Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രഹസ്യാന്വേഷണം വിഭാഗം എങ്ങനെ പ്രഹസനമാകാതിരിക്കും? നാല് സ്റ്റേഷനുകളുടെ ചുമതല വഹിക്കേണ്ടത് ഒരു ഉദ്യോഗസ്ഥൻ; ആവശ്യത്തിന് ആൾക്കാരില്ലാതെ വലഞ്ഞ് ഇന്റലിജന്റസ്; അനാവശ്യമായി ശത്രുക്കളെ സൃഷ്ടിക്കാൻ മടിച്ച് സെപ്ഷ്യൽ ബ്രാഞ്ചിൽ പ്രവർത്തിക്കാൻ പലരും സന്നദ്ധരാകുന്നില്ല

രഹസ്യാന്വേഷണം വിഭാഗം എങ്ങനെ പ്രഹസനമാകാതിരിക്കും? നാല് സ്റ്റേഷനുകളുടെ ചുമതല വഹിക്കേണ്ടത് ഒരു ഉദ്യോഗസ്ഥൻ; ആവശ്യത്തിന് ആൾക്കാരില്ലാതെ വലഞ്ഞ് ഇന്റലിജന്റസ്; അനാവശ്യമായി ശത്രുക്കളെ സൃഷ്ടിക്കാൻ മടിച്ച് സെപ്ഷ്യൽ ബ്രാഞ്ചിൽ പ്രവർത്തിക്കാൻ പലരും സന്നദ്ധരാകുന്നില്ല

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: മൂന്നും നാലും സ്റ്റേഷനുകളുടെ ചുമതല ഒരാൾ തന്നെ വഹിക്കേണ്ട ഗതികേടിൽ രഹസ്യാന്വേഷണ വിഭാഗം.ക്രമസമാധാനപാലനത്തിനും കർമ്മപദ്ധതികൾ നടപ്പിലാക്കാനും ആവശ്യത്തിന് ജീവനക്കാരില്ലാതെ സ്റ്റേഷൻ പ്രവർത്തനങ്ങളും അവതാളത്തിൽ. ജീവനക്കാരുടെ കുറവ് മൂലം കേസുകളിൽ ശക്തമായി ഇടപെടാൻ കഴിയുന്നില്ലന്നും ഇരകൾക്ക് നീതി നഷ്ടപ്പെടുന്നതായും ആക്ഷേപം. സേനയുടെ തലതിരിഞ്ഞ പോക്കിൽ ജീവനക്കാർക്ക് പരക്കെ അമർഷം.

മറ്റ് ധാനാഗമ മാർഗ്ഗങ്ങൾ കുറവായതിനാലും ജോലിയുടെ ഭാഗമായുള്ള പ്രവർത്തികൾ മൂലം ശത്രുക്കളെ സൃഷ്ടിക്കപ്പെടുന്നതിന് സാദ്ധ്യത നിലനിൽക്കുന്നതിനാലും മറ്റ് വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർ സെപ്ഷ്യൽ ബ്രാഞ്ചിൽ പ്രവർത്തിക്കാൻ സന്നദ്ധരമായി എത്തുന്നില്ല എന്നത് ഒരു പരിധിവരെ സത്യമാണെങ്കിലും ജീവനക്കാരുടെ കുറവ് പൊലീസിലെ തന്ത്ര പ്രധാനമായ ഈ വിഭാഗത്തിന്റെ പ്രവർത്തങ്ങൾക്കും തലവേദന സൃഷ്ടിക്കുന്നുണ്ടെന്നുള്ളത് യാഥാർത്ഥ്യമാണെന്നാണ് പരക്കെയുള്ള വിലയിരുത്തൽ.

ജീവനക്കാരുടെ എണ്ണത്തിലെ കുറവും ഇതുമൂലം സംജാതമായിട്ടുള്ള ജോലിഭാരവുമുൾപ്പെടെയുള്ള ഒട്ടനവധി പ്രശ്‌നങ്ങൾ മൂലം പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികളിലും ചാർജ്ജ് ചെയ്യപ്പെടുന്ന കേസുകളിലും വേണ്ടവണ്ണം അന്വേഷണം നടത്തുന്നതിനോ ആശ്യമായ തെളിവുകൾ ശേഖരിക്കുന്നതിനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ലന്നാണ് അന്വേഷണത്തിൽ ലഭ്യമായ വിവരം.

മധ്യകേരളത്തിലെ കോതമംഗലം,മൂവാറ്റുപുഴ സ്റ്റേഷനുകളിൽ ഈ വർഷം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 1500 -ഓളമെത്തി.പെരുമ്പാവൂരിലും ആലുവായിലും അങ്കമാലിയിലുമെല്ലാം കേസുകളുടെ എണ്ണം ഏതാണ്ടിങ്ങനെ തന്നെ.സംസ്ഥാനത്തെ ഭൂരിപക്ഷം പ്രധാന സ്റ്റേഷനുകളിലും കേസുകളുടെ എണ്ണം കഴിഞ്ഞ വർഷം ഇതേ സമയത്തുള്ളതിനേക്കാൾ വർദ്ധിച്ചുണ്ട്. ജീവനക്കാരുടെ എണ്ണത്തിലുണ്ടായിട്ടുള്ള കുറവുമൂലം പ്രധാന കേസുകളിൽ പോലും വീഴ്ച ഉണ്ടവുന്നുണ്ടെന്നാണ് ഉത്തരവാദിത്വപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ മറുനാടനോട് രഹസ്യമായി പങ്കുവച്ച വിവരം..

കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നതുമുതൽ പാലിക്കേണ്ട നടപടിക്രമങ്ങൾ സംമ്പന്ധിച്ച് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നിലനിൽക്കെ തെളിവെടുക്കൽ ,പ്രതിയെ കണ്ടെത്തൽ,അറസ്റ്റ് ,കുറ്റപത്രം തയ്യാറക്കൽ തുടങ്ങി അനുബന്ധ പ്രവർത്തനങ്ങൾ കൃത്യമായി നടപ്പിലായാൽ മാത്രമേ കോടതികളിൽ ഇരകൾക്ക് നീതി ലഭിക്കുകയുള്ളുവെന്നാണ് പ്രമുഖ അഭിഭാഷകരുടെയും വിലയിരുത്തൽ. ദശാബ്ദങ്ങൾക്ക് മുമ്പുള്ള സ്റ്റാഫ് പാറ്റേൺ പ്രകാരമുള്ള തസ്തികകളാണ് സ്റ്റേഷനുകളിൽ നിലവിലുള്ളത്്.കാലാനുസൃതമായ മാറ്റങ്ങൾ ഇക്കാര്യത്തിൽ ഉണ്ടായില്ലെന്നുമാത്രമല്ല പൊലീസിന്റെ ഇടപെടൽ അനിവാര്യമായ നിരവധ കർമ്മപദ്ധതികൾ സേനക്കുള്ളിൽ നടപ്പിലാക്കുകയും ചെയ്തു.

നിയമപരിപാലനത്തിന് പുറമേ ജനമൈത്രി,സ്റ്റുഡൻസ് പൊലീസ്.സ്‌കൂൾ പ്രൊട്ടക്ഷൻ ,ശുഭയാത്ര,പിങ്ക് പൊലീസ്.കുബേര,ഗുണ്ടാ സ്വകാഡ് തുടങ്ങി തങ്ങൾക്ക് ജോലി ഭാരം വർദ്ധിപ്പിക്കുന്ന നിരവധി കർമ്മപദ്ധതികൾ പ്രബല്യത്തിലായിട്ടും ഇതിന്റെ പേരിൽ ഒരു തസ്തിക പോലും അനുവദിച്ചിട്ടില്ലന്നും ഇതിനിടയിൽ 5 ഉം പത്തും പേരുടെ കുറവും കൂടിയാമ്പോൾ സ്റ്റേഷൻ ഭരണം കുറ്റമറ്റതാക്കാൻ കഴിയില്ലെന്നാണ് ചുമതലക്കാരായ ഭൂരിപക്ഷം എസ് ഐ മാരുടെയും അഭിപ്രായം.

മിക്ക സ്റ്റേഷനുകളിലും നിലവിൽ അനുവദിക്കപ്പെട്ടതിൽ അഞ്ചുമുതൽ പത്തുവരെ ജീവനക്കാർ കുറവാണെന്നത് പരസ്യമായ രഹസ്യമാണ്.പെൻഷൻപറ്റിപോകുന്നവർക്ക് പകരം പോസ്റ്റിങ് കാര്യമായി നടക്കുന്നില്ലതും വസ്തുതയാണ്.ഈ സാഹചര്യത്തിൽ പൊലീസിൽ നിന്നും മികച്ച പരിഗണന ലഭിച്ചില്ലന്ന് ആരെങ്കിലും കുറ്റപ്പെടുത്തിയാൽ അത്ഭുതപ്പെടനില്ലന്നുതാണ് നിലവിലെ സ്ഥിതി.

എല്ലായിടത്തുമെന്ന പോലെ പുഴുക്കുത്തുകൾ പൊലീസിലും ഉണ്ടെന്നത് വാസ്തവമാണെങ്കിലും നീതി തേടി സാധാരണക്കാരുടെ പരക്കംപാച്ചിലിൽ അത്താണിയായ പൊലീസിന്റെ കുറ്റമറ്റരപ്രവർത്തനത്തിനായി ചുരുങ്ങിയപക്ഷം ആവശ്യത്തിന് ജീവനക്കാരെയെങ്കിലും നിയമിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നാണ് പരക്കെ ഉയരുന്ന ആവശ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP