Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസ് കേന്ദ്രമായ മമ്പറത്തെ കടകളെല്ലാം തുറന്നിട്ടപ്പോൾ സി.പി.എം ഗ്രാമമായ പിണറായിയിലെ എല്ലാ കടകളും അടച്ചിട്ടു; ആർഎസ്എ കൊന്നവരുടെ ചിത്രങ്ങളുമായി വഴിനീളെ ഫ്‌ലക്‌സ് ബോർഡുകൾ; ബിജെപിക്കാരെയും സിപിഎമ്മുകാരെയും നിരാശരാക്കി അമിത്ഷായുടെ യാത്ര റദ്ദാക്കൽ; കമ്മ്യൂണിസ്റ്റ് പാർട്ടി പിറവിയെടുത്ത പാറപ്രത്ത് തന്നെ സിപിഎമ്മിനെ കുഴിച്ചു മൂടുമെന്ന കെ സുരേന്ദ്രന്റെ പ്രസംഗം മാത്രം മിച്ചം: കുമ്മനത്തിന്റെ ജനരക്ഷാ യാത്ര മുഖ്യമന്ത്രിയുടെ നാട്ടിലൂടെ കടന്നു പോയപ്പോൾ സംഭവിച്ചത്

കോൺഗ്രസ് കേന്ദ്രമായ മമ്പറത്തെ കടകളെല്ലാം തുറന്നിട്ടപ്പോൾ സി.പി.എം ഗ്രാമമായ പിണറായിയിലെ എല്ലാ കടകളും അടച്ചിട്ടു; ആർഎസ്എ കൊന്നവരുടെ ചിത്രങ്ങളുമായി വഴിനീളെ ഫ്‌ലക്‌സ് ബോർഡുകൾ; ബിജെപിക്കാരെയും സിപിഎമ്മുകാരെയും നിരാശരാക്കി അമിത്ഷായുടെ യാത്ര റദ്ദാക്കൽ; കമ്മ്യൂണിസ്റ്റ് പാർട്ടി പിറവിയെടുത്ത പാറപ്രത്ത് തന്നെ സിപിഎമ്മിനെ കുഴിച്ചു മൂടുമെന്ന കെ സുരേന്ദ്രന്റെ പ്രസംഗം മാത്രം മിച്ചം: കുമ്മനത്തിന്റെ ജനരക്ഷാ യാത്ര മുഖ്യമന്ത്രിയുടെ നാട്ടിലൂടെ കടന്നു പോയപ്പോൾ സംഭവിച്ചത്

രഞ്ജിത്ത് ബാബു

കണ്ണൂർ: സിപിഎമ്മിന്റെ പാർട്ടി ഗ്രാമങ്ങളുടെ പട്ടികയാണ് കണ്ണൂരിലെ പിണറായി ഗ്രാമം. കേരള മുഖ്യമന്ത്രിയുടെ പേരിൽ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ചുവപ്പൻ കേന്ദ്രം. ഇവിടെ അടുത്തിടെ ബിജെപിയും ശക്തിപ്രാപിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഇത് പലപ്പോഴും സംഘർഷങ്ങൾക്കും ഇടയാക്കി. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അഭിമാന കേന്ദ്രമായ പിണറായിയിലൂടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന യാത്ര കടന്നു പോകുന്നതോടെ കടുത്ത ആശങ്കയിലായിരുന്നു ഇവിടുത്തെ ജനം. രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിലാണ് പിണറായി ഗ്രാമത്തെ ബിജെപിക്കാർ ഉയർത്തിക്കാട്ടിയത്. സിപിഎമ്മിനെ കൊലയാളി പാർട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി നടത്തിയ യാത്രയിൽ മുഖ്യമന്ത്രിയുടെ കേന്ദ്രത്തിൽ ദേശീയ അധ്യക്ഷൻ അമിത്ഷായും പങ്കെടുക്കും എന്നായിരുന്നു പൊതുവേ എല്ലാവരും കരുതിയിരുന്നത്. എന്നാൽ, അവസാന നിമിഷം ഷാ പിണറായിയിലെ പരിപാടിയിൽ നിന്നും വിട്ടുനിന്നത് ഇരു കൂട്ടർക്കും സമ്മാനിച്ചത് നിരാശയായിരുന്നു.

ഡൽഹിയിലെ സുപ്രധാന മീറ്റിംഗിൽ പങ്കെടുക്കാൻ വേണ്ടിയാണ് അമിത് ഷ കേരളയാത്ര ഉപേക്ഷിച്ചത്. അമിത്ഷാ പരിപാടിയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ നേതാക്കൾക്ക് പോലും തുടക്കം മുതൽ ആശങ്കയായിരുന്നു. ഡൽഹിയിൽ നിന്നും ഷാ എത്തുമെന്നായിരുന്നു പൊതുവേ എല്ലാവരും കരുതിയിരുന്നത്. അദ്ദേഹത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ജാഥാപ്രവർത്തകരും തയ്യാറായി. മമ്പറത്തു നിന്നുമാണ് ഇന്ന് കുമ്മനത്തിന്റെ നേതൃത്വത്തിൽ യാത്ര തുടങ്ങിയത്. മമ്പറം എജുക്കേഷനൽ ട്രസ്റ്റിന്റെ മൈതാനിയിൽ നിന്നാണ് ആരംഭം. മമ്പറം ടൗൺ ഉൾപ്പെടുന്ന രണ്ട് കിലോ മീറ്റർ ചുറ്റളവിൽ കോൺഗ്രസ്സിന്റെ ശക്തി കേന്ദ്രമാണ്. ഈ വാർഡിനെ പ്രതിനിധീകരിക്കുന്നതും കോൺഗ്രസ്സുകാരനായ മനോജ് അണിയാരമാണ്. കെപിസിസി. അംഗം മമ്പറം മാധവൻ ചെയർമാനായ എജുക്കഷനൽ ട്രസ്റ്റിന്റെ അധീനതയിലുള്ള മൈതാനിയിൽ വച്ചാണ് രക്ഷാ യാത്ര ആരംഭിക്കുന്നത്.

നേരത്തെ സിപിഐ.(എം) സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ നയിച്ച നവ കേരളാ മാർച്ചിനും ഈ സ്ഥലം വേദിയായിട്ടുണ്ട്. നഗരത്തിലെ കടകളെല്ലാം പതിവുപോലെ തുറന്നു വെച്ചിരുന്നു. കോൺഗ്രസ്സ് ഓഫീസ് പ്രവർത്തിക്കുന്ന ഇന്ദിര ഭവനും മറ്റ് രണ്ട് കോൺഗ്രസ്സ് പോഷക സംഘടനാ ഓഫീസുകളും പതിവു പോലെ പ്രവർത്തിക്കുന്നുണ്ട്. എതിർ വശത്തെ സിപിഐ.(എം). ബ്രാഞ്ച് കമ്മിറ്റി ഓഫീസും പ്രവർത്തന ക്ഷമമാണ്. 11 മണിയോടെ നേതാക്കളും അണികളും നടന്നുതുടങ്ങി. സിപിഎമ്മിന്റെ ഓഫീസ് പോലും ഇവിടെ തുറന്നിട്ടു. അതുകൊണ്ട് തന്നെ ടൗണിൽ യാത്ര വീക്ഷിക്കാൻ ആളുകളും ഉണ്ടായി.

ജാഥ തുടർന്ന് 11.20തോടെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിൽ എത്തിയത്. ദേശീയ നേതാക്കൾ അധികമാരും സ്ഥലത്തുണ്ടായിരുന്നില്ല. കർണാടകയിൽ നിന്നുള്ള ബിജെപി എംപി നളിൻ കുമാർ കട്ടിലായിരുന്നു ഉണ്ടായിരുന്ന ഒരു പ്രധാന നേതാവ്. അമിത്ഷാ വരില്ലെന്ന് അവസാന നിമിഷമാണ് നേതാക്കൾ അറിഞ്ഞതെങ്കിലും മുഖ്യമന്ത്രിയുടെ നാട്ടിലൂടെ കടന്നുപോകുന്നതിലെ സന്തോഷമായിരുന്നു നേതാക്കൾക്കും അണികൾക്കും. ഒരു വെല്ലുവിളി സ്വീകരിച്ച സന്തോഷത്തോടെ ബിജെപിക്കാർ നടന്നു നീങ്ങി. മുദ്രാവാക്യം വിളികളുമായി മുന്നോട്ടു നീങ്ങിയ അണികൾ പിണറായി ടൗണിൽ എത്തിയപ്പോൾ കടകൾ അടഞ്ഞു കിടക്കുന്ന കാഴ്‌ച്ചയാണ് കണ്ടത്. ഇവിടെ ഒന്നോ രണ്ടോ ചായക്കടകൾ മാത്രമാണ തുറന്നിരുന്നത്. അതേസമയം കനത്ത പൊലീസ് സന്നാഹവും ഇവിടെ ഉണ്ടായിരുന്നു.

അമിത്ഷാ വരുമെന്ന പ്രതീക്ഷയിൽ സിപിഎമ്മും തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. പ്രകോപനം ഉണ്ടാക്കരുതെന്ന കർശന നിർദ്ദേശം നൽകിയ നേതാക്കൾ ആർഎസ്എസുകാർ കൊലപ്പെടുത്തിയ സിപിഎമ്മുകാരുടെ ചിത്രങ്ങളും ഫ്‌ളക്‌സ് ബോർഡുകളും സ്ഥാപിച്ചിരുന്നു. പിണറായി വിജയനെ പിന്തുണക്കുന്ന നോട്ടീസുകളും ടൗണിൽ പുതുതായി പതിച്ചിരുന്നു. എന്നാൽ, അമിത്ഷാ വരാതിരുന്നതോടെ ബിജെപിക്കാർക്കൊപ്പം സിപിഎമ്മുകാരും നിരാശരായി. എന്നാൽ, ബിജെപി അണികൾക്കും നേതാക്കൾക്കുമുണ്ടായ ആവേശം കേരള മുഖ്യമന്ത്രിയുടെ വീടിന് സമീപത്തു കൂടി ജാഥ കടന്നുപോയപ്പോൾ ഉയരത്തിൽ മുദ്രാവാക്യം വിളിക്കാൻ സാധിച്ചു എന്നതായിരുന്നു.

കനത്ത സുരക്ഷക്ക് നടുവിലൂടെയാണ് ഇവിടെ ജാഥ കടുന്നു പോയത്. മുഖ്യമന്ത്രിയുടെ വസതിക്ക് സമീപത്ത് എത്തിയതോടെ ആവേശത്തോടെ മുദ്രാവാക്യം വിളിച്ച അണികൾ ബിജെപിക്ക് ജയ് വിളികൾ ശക്തമാക്കി. എന്നാൽ, പ്രകോപന പ്രസംഗങ്ങൾ ഉണ്ടായില്ലെന്നതും ശ്രദ്ധേയ കാര്യമായി. അച്ചടക്കത്തോടെയാണ് അണികൾ പെരുമാറിയതും. അതേസമയം ബിജെപി അണികൾക്ക് ആവേശം പകരുന്ന വിധത്തിലായിരുന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ പ്രസംഗം.

കോടിയേരി ബാലകൃഷ്ൺ ജനരക്ഷായാത്രയെ പരിഹസിച്ച് നടത്തിയ പ്രസംഗത്തിന് മറുപടിയെന്നോണമായിരുന്നു സുരേന്ദ്രന്റെ പ്രസംഗം. ബിജെപി ഒരു കാര്യം തീരുമാനിച്ചാൽ അത് നടപ്പിലാക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു. കോടിയേരിയുടെ ആട് ഇല കടിച്ചാൽ പ്രയോഗത്തിനും അദ്ദേഹം മറുപടി നൽകി. ആട് ഇലകടുച്ചാൽ പിന്നെ തളിർക്കില്ല. അങ്ങനെ ബിജെപിയായ ആട് കടിച്ച ഇലയാണ് സി.പി.എം എന്നായിരുന്നു സുരേന്ദ്രന്റെ ഉപമ.

ബംഗാളിലും ത്രിപുരയിലും സിപിഎമ്മിലെ ബിജെപി കുഴിച്ചുമൂടും. അവിടെ ചലനങ്ങളുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചെങ്കിൽ കേരളത്തിനും സാധിക്കുമെന്നാണ് സുരേന്ദ്രൻ പ്രസംഗത്തിൽ പറഞ്ഞത്. കമ്മ്യൂണിസ്റ്റു പാർട്ടി രൂപമെടുത്തത് പിണറായിയിലെ പാറപ്പുറത്താണ്. അവിടെ തന്നെ സിപിഎമ്മിനെ ബിജെപി കുഴിച്ചുമൂടുംം. കമ്മ്യൂണിസ്റ്റു പാർട്ടികൾ ജിഹാദികളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന് സി.പി.എം മറുപടി പറയേണ്ടി വരുമെന്നും സുരേന്ദ്രൻ പ്രസംഗത്തിൽ പറഞ്ഞു.

കണ്ണൂർ ജില്ലയിലെ അണികളെ കൂടാതെ കാസർകോട് തൃക്കരിപ്പൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള പ്രവർത്തകരും മുഖ്യമന്ത്രിയുടെ നാട്ടിലൂടെ കടന്നുപോകുന്ന ജനരക്ഷാ യാത്രയിൽ പങ്കെടുത്തു. ജാഥ കടന്നുപോകുന്ന വടക്കുംമ്പാടും കൂളിബസാറുമെല്ലാം സിപിഐ.(എം). തട്ടമാണ്. കുംട്ടിയിൽ കോൺഗ്രസ്സും മുസ്ലിം ലീഗും ഒപ്പത്തിനൊപ്പമുണ്ട്. അടുത്തത് നെട്ടൂരാണ്. നെട്ടൂരിൽ ബിജെപിക്ക് സ്വാധീനമുള്ള സ്ഥലമാണ്.

യാത്രയുടെ ഉദ്ഘാടന ദിവസം കണ്ണൂരിലെത്തിയ അമിത് ഷാ കേരള സർക്കാരിനെതിരെയും പിണറായി വിജയനെതിരെയും ആഞ്ഞടിച്ചിരുന്നു. ബുധനാഴ്ച കീച്ചേരിമുതൽ കണ്ണൂർ ടൗൺവരെ നടന്ന പദയാത്രയിൽ പങ്കെടുത്ത ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാന സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിലൂടെ 41.5 കിലോമീറ്റർ പദയാത്രണ് ബിജെപി ഇപ്പോൾ നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP