Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൾഫിലെ ജോലി വാഗ്ദാന തട്ടിപ്പിൽ അറസ്റ്റിലാകാതിരിക്കാൻ കള്ളപ്പേരു പറഞ്ഞു; ഷാഡോ പൊലീസ് ആ പേര് വാർത്തയാക്കിയപ്പോൾ ഷാരോണിന്റെ പ്രണയം തകർന്നു; ഐടി കമ്പനിയിലെ ജോലി പോകാത്തത് ഭാഗ്യം കൊണ്ട്; ജിത്തുവിന്റെ വിരുതും പൊലീസിന്റെ പിഴവും വരുത്തിയ കുഴപ്പങ്ങൾ ഇങ്ങനെ

ഗൾഫിലെ ജോലി വാഗ്ദാന തട്ടിപ്പിൽ അറസ്റ്റിലാകാതിരിക്കാൻ കള്ളപ്പേരു പറഞ്ഞു; ഷാഡോ പൊലീസ് ആ പേര് വാർത്തയാക്കിയപ്പോൾ ഷാരോണിന്റെ പ്രണയം തകർന്നു; ഐടി കമ്പനിയിലെ ജോലി പോകാത്തത് ഭാഗ്യം കൊണ്ട്; ജിത്തുവിന്റെ വിരുതും പൊലീസിന്റെ പിഴവും വരുത്തിയ കുഴപ്പങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഗൾഫിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി പേരു മാറ്റിപ്പറഞ്ഞതിനെത്തുടർന്നു വെട്ടിലായതു മറ്റൊരു യുവാവ്. വീസ തട്ടിപ്പുകേസിലെ പ്രധാനിയായ തിരുവാങ്കുളം സ്വദേശി വർഗീസ് കെ. ഡേവിഡിന്റെ മകൻ ജിത്തു വർഗീസാണ് (23) ഷാഡോ പൊലീസിന്റെ പിടിയിലായത്. ചോദ്യംചെയ്യലിൽ പ്രതി പറഞ്ഞതു കളമശേരി സുഗന്ധഗിരി സ്വദേശിയായ യുവാവിന്റെ പേരും വിലാസവുമായിരുന്നു. ഈ വിവരങ്ങൾ ഉൾക്കൊള്ളിച്ചു പൊലീസ് ഇറക്കിയ പത്രക്കുറിപ്പാണു മറ്റൊരു ചെറുപ്പക്കാരനെ വിഷമസന്ധിയിലാക്കിയത്. തങ്ങൾക്കു പിഴവ് സംഭവിച്ചതായി പൊലീസ് അധികൃതരും പറഞ്ഞു

സംഭവത്തെ കുറിച്ച് പ്രതിയോടൊപ്പം പത്രങ്ങളിൽ പേര് വന്ന ഷാരോണിന്റെ ജേഷ്ടഠൻ അജോയ് മറുനാടൻ മലയാളിയോട് പ്രതികരിച്ചത് ഇങ്ങനെ-ഗൾഫിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ ജിത്തു വർഗീസിനെ അറസ്റ്റു ചെയ്യുന്നത് എറണാകുളം പൊലീസ് കമ്മീഷണറുടെ കിഴിലുള്ള ഷാഡോ പൊലീസാണ്. എറണാകുളം തുരുവാക്കുളം വൈദ്യശാല പടിയിലുള്ള കേസിലെ പ്രതി ജിത്തുവിന്റെ വീട്ടിൽ നിന്ന് ഷാഡോ പൊലീസ് സംഘം പിടികൂടുന്നത്. തുടർന്നു പൊലീസ് ജിത്തുവിനോട് പേര് ചോദിച്ചപ്പോൾ രക്ഷപ്പെടാനായി അകന്ന ബന്ധു വായ ഷാരോണിന്റെ പേരും വിലാസവും യാതൊരു തപ്പലുമില്ലത്തെ പറഞ്ഞു.

ഇത് ഷാഡോ പൊലീസ് കുറിച്ചുവച്ചിരുന്നു. പ്രതിയായ ജിത്തു താനല്ല എന്ന് കാണിക്കാൻ വേണ്ടിയാണ് ഇയാൾ ഷാരോണിന്റെ പേര് പറയാൻ കാരണം. തുടർന്ന് ഹിൽപാലസ് പൊലീസ് പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്തി. കൃത്യമായ പേരും വിലസത്തിലുമാണ് തൃപ്പുണിത്തറ ഹിൽ പാലസ് പൊലീസ് ജിത്തുവിന് എതിരെയുള്ള അന്വേഷണം നടത്തിയത്. എന്നാൽ ആദ്യം പ്രതിയെ പിടികൂടിയ ഷാഡോ പൊലീസിൽ നിന്നാണ് പ്രതിയുടെ പേരോടൊപ്പം ഷാരോണിന്റെ പേര് മധ്യമങ്ങൾക് ലഭിച്ചത് എന്നാണ് അജോയ് പറയുന്നത്. പിടിച്ച പ്രതി പറഞ്ഞതാണോ സത്യമെന്നു കൃത്യമായി പരിശോധിക്കാതെയാണ് ഷാഡോ പൊലീസ് മധ്യമങ്ങൾക്ക് തന്റെ അനുജന്റ പേര് കുടി ഇട്ട പ്രസ് റീലീസ് കൊടുത്തത് എന്നും അജോയ് മറുനാടൻ മലയാളിയോട് പറഞ്ഞു.

സംഭവങ്ങൾ ഒന്നും അറിയാത്ത ഷാരോൺ രാവിലെ പത്രം കാണുമ്പോഴാണ് തട്ടിപ്പ് കേസിൽ തന്റെ പേര് കാണുന്നത്. തട്ടിപ്പ് കേസിൽ ഉൾപ്പെട്ടു എന്ന ഷാരോണിന്റെ പേര് സഹിതമുള്ള വാർത്തയിൽ മനോവിഷമത്തോടൊപ്പം ഒരുപാടു വിഷമങ്ങൾ ജീവിതത്തിലും സംഭവിച്ചു. ഷാരോണി ന് 8 വർഷമായി ഉണ്ടായിരുന്ന പ്രണയം വരെ പ്രതി ചേർത്ത പത്ര വാർത്തയിലൂടെ പൊളിഞ്ഞു. ഇൻഫോ പാർക്കിലെ ഒരു ഐടി കമ്പനിയിൽ അസ്സോസിയേറ്റയി ജോലി നോക്കുകയാണ് ഷാരോൺ . പത്രവാർത്ത ഷാരോൺ ജോലി ചെയ്യുന്ന സ്ഥാപനത്തിലും തലവേദനയായി.ഷാരോൺ ജോലി ചെയ്യുന്ന ഐടി കമ്പനി പത്ര വാർത്ത കണ്ട് സംഭവത്തെ കുറിച്ച് വിശദികരണം ചോദിച്ചിരുന്നു. പിന്നീട് ഷാരോൺ കമ്പനിക്ക് കൊടുത്ത വിശദികരണത്തിൽ കമ്പനി തൃപ്തരായി എന്നും അജോയ് മറുനാടനോട് പറഞ്ഞു. ഇപ്പോൾ സംഭവവുമായി ബന്ധപെട്ടു വാർത്ത നൽകിയവർക്കും, വാർത്ത കൊടുത്ത മാദ്ധ്യമങ്ങൾക്കും എതിരെ നടപടി വേണം എന്നാണ് ഷാരോണിന്റെ വീട്ടുകാരുടെ ആവശ്യം.

രാവിലെ പത്രമാദ്ധ്യമങ്ങളിൽനിന്നാണു ജിത്തു തന്റെ അറസ്റ്റ് വാർത്ത അറിയുന്നത്. വാർത്തവന്നതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി താനെന്നു യുവാവ് പറയുന്നു. മാദ്ധ്യമങ്ങളിൽ വന്ന വാർത്ത തനിക്കു കടുത്ത മനോവിഷമമുണ്ടാക്കിയെന്നും മാനഹാനിക്കിടയാക്കിയെന്നും യുവാവ് പറയുന്നു. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടപ്പോഴാണു പൊലീസിനു തങ്ങൾക്കു പറ്റിയ അമളി മനസിലായത്. അറസ്റ്റിലായ പ്രതി ചോദ്യം ചെയ്യലിൽ യുവാവിന്റെ പേരും വിലാസവുമാണു പറഞ്ഞതെന്നാണു പൊലീസ് പറയുന്നത്. എന്നാൽ, പിന്നീട് വിശദമായ ചോദ്യംചെയ്യലിൽ പ്രതിയുടെ യഥാർഥ പേര് ജിത്തു എന്നാണെന്ന് അയാൾ സമ്മതിച്ചതായി ഹിൽപാലസ് എസ്‌ഐ വി. ശിവകുമാർ പറഞ്ഞു.

എന്നാൽ മാദ്ധ്യമങ്ങളെ ഇക്കാര്യം അറിയിച്ചിരുന്നില്ല. അതുകൊണ്ടു നേരത്തേ നൽകിയ കുറിപ്പിലെ പേരും മേൽവിലാസവുമാണു വാർത്തയായി വന്നത്. ഇതു തങ്ങൾക്കു പറ്റിയ പിഴവാണെന്ന് എസ്‌ഐ പറഞ്ഞു. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP