Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാലിന്യത്തിനിടയിൽ പൊലീസ് രേഖകൾ കണ്ട് നാട്ടുകാർ ഞെട്ടി; സ്റ്റേഷനിലെത്തിയപ്പോൾ കയ്യൊഴിഞ്ഞ് പൊലീസുകാരും; കണ്ടെത്തിയത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ പൊലീസ് തലവൻ ആയിരുന്ന കാലത്തെ പൊലീസ് ഉത്തരവുകൾ അടക്കം; നഷ്ടപ്പെട്ടത് ഫ്ളാറ്റിൽ നിന്നെന്ന് മലയിൻകീഴ് പൊലീസ്

മാലിന്യത്തിനിടയിൽ പൊലീസ് രേഖകൾ കണ്ട് നാട്ടുകാർ ഞെട്ടി; സ്റ്റേഷനിലെത്തിയപ്പോൾ കയ്യൊഴിഞ്ഞ് പൊലീസുകാരും; കണ്ടെത്തിയത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ പൊലീസ് തലവൻ ആയിരുന്ന കാലത്തെ പൊലീസ് ഉത്തരവുകൾ അടക്കം; നഷ്ടപ്പെട്ടത് ഫ്ളാറ്റിൽ നിന്നെന്ന് മലയിൻകീഴ് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റോഡരികിൽ തള്ളിയ മാലിന്യത്തിനിടയിൽ പൊലീസ് രേഖകളും കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് തിരുവനന്തപുരം മലയിൻകീഴ് നിവാസികൾ. അവരത് ഉടൻതന്നെ മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും ഇവയൊന്നും പ്രധാനപ്പെട്ട രേഖകളല്ലെന്നാണ് പൊലീസിന്റെ നിലപാട്. ഒടുവിൽ രേഖകൾ സ്റ്റേഷനിലേൽപ്പിച്ച് ബാക്കി മാലിന്യം കുഴിച്ചുമൂടി നാട്ടുകാരും കയ്യൊഴീഞ്ഞു.

മലയിൻകീഴ് പഞ്ചായത്തിലെ മേപ്പൂക്കട - മണിയറവിള റോഡരികിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് നാട്ടുകാരാണ് രേഖകളടങ്ങിയ ഒരു കവർ കണ്ടെത്തിയത്. ഭക്ഷ്യവസ്തുക്കൾ അടക്കം വൻ തോതിൽ മാലിന്യം തള്ളിയത് ആരെന്ന് കണ്ടെത്താൻ നാട്ടുകാർ കവറുകൾ പരിശോധിച്ചപ്പോഴാണ് രേഖകൾ കിട്ടിയത്. മുൻ ഡിജിപി ലോക്നാഥ് ബെഹ്റ പൊലീസ് തലവൻ ആയിരുന്ന കാലത്തെ പൊലീസ് ഉത്തരവുകൾ അടക്കമുള്ള രേഖകളാണ് മാലിന്യം പരിശോധിച്ച നാട്ടുകാർക്ക് കിട്ടിയത്.

കൊല്ലം ഇരവിപുരം സ്റ്റേഷനിലേതാണ് കടലാസുകൾ. ഗവൺമെന്റ് പ്ലീഡർ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് അയച്ച കത്താണ് അതിലൊന്ന്. രണ്ട് വർഷം മുൻപ് വിവിധ കേസുകളുമായി ബന്ധപ്പെട്ട് അന്നത്തെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നൽകിയ ഉത്തരവും മാലിന്യത്തിനിടയിൽ നിന്നും കണ്ടെത്തിയുണ്ട്.

പാറശാല സ്വദേശി കൊല്ലത്തെ ഫ്ളാറ്റിൽ നിന്നും ശേഖരിച്ച മാലിന്യമാണ് ഇവയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫ്ളാറ്റിലെ താമസക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ കൈവശം ഉണ്ടായിരുന്ന പേപ്പറുകൾ ആണ് മാലിന്യത്തിൽ കണ്ടതെന്നും അത് ഔദ്യോഗിക രേഖകൾ അല്ലെന്നും മലയിൻകീഴ് സർക്കിൾ ഇൻസ്പെക്ടർ എവി സൈജു പറഞ്ഞു.

സ്റ്റേഷനിൽ നിന്നും രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും പൊലീസുകാരുടെ ക്വാർട്ടേഴ്സിൽ നിന്നോ വീട്ടിൽ നിന്നോ മാലിന്യത്തിനൊപ്പം ഉപേക്ഷിച്ചവയാകാം ഈ പേപ്പറുകളെന്നുമാണ് ഇരവിപുരം സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാറിന്റെ അഭിപ്രായം. ഇവയൊന്നും പ്രധാനപ്പെട്ട രേഖകളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രേഖകൾ മലയിൻകീഴ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. പഞ്ചായത്ത് അധികൃതർ മാലിന്യം കുഴിച്ചുമൂടി. പഞ്ചായത്ത് പൊലീസിൽ പരാതി നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP