Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രളയത്തിൽ നിന്നുള്ള കേരള പുനർനിർമ്മാണത്തിന് കർമ്മ പദ്ധതിയുമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ; റീ ബിൽഡ് കേരളയിലൂടെ ലക്ഷ്യമിടുന്നത് കേരളത്തിലെ ഭവന നിർമ്മാണമുൾപ്പടെയുള്ള ബൃഹത് പദ്ധതികൾക്ക്; കേരളത്തിലെ എഞ്ചിനിയറിങ് വിദ്യാർത്ഥികളുടെ സേവനവും പരിഗണിച്ച് പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ശാസ്ത്രജ്ഞർ

പ്രളയത്തിൽ നിന്നുള്ള കേരള പുനർനിർമ്മാണത്തിന് കർമ്മ പദ്ധതിയുമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ; റീ ബിൽഡ് കേരളയിലൂടെ ലക്ഷ്യമിടുന്നത് കേരളത്തിലെ ഭവന നിർമ്മാണമുൾപ്പടെയുള്ള ബൃഹത് പദ്ധതികൾക്ക്; കേരളത്തിലെ എഞ്ചിനിയറിങ് വിദ്യാർത്ഥികളുടെ സേവനവും പരിഗണിച്ച് പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ശാസ്ത്രജ്ഞർ

എം എസ് ശംഭു

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ കേരളത്തിന്റെ പുനർനിർമ്മാണത്തിനായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നേതൃത്വത്തിൽ കർമ്മ പദ്ധതികൾ തുടക്കമിടുന്നു. റീ ബിൽഡ് കേരള എന്ന പ്രഖ്യാപനത്തോടെയാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ കർമ്മ പദ്ധതികൾ ആവിഷ്‌കരിക്കുക. ജനുവരിയിൽ ചേരുന്ന ശാസ്ത്ര സമ്മേളനത്തിൽ കേരളത്തിന്റെ പുനരധിവാസ പ്രവർത്തനങ്ങളാകും കർമ്മപദ്ധതികളാക്കുക. റീ ബിൽഡ് കേരള വഴി പ്രളയത്തിന്റെ പുനർപ്രവർത്തനങ്ങളിൽ ബൃഹത്തായ പദ്ധതി നടപ്പിലാക്കുമെന്നും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ ഡോ. സുരേഷ് ദാസ് വ്യക്തമാക്കി.

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം. പ്രളയത്തിൽ നിന്ന് കരകയറാനായി നടത്തേണ്ട പുതിയ കർമ്മ പദ്ധതികൾ, പ്രളയബാധിത പ്രദേശങ്ങളുടെ റൂട്ട് മാപ്പിങ് തുടങ്ങിയ പദ്ധതികളാണ് സംസ്ഥാനനതലത്തിൽ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. സംസ്ഥാനത്തെ പ്രളയബാധിതമേഖലകൾ, അതീവ സുരക്ഷ കൽപ്പിക്കേണ്ട സ്ഥലങ്ങൾ, ഉരുൾപ്പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ തുടങ്ങിയവയെ റൂട്ട് മാപ്പിങിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലുമുള്ള പ്രശ്‌നബാധിത മേഖലകളെ റൂട്ട മാപ്പിങ്ങിലൂടെ ക്രോഡികരിക്കാൻ സാധിക്കും.

പ്രളയബാധിത പ്രദേശത്തെ പുനരധിവാസത്തിൽ സർക്കാരിന് മുന്നിൽ സമർപ്പിക്കേണ്ട പ്ലാനുകൾ, പുനർനിർമ്മാണം ഉൾപ്പെയുള്ള പദ്ധതികൾക്ക് ശാസ്ത്ര കൗൺസിൽ കർമ്മ പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇവയിൽ പ്രാധാന്യം ഭവന നിർമ്മാണത്തിനാണ്. അപകടാവസ്ഥയെ തരണം ചെയ്യാവുന്ന തരത്തിലുള്ള വീടുകൾ, അവയുടെ നിർമ്മാണം എന്നിവയാകും ഈ ഘട്ടത്തിൽ നടപ്പിലാക്കുക.

ദുരന്തനിവാരണസേനയുടെ നിർദ്ദേശങ്ങൾ ഏകീകരിച്ചുകൊണ്ടുള്ള മാസ്റ്റർ പ്ലാനുകളുമായിട്ടാണ് ശാസ്ത്രജ്ഞർ രംഗത്തിറങ്ങുന്നത്.സൂനാമി ദുരന്ത സമയത്ത് ദുനിർമ്മിച്ച വീടുകളും ഈ പദ്ധതിക്ക് സമാനമായവയായിരുന്നു. ശക്തിയുള്ള പില്ലറിങ്ങോട് കൂടിയ, സുരക്ഷയും ദുരിതാശ്വാസ പ്രവർത്തനവും വേഗത്തിൽ നടത്താൻ കഴിയുന്ന വീടുകളാകും ഈ ഘട്ടത്തിൽ നടപ്പിലാക്കാൻ സാധ്യത ഏറെ.

വാട്ടർ റിസോഴ്‌സ് മാനേജ്‌മെന്റ്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ, ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബോട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുൾപ്പടെ എട്ട് സ്ഥാപനങ്ങളേയും ഇതിന് പുറമേ കേരളത്തിലെ എഞ്ചിനിയറിങ് കോളജുകളേയും ബന്ധപ്പെടുത്തിയാകും ഈ പദ്ധതി നടപ്പിലാക്കുക.

എഞ്ചിനിയറിങ് കോളജ് വിദ്യാർത്ഥികളെ പങ്കാളികളാക്കിയുള്ള ഭവന നിർമ്മാണത്തിന്റെ മോഡലുകളും കേരള ശാസത്ര പരിസ്ഥിതി കൗൺസിൽ മുന്നോട്ട് വയ്ക്കുന്നു. ഈ മാർഗരേഖകൾ പരിഗണിച്ചായിരിക്കും ദുരന്ത നിവാരണ അഥോറിറ്റിയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ജനുവരി 1, 2തീയതികളിലാകും ശാസ്ത്രസമ്മേളനങ്ങൾ കൂടുക ഈ സമ്മേളനത്തിന്റെ പ്രധാന ആശയം റീ ബിൽഡ് കേരള എന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP