Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അതിവേഗം കൂകിപാഞ്ഞ് കൈയടി നേടാനില്ല; സെമി ഹൈസ്പീഡ് പാതയ്ക്ക് അനുമതി തേടി കേരളം; പദ്ധതി റെയിൽവെയുടെ പിങ്ക് ബുക്കിൽ ഇടം പിടിച്ചാൽ നിലവിലുള്ള പാതയ്ക്ക് മുകളിലൂടെ 250 കിലോമീറ്റർ വരെ വേഗത്തിൽ ട്രെയിനുകൾ പായും

അതിവേഗം കൂകിപാഞ്ഞ് കൈയടി നേടാനില്ല; സെമി ഹൈസ്പീഡ് പാതയ്ക്ക് അനുമതി തേടി കേരളം; പദ്ധതി റെയിൽവെയുടെ പിങ്ക് ബുക്കിൽ ഇടം പിടിച്ചാൽ നിലവിലുള്ള പാതയ്ക്ക് മുകളിലൂടെ 250 കിലോമീറ്റർ വരെ വേഗത്തിൽ ട്രെയിനുകൾ പായും

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോഡ് വരെ നിലവിലുള്ള റെയിൽപാതയ്ക്കു മുകളിലൂടെ അർധ അതിവേഗ ഇരട്ട റെയിൽപാത നിർമ്മിക്കാനുള്ള പദ്ധതിയുടെ പ്രാഥമിക രൂപരേഖ റെയിൽവേ ബോർഡിനു സമർപ്പിച്ചു. ഏകദേശം 43,000 കോടിയോളം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്

തിരുവനന്തപുരം മുതൽ കാസർകോട് വരെ 560 കിലോമീറ്റർ സെമി ഹൈസ്പീഡ് റെയിൽപാത നിർമ്മിക്കാനാണ് പദ്ധതി. പുതിയ പാതയും ആകാശപാതയും ചേർന്നുള്ള ഹൈബ്രിഡ് സ്‌കൈ റെയിൽ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്.റെയിൽവേയുടെ വാർഷിക പദ്ധതി പട്ടികയായ പിങ്ക് ബുക്കിൽ ഇത് ഉൾപ്പെടുത്തി അടുത്തമാസം കേന്ദ്ര ബജറ്റിൽ പ്രഖ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. വിജയിച്ചാൽ അഞ്ചുവർഷത്തിനുള്ളിൽ യാഥാർത്ഥ്യമാക്കാമെന്നാണ് പ്രതീക്ഷ. നടപ്പായാൽ സംസ്ഥാനത്തിന്റെ റെയിൽവേ സൗകര്യത്തിൽ വൻ കുതിച്ചു ചാട്ടമാകും.

തിരുവനന്തപുരം - കാസർകോട് അതിവേഗ റെയിൽ പാതയാണ് കേരളം ആദ്യം നിർദ്ദേശിച്ചത്. കേരളത്തിൽ അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി റെയിൽവേ സാങ്കേതിക വിഭാഗം അത് തള്ളി. അതോടെയാണ് സെമി ഹൈസ്പീഡ് പാതയാക്കിയത്.

മുടക്കുമുതലായ 43,000 കോടി തിരിച്ച് പിടിക്കാനുള്ള വ്യവസ്ഥകളോടെയാണ് പദ്ധതി . പണം പുറമെ നിന്ന് കണ്ടെത്തും. റെയിൽവേയും സർക്കാരും ചേർന്നുള്ള കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷനായിരിക്കും നിർമ്മിക്കുക

രണ്ടുമാസം മുമ്പ് റെയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനി മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. സാങ്കേതിക സമിതി അംഗീകരിക്കുന്നതോടെ പിങ്ക് ബുക്കിൽ കയറും. പിന്നീട് സംസ്ഥാനം വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിച്ച് അംഗീകാരം കിട്ടുന്ന മുറയ്ക്ക് വായ്ക്ക് ശ്രമിക്കും.

മൂന്ന് പദ്ധതികളാണ് സംസ്ഥാനം സമർപ്പിച്ചത്. സാങ്കേതിക കാരണങ്ങളും പ്രായോഗികതയും പരിഗണിച്ച് ഇതിൽ 43,000 കോടിയുടെ പദ്ധതിയാണ് സ്വീകരിക്കപ്പെട്ടത്.

സെമി ഹൈസ്പീഡ് ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 160 മുതൽ 250 കിലോ മീറ്റർവരെ ആണെന്നിരിക്കെ ജില്ലാ ആസ്ഥാനങ്ങളിലും വിമാനത്താവളങ്ങൾക്കും തീർത്ഥാടനകേന്ദ്രങ്ങൾക്കും സമീപവും സ്റ്റേഷനുകൾ നിർമ്മിച്ചാൽ മതിയാകും. ഇരട്ടപ്പാതയ്ക്കായി സ്ഥലം നൽകിയവർക്കു മൂന്നും നാലും പാതയ്ക്കായി വീണ്ടും സ്ഥലം വിട്ടുകൊടുക്കേണ്ടി വരികയുമില്ല.

പഴയ പാതയുടെ അലൈന്മെന്റിനു സമാന്തരമാണു സെമി ഹൈസ്പീഡ് പാതയെങ്കിൽ ഒരേ സ്റ്റേഷനിൽനിന്നുതന്നെ യാത്ര ചെയ്യാനാവും എന്നാണ് ഒരു വാദം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP