Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൈബർ നിയമങ്ങൾക്ക് പല്ലില്ലാത്തതുകൊണ്ട് നിയമം കൈയിലെടുക്കാൻ ഇനി പുറപ്പെടേണ്ട; പരാതികൾക്ക് വേഗം പരിഹാരം കാണാൻ കേരള പൊലീസ് ആക്റ്റിൽ ഭേദഗതി വരുന്നു; ലൈംഗിക അധിക്ഷേപത്തിനൊപ്പം വ്യക്തിഹത്യയും കുറ്റകരമാക്കും

സൈബർ നിയമങ്ങൾക്ക് പല്ലില്ലാത്തതുകൊണ്ട് നിയമം കൈയിലെടുക്കാൻ ഇനി പുറപ്പെടേണ്ട; പരാതികൾക്ക് വേഗം പരിഹാരം കാണാൻ കേരള  പൊലീസ് ആക്റ്റിൽ ഭേദഗതി വരുന്നു; ലൈംഗിക അധിക്ഷേപത്തിനൊപ്പം വ്യക്തിഹത്യയും കുറ്റകരമാക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ യൂട്യൂബിലിട്ട വിജയ്.പി. നായർക്കെതിരെ ഭാഗ്യലക്ഷ്മിയും കൂട്ടരും പരസ്യമായി പ്രതിഷേധിച്ചത് സൈബർ നിയമങ്ങൾക്ക് പല്ലില്ല എന്നാരോപിച്ചായിരുന്നു. ഗുരുതരമായ ആരോപണങ്ങൾ വന്നിട്ടും ദുർബല വകുപ്പുകൾ മാത്രം ചുമത്തി പൊലീസ് കേസെടുത്തതും വിവാദമായി. സോഷ്യൽ മീഡിയ വഴിയുള്ള അധിക്ഷേപങ്ങൾക്കെതിരെ നടപടി എടുക്കാൻ കേരള പൊലീസ് ആകറ്റിൽ വകുപ്പില്ലെന്ന വിമർശനവും ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴിയുള്ള അധിക്ഷേപങ്ങൾ നിയന്ത്രിക്കാൻ കേരള പൊലീസ് ആക്ടിൽ ഭേദഗതി വരുന്നു. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്.

ലൈംഗിക അധിക്ഷേപത്തിനൊപ്പം തെറ്റായ ആക്ഷേപങ്ങളിലൂടെയുള്ള വ്യക്തിഹത്യയും കുറ്റകരമാക്കുന്ന തരത്തിലുള്ള നിയമനിർമ്മാണത്തിനാണ് ശുപാർശ. പൊലീസ് ആക്ടിൽ സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ ഒരു വകുപ്പ് പോലുമില്ല. ഈ പ്രതിസന്ധി മറികടക്കാനാണ് കേരള പൊലീസ് ആക്ടിൽ ഭേദഗതി കൊണ്ടുവരാനുള്ള തീരുമാനമുണ്ടാകുന്നത്.
വാക്കുകളും ദൃശ്യങ്ങളും ഉപയോഗിച്ചുള്ള ലൈംഗിക അധിക്ഷേപം ജാമ്യമില്ലാ കുറ്റമാക്കും. നവമാധ്യമങ്ങളിലൂടെയുള്ള അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയിൽ കേസെടുക്കാം. ഇത് ജാമ്യമില്ലാ കുറ്റമാക്കണമെങ്കിൽ, കേന്ദ്രാനുമതി വേണം. അതിന് നടപടിയെടുക്കും.

സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ ചെയ്ത യൂട്ഊബർ വിജയ് പി നായർക്കെതിരെ നേരത്തെ പ്രതിഷേധം നടന്നിരുന്നു. ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറക്കൽ തുടങ്ങിയവരാണ് വിജയ് പി നായർക്കെതിരെ പരസ്യമായി പ്രതിഷേധിച്ചത്.വസംസ്ഥാനത്തെ സൈബർ നിയമങ്ങൾ തങ്ങൾക്ക് സുരക്ഷ നൽകുന്നില്ലെന്നും ഗതികേടുകൊണ്ടാണ് ഇങ്ങനെയൊരു വഴി പ്രയോഗിച്ചതെന്നും ഭാഗ്യലക്ഷ്മി അടക്കമുള്ളവർ ആരോപിച്ചിരുന്നു. ഗുരുതര പരാതി നൽകിയിട്ടും ദുർബല വകുപ്പുകൾ മാത്രം ചുമത്തി പൊലീസ് കേസെടുത്തത് ഏറെ വിവാദമായിരുന്നു. പിന്നീടാണ് ഐ.ടി ആക്ടിലെ 67, 67 (എ) എന്നീ വകുപ്പുകൾ കൂടി ഇയാൾക്കെതിരെ ചുമത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP