Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡ്രസ് കോഡ് തീരുമാനിക്കേണ്ടത് അതാത് മാനേജ്മെന്റുകൾ; ഹൈക്കോടതി വിധി പിന്തുടർന്ന് എംഇഎസ് സ്ഥാപനങ്ങളിൽ പർദ്ദയ്ക്ക് വിലക്ക്; മുഖം മറച്ചുള്ള വസ്ത്രങ്ങൾ അണിഞ്ഞു വിദ്യാർത്ഥിനികൾ എത്തില്ലെന്ന് ഉത്തരവാദപ്പെട്ടവർ ഉറപ്പ് വരുത്തണം; എംഇഎസ് സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ പർദ്ദാ വിലക്കിന്നെതിരെ എതിർപ്പുമായി സമസ്ത; എംഇഎസ് കാര്യങ്ങളിൽ സമസ്ത ഇടപെടേണ്ടെന്ന് ഫസൽ ഗഫൂറും; പർദ്ദാ വിവാദം പുകയുന്നു

ഡ്രസ് കോഡ് തീരുമാനിക്കേണ്ടത് അതാത് മാനേജ്മെന്റുകൾ; ഹൈക്കോടതി വിധി പിന്തുടർന്ന് എംഇഎസ് സ്ഥാപനങ്ങളിൽ പർദ്ദയ്ക്ക് വിലക്ക്; മുഖം മറച്ചുള്ള വസ്ത്രങ്ങൾ അണിഞ്ഞു വിദ്യാർത്ഥിനികൾ എത്തില്ലെന്ന് ഉത്തരവാദപ്പെട്ടവർ ഉറപ്പ് വരുത്തണം; എംഇഎസ് സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ പർദ്ദാ വിലക്കിന്നെതിരെ എതിർപ്പുമായി സമസ്ത; എംഇഎസ് കാര്യങ്ങളിൽ സമസ്ത ഇടപെടേണ്ടെന്ന് ഫസൽ ഗഫൂറും; പർദ്ദാ വിവാദം പുകയുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുസ്ലിം എജ്യൂക്കേഷൻ സൊസൈറ്റിക്ക് കീഴിലുള്ള സ്ഥാപനങ്ങളിൽ പർദ്ദയ്ക്ക് വിലക്ക്. ശ്രീലങ്കയിലെ ചാവേർ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ പർദ്ദയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് കേരളത്തിലും ചർച്ച ചെയ്യുന്ന വേളയിൽ തന്നെയാണ് എംഇഎസിലെ പർദ്ദാ വിലക്ക് ചർച്ചയാകുന്നത്.

കേരളത്തിലെ മുസ്ലിം വിദ്യാഭ്യാസ സ്ഥാപനം എന്ന രീതിയിൽ പ്രശസ്തമായ രീതിയിൽ നടന്നുപോകുന്നതാണ് എംഇഎസ് സ്ഥാപനങ്ങൾ. ചാവേർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മുഖം മറച്ചുള്ള വസ്ത്രധാരണ രീതി വിവാദമായിരിക്കെയാണ് എംഇഎസ് സ്ഥാപനങ്ങളിൽ അടുത്ത അധ്യയന വർഷം മുതൽ പർദ്ദയ്ക്ക് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കുലർ ഇറങ്ങുന്നത്. ഡ്രസ് കോഡ് തീരുമാനിക്കേണ്ടത് അതാത് മാനേജ്‌മെന്റുകളാണെന്ന് കാണിച്ച് പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിലാണ് ഇഎം എസിന്റെ തീരുമാനം വരുന്നത്.

ഏറ്റവും കൂടുതൽ മുസ്ലിം ബിരുദ വിദ്യാർത്ഥിനികളുള്ള കോഴിക്കോട് എംഇഎസ് കോളേജിൽ പർദ്ദാ വിവാദമില്ലെന്നു കോളേജ് പ്രിൻസിപ്പൽ സുമാ നാരായണൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. കോളേജിൽ ഡിഗ്രി വിദ്യാർത്ഥിനികൾക്ക് യൂണിഫോം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ യൂണിഫോം അണിയുമ്പോൾ പർദ്ദ അണിഞ്ഞു വിദ്യാർത്ഥിനികൾ വരാറില്ല. മുൻപ് തന്നെ തങ്ങൾ ഈ കാര്യം നടപ്പിലാക്കിയിട്ടുണ്ട്. പർദ്ദ അണിഞ്ഞു ഈ ക്യാമ്പസിൽ വിദ്യാർത്ഥിനികൾ എത്താറുമില്ല. ഇപ്പോൾ വെക്കേഷൻ സമയമാണ്. അതുകൊണ്ട് ക്യാമ്പസിൽ വിദ്യാർത്ഥിനികൾ ഇല്ല. ഇനി വരുന്ന വിദ്യാഭ്യാസ വർഷത്തിലെ ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുള്ളൂ-പ്രിൻസിപ്പാൾ പറയുന്നു.

പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഇത് സംബന്ധിച്ച് ഇറക്കിയ സർക്കുലറിൽ പറയുന്നു. മുഖം മറച്ചുള്ള വസ്ത്രങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥിനികൾ ക്ലാസിൽ എത്തില്ലെന്ന് ഉത്തരവാദപ്പെട്ടവർ ഉറപ്പു വരുത്തണം-സർക്കുലർ പറയുന്നു. വരുന്ന വിദ്യാഭ്യാസ വർഷം അതായത് ജൂൺ മുതൽ ആരംഭിക്കുന്ന വിദ്യാഭ്യാസ വർഷത്തിൽ ഇതു നടപ്പിലാക്കാനാണ് എംഇഎസ് ഒരുങ്ങുന്നത്.

ഹൈക്കോടതി വിധിയുടെ ബലത്തിലാണ് പുതിയ ഉത്തരവെന്നു എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എം ഇ എസ് സ്ഥാപനങ്ങളിൽ നേരത്തെ നടപ്പാക്കിയ ഈ തീരുമാനം രണ്ടാഴ്ച മുമ്പാണ് സർക്കുലറായി പുറത്തിറക്കിയത്. കഴിഞ്ഞ വർഷം തന്നെ പർദ്ദ അബായ തുടങ്ങിയ വസത്രങ്ങളുടെ ഭാഗമായുള്ള മുഖാവരണം ധരിക്കുന്നത് എം ഇ എസ് സ്ഥാപനങ്ങളിൽ വിലക്കിയിരുന്നു.

കോളജിന്റെ നിയമാവലി ഈ നിർദ്ദേശമുൾപ്പെടുത്തി പുതുക്കണമെന്നും പറയുന്നുണ്ട്. പർദ്ദാ വിലക്കിന്നെതിരെ ഇപ്പോൾ തന്നെ കോഴിക്കോട് നിന്നും എതിർപ്പും ഉയർന്നു കഴിഞ്ഞു. യാഥാസ്ഥികരായ ഇ കെ സുന്നി വിഭാഗമാണ് എതിർപ്പുമായി രംഗത്തുള്ളത്. മുഖം മറക്കണമെന്ന് ആഗ്രഹിക്കുന്ന വിദ്യാർത്ഥിനികൾ മുഖം മറച്ചുതന്നെ എംഇഎസ് ക്യാമ്പസിലെത്തുമെന്നാണ് എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. എന്നാൽ എംഇഎസിന്റെ കാര്യത്തിൽ സമസ്ത ഇടപെടേണ്ടെന്നും ഫസൽ ഗഫൂർ പ്രതികരിച്ചിട്ടുണ്ട്. മുൻപും പർദ്ദാ വിവാദത്തിൽ ഫസൽ ഗഫൂറിന്റെ തീരുമാനങ്ങൾ മുസ്ലിം സമുദായത്തെ ഞെട്ടിച്ചിരുന്നു.

മുസ്ലിം പെൺകുട്ടികൾ പർദ്ദ ധരിക്കണമെന്നത് അസംബന്ധമാണെന്നാണ് ഫസൽ ഗഫൂർ മുൻപും നിലപാട് എടുത്തിരുന്നത്. സഭ്യമായ എത് വസ്ത്രവും ധരിക്കാനുള്ള സ്വതന്ത്ര്യം എല്ലാവർക്കമുണ്ടെന്നും വേഷവും മതവുമായി ബന്ധമില്ലെന്നുമാണ് ഫസൽ ഗഫൂർ പറഞ്ഞത്. മതത്തെ പർദ്ദയുമായി ബന്ധിപ്പിക്കേണ്ട എന്ന നിലപാടാണ് യാഥാസ്ഥിതിക മുസ്ലിം സംഘടനകളെ ചൊടിപ്പിക്കുന്നത്. എംഇഎസ് ഈ തീരുമാനം വഴി വീണ്ടും വിവാദങ്ങളിലേക്കാണ് കാൽ വെച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP