Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒൻപത് വർഷത്തിന് ശേഷം കേരള നഴ്‌സിങ് കൗൺസിലിൽ തിരെഞ്ഞെടുപ്പ്; വോട്ട് ചെയ്യാൻ തയ്യാറെടുത്ത് മൂന്നര ലക്ഷത്തിലധികം നഴ്‌സുമാർ; സിപിഎം അനുകൂല സംഘടന ഭരിക്കുന്ന നഴ്‌സിങ് കൗൺസിലിന്റെ കുത്തക അവസാനിപ്പിച്ച് ഭരണം പിടിച്ചെടുക്കാൻ യുൻഎയും മത്സര രംഗത്ത്: നഴ്‌സുമാർ നേരിടുന്ന ചൂഷണവും ബുദ്ധിമുട്ടുകളും ചർച്ചയാക്കി കേരളത്തിന്റെ മാലാഖകളെ ഒപ്പം നിർത്താൻ ഉറച്ച് യുഎൻഎ: പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കാൻ കേരളത്തിലെ നഴ്‌സുമാർ

ഒൻപത് വർഷത്തിന് ശേഷം കേരള നഴ്‌സിങ് കൗൺസിലിൽ തിരെഞ്ഞെടുപ്പ്; വോട്ട് ചെയ്യാൻ തയ്യാറെടുത്ത് മൂന്നര ലക്ഷത്തിലധികം നഴ്‌സുമാർ; സിപിഎം അനുകൂല സംഘടന ഭരിക്കുന്ന നഴ്‌സിങ് കൗൺസിലിന്റെ കുത്തക അവസാനിപ്പിച്ച് ഭരണം പിടിച്ചെടുക്കാൻ യുൻഎയും മത്സര രംഗത്ത്: നഴ്‌സുമാർ നേരിടുന്ന ചൂഷണവും ബുദ്ധിമുട്ടുകളും ചർച്ചയാക്കി കേരളത്തിന്റെ മാലാഖകളെ ഒപ്പം നിർത്താൻ ഉറച്ച് യുഎൻഎ: പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കാൻ കേരളത്തിലെ നഴ്‌സുമാർ

തിരുവനന്തപുരം: ഒൻപതു വർഷത്തിന് ശേഷം കേരള നഴ്‌സിങ് കൗൺസിലിൽ തിരെഞ്ഞെടുപ്പിന് വേദിയൊരുങ്ങുന്നു. മൂന്നരലക്ഷത്തിലധികം നഴ്‌സുമാരാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഒരുങ്ങുന്നത്. കേരളത്തിൽ നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ എടുത്തിട്ടുള്ള മൂന്നര ലക്ഷം നഴ്‌സുമാരുടെ വീട്ടിലേക്കു പോസ്റ്റൽ ബാലറ്റ് വഴി ബാലറ്റ് പേപ്പറുകൾ വരികയാണ് ചെയ്യുന്നത്. ഓരോ നഴ്‌സുമാരും അതിൽ വോട്ടു ചെയ്തു തിരിച്ചയക്കണം. ഡിസംബർ രണ്ടാം ആഴ്ച മുതൽ ബാലറ്റ് പേപ്പറുകൾ ഓരോ നഴ്‌സുമാരുടെയും വീട്ടിൽ വന്നു തുടങ്ങും. അത് മാർച്ചു നാലിന് മുന്നേ തിരുവനന്തപുരത്തു കിട്ടുന്ന രീതിയിൽ തിരിച്ചയക്കണം. മാർച്ച് ഏഴിനാണ് വോട്ടെണ്ണൽ നടക്കുക.

നഴ്‌സിങ് കൗൺസിൽ തെരെഞ്ഞെടുപ്പിൽ ഇത്തവണ യുഎൻഎയും മത്സരിക്കുന്നുണ്ട്. കേരളത്തിലങ്ങോളം ഇങ്ങോളമുള്ള നഴ്‌സുമാർക്ക് ശമ്പളം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചരിത്രത്തിലിടം നേടിയ യുഎൻഎയും മത്സരത്തിനിറങ്ങിയത് കേരളത്തിലെ നഴ്‌സുമാരെ ആവേശത്തിലാക്കിയിട്ടുണ്ട്. സ്വന്തമായി ഒരു സംഘടന ഉണ്ടായിട്ടും നഴ്‌സുമാർ നേരിടുന്ന ഓരോ ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയാണ് യുഎൻഎ മത്സര രംഗത്ത് ഇറങ്ങിയിരിക്കുന്നത്. 1953 മുതൽ കേരള നഴ്‌സിങ് കൗൺസിൽ നിലവിൽ ഉണ്ട്. അന്ന് മുതൽ ഇന്ന് വരെ സിപിഎം അനുകൂല സംഘടനയാണ് നഴ്‌സിങ് കൗൺസിൽ ഭരിക്കുന്നത്. ഈ സംഘടനയിൽ നിന്നും ഭരണം പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് യുഎൻഎ.

അതേസമയം സ്ഥിരമായി ഭരണത്തിലുള്ള സിപിഎം അനുകൂല സംഘടന ജനാധിപത്യമായ രീതിയിൽ തിരെഞ്ഞെടുപ്പ് നടത്താതെ ഓരോ മൂന്നു വർഷം കൂടുമ്പോഴും നടത്തണ്ട തിരെഞ്ഞെടുപ്പ് ഒൻപതു വർഷമായി നീട്ടികൊണ്ടു പോകുകയാണ് പതിവ്. എന്നാൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിലൂടെ അതിന് അറുതി വരുത്താനും ഭരണം പിടിച്ചെടുക്കാനും യുഎൻഎ അരയും തലയും മുറുക്കി രംഗത്തുണ്ട്. നഴ്‌സിങ് കൗൺസിൽ കൊള്ള അവസാനിപ്പിക്കും എന്നതും നഴ്‌സിങ് രജിസ്‌ട്രേഷൻ റിന്യൂൽ ഒറ്റ ദിവസം കൊണ്ട് നടപ്പിലാക്കുന്ന സിസ്റ്റവും കൊണ്ട് വരും എന്ന് യുഎൻഎ പറയുന്നു.

വിദേശ ജോലിക്കു പോകുന്ന നഴ്‌സുമാർക്ക് ഗുഡ് സ്റ്റാൻഡിങ് സർട്ടിഫിക്കറ്റ് കിട്ടുവാൻ ഇപ്പോൾ 2000 രൂപ കൊടുക്കണം. ഈ പൈസ കുറയ്ക്കും എന്ന് യുഎൻഎ പ്രഖ്യാപിച്ചത് പുറത്തു പോകുന്നവർക്ക് ഉപകാരമാകും. പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്‌മെന്റുകൾ ഏറ്റവും കൂടുതൽ നഴ്‌സുമാരെ ചൂഷണം ചെയ്യുന്നത് എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് തടഞ്ഞു വെക്കും എന്ന് ഭീഷണിപ്പെടുത്തിയാണ്. എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് നഴ്‌സിങ് കൗൺസിൽ വഴി ഏകീകരിക്കുവാനും ഭരണം കിട്ടിയാൽ യുഎൻഎ ആലോചിക്കുന്നു. പ്രൈവറ്റ് മേഖലയിലെ മാനേജ്മെന്റുകളെ നിലക്ക് നിർത്തുവാൻ ഈ തിരെഞ്ഞെടുപ്പ് ജയിച്ചാൽ യുഎൻഎക്കു കഴിയും. മിക്ക ഹോസ്പിറ്റലുകളിലും നഴ്‌സിങ് കോളേജ് ഉള്ളതുകൊണ്ട് തന്നെ ഹോസ്പിറ്റൽ മാനേജ്മെന്റുകൾക്കു മൂക്ക് കയറിടുവാനും സാധിക്കും

ഈ പ്രളയ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് കേരള നഴ്‌സിങ് കൗൺസിൽ 3 കോടി രൂപ സംഭാവന നൽകിയത് വൻ മാധ്യ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എന്നാൽ നാളിതു വരെയായി നഴ്‌സിങ് മേഖലയിലെ രക്തസാക്ഷികളായ ബീന ബേബിയേയും, റോജി ജോയിയുടെയും കുടുംബത്തിലേക്ക് ഒരു രൂപയുടെ ധനസഹായം കൊടുക്കുവാൻ പോലും ഇപ്പോഴത്തെ ഭരണ സമിതി തയ്യാറായിട്ടില്ല എന്നുള്ളത് നഴ്‌സുമാർക്കിടയിൽ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. ഇതൊക്കെ ഈ തിരെഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നാണു കരുതുന്നത്.

അതേസമയം ഗവണ്മെന്റ് മേഖലയിലെ നഴ്‌സുമാരുടെ വോട്ടുകളും ഇപ്പോൾ ഭരണ സമിതിയിലുള്ള kgna പാനലിനു ലഭിക്കില്ല എന്നാണ് സൂചനകൾ. സാലറി ചലഞ്ചിൽ വലിയൊരു വിഭാഗം ഗവെർന്മെന്റ് നഴ്‌സുമാരും അസംത്യപ്തരാണ്. യൂണിഫോം വിഷയത്തിലും ട്രാൻസ്‌ഫെർ സംബന്ധമായ വിഷയത്തിലും kgna എന്ന കേരള ഗവണ്മെന്റ് നഴ്‌സസ് അസോസിയേഷൻ ഗവണ്മെന്റ് മേഖലകളിലുള്ള നഴ്‌സുമാരെ ചതിച്ചു എന്നാണു ഭൂരിഭാഗം ഗവെർന്മെന്റ് നഴ്‌സുമാരും വിശ്വസിക്കുന്നത് .ഇതൊക്കെ തന്നെ യുഎൻഎ പാനൽ ഈ തിരെഞ്ഞെടുപ്പിൽ വലിയ വിജയം നേടുമെന്ന് കണക്കാക്കുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP