Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാങ്കേതിക സർവകലാശാല നിലവിൽ വന്നതോടെ വഴിയാധാരമായത് കേരള യൂണിവേഴ്സിറ്റ്ക്ക് കീഴിലെ അവസാന വർഷ ബി.ടെക്ക് വിദ്യാർത്ഥികൾ; പരീക്ഷയും പുനർമൂല്യനിർണയവും നടത്താൻ അദ്ധ്യാപകരില്ല; 35ലധികം കോളജുകളിലെ 500ലധികം വിദ്യാർത്ഥികൾ പെരുവഴിയിലായ അവസ്ഥ; കെ.ടി ജലീലിനും ഗവർണർക്കും കത്ത് അയച്ചിട്ടും രക്ഷയില്ല;കോടതി കയറാനൊരുങ്ങി എഞ്ചിനിയറിങ് വിദ്യാർത്ഥികൾ

എം എസ് ശംഭു

തിരുവനന്തപുരം:സാങ്കേതിക സർവകലാശാല നിലവിൽ വന്നതോടെ വഴിയാധാരമായി കേരള സർവകലാശാലയ്ക്ക് കീഴിലെ അവസാന വർഷ ബി.ടെക്ക് വിദ്യാർത്ഥികൾ.കേരളാ സാങ്കേതിക സർവകാശാല നിലവിൽ വന്നതിന് പിന്നാലെയാണ് കേരള സർവകലാശാലയ്ക്ക് കീഴിലെ അവസനാ വർഷ എഞ്ചിനിയറിങ് വിദ്യാർത്ഥികൾ പെരുവഴിയിലായത്.സപ്ലിമെന്ററി പരീക്ഷ നടത്താതെയും നടത്തിയ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കാതെയും അവഗണിക്കുന്നതായിട്ടാണ് വിദ്യാർത്ഥികളുടെ ആക്ഷേപം.ഇതോടെ ഹൈക്കോടതിയെ വരെ സമീപിച്ചാണ് വിദ്യാർത്ഥികൾ രംഗത്തെത്തിയിരിക്കുന്നത്. 
2017 ബാച്ച്, 2018 ബാച്ചുകളിലായി പാസ് ഔട്ടായ വിദ്യാർത്ഥികളാണ് സർവകലാശാലയുടെ അനാസ്ഥക്കെതിരേ പരാതികളുമായി രംഗത്തുള്ളത്.

യഥാസമയം പരീക്ഷ നടത്താത്തതും ഫലം പ്രഖ്യാപിക്കാത്തതും കാരണം അഞ്ഞൂറോളം വിദ്യാർത്ഥികളാണ് സർവകലാശാലാ ഓഫീസിൽ കയറിയിറങ്ങുന്നത്. കേരള സാങ്കേതിക സർവകലാശാല നിലവിൽ വന്നതിന് പിന്നാലെയാണ് കേരളാ യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ജോലി ചെയ്തിരുന്ന ബി.ടെക്ക് അദ്ധ്യാപകർക്ക് മാറ്റം ആയത്. നിലവിൽ ഈ അദ്ധ്യാപകർ സാങ്കേതിക സർവകാശാലയുടെ ഭാഗമായതോടെ കേരളാ യൂണിവേഴ്‌സിറ്റിയിലെ ബി.ടെക്ക് വിദ്യാർത്ഥികളുടെ പരീക്ഷ വിഭാഗവുമായി ഇവർക്ക് യാതൊരു ബന്ധവും ഇല്ലാത്ത അവസ്ഥയിലാണ്.സർവകലാശാലയ്ക്ക് കീഴിലെ അവസാന ബാച്ച് വിദ്യാർത്ഥികൾക്കായി വർഷത്തിൽ രണ്ട് സപ്ലിമെന്ററി പരീക്ഷകൾ നടത്തുമെന്നും പുനർമൂല്യനിർണയത്തിന്റെ ഫലം രണ്ടുമാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്നും സർവകലാശാല അറിയിച്ചിരുന്നതായി വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, അവസാന ബാച്ച് പുറത്തിറങ്ങിയ 2018-ന് ശേഷം എല്ലാ സെമസ്റ്ററുകളിലെയും പരീക്ഷകൾക്ക് ഓരോ തവണയാണ് അവസരം ലഭിച്ചത്. എല്ലാ സെമസ്റ്ററിലെയും പരീക്ഷകൾ ഒരുമിച്ചുവരുമ്പോൾ വിദ്യാർത്ഥികൾക്ക് ചില പരീക്ഷകൾ മാറ്റിനിർത്തേണ്ട സ്ഥിതിയുണ്ടായി. പരീക്ഷ കഴിഞ്ഞാൽ ഫലത്തിനായി ആറുമാസത്തിലധികം കാത്തിരിക്കേണ്ടിവരുന്നു. സർവകലാശാലകൾക്ക് കീഴിൽ ബി.ടെക് കോളേജുകൾ ഇല്ലാത്തതും അദ്ധ്യാപകർ സാങ്കേതിക സർവകലാശാലയിലേക്ക് മാറിയതും കാരണം മൂല്യനിർണയത്തിന് അദ്ധ്യാപകരെ കിട്ടുന്നില്ലെന്നാണ് സർവകലാശാലാ അധികൃതർ പറയുന്നതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നത്.

ഇക്കൊല്ലം പരീക്ഷയ്ക്കായി വിദ്യാർത്ഥികൾ ഫീസടച്ചിരുന്നെങ്കിലും കോവിഡ് കാരണം പരീക്ഷ മാറ്റി. എന്നാൽ, മറ്റ് കോഴ്സുകൾക്ക് പരീക്ഷകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ബി.ടെക് വിദ്യാർത്ഥികളെ അവഗണിക്കുകയാണെന്നും അവർ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സർവകലാശാലാ അധികൃതർക്കും ഗവർണർ, മുഖ്യമന്ത്രി എന്നിവർക്കും പരാതികൾ നൽകിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ലെന്നും വിദ്യാർത്ഥികൾ പറയുന്നത്.

2013 ബാച്ച് വിദ്യാർത്ഥികൾക്കും, 2014 ബാച്ച് വിദ്യാർത്ഥികൾക്കുമാണ് ഈ ദുർഗതി. സാങ്കേതിക സർവകലാശാല നിലവിൽ വന്നതോടെ കേരളാ യൂണിവേഴ്‌സിറ്റിയിലെ 35 ലധികം 
കോളജുകൾ 16 ആയി ചുരുക്കുകയും ചെയ്തു. പുനർമൂല്യനിർണയത്തിന് വേണ്ട അദ്ധ്യാപകരില്ലെന്നാണ് വിദ്യാർത്ഥികളുടെ പരാതി. പരിചയമോ എക്‌സ്പർട്ടുകളോ അല്ലാത്ത അദ്ധ്യാപകരാണ് ഉത്തരപേപ്പർ നോക്കി യഥാക്രമം പേപ്പർ വാലുവേഷൻ ചെയ്യുന്നതെന്നും വിദ്യാർത്ഥികളുടെ മറ്റൊരു ആരോപണം. 2017-18 വർഷം പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററുകളുടേതായി പുനർമൂല്യനിർണയങ്ങൾ നടത്തേണ്ടതായിട്ടുണ്ട്. സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് തുടങ്ങി ഇവയൊന്നും യഥാക്രമത്തിൽ നടക്കുന്നുമില്ല.

പ്രശ്‌നങ്ങളുടെ തുടക്കം 2015 മുതൽ

കുസാറ്റും കേരളാ യുണിവേഴ്‌സിറ്റിയും ഉൾപ്പടെ എഞ്ചിനിയറങ് ബിരുദ കോഴ്‌സുകളെ ഏകോപിപ്പിച്ച് സർവകലാശാല നിലവിൽ വന്നതോടെയാണ് അവസാന വർഷ കേരള,കുസാറ്റ് വിദ്യാർത്ഥികൾക്ക് ഇരുട്ടടിയായത്. 2017ന്ശേഷം 2018 ബാച്ച് പാസ് ഔട്ട് ആയതോട് കൂടി സപ്ലിമെന്ററി അവസരങ്ങളും മൂല്യനിർണയവും കാത്തിരിക്കുന്നത് രണ്ട് ബാച്ചിലെ വിദ്യാർത്ഥികളാണ്.ഒരു വർഷത്തിൽ രണ്ട് എക്‌സാം നടത്തുമെന്ന് യൂണിവേഴ്‌സിറ്റി റെഗുലേഷൻസ് ഉണ്ടെങ്കിലും അതുണ്ടായിട്ടില്ല. റീവാല്യൂവേഷൻ റിസൾട്ട് 60 ദിവസത്തിനുള്ളിൽ നടത്തണമെന്നതാണ് ചട്ടം. എല്ലാ സെമസ്റ്ററിലേയും പരീക്ഷകൾ ഒരുമിച്ച് എത്തിയതോടെ ഏതെങ്കിലും പരീക്ഷകൾ മാറ്റി നിർത്തേണ്ട അവസ്ഥയുമാണ്. 2019 കഴിഞ്ഞു 2020 ലേക്ക് കടന്നതോടെ കോവിഡ് കുരുക്കാകുകയും ചെയ്തു.

ഫീസ് അടച്ചെങ്കിലും പരീക്ഷകൾ എല്ലാം മാറ്റി വച്ചതോടെ വിദ്യാർത്ഥികൾക്ക് കൂടുതൽ കുരുക്കിലായി. ഇതോടെ ഈ വർഷത്തിൽ കിട്ടേണ്ടിയിരുന്ന സപ്ലിമെന്റി പരീക്ഷകളുടെ അവരം നഷ്ടമാകുകയാണെന്നാണ് ആരോപണം. വൈസ് ചാൻസിലർ, എക്‌സാം കണ്ട്രോളർ, ഉന്നത വിദ്യാഭ്യാസമന്ത്രി, ഉന്നതവിദ്യഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, മുഖ്യമന്ത്രി, ഗവർണർ എല്ലവർക്കും പരാതി സമർപിച്ചെങ്കിലും ഇതിൽ നടപടിയായിട്ടില്ലെന്നാണ് പരാതി. ബിടെക്ക് വിദ്യാർത്ഥികളെ അവഗണിച്ച് കേരളാ യൂണിവേഴ്സ്റ്റിയുടെ മറ്റ് ബിരുദ കോഴ്‌സുകളിലേക്ക് പരീക്ഷ നടത്തിയെങ്കിലും എഞ്ചിനിയറിങ് വിദ്യാർത്ഥികൾക്ക് അപ്പോഴും അവഗണനായാണ് ഫലം.

2014-18 ബാച്ചിന്റെ പരീക്ഷ നടത്തിപ്പിലും ചാൻസിൽ പോലും അവസരങ്ങൾ ഇല്ലാതായ അവസ്്ഥയിലും എത്തി. ഒന്ന് രണ്ട് സെമസ്റ്ററിലായി 7 അവസരങ്ങൾ യൂണിവേഴ്‌സിറ്റി പറയുമ്പോൾ 6 അവസരങ്ങൾ മാത്രമാണ് പരീക്ഷ എഴുതാനായി വിദ്യാർത്ഥികൾക്ക് ലഭിച്ചത്. 3-ാം സെമസ്റ്ററിൽ 9 അവസരങ്ങൾ ലഭിക്കേണ്ട സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ലഭിച്ചത് 4 അവസരങ്ങൾ മാത്രമാണ്. നാലാം സെമസ്റ്ററിലും പിന്നീടങ്ങോട്ടുള്ള എട്ട് സെമസ്റ്ററുകൾ വരെ ഈ നിലയിലാണ് പരീക്ഷകൾ നടന്നിട്ടുള്ളത് വിദ്യാർത്ഥികൾ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP