Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോലി തേടി കേരളത്തിലെത്തിയത് ലോക് ഡൗണിന് തൊട്ടുമുമ്പ്; റൂം കിട്ടാതെ ഉറങ്ങിയത് റയിൽവെ സ്റ്റേഷനിലും മറ്റും; എല്ലാം അടച്ചുപൂട്ടിയതോടെ ജോലിമോഹവൂം അടഞ്ഞു; കൈയിലെ കാശ് തീർന്നതോടെ വിശപ്പിനും ദാഹത്തിനും വെള്ളം മാത്രം; പെരുവഴിയിലായ ഉത്തരാഖണ്ഡിൽ നിന്നുള്ള അതിഥിതൊഴിലാളിക്ക് ഒടുവിൽ രക്ഷകരായത് കേരളാ പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജോലിതേടി കേരളത്തിലെത്തിയ ഉത്തരാഖണ്ഡുകാരന് ജോലിയുമില്ല. കയ്യിലെ കാശും തീർന്നതോടെ വിശപ്പടക്കാൻ ഭക്ഷണവുമില്ല. അന്തിയുറക്കം വെള്ളവും കുടിച്ച് റെയിൽവേ സ്റ്റേഷനിൽ. പെരുവഴിയിലായ അതിഥിതൊഴിലാളിക്ക് രക്ഷകരായത് കേരളാ പൊലീസ്. രാജ്യത്ത് കോവിഡ് 19 നെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് വഴിതെറ്റിയെത്തിയ ഇതരസംസ്ഥാന തൊഴിലാളിക്ക് സംരക്ഷണം ഒരുക്കിത് തിരൂരങ്ങാടി പൊലീസാണ്.

ഉത്തരാഖണ്ഡ് ഡെറാഡൂൺ സ്വദേശിയായ ഇമ്രാൻ അഹമ്മദ് ജോലിതേടി ആഴ്ചകൾക്ക് മുമ്പാണ് കേരളത്തിലെത്തിയത്. സ്വന്തമായി റൂം ഇല്ലാത്തതിനാൽ റെയിൽവേ സ്റ്റേഷനിലും മറ്റുമാണ് കിടന്നിരുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഭക്ഷണത്തിനുള്ള പണി ലഭിച്ചതുമില്ല. കയ്യിലെ കാശ് തീർന്നതോടെ വഴിതെറ്റി ചെമ്മാട്ടെത്തിയ ഇയാളെ പെട്രോളിംഗിനിടെ തിരൂരങ്ങാടി ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇയാൾക്ക് തൊഴിലാളിക്ക് വേണ്ട ഭക്ഷണം വാങ്ങി നൽകി ഇയാളുടെ ജേഷ്ഠൻ എറണാകുളത്താണന്ന് അന്വേഷണത്തിൽ അറിയാൻ സാധിച്ചു. തുടർന്ന് തിരൂരങ്ങാടി അഡി. എസ്ഐ പി.കെ. അഹമ്മദ് കുട്ടി ജനമൈത്രി ബീറ്റ് ഓഫീസർമാരായ സി. ശിവൻ, പി. നിഖിൽ കൃഷ്ണൻ, പി.വി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ലോക്ക് ഡൗൺ അവസാനിക്കുന്നതുവരെ കൊണ്ടോട്ടി ജി.എം.എൽ.പി സ്‌കൂളിലെ താൽക്കാലിക ഷെൽട്ടർ ഹോമിലേക്ക് മാറ്റി. ഇയാളുടെ കയ്യിലെ പണമെല്ലാം കഴിഞ്ഞതിനാൽ ഇനി എന്തുചെയ്യണമെന്ന അറിയാത്ത അവസ്ഥയിലായിരുന്നു. മലപ്പുറം ജില്ലയിൽ നിരോധനാജ്ഞകൂടി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഭക്ഷണം കഴിക്കാനുള്ള സാഹചര്യംപോലുമില്ലാത്ത അവസ്ഥയായിരുന്നു.

അതേ സമയം ലോക്ക് ഡൗണിന്റെയും നിരോധനാജ്ഞയുടെയും പശ്ചാത്തലത്തിൽ തെരുവിൽ കഴിയുന്നവരുടെയും വഴിയാത്രക്കിടെ കണ്ടെത്തുന്ന അതിഥി തൊഴിലാളികൾ, ജില്ലയിൽ താമസത്തിന് ഇടമില്ലാത്തവർ എന്നിവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ കൂടുതൽ സൗകര്യങ്ങളോടെ എട്ട് അഭയ കേന്ദ്രങ്ങൾ ആരംഭിച്ചു. സർക്കാർ ഹൈസകൂൾ, ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാണ് അഭയ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്.

അഭയ കേന്ദ്രങ്ങളിൽ താമസ സൗകര്യങ്ങൾക്കൊപ്പം ഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്. കൊണ്ടോട്ടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ, മലപ്പുറം ബോയ്സ് ഹയർസെക്കൻഡറി സ്‌കൂൾ, മലപ്പുറം ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ, പെരിന്തൽമണ്ണ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്‌കൂൾ, പെരിന്തൽമണ്ണ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ, മരുത ഗവൺമെന്റ് ഹൈസ്‌കൂൾ, കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ, എടപ്പാൾ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലാണ് അഭയ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുള്ളത്. അഭയ കേന്ദ്രങ്ങളുടെ ചുമതല അതത് സ്‌കൂൾ പി.ടി.എ പ്രസിഡന്റുമാർക്കാണ്. അന്തേവാസികൾക്കാവശ്യമായ ഭക്ഷണം, ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തുന്നുണ്ട്. ചികിത്സാ സഹായവും ഓരോ കേന്ദ്രങ്ങളിലുമുണ്ട്. അഭയ കേന്ദ്രങ്ങളുടെ ഏകോപനത്തിനും മുഴുവൻ സമയ സേവനങ്ങൾ നൽകുന്നതിനായി ഓരോ കേന്ദ്രങ്ങളിലും നാല് വീതം വളണ്ടിയർമാരുമുണ്ടായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP