Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202413Thursday

ജനാധിപത്യവും ഭരണഘടന മൂല്യങ്ങളും സംരക്ഷിക്കാൻ വോട്ടുചെയ്യണം; വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഉദ്യോഗസ്ഥർക്ക് നിസ്‌കാരം ഒഴിവാക്കാൻ മത പ്രമാണമുണ്ടെന്നും ഹുസൈൻ മടവൂർ; കേരള സ്‌റ്റോറിയിലും ചർച്ച; സിനിമയിലെ കുപ്രചരണത്തിൽ വീഴരുതെന്ന് പാളയം ഇമാം

ജനാധിപത്യവും ഭരണഘടന മൂല്യങ്ങളും സംരക്ഷിക്കാൻ വോട്ടുചെയ്യണം; വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഉദ്യോഗസ്ഥർക്ക് നിസ്‌കാരം ഒഴിവാക്കാൻ മത പ്രമാണമുണ്ടെന്നും ഹുസൈൻ മടവൂർ; കേരള സ്‌റ്റോറിയിലും ചർച്ച; സിനിമയിലെ കുപ്രചരണത്തിൽ വീഴരുതെന്ന് പാളയം ഇമാം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ചെറിയ പെരുന്നാളിന് ഇദ് ഗാഹുകളിൽ ചർച്ചയായി 'ദി കേരള സ്റ്റോറി. ഇടുക്കി രൂപതയിൽ ഇത് പ്രദർശിപ്പിച്ച സാഹചര്യമാണ് ചർച്ചകൾക്ക് അടിസ്ഥാനം. ദ കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നതിനെ വിമർശിച്ച് കെ.എൻ.എം വൈസ് പ്രസിഡന്റും കോഴിക്കോട് പാളയം ചീഫ് ഇമാമുമായ ഡോ. ഹുസൈൻ മടവൂർ രംഗത്തു വന്നു. പ്രണയത്തിൽ ജിഹാദില്ല, ലൗ ദിഹാദില്ല. കേരള സ്റ്റോറി പ്രദർശിപ്പിച്ചാൽ തകരുന്നതല്ല മതേതരത്വം. കേരള സ്റ്റോറി ജനങ്ങൾ അം?ഗീകരിക്കില്ല. മതേതര പാരമ്പര്യമാണ് കേരള ചരിത്രമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ ഈദ് ഗാഹിൽ നടത്തിയ പ്രഭാഷണത്തിലാണ് പരാമർശം. പാളയം ഇമാമും കേരളാ സ്റ്റോറിയിൽ നിലപാട് വിശദീകരിച്ചു.

ചെറിയ പെരുന്നാളിന്റെ ഭാഗമായി പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക പ്രാർത്ഥനകൾ നടന്നു. തിരുവനന്തപുരം ബീമാ പള്ളിയിൽ നടന്ന നമസ്‌കാരത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്തു. പാളയം പള്ളിയിൽ നടന്ന നമസ്‌കാരച്ചടങ്ങിൽ സ്ഥാനാർത്ഥികളായ ശശി തരൂരും പന്ന്യൻ രവീന്ദ്രനും പങ്കെടുത്തു. വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ കണ്ണൂരിലാണ്. കോഴിക്കോട്ടെ ചടങ്ങിൽ എം.കെ.രാഘവനും എളമരം കരീമും എത്തി. മലപ്പുറം മേൽമുറി ഗ്രാന്റ് മസ്ജിദിൽ നടന്ന ഈദ് ഗാഹിന് സയിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ നേതൃത്വം നൽകി. ആ ആഘോഷങ്ങൾക്കിടെയാണ് ചില പുരോഹിതർ കേരള സ്‌റ്റോറിയേയും ചർച്ചയാക്കിയത്.

ഭരണഘടന നിലനിൽക്കണം. എല്ലാവരെയും ഉൾക്കൊള്ളുന്ന സാഹചര്യം നിലനിൽക്കണം. ജനാധിപത്യവും ഭരണഘടന മൂല്യങ്ങളും സംരക്ഷിക്കാൻ വോട്ടുചെയ്യണം. വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഉദ്യോഗസ്ഥർക്ക് നിസ്‌കാരം ഒഴിവാക്കാൻ മത പ്രമാണമുണ്ടെന്നും ഹുസൈൻ മടവൂർ പറഞ്ഞു. പൂർണമായും വസ്തുതാവിരുദ്ധമാണ് കേരള സ്റ്റോറി സിനിമയെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി തിരുവനന്തപുരത്ത് പ്രഭാഷണത്തിൽ പറഞ്ഞു. സിനിമ പ്രചരിപ്പിക്കുന്ന തരത്തിലുള്ള കുപ്രചാരണങ്ങളിൽ വഞ്ചിതരാകരുത്. കള്ളം പ്രചരിപ്പിക്കുന്നവരുടെ കൈയിലെ ഉപകരണമായി മാറരുതെന്നും സിനിമ പ്രദർശിപ്പിക്കുന്നവരോട് പാളയം ഇമാം പറഞ്ഞു. കേരള സ്റ്റോറി കേരള ചരിത്രത്തെ പുച്ഛിക്കുന്നതാണെന്ന് കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമും പ്രതികരിച്ചു.

അതിനിടെ കരളത്തിലെ മുസ്ലിം യുവാക്കൾ പ്രേമിച്ച് മതം മാറ്റി ഇസ്‌ലാമിക് സ്റ്റേറ്റിൽ അംഗമാക്കിയ പത്ത് സ്ത്രീകളുടെ പേര് പറയാൻ ഇടുക്കി, താമരശ്ശേരി രൂപതകളെയും കെസിവൈഎമ്മിനെയും വെല്ലുവിളിച്ച് നസീർ ഹുസൈൻ കിഴക്കേടത്ത്. അത്തരത്തിൽ മതം മാറിയ പത്ത് സ്ത്രീകളുടെ പേര് പറഞ്ഞാൽ ഒരു കോടി രൂപ സമ്മാനമായി നൽകുമെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഈ വെല്ലുവിളി ഏറ്റെടുക്കാൻ കഴിയില്ലെങ്കിൽ സംഘപരിവാർ പ്രൊപ്പഗാണ്ട സിനിമയായ കേരള സ്റ്റോറി കുട്ടികളുടെ മുന്നിൽ പ്രദർശിപ്പിച്ചതിന് ഇടുക്കി, താമരശ്ശേരി രൂപതകളും ക്രിസ്ത്യൻ യുവജനവിഭാഗമായ കെസിവൈഎമ്മും കേരളത്തിലെ മതേതര സമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നസീർ ഹുസൈൻ കിഴക്കേടത്ത് ഫേസ്‌ബുക്ക് കുറിപ്പ്

കേരള സ്റ്റോറി എന്ന സിനിമയെക്കുറിച്ച് കഴിഞ്ഞ വർഷം ഏപ്രിലിൽ ഞാൻ മുന്നോട്ട് വച്ച വെല്ലുവിളി, ഒന്നുകൂടി കേരളത്തിലെ ഇടുക്കി താമരശ്ശേരി രൂപതകൾക്ക് മുന്നിലും ക്രിസ്ത്യൻ യുവജനവിഭാഗമായ കെസിവൈഎം ന്റെ മുന്നിലേക്കും വയ്ക്കുന്നു. ഇത്തവണ സമ്മാന തുക ഒരു കോടിയായി വർദ്ധിപ്പിക്കുന്നു.

കേരള സ്റ്റോറി എന്ന സംഘപരിവാർ പ്രൊപ്പഗാണ്ട സിനിമയിൽ പറയുന്ന പോലെ , കേരളത്തിലെ മുസ്ലിം മതത്തിൽ ജനിച്ച് മുസ്ലിം വിശ്വാസികൾ ആയി ജീവിക്കുന്ന യുവാക്കൾ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റിൽ അംഗങ്ങൾ ആക്കിയ പത്ത് സ്ത്രീകളുടെ പേര്, അഡ്രസ് തുടങ്ങിയ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നവർക്ക് ഞാൻ ഒരു കോടി രൂപ ഓഫർ ചെയ്യുന്നു. ഓർക്കുക 32,000 സ്ത്രീകളുടെ വിവരം ഒന്നും വേണ്ട വെറും പത്ത് പേരുടെയെങ്കിലും വിവരങ്ങൾ തന്നാൽ മതി....

ഈ വെല്ലുവിളി ഏറ്റെടുക്കാൻ കഴിയില്ലെങ്കിൽ, ഈ സംഘപരിവാർ പ്രൊപ്പഗാണ്ട സിനിമ കുട്ടികളുടെ മുന്നിൽ പ്രദർശിപിച്ചതിന് ഇവർ കേരളത്തിലെ മതേതര സമൂഹത്തോട് മാപ്പ് പറയണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP