Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സുസ്ഥിര വികസന ലക്ഷ്യ സൂചിക കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്; ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളെ അധികരിച്ച് നീതി ആയോഗ് തയ്യാറാക്കിയ റിപ്പോർട്ടിൽ ഒന്നാമതെത്തുന്നത് തുടർച്ചയായ രണ്ടാം തവണ; വ്യവസായവികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ കൈവരിച്ചത് മികച്ച നേട്ടം; ലിംഗ സമത്വത്തിൽ കേരളം രണ്ടാം സ്ഥാനത്ത് മാത്രം; വികസന മോഡലായി കൊട്ടിദ്‌ഘോഷിച്ച ഗുജറാത്തിനെയും ബഹുദൂരം പിന്നിലാക്കി കേരളത്തിന്റെ കുതിപ്പ്

സുസ്ഥിര വികസന ലക്ഷ്യ സൂചിക കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്; ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളെ അധികരിച്ച് നീതി ആയോഗ് തയ്യാറാക്കിയ റിപ്പോർട്ടിൽ ഒന്നാമതെത്തുന്നത് തുടർച്ചയായ രണ്ടാം തവണ; വ്യവസായവികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ കൈവരിച്ചത് മികച്ച നേട്ടം; ലിംഗ സമത്വത്തിൽ കേരളം രണ്ടാം സ്ഥാനത്ത് മാത്രം; വികസന മോഡലായി കൊട്ടിദ്‌ഘോഷിച്ച ഗുജറാത്തിനെയും ബഹുദൂരം പിന്നിലാക്കി കേരളത്തിന്റെ കുതിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സുസ്ഥിര വികസനവും ജനക്ഷേമവും ഒരുപോലെ സാധ്യമാക്കുന്നതിൽ കേരളം ബഹുദൂരം മുന്നിൽ. തുടർച്ചയായ രണ്ടാം വർഷമാണ് ഇക്കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്ത് എത്തിയത്. ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവച്ച സുസ്ഥിരവികസന ലക്ഷ്യങ്ങളെ അധികരിച്ച് നിതി ആയോഗ് തയ്യാറാക്കിയ 2019ലെ റിപ്പോർട്ടിലാണ് കേരളം 70 പോയിന്റോടെ ഒന്നാംസ്ഥാനത്തെത്തിയത്. കഴിഞ്ഞ തവണ ഹിമാചൽ പ്രദേശിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട കേരളത്തിന് ഇത്തവണയും ആ സ്ഥാനം നിലനിർത്താൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. ഇത്തവണ 69 പോയിന്റിൽ ഹിമാചൽ രണ്ടാ സ്ഥാനത്താണുള്ളത്.

കാലങ്ങളായി കേരളം മുന്നിൽ നിൽക്കുന്ന രംഗത്തു തന്നെയാണ് ഇക്കുറിയും കേരളം ഒന്നാമതുള്ളത്. വ്യവസായവികസനം, ദാരിദ്ര്യ നിർമ്മാർജനം, മികച്ച ആരോഗ്യവും ക്ഷേമവും, ഗുണമേന്മയുള്ള വിദ്യാഭ്യാസം, ലിംഗപദവി സമത്വം എന്നീ മേഖലകളിലെ മിന്നുന്ന പ്രകടനമാണ് കേരളത്തെ മുന്നിലെത്തിച്ചത്. വ്യവസായ വികസനത്തിൽ 2018നെ അപേക്ഷിച്ച് കുതിച്ചുചാട്ടമുണ്ടായി. 68ൽനിന്ന് പോയിന്റ് 88 ആയി.

ഒരാൾപോലും തഴയപ്പെടാത്ത വികസനം എന്ന ലക്ഷ്യത്തോടെ 2030ൽ കൈവരിക്കേണ്ട നേട്ടങ്ങളുടെ പുരോഗതിയെ നിതി ആയോഗ് 16 സമഗ്രസൂചികയായി പരിഗണിച്ചു. ഓരോ വിഭാഗത്തിലുമുള്ള 100 പോയിന്റിൽ വ്യവസായവികസനം88, ആരോഗ്യം82, വിദ്യാഭ്യാസം-74, വിശപ്പുരഹിത സംസ്ഥാനം74, ലിംഗപദവി സമത്വം-51, എന്നിങ്ങനെയാണ് കേരളത്തിന്റെ സ്‌കോർ. ദാരിദ്ര്യ നിർമ്മാർജനം-64, നഗരവികസനം51 എന്നിവയിലും കേരളം മികച്ച പ്രകടനം നടത്തി. ശുദ്ധജലം, ശുചിത്വം, സമത്വം എന്നീ മേഖലകളിലെ മുന്നേറ്റമാണ് ഹിമാചലിനെ തുണച്ചത്.

ആന്ധ്രപ്രദേശ്, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങൾ 67 പോയിന്റോടെ മൂന്നാംസ്ഥാനം പങ്കിട്ടു. 50 പോയിന്റ് നേടിയ ബിഹാറാണ് ഏറ്റവും പിന്നിൽ. തൊട്ടുമുന്നിൽ 53 പോയിന്റോടെ അരുണാചൽപ്രദേശ്. ആഗോളതലത്തിൽ അംഗീകരിച്ച ലക്ഷ്യങ്ങളും നിതി ആയോഗ് തെരഞ്ഞെടുത്ത മുൻഗണനാമേഖലകളും പരിഗണിച്ചാണ് സൂചിക തയ്യാറാക്കിയത്. ഐക്യരാഷ്ട്രസംഘടനയുടെ 2015 സെപ്റ്റംബറിൽ ചേർന്ന 193 അംഗരാജ്യങ്ങളുടെ ഉച്ചകോടിയാണ് സുസ്ഥിര വികസന യജ്ഞങ്ങളുടെ ലക്ഷ്യങ്ങൾക്ക് രൂപം നൽകിയത്. ദാരിദ്ര്യനിർമ്മാർജനം, ആരോഗ്യം, ശുചിത്വം, നഗരജീവിതം എന്നീ തുറകളിൽ 2030ഓടെ കൈവരിക്കേണ്ട 17 ലക്ഷ്യങ്ങളാണ് ഉച്ചകോടി പ്രഖ്യാപിച്ചത്.

ആരോഗ്യ രംഗത്ത് അടക്കം കേരളം മറ്റ് സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലാണ്. അതേസമയം നേട്ടങ്ങൾക്കിടയിലും ചെറിയ കോട്ടങ്ങളും ഉണ്ടായി. പല മാനദണ്ഡങ്ങളിലും കേരളം കൂടുതൽ പുരോഗതി നേടാതെ, എത്തിയിടത്തുതന്നെ നിൽക്കുന്നുവെന്നാണു സൂചിക വ്യക്തമാക്കുന്നത്. കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർധിച്ചു, ജനന റജിസ്‌ട്രേഷൻ, ആൺ-പെൺ ജനന അനുപാതം എന്നിവ കുറഞ്ഞു. മാലിന്യ സംസ്‌കരണത്തിലും കേരളം പിന്നോട്ടു പോയി. ഇന്റർനെറ്റ്, മൊബൈൽ ഫോൺ സാന്ദ്രത, റോഡ് സൗകര്യം, മാലിന്യം ശേഖരിക്കാൻ സംവിധാനമുള്ള വാർഡുകൾ തുടങ്ങിയവയിൽ പുരോഗതി നേടിയതായും വ്യക്തമാക്കുന്നു.

ലിംഗ സമത്വത്തിൽ സംസ്ഥാനങ്ങളൊന്നും കാര്യമായ പുരോഗതി നേടിയിട്ടില്ല. എങ്കിലും കേരളം മുന്നിൽ തന്നെയാണ്. ഇക്കാര്യത്തിൽ ഹിമാചൽ പ്രദേശാണ് ഒന്നാം സ്ഥാനത്തുള്ളത്. ഹിമാചൽ പ്രദേശ് 52 പോയിന്റ് നേടിയപ്പോൾ, 51 പോയിന്റുമായി കേരളം തൊട്ടു പിന്നിലുണ്ട്. അതേസമയം പലതിനും മോഡലെന്ന് അവകാശപ്പെടുത്തു ഗുജറാത്ത് ഇക്കാര്യത്തിൽ പരിതാപകരമായ അവസ്ഥയിലാണ. ഈ ഗണത്തിൽ ഗുജറാത്തിന് 36 പോയിന്റ് മാത്രമാണുള്ളത്. സമാധാനം, നീതി തുടങ്ങിയവയുടെ ഗണത്തിൽ ഗുജറാത്തിനാണ് ഒന്നാം സ്ഥാനം. മൊത്തം മാനദണ്ഡങ്ങളുടെ ശരാശരിയിൽ 65 മുതൽ 99 പോയിന്റ് വരെ നേടുന്നവയെ മുൻനിര സംസ്ഥാനങ്ങളായാണ് കണക്കാക്കുന്നത്. കേരളത്തിനു പുറമെ, ഹിമാചൽപ്രദേശ്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, കർണാടക. ഗോവ, സിക്കിം എന്നിവയാണ് ഈ ഗണത്തിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP