Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

'19-ാം നൂറ്റാണ്ട് ചവറ് സിനിമ, പരിഗണിച്ച് വെറുതെ ഫൈനൽ ജൂറിയെ ബുദ്ധിമുട്ടിക്കരുത്, ഒഴിവാക്കണം'; സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന് വെളിപ്പെടുത്തി നേമം പുഷ്പരാജിന്റെ ശബ്ധരേഖ പുറത്ത്; പൊളിയുന്നത് അക്കാദമി ചെയർമാന് വേണ്ടി മന്ത്രി സജി ചെറിയാൻ നിരത്തിയ ന്യായീകരണം; രഞ്ജിത്തിന് കസേര തെറിക്കുമോ?

'19-ാം നൂറ്റാണ്ട് ചവറ് സിനിമ, പരിഗണിച്ച് വെറുതെ ഫൈനൽ ജൂറിയെ ബുദ്ധിമുട്ടിക്കരുത്, ഒഴിവാക്കണം'; സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന് വെളിപ്പെടുത്തി നേമം പുഷ്പരാജിന്റെ ശബ്ധരേഖ പുറത്ത്; പൊളിയുന്നത് അക്കാദമി ചെയർമാന് വേണ്ടി മന്ത്രി സജി ചെറിയാൻ നിരത്തിയ ന്യായീകരണം; രഞ്ജിത്തിന് കസേര തെറിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണത്തിൽ നിർണായക ശബ്ദരേഖ പുറത്തുവന്നു. ചലച്ചിത്ര നിർണയ ജൂറി അംഗമായ നേമം പുഷ്പരാജ് വിനയനുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവനന്ത്. 'പത്തൊമ്പതാം നൂറ്റാണ്ട്' ചവറ് സിനിമയാണെന്നും പുരസ്‌കാര നിർണയത്തിൽ നിന്ന് ഒഴിവാക്കണമെന്നും രഞ്ജിത്ത് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തുന്ന നേമം പുഷ്പ്പരാജിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.

ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടു എന്നതിന് തെളിവുണ്ടെങ്കിൽ സംവിധായകൻ വിനയന് നിയമപരമായി സമീപിക്കാമെന്ന് മന്ത്രി സജി ചെറിയാൻ നേരത്തെ പറഞ്ഞിരുന്നു. കൂടാതെ മന്ത്രി അക്കാദമി ചെയർമാനെ പിന്തുണച്ചു കൊണ്ടും രംഗത്തു വരികയുണ്ടായി. എന്നാൽ മന്ത്രിയുടെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന സംഭാഷണത്തൽ നിന്നും വ്യക്തമാകുന്നത്.

വിനയന്റെ പക്കലുള്ള തെളിവ് ബന്ധപ്പെട്ടവരുടെ അടുത്ത് സമർപ്പിക്കട്ടെ എന്നായിരുന്നു നേരത്തെ മന്ത്രി സജി ചെറിയാൻ പറഞ്ഞത്. വിനയൻ മികച്ച സംവിധായകൻ തന്നെ എന്ന് അഭിപ്രായപ്പെട്ട മന്ത്രി, കൊടുത്ത അവാർഡുകളെല്ലാം നൂറുശതമാനം അർഹതപ്പെട്ടതാണെന്നും വിനയന്റെ സിനിമയ്ക്ക് അവാർഡ് നൽകാതിരിക്കാൻ രഞ്ജിത്ത് ശ്രമിച്ചോ എന്ന് തനിക്ക് അറിയില്ലെന്നും കൂട്ടിച്ചേർത്തിരുന്നു. അവാർഡ്മ നിർണ്ണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന വിനയന്റെ ആരോപണം തെളിയിക്കുന്ന ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

നേമം പുഷ്പരാജ്-വിനയൻ ഫോൺ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്:

അവാർഡ് നിർണയത്തിൽ രഞ്ജിത്ത് അനാവശ്യമായി ഇടപെട്ടു. പത്തൊമ്പതാം നൂറ്റാണ്ട് പോലുള്ള ചവറ് സിനിമയൊക്കെ പരിഗണിച്ച് വെറുതെ ഫൈനൽ ജൂറിയെ ബുദ്ധിമുട്ടിക്കരുതെന്ന് രഞ്ജിത്ത് എന്നോട് പറഞ്ഞു. എന്തുകൊണ്ട് പരിഗണിച്ചുകൂടാ, ചിത്രത്തിന്റെ ആർട്ട് ഡയറക്ഷൻ, മേക്കപ്പ്, കോസ്റ്റ്യൂം, കൊറിയോഗ്രാഫി എന്നിങ്ങനെ നിരവധി കാര്യങ്ങൾ പരിഗണിക്കാനുണ്ടെന്ന് ഞാൻ പറഞ്ഞു. ഞാനിതു പറയുമ്പോൾ മറ്റു ജൂറി അംഗങ്ങളും അടുത്തുണ്ടായിരുന്നു. അത് രഞ്ജിത്തിന് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല എന്നെനിക്കുറപ്പാണ്. രഞ്ജിത്ത് അങ്ങനെ പറഞ്ഞത് ശരിക്കും എന്നെ അപമാനിച്ചപോലെയാണ് എനിക്ക് തോന്നിയത്. രഞ്ജിത്ത് ഇരിക്കുമ്പോൾ അവാർഡ് നിർണയത്തിൽ ആർക്കും നീതി കിട്ടില്ല.

പിന്നാലെ 19ാം നൂറ്റാണ്ടിന് മൂന്ന് പുരസ്‌ക്കാരങ്ങൾ ലഭിച്ചപ്പോൾ അത് തടയാനും രഞ്ജിത്തിന്റെ ഭാഗത്തു നിന്നും ശ്രമം ഉണ്ടായതായും നേമം പുഷ്പരാജ് വെളിപ്പെടുത്തുന്നു.

അതേസമയം വിവാദത്തിൽ തെളിവുകൾ പുറത്തേക്കു വരുന്ന പശ്ചാത്തലത്തിൽ മുൻനിലപാട് തിരുത്തി സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ അന്വേഷണത്തിന് രംഗത്തുണ്ട്. രഞ്ജിത്തിനെതിരായ വെളിപ്പെടുത്തൽ നടത്തിയ ജൂറിയംഗം നേമം പുഷ്പരാജിനെ നേരിട്ട് വിളിച്ച് മന്ത്രി വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. രഞ്ജിത്തിനെതിരായി സംവിധായകൻ വിനയൻ നൽകിയ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി സാംസ്‌കാരികവകുപ്പിന് നിർദ്ദേശം നൽകിയതിനു പിന്നാലെയാണ് മന്ത്രിയുടെ നീക്കം.

രഞ്ജിത്ത് അവാർഡ് നിർണയത്തിൽ ഇടപെട്ടിട്ടില്ലെന്നായിരുന്നു വിവാദമുണ്ടായപ്പോൾ മന്ത്രി സജി ചെറിയാൻ ആദ്യം പ്രതികരിച്ചത്. എന്നാൽ, ഈ പ്രസ്താവനയ്‌ക്കെതിരേ സിപിഐ. നേതാക്കൾ പരസ്യമായി രംഗത്തുവരുകയും മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതോടെ നിലപാട് തിരുത്താൻ മന്ത്രി നിർബന്ധിതനാകുകയായിരുന്നുവെന്നാണ് വിവരം.

ഇതിനൊപ്പം രഞ്ജിത്തിനെതിരായ സിനിമാപ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്. നടൻ ഹരീഷ് പേരടിയാണ് ഏറ്റവും ഒടുവിൽ രംഗത്തുവന്നത്. 'നിങ്ങൾക്കെതിരേ അന്വേഷണം എന്ന് കേട്ടപ്പോൾ എനിക്ക് ചിരിച്ച് ചിരിച്ച് മതിയായി. നമുക്ക് വേണ്ടപ്പെട്ട അടിമകളെക്കൊണ്ട് നമ്മൾ അവാർഡുകൾ പ്രഖാപിച്ചതുപോലെ നമ്മുടെ കാര്യസ്ഥന്മാർ നമുക്ക് എതിരെ അന്വേഷണം നടത്തുന്നു.' -സാമൂഹികമാധ്യമത്തിലെഴുതിയ കുറിപ്പിൽ അദ്ദേഹം പരിഹസിച്ചു.

ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ അക്കാദമി ചെയർമാൻ സ്ഥാനം തെറിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP