Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗതാഗത കുരുക്കിൽപ്പെട്ട് വൈകി തട്ടിൽ കയറിയ മിടുക്കൻ എ ഗ്രേഡ് വാരിക്കൊണ്ടു പോയത് പൂ പറിക്കുന്ന ലാഘവത്തോടെ; മൈക്കിന്റെ പോരായ്മകൾ രസംകൊല്ലിയായപ്പോൾ വേദിയിലെ നാടകത്തേക്കാൾ പരമരസികൻ നാടകം സദസിൽ; ഗതാഗതകുരുക്ക് മൂലം മത്സരരംഗത്ത് നിന്ന് മടങ്ങേണ്ടി വന്ന മത്സരാർത്ഥികൾ വേറേയും; ഊട്ടുപുരയിൽ സദ്യ വൈകിയതും കട്ടക്കലിപ്പ്; കലോത്സവ നഗരിയിലെ ഒന്നാം ദിവസക്കാഴ്ചകൾ ഇങ്ങനെ

ഗതാഗത കുരുക്കിൽപ്പെട്ട് വൈകി തട്ടിൽ കയറിയ മിടുക്കൻ എ ഗ്രേഡ് വാരിക്കൊണ്ടു പോയത് പൂ പറിക്കുന്ന ലാഘവത്തോടെ; മൈക്കിന്റെ പോരായ്മകൾ രസംകൊല്ലിയായപ്പോൾ വേദിയിലെ നാടകത്തേക്കാൾ പരമരസികൻ നാടകം സദസിൽ; ഗതാഗതകുരുക്ക് മൂലം മത്സരരംഗത്ത് നിന്ന് മടങ്ങേണ്ടി വന്ന മത്സരാർത്ഥികൾ വേറേയും; ഊട്ടുപുരയിൽ സദ്യ വൈകിയതും കട്ടക്കലിപ്പ്; കലോത്സവ നഗരിയിലെ ഒന്നാം ദിവസക്കാഴ്ചകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്നലെ തിരതെളിഞ്ഞതോടെ മോഹനിയാട്ടത്തോടെയാണ് പ്രധാന വേദിയിൽ കാലാമാമാങ്കം ആരംഭിച്ചത്. സംസ്ഥാനത്തെ പതിനാല് ജില്ലകളും മത്സരരംഗത്ത് അണിനിരന്നപ്പോൾ മുൻപന്തിയിൽ എത്തിയത് കോഴിക്കോടാണ്.കലോത്സവം സപ്തഭാഷ സംഗമഭൂമിയിൽ ആയതിനാൽ തന്നെ കലയുടേയുടേയും ഭാഷയുടേയും സങ്കരനം കൂടി ഈ കലോത്സവത്തിലെ പ്രത്യേകതയാണ്. മധ്യ തിരുവിതാംകൂറിൽ നിന്നും തിരുവിതാംകൂറിൽ നിന്നുമെല്ലാം കേരളത്തിന്റെ വടക്കേ അറ്റത്തേക്ക് തിരിച്ച വിദ്യാർത്ഥികൾക്ക് ഭാഷയും ദേശവും ഭക്ഷണവും പോലും വൈവിധ്യമായിരുന്നു. പക്ഷേ കലോത്സവം ചതിച്ചില്ലെങ്കിലും പല മത്സരാർത്ഥികൾക്കും വില്ലനായത് വേദിയിലേക്ക് എത്തപ്പെടേണ്ട വഴികൾ തന്നെയാണ്. 28 വേദികളിലായി 239 ഇനങ്ങലാണ് അരങ്ങേറുന്നത്.

ആദ്യ ദിനം തന്നെ പൊല്ലാപ്പോടെയാണ് മത്സരം ആരംഭിച്ചത്. പ്രധാനവേദിയിൽ തുടങ്ങിയ തല്ല് ഈട്ടുപുര വരെ നീണ്ടു എന്നതാണ് ഏവരേയും ഞെട്ടിപ്പിച്ചത്. നാടകമത്സരത്തിന് ശബ്ദം പോരാ എന്ന് ആരോപിച്ച് കാണികൾ കസേര വലിച്ചെറിഞ്ഞും സംഘാടകരെ പിടിച്ചു തള്ളിയും പ്രശ്‌നം ആരംഭിച്ചതോടെ എല്ലാവർഷത്തേയും പോലെ അലമ്പിന് കുറവില്ലാതെ കലോത്സവം തുടക്കമിട്ടു. മറ്റു വേദികളിലാകെട്ട പൊടിയും ചെളിവെള്ളവും പ്രശ്‌നമായി ബാധിക്കുന്നു. എന്നാൽ മത്സസരാർത്ഥികളിൽ ഏറെയും നേരിട്ട വെല്ലുവിളി ഗാതാഗത കുരുക്ക് തന്നെയാണ്.

28 വേദികളിലായി പരന്നു കിടക്കുന്ന കലോത്സവ നഗരിയിൽ നിന്ന് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കടന്നെത്തണമെങ്കിൽ ഹെലികോപ്ടർ പിടിക്കേണ്ട ഗതികേട്. അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ അത്രേയേറെ ട്രാഫിക്ക് ബ്ലോക്കാണ് അവിടെ സൃഷ്ടിച്ചിരുന്നത്. പല വിദ്യാർത്ഥികൾക്കും ഗതാഗത കുരുക്ക് മൂലം രജിസ്‌ട്രേഷനടക്കമുള്ള കാര്യങ്ങളിൽ വൈകേണ്ടി വന്നു. ചിലർക്ക് മത്സരത്തിൽ നിന്ന ്അയോഗ്യരാകേണ്ട അവസരവും വന്നു.

കോട്ടച്ചേരിമുതൽ പ്രധാന വേദിയായ ഐങ്ങോത്തുവരെ ഏഴ് കിലോമീറ്ററാണ് ദൂരം.ഓട്ടോയിൽ എത്തണമെങ്കിൽ ഒന്നേകാൽ മണിക്കൂർ പോസ്റ്റാകും. കുട്ടികളുടെ പരാതിയെ തുടർന്ന് വിഷയത്തിൽ കളക്ടർ വരെ ഇടപെട്ടു. വേദികളിലെ കുറവുകൾ ചിലയിടത്ത് മത്സരം വൈകിപ്പിച്ചു.മോണോആക്ട് മത്സരത്തിൽ മറ്റൊരു പരമരഹിസകൻ സംഭവമുണ്ടായി ഗതാഗത കുരുക്കിൽ പെട്ട കുട്ടി വൈകി വന്ന് മത്സരിച്ച് എ ഗ്രേഡും വാങ്ങി മടങ്ങി. പുഴക്കരയിൽ ഫെവിക്കോൾ ഒട്ടിച്ച് ചൂണ്ടയിട്ട് മീൻപിടിക്കുന്ന അതേ ലാഘവത്തോടെയാണ് പയ്യൻ നടന്ന് പോയത്. കണ്ട് വിധികർത്താക്കളുടെ പോലും കണ്ണ് തള്ളി.

കാർട്ടൂൺ വിധികർത്താക്കൾ വരാൻ വൈകിയത് അൽപം കൂടി മാറിയിരുന്നെങ്കിൽ വിധി കർത്താക്കളുടെ തലവര എന്താകുമായിരുന്നു എന്ന് പോലും നിശ്ചയിക്കാൻ പറ്റില്ലായിരുന്നു. രണ്ടുമണിക്കൂറോളം വൈകിയതോടെ കുട്ടികൾ ഭക്ഷണം കഴിക്കാൻ പറ്റാതെ വലഞ്ഞു. ഊട്ടുപുരയിലും ഇതിന്റെ പേരിൽ അൽുപം സ്വൽപം സ്വരചേർച്ച. കലയുടെ ചൂടിൽ കാഞ്ഞാങ്ങാട് വിറച്ച് നിൽക്കുമ്പോൾ അൽപം കുളിരു കോരി മഴയെത്തിയത് നേരിയ ആശ്വാസമായി.

മിക്ക വേദികളെയും ഗതാഗതക്കുരുക്ക് ബാധിച്ചെങ്കിലും വെള്ളിക്കോത്ത് സ്‌കൂളിലെ നാടകവേദിയെ അത് ബാധിച്ചില്ല. എന്നാൽ നാലാമത്തെ നാടകം അരങ്ങേറുന്നതിനിടെ മൈക്കിന്റെ പോരായ്മ പ്രശ്‌നമായിയത് കലിപ്പായി. നാടക പ്രവർത്തകരിൽനിന്നും സദസ്സിൽനിന്നും പ്രതിഷേധവും ഉയർന്നു.വേദിയിൽ എല്ലാ ഭാഗത്തുനിന്നുമുള്ള ശബ്ദം മൈക്ക് പിടിച്ചെടുക്കാത്തതാണ് പ്രശ്‌നമായത്. ഇതോടെ നാടകം ഇടയ്ക്ക് നിർത്തിവെച്ചു. പിന്നീട് പ്രശ്‌നം പരിഹരിച്ച് പുനരാരംഭിച്ചു.രാവിലെ മുതൽ നാടകവേദി നിറഞ്ഞിരുന്നു. വിദ്യാർത്ഥികളും നാട്ടുകാരുമായിരുന്നു കൂടുതൽ. ഇടയ്ക്ക് കൂടുതൽ കസേരകളെത്തിച്ചു.

ആദ്യദിനത്തിലെ പോയിന്റ് നില ഇങ്ങനെ

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആദ്യദിനം കടുത്ത പോരാട്ടം. 45 ഇനങ്ങൾ പൂർത്തിയായപ്പോൾ കോഴിക്കോട് 168 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. മറ്റു ജില്ലകൾ: കണ്ണൂർ (166) തൃശൂർ (165) മലപ്പുറം: 160, പാലക്കാട്: 158, എറണാകുളം: 154, തിരുവനന്തപുരം: 153, കോട്ടയം : 151, കൊല്ലം: 148, കാസർകോട് : 146, ആലപ്പുഴ: 144, പത്തനംതിട്ട: 142, വയനാട്: 139, ഇടുക്കി: 121

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP