ്യാതാ മാർക്കിൽ കര, നാവിക, വ്യോമ സേനകളിലെ അംഗങ്ങൾക്ക് ഇളവ്; രാജ്യം കാക്കുന്നവരോടുള്ള ബഹുമാനാർത്ഥമാണ് ഇളവ് നൽകിയതെന്ന് സർവകാലാശാല

സായ് കിരൺ

തിരുവനന്തപുരം: മഴയും മഞ്ഞും വെയിലും കൊടുങ്കാറ്റുമൊന്നും വകവയ്ക്കാതെ രാജ്യത്തിന്റെഅതിർകത്തികൾ കാക്കുന്ന സൈനികർക്ക്ആദരവുമായി കേരളസർവകലാശാല.എം.ബി.എപ്രവേശനത്തിനുള്ള യോഗ്യതാ മാർക്കിൽകര,നാവിക,വ്യോമസേനകളിലെഅംഗങ്ങൾക്ക് 5 ശതമാനം ഇളവ്നൽകാനുള്ളഅതീവ പ്രാധാന്യമുള്ള തീരുമാനം കേരളസർവകലാശാലാ അക്കാഡമിക്കൗൺസിൽ കൈക്കൊണ്ടു. ബിരുദത്തിന് 50 ശതമാനം മാർക്കാണ്നിലവിൽ എം.ബി.എപ്രവേശനത്തിന്യോഗ്യത. രാജ്യരക്ഷയുമായിബന്ധപ്പെട്ട്സേവന മനുഷ്ഠിക്കുന്നവരോടുള്ള ബഹുമാനാർത്ഥമാണ്യോഗ്യതയിൽ ഇളവ്ന ൽകിയ തെന്ന്സർവകലാശാല അറിയിച്ചു.

സേനാംഗങ്ങൾക്ക്പഠനത്തിന്സൗകര്യം സേനകൾതന്നെ ഒരുക്കുന്നുണ്ട്. മാത്രമല്ല, കേരളസർവകലാശാലയ്ക്ക്എം.ബി.എ വിദൂരവിദ്യാഭ്യാസ മാതൃകയിൽ നടത്താനും അനുമതിയുണ്ട്. നിലവിലെ സൈനികർ ക്ക്മാത്രമല്ല, വിമുക്തഭടന്മാർക്കും എം.ബി.എപ്രവേശനത്തിന്മാർക്കിളവ്ലഭിക്കും.രാജ്യം ശ്രദ്ധിക്കുന്ന സുപ്രധാനമായൊരു തീരുമാനമാണിത്. മറ്റൊരു സുപ്രധാന തീരുമാനവും കേരള സർവകലാശാല കൈക്കൊണ്ടു. പൂർണമായികാഴ്ചപരിമിതിയുള്ളവിദ്യാർത്ഥിനിക്ക്ഊർജ്ജതന്ത്രത്തിൽ ബിരുദകോഴ്‌സിൽപ്രവേശനംനൽകാനും അക്കാഡമി ക്കൗൺസിൽ യോഗം തീരുമാനിച്ചു.

കാഴ്ചപരിമിതിയുള്ളലയോന എൽ.എൽ. എന്ന വിദ്യാർത്ഥിനിബിരുദകോഴ്‌സിൽ പ്രവേശനത്തിന്അനുമതിതേടിഭിന്നശേഷി കമ്മിഷനെസമീപിച്ചപ്പോൾഉചിതമായ നടപടി സ്വീകരിക്കാൻ സർവകലാശാലയോട്കമ്മിഷൻനിർദ്ദേശിച്ചിരുന്നു. പ്രാക്ടിക്കൽ ഉൾപ്പെടെയുള്ളവയ്ക്ക് വിദ്യാർത്ഥിനിക്ക് സഹായകമായ സാഹചര്യം ഒരുക്കിക്കൊടുക്കാനുള്ളമാർഗ്ഗരേഖകൾ തയ്യാറാക്കാൻബോർഡ് ഒഫ് സ്?റ്റഡീസ് ചെയർമാനെ അക്കാഡമിക് കൗൺസിൽ ചുമതലപ്പെടുത്തി.

സംസ്ഥാനത്താദ്യമായി ദേശീയ അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ++ ഗ്രേഡ് നേടിഅഭിമാനത്തിളക്കത്തിലാണ് കേരളസർവകലാശാല.ഏഴിൽ 3.67ഗ്രേഡ് പോയിന്റോടെയാണ് നേട്ടം. നിലവിൽ എ ഗ്രേഡായിരുന്നു. കേന്ദ്ര, സംസ്ഥാന സർവകലാശാലകളിൽ ഒമ്പതെണ്ണത്തിനേ ഈ ഗ്രേഡുള്ളൂ. ഇതിൽപെട്ട ആറ് സംസ്ഥാന സർവകലാശാലകളിൽ ഏറ്റവുമധികം സ്‌കോർ കേരളയ്ക്കാണ്. ഗ്രേഡിംഗിന് പരിഗണിച്ച ഏഴ് ഘടകങ്ങളും കേരളയ്ക്ക് കിട്ടിയ സ്‌കോറും ഇങ്ങനെ:- കരിക്കുലം-3.08, അദ്ധ്യാപനവും മൂല്യനിർണയവും-3.47, ഗവേഷണം-3.52, അടിസ്ഥാനസൗകര്യം-3.75, സ്റ്റുഡന്റ് സപ്പോർട്ട്-3.93, ഗവേണൻസും മാനേജ്‌മെന്റും-3.61, ഇൻസ്റ്റിറ്റിയൂഷണൽ വാല്യൂസ്-3.96. സാമൂഹ്യപ്രതിബദ്ധതയുള്ള പദ്ധതികൾക്കാണ് ഏറ്റവുമധികം സ്‌കോർ.

പഠനവകുപ്പുകളിലും കോളേജുകളിലും യുജിസി ഫെലോഷിപ്പ് ലഭിക്കാത്ത മുഴുവൻ ഗവേഷകർക്കും തനതുഫണ്ടിൽ നിന്ന് ഫെലോഷിപ്പ് നൽകിയതും അർഹരായവർക്കെല്ലാം സ്‌കോളർഷിപ്പ് നൽകിയതും പരിഗണിക്കപ്പെട്ടു. കരകുളം, വിതുര എന്നിവിടങ്ങളിലെ ഗ്രാമങ്ങൾ ദത്തെടുത്ത് പരിസ്ഥിതിസംരക്ഷണ, ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയതും കോവിഡ് കാലത്ത് നിർദ്ധന വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ഫോണുകളടക്കം നൽകിയതുമെല്ലാം ഗ്രേഡിംഗിൽ പ്രതിഫലിച്ചു. കൊവിഡിനിടയിലും ഒരു പരീക്ഷപോലും മുടങ്ങാതെ നടത്തിയതും പരിഗണിക്കപ്പെട്ടു. എല്ലാ ജില്ലകളിലും ലക്ഷദ്വീപിലും പരീക്ഷാകേന്ദ്രങ്ങൾ സജ്ജമാക്കിയായിരുന്നു കോവിഡ് കാലത്തെ പരീക്ഷകൾ നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP