Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കേരളത്തിൽനിന്നുള്ള സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ; കോവിഡ് ബാധ പടരുന്ന സാഹചര്യത്തിൽ മറീന ബീച്ച് അടച്ചിട്ടു; തമിഴ്‌നാട്ടിൽ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിൽ; കൊല്ലം ആര്യങ്കാവ് അതിർത്തിയും അടച്ചു; ആര്യങ്കാവിൽ സംഘർഷം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: രാജ്യത്ത് കോവിഡ് ബാധ പടരുന്ന സാഹചര്യത്തിൽ ചെന്നൈയിലെ മറീന ബീച്ച് ശനിയാഴ്ച വൈകിട്ട് മുതൽ അടച്ചിടും. രോഗവ്യാപനം കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. തമിഴ്‌നാട്ടിൽ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ പ്രധാന ആരാധനാലയങ്ങളും ആഴ്ച ചന്തകളും ഈ മാസം അവസാനം വരെ പൂട്ടിയിടാൻ സർക്കാർ ഉത്തരവിറക്കി. ചെന്നെ വിമാനത്താവളത്തിലും നിരീക്ഷണം ശക്തമാക്കി.

അതേസമയം തമിഴ്‌നാട് കേരളത്തിൽനിന്നുള്ള സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കേരള രജിസ്‌ട്രേഷനിലുള്ള ഒരു വാഹനം പോലും തമിഴ്‌നാട് അതിർത്തിയായ പുളിയറയിലൂടെ കടത്തിവിടില്ല. പത്തുദിവസം ഈ നിയന്ത്രണം തുടരാൻ തെങ്കാശി കലക്ടർ പൊലീസിന് നിർദ്ദേശം നൽകി. പുളിയറയിലെത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനങ്ങൾ മാത്രമാണ് ശനിയാഴ്ച കടത്തിവിട്ടത്. ശക്തമായ പരിശോധനകൾക്ക് ശേഷമാണ് ഈ വാഹനങ്ങളും കടത്തിവിടുന്നത്. പച്ചക്കറികളും അവശ്യ സാധനങ്ങളും കടത്തിവിടാത്തതിനാൽ കേരളത്തെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും.

കൊല്ലം ആര്യങ്കാവ് അതിർത്തിയും തമിഴ്‌നാട് അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാഹനങ്ങൾ കടത്തിവിടില്ലെന്നും അധികൃതർ അറിയിച്ചു.അതേസമയം ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ചെറിയ രീതിയിൽ സംഘർഷമുണ്ടായി. യാത്രക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പുളിയറയിലെത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനങ്ങൾ മാത്രമാണ് ശനിയാഴ്ച കടത്തിവിട്ടത്. ശക്തമായ പരിശോധനകൾക്ക് ശേഷമാണ് ഈ വാഹനങ്ങളും കടത്തിവിടുന്നത്. പച്ചക്കറികളും അവശ്യ സാധനങ്ങളും കടത്തിവിടാത്തതിനാൽ കേരളത്തെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും.

കൊല്ലം ആര്യങ്കാവ് അതിർത്തിയും തമിഴ്‌നാട് അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാഹനങ്ങൾ കടത്തിവിടില്ലെന്നും അധികൃതർ അറിയിച്ചു.അതേസമയം ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ചെറിയ രീതിയിൽ സംഘർഷമുണ്ടായി. യാത്രക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേരളത്തിൽനിന്നുള്ള സ്വകാര്യ വാഹനങ്ങൾ കന്യാകുമാരി വഴി കടത്തിവിടില്ലെന്ന് കന്യാകുമാരി ജില്ല കലക്ടർ പ്രശാന്ത് വടനേരം അറിയിച്ചു. കളിയിക്കാവിള ചെക്ക് പോസ്റ്റിൽ കലക്ടർ നേരിട്ടെത്തി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP